സഖി: ഭാഗം 3

sagi

രചന: ഹരിദ ആർ ദാസ്

ആരെയും ശ്രദ്ധിക്കാതെ ആരോഹി തനിക്ക് വേണ്ടിയുള്ള സ്ഥലം തിരഞ്ഞു.... ഡോ... ഇങ്ങ് വാ.... ലാസ്റ്റ് ബെഞ്ചിൽ നിന്നും ഒരു പെൺകുട്ടി അവളെ കയ്യാട്ടി വിളിച്ചു.... ആരോഹി സന്തോഷത്തോടെ അങ്ങോട്ടേക്ക് ചെന്നിരുന്നു..... " ഹായ്...അതുല്യ...... " ചെന്നിരുന്ന ഉടനെ തന്നെ പെൺകുട്ടി അവൾക്കു നേരെ കൈനീട്ടി.... "ആരോഹി " കോളേജ് ചേഞ്ച് ചെയ്തു വന്നതാണോ..? അങ്ങനെ സംസാരിച്ചു സംസാരിച്ച് ആരോഹിയും അതുല്യയും പെട്ടെന്ന് കൂട്ടായി..... പതിയെ പതിയെ ക്ലാസ്സിലെ മറ്റു കുട്ടികളും അവളോട് മിണ്ടി തുടങ്ങി.... ഉച്ചയ്ക്ക് ശേഷം ഫസ്റ്റ് ഇയേഴ്‌സിന്റെ ഫ്രഷേഴ്‌സ് ഡേ ആയിരുന്നു.... കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു പരിപാടി....... അതുല്യ ആരോഹിയോട് കോളേജിലെ കഥകൾ ഒക്കെ പറഞ്ഞു കൊടുത്തുകൊണ്ട് നിൽക്കുകയായിരുന്നു..... മോളെ ആരോഹി ഈ കോളേജിലെ പാർട്ടി പ്രവർത്തനം വളരെ സജീവമാണ്.... മെയിൻ ആയിട്ട് രണ്ട് പാർട്ടികളാണ് ഉള്ളത് , sfk & dsu...... മിക്കവാറും എല്ലാ ഇലക്ഷനും sfk സീറ്റ് എല്ലാം അടിച്ചോണ്ട് പോകാറാണ് പതിവ്....

dsu ന് ഒരു നേതാവാണ് ഉള്ളത് ദേ ആ വെള്ളയും വെള്ളയും ഇട്ടോണ്ട് നിൽക്കുന്ന ചുള്ളൻ ചേട്ടനെ കണ്ടോ.... അവൾ സ്റ്റേജിന്റെ ഒരറ്റത്തായി എല്ലാ പരിപാടികളും കണ്ടു കൊണ്ടിരിക്കുന്ന ഒരു ചെറുപ്പക്കാരനെ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു.... ' ആഹ് കണ്ടു... ഈ കോളേജിൽ നിറയെ ചുള്ളമ്മാരാണല്ലോടി.....' ആരോഹി ഒരു ചിരിയോടെ പറഞ്ഞു.... ... ആ ചുള്ളനാണ് വിപിൻ.... പിന്നെ ആ അറ്റത്ത് നിൽക്കുന്ന അടുത്ത ചുള്ളനെ കണ്ടോ , അതാണ് sfk യുടെ നേതാവ്.... നമ്മുടെ സഖാവ്.... "ആഹാ ദേവ് ചേട്ടൻ സഖാവാണോ..?" ആരോഹി ആകാംഷയോടെ തിരക്കി..... നിനക്ക് എങ്ങനെ അറിയാം ദേവ് ചേട്ടനെ..? അതുല്യയുടെ മുഖത്ത് സംശയം നിഴലിച്ചു.... അതൊക്കെ അറിയാം മോളെ..... ബാക്കി ഇനി ആരാ ഉള്ളത്... ആരോഹി അതുല്യയുടെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു കൊണ്ട് ചോദിച്ചു.....

So guys , എല്ലാവരും ചെറിയ റാഗിങ്ങ് ഒക്കെ കഴിഞ്ഞ് വിഷമിച്ചിരിക്കുകയായിരിക്കും അല്ലേ..... ചൂടായ തല തണുപ്പിക്കാൻ നമുക്ക് നമ്മുടെ കോളേജിന്റെ ബാൻഡിനെ വിളിച്ചാലോ..... സ്റ്റേജിൽ അവതാരികയായി നിന്നിരുന്ന പെൺകുട്ടി പറഞ്ഞത് കേട്ട് എല്ലാരും കൈകൾ കൊട്ടി പ്രോത്സാഹിപ്പിച്ചു..... എന്റെ പൊന്നു മോളെ... ബാക്കി കഥ പിന്നെ പറയാം... നീ ഇനി നമ്മുടെ ബാൻഡിന്റെ പാട്ട് കേൾക്ക്..... അതുല്യ ആകാംഷയോടെ സ്റ്റേജിലേക്ക് നോക്കി..... വേദിയിൽ കോളേജ് ബാൻഡ് അവതരിപ്പിക്കുന്ന പാട്ട് തുടങ്ങി.... 🎸 എന്റെ പൊന്നോ.....ഇന്ന് പിള്ളേർ തകർക്കും...... ഇരുന്ന കസേരയിൽ എല്ലാവരും എഴുന്നേൽക്കുന്ന കൂട്ടത്തിൽ അതുല്യയും കസേരയിൽ നിന്ന് എഴുന്നേറ്റ് ആരോഹിയെ നോക്കി പറഞ്ഞു..... ഈ സമയം കോളേജിലെ ഗ്രൗണ്ടിലേക്ക് ബ്ലാക്ക് കളർ യമഹ rx 100 ( നിക്ക് വണ്ടിയെ കുറിച്ചുള്ള ഒരു കുന്തവും അറിയില്ല 😁 ഇനി പറഞ്ഞില്ല അറിഞ്ഞില്ലെന്നു വേണ്ട 🏃‍♀️)

വണ്ടി മണൽ തരികൾ പറപ്പിച്ചുകൊണ്ട് വന്ന് നിന്നു..... (വില്ലൻ ലാൻന്റ്ഡ് 😎) അവന്റെ ബൈക്ക് കണ്ടതും രണ്ടു മൂന്ന് പേർ അടുത്തേക്ക് ചെന്നു...വണ്ടി സ്റ്റാൻഡിൽ വെച്ച് ,ഉടുത്തിരിക്കുന്ന മുണ്ടിന്റെ തുമ്പ് കാലാൽ പൊക്കി മടക്കി കുത്തി ധൃതിയിൽ അകത്തേക്ക് നടന്നു..... ബ്ലാക്ക് ഷർട്ടിന്റെ കൈ മുകളിലേക്ക് മടക്കി വെച്ച് നടന്നതും അടുത്ത് നിന്നവൻ അവന്റെ നേരെ ഹോക്കി സ്റ്റിക്ക് എറിഞ്ഞു....വലം കയ്യാൽ എത്തി പിടിച്ച് ഓഡിറ്റോറിയത്തിലേക്ക് കയറി..... അകത്തേക്ക് കയറവെ ഇവനെ കണ്ടതും കുട്ടികൾ തനിയെ വഴി മാറി കൊടുത്തു...... ഹോക്കി സ്റ്റിക്ക് മുകളിലേക്കൊന്ന് കറക്കി ഓഡിറ്റോറിയത്തിന്റെ വലത്തേ മൂല ലക്ഷ്യമാക്കി നടന്നു..... ഇവന്റെ വരവ് കണ്ട പോലെ കസേരയിൽ ഇരുന്ന ഒരുത്തൻ ഓടാൻ തുനിഞ്ഞു.... കയ്യിലിരുന്ന ഹോക്കി സ്റ്റിക്ക് അവന്റെ കാല് ലക്ഷ്യമാക്കി എറിഞ്ഞതും ഓടിയവൻ താഴേക്ക് വീണു.....

സാഹചര്യം മോശമാണെന്നു മനസ്സിലാക്കിയ സ്റ്റുഡൻന്റ്സ് എല്ലാം പരിഭ്രാന്തരായി അതിലും അധികം ലൈവ് ആയി അടി കാണാനുള്ള ആകാംഷയോടെ സൈഡിലേക്ക് മാറി നിന്നു...... പക്ഷെ , അപ്പോഴും ബാൻഡ് ഇതൊക്കെ നമ്മൾ എത്ര കണ്ടതാ എന്ന മട്ടിൽ അവരുടെ പാട്ട് തുടർന്നുകൊണ്ടേ ഇരുന്നു..... താഴെ വീണു കിടക്കുന്നവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു എഴുന്നേൽപ്പിച്ച് അവന്റെ മൂക്ക് നോക്കി ശക്തിയായി ഇടിച്ചു 👊 മൂക്കിൽ നിന്ന് രക്തം ഒഴുകുന്നത് കണ്ട് ചില പെൺകുട്ടികൾ കരയാൻ തുടങ്ങി...... ( ശെടാ.... ഈ girls ന് ഒട്ടും ധൈര്യമില്ല 😪😜( "ദേ മോളെ ഇതാണ് ലാസ്റ്റ് മുതൽ , ഏത് പാർട്ടിക്കാരനാ എന്നൊന്നും ചോദിക്കല്ലേ 🙏 തല്ലിപ്പൊളിത്തരം ഒരു പാർട്ടിയായി എടുത്താൽ നമുക്ക് ഇയാളെ നേതാവ് ആക്കാം....... കള്ള് ... ഇടി ... കുത്ത് എന്നു വേണ്ട എല്ലാത്തിനും ഇങ്ങേര് മുൻപിലുണ്ട്...... the dashing hero of our college..... പേര് അതുല്യ ആകാംഷയോടെ പറഞ്ഞു കൊണ്ടിരുന്നു.... ഞാനവളോട് ചോദിച്ചു പേര്...... " ആരവ് " .......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story