സഖി: ഭാഗം 5

sagi

രചന: ഹരിദ ആർ ദാസ്

ഇവിടെ ഒരുത്തനും ഒരു കഥയും പറയുന്നില്ല... ഇന്ന് സന്തോഷിക്കേണ്ട ദിവസമാണ്... പുലിമടയിലേക്ക് ഇര തനിയെ കയറി വന്ന ദിവസം... ഒറ്റയടിക്ക് കൊല്ലില്ല..... എന്റെ പ്രതികാരം തീരുന്നത് വരെ ഇഞ്ചിഞ്ചായി കൊല്ലും...... miss ആരോഹി welcome back.... വലതു താടി തിരുമ്മി കൊണ്ട് ആരവ് പറയുമ്പോൾ അവന്റെ കണ്ണുകളിൽ പക ആളി കത്തുന്നുണ്ടായിരുന്നു...... ആരവേ.... വേണ്ട പ്രശ്നത്തിനൊന്നും പോകണ്ട.... അല്ലെങ്കിൽ തന്നെ ആവശ്യത്തിലധികം പ്രശ്നങ്ങളുണ്ട്....നിഖിൽ പറഞ്ഞത് കേട്ട് ആരവ് ചിരിച്ചു...... ഇനിയാണ് മോനെ യഥാർത്ഥ പ്രശ്നങ്ങൾ ഉണ്ടാകാൻ പോകുന്നത്... ഇത് വരെ ഉണ്ടായിരുന്നത് സാമ്പിൾ വെടിക്കെട്ട്.... ഇനിയാണ് ഒറിജിനൽ തൃശ്ശൂർ പൂരം...... 😏

ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്തു ചുണ്ടിലേക്ക് വെച്ച് ലെറ്റർ കൊണ്ട് പുകച്ച് ആദ്യത്തെ പഫ് മുകളിലേക്ക് ഊതി വിട്ട് ചിരിച്ചോണ്ട് അവൻ പറഞ്ഞു..... "ഡാ....നീ അത് മാറ്റിക്കെ ഇനി ആരെങ്കിലും ചെന്ന് പ്രിൻസിയോട് പറഞ്ഞാൽ തീർന്നു....." നിഖിൽ ആരവിന് മുന്നറിയിപ്പ് കൊടുത്തു..... " My life , my rules.... അതിൽ വേറൊരാൾ കൈ കടത്താൻ ഞാൻ സമ്മതിക്കില്ല...... " ആരവ് പറഞ്ഞു..... അടുത്ത ദിവസം രാവിലെ തന്നെ ആരോഹി ക്ലാസ്സിൽ വന്നു , ഒരു തരത്തിൽ പറഞ്ഞാൽ ആരാവിന്റെ കൺമുന്നിൽ പെടാതിരിക്കാനാണ് അവൾ അങ്ങനെ ചെയ്തത്...... മിസ്സായ ക്ലാസ്സിലെ നോട്ടുകളെല്ലാം അതുല്യയുടെ ബുക്കിൽ നിന്ന് പകർത്തി എഴുതിക്കൊണ്ടിരിക്കുകയായിരുന്നു അവൾ..... "ഡി നിനക്ക് പ്രേമം വല്ലതും ഉണ്ടോ..?" അതുല്യയുടെ ചോദ്യം കേട്ട് ആരോഹിയ്ക്ക് ചിരി വന്നു........😂

ഒന്നു പോയെടി... എനിക്കെങ്ങുമില്ല.. നിനക്കോ..? "എനിക്കും ഇല്ല.... അപ്പൊ സെയിം പിച്ച്.... നിനക്ക് വല്ല മുറച്ചെറുക്കന്മാരും ഉണ്ടോ..? I mean കല്യാണം ഉറപ്പിച്ചതാണോ എന്ന്....." " ആരോഹിയുടെ കൈകൾ പെട്ടെന്ന് പേനയിൽ മുറുകി... അവളെ മുഖത്തെ ചിരി മാഞ്ഞു.....ഹേയ് ഇല്ല..."വിളറിയ മുഖത്തോടെ അവൾ പറയുന്നത് കേട്ട് അതുല്യ ചിരിച്ചു..... " അഹ് അപ്പൊ നമ്മൾ രണ്ടു പേരും ഒരേ തോണിയിലെ യാത്രക്കാരാണല്ലേ..... " അതുല്യയുടെ ചോദ്യത്തിന് മറുപടി ഒരു ചിരിയിൽ മാത്രം ഒതുക്കി ആരോഹി...... പെട്ടന്ന് ക്ലാസ്സിലേക്ക് രണ്ട് മൂന്ന് ആണുങ്ങൾ കയറി വന്നു...എല്ലാവരും എന്തെന്നെ രീതിയിൽ ഉറ്റുനോക്കി കൊണ്ടിരുന്നു...... ആ കയറി വന്നവന്മാർ ക്ലാസ്സിലെ പഠിപ്പിസ്റ്റായ രാഹുലിന്റെ നേരെ ചെന്ന് അവനെ ബെഞ്ചിൽ നിന്നും തള്ളി താഴേക്ക് ഇട്ടു...... "നിനക്ക് ഞങ്ങൾ വണ്ടി വെക്കുന്നിടത്ത് തന്നെ വെക്കണം അല്ലേടാ...."

അതിൽ ഒരുത്തൻ രാഹുലിന്റെ കാലിൽ തൊഴിച്ചുകൊണ്ട് പറഞ്ഞു..... "ഒന്ന് നിർത്തുന്നുണ്ടോ ഇതെന്താ വെള്ളരിക്കാ പട്ടണമോ..?" ഉച്ചത്തിലുള്ള ശബ്ദം കേട്ട് എല്ലാവരും തിരിഞ്ഞു നോക്കി..... " എന്റെ പൊന്നു ആരു ഇങ്ങ് വന്നേ..... " അതുല്യ അവളെ പിടിച്ചു കൊണ്ട് വെളിയിലേക്ക് പോകാനായി തുനിഞ്ഞു..... "നീ ഒന്ന് മാറിക്കെ അത്തു " എല്ലാവരും പേടിച്ചു മാറി നിൽക്കുന്നത് കൊണ്ടാണ് ഇവന്മാർ ഇത്രയും നെഗളിക്കുന്നത്..... 😏 ഇതെന്താ ചന്തയോ..? ആരോഹിയുടെ വീറോടെയുള്ള സംസാരം കേട്ട് എല്ലാവരും പകച്ചു പോയി....വഴിയിൽ കൂടി പോകുന്നവരും ഇനി എന്താണ് നടക്കുന്നത് എന്നുള്ള ആകാംഷയിൽ ക്ലാസ്സിന് വെളിയിൽ ഒത്തു കൂടി........

ആരോഹി രാഹുലിന് അടുത്തേക്ക് നടന്ന് , അവനെ താഴെ നിന്ന് എഴുന്നേൽപ്പിച്ചു..... രാഹുൽ നന്ദിയോടെ അവളെ നോക്കി....... " എന്ത് കണ്ടിട്ടാടി നെഗളിക്കുന്നെ.... ഞങ്ങളൊക്കെ പേടിപ്പിച്ച് മോൾ ഇവിടെ സ്വസ്ഥതയോടെ പഠിക്കുമെന്ന് കരുതുകയെ വേണ്ട....."ഒരുത്തൻ ഭീഷണിയുടെ സ്വരത്തോടെ പറഞ്ഞു..... "നീയൊക്കെ ആരെ കണ്ടിട്ടാണ് നെഗളിക്കുന്നത്..? നിനക്കൊക്കെ ക്ലാസ്സിൽ കയറി ഒരാളെ അടിക്കാനുള്ള അധികാരം ആരാണ് തന്നത്..?" അവളും വിട്ടു കൊടുക്കാൻ പോയില്ല..... "ഇതിനുത്തരം ഞാൻ തന്നാൽ മതിയോ..?" ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story