സഖി: ഭാഗം 7

sagi

രചന: ഹരിദ ആർ ദാസ്

ഡി സത്യം പറ , നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം..... ഈ തവണ അതുല്യയുടെ ചോദ്യത്തിന് മുൻപിൽ ആരോഹിയ്ക്ക് അടിയറവ് പറയേണ്ടി വന്നു.... അവളുടെ ഓർമ്മകൾ പ്ലസ് ടു കാലഘട്ടത്തിലേക്ക് പോയി........ ആരോഹി പഠിച്ച സ്കൂളിലേക്ക് പോകാനായി രണ്ട് വഴികളാണ് ഉള്ളത്.... ഒന്നുങ്കിൽ മെയിൻ റോഡിൽ കൂടി ചുറ്റി തിരിഞ്ഞും പോകാം അല്ലെങ്കിൽ അതെ മാനേജ്മെന്റിന് കീഴിലുള്ള കോളേജിൽ കൂടി കയറി പോകാം..... കോളേജിലേക്കുള്ള ദൂരകുറവുള്ള വഴി ആയതിനാൽ മിക്കവരും ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്.... സ്ട്രൈക്ക് ഉള്ള ദിവസമായതിനാൽ അന്ന് നേരത്തെ തന്നെ ആരോഹിയുടെ ക്ലാസ്സ് വിട്ടു..... പച്ച കളറിലെ അനാർക്കലി ചുരിദാറായിരുന്നു അവളുടെ വേഷം.... ആരോഹിയും ഫ്രണ്ട്സും കൂടി അന്ന് കോളേജ് വഴിയാണ് ബസ്റ്റോപ്പിലേക്ക് പോയത്..... ദൂരെ നിന്ന് സീനിയർസ് വോളി ബോൾ കളിക്കുന്നത് അവർ കണ്ടിരുന്നു...അത്കൊണ്ട് തന്നെ അങ്ങോട്ടേക്ക് നോക്കാതെ താഴേക്ക് നോക്കിയവർ നടന്നു.... " ഡാ ഈ പച്ചക്കിളി എന്റെയാണ് കേട്ടോ....

വേറൊരുത്തനും നോക്കി പോകരുത്..... " പെട്ടെന്ന് ഒരാൾ തന്റെ മുന്നിൽ വന്ന് നിന്ന് പറഞ്ഞതും ആരോഹി ഞെട്ടി മുൻപിൽ നിൽക്കുന്ന ആൾ പറഞ്ഞത് കേട്ടതും ആരോഹിയുടെ കാലുകൾ വിറയ്ക്കാൻ തുടങ്ങി , അവൾ പതുക്കെ തല ഉയർത്തി നോക്കി..... കുറ്റി മീശയും താടിയും , ജിമ്മിൽ പോയി നല്ല പോലെ കഷ്ടപെടുന്നുണ്ടെന്ന് അറിയിക്കുന്ന ശരീരം...ബ്ലാക്ക് കളറിലെ ബനിയനും ബ്ലൂ ജീനുമാണ് വേഷം..... മുഖത്തോട്ട് ഒന്ന് നോക്കിയിട്ട് അവൾ ഒന്നും മിണ്ടാതെ കൂട്ടുകാരിയുടെ കയ്യിൽ പിടിച്ചോണ്ട് മുന്നോട്ട് നടന്നു പോയി....... "ഡോ പച്ചക്കിളി....ഐ ലബ് യൂ........"തമാശ നിറഞ്ഞ സ്വരത്തിൽ ആ ചെറുപ്പക്കാരൻ വിളിച്ചു പറഞ്ഞു....അത് കേട്ടതും ആരോഹിയുടെയും കൂട്ടുകാരിയുടെയും കാലിന്റെ വേഗത കൂടി..... " ഡി അവൻ പുറകെ വരുന്നുണ്ടോ എന്ന് നോക്കിക്കേ..... "ആരോഹി തന്റെ കൂട്ടുകാരിയോട് പറഞ്ഞു... "ഇല്ലാടി....."അവൾ തല ചെരിച്ചു ഒന്ന് നോക്കിയിട്ട് പറഞ്ഞു..... " സമാധാനം.... " ആരോഹി തന്റെ നെറ്റിയിലെ വിയർപ്പ് തുള്ളികൾ തുടച്ച് കാലിന്റെ വേഗത കുറച്ചു..... " ഡി അവൻ വീണ്ടും ശല്യം ചെയ്യാൻ വരുമോ?" അവളുടെ കൂട്ടുകാരി സംശയത്തോടെ ചോദിച്ചു..... "എന്റെ പൊന്നു മോളെ നീ പേടിപ്പിക്കാതെ....

എന്റെ നെഞ്ചിടിപ്പ് ഇതുവരെ മാറിയില്ല....."ആരോഹി ഇടം കൈ നെഞ്ചിൽ വെച്ച് കൊണ്ട് പറഞ്ഞു...... ഇനി ഈ വഴി വരണ്ട.... നമുക്ക് നേരെയുള്ള വഴി നോക്കിയാൽ മതി....." കൂട്ടുകാരിയുടെ അഭിപ്രായം ആരോഹിയും ശെരി വെച്ചു..... അടുത്ത രണ്ട് ദിവസങ്ങളിലും ആരോഹി ഭയന്നത് പോലെ അവന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല , അത് അവൾക്ക് പകർന്ന ആശ്വാസം ചില്ലറയാല്ലായിരുന്നു.... വെള്ളിയാഴ്ച വൈകീട്ട് അടുത്തുള്ള ദിവാകരൻ ചേട്ടന്റെ കടയിൽ നിന്ന് സേമിയ സിപപ്പും വാങ്ങി കുടിച്ചുകൊണ്ട് ബസ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു ആരോഹിയും കൂട്ടുകാരി അഞ്ജലിയും..... ഡി ഈ സിപ്പപ്പിന്റെ വീതി ദിവസം ചെല്ലും തോറും കുറഞ്ഞു കുറഞ്ഞു വരുവാണല്ലോ.... പകുതിയായ സിപ്പപ്പിന്റെ പാക്കറ്റ് നോക്കി കൊണ്ട് ആരോഹി അഞ്ജലിയോട് പറഞ്ഞു..... നിനക്കും തോന്നിയല്ലേ...

എനിക്കും ഇത് തോന്നിയിരുന്നു.. നാളെ തന്നെ ദിവാകരൻ ചേട്ടനോട്‌ ചോദിക്കണം എന്തായാലും.... അതും പറഞ്ഞ് സിപ്പപ്പിന്റെ കവർ വായിലേക്ക് വെച്ചതും അത് അവളുടെ വായിൽ നിന്ന് ഊർന്നു വീണതും ഒരുമിച്ചായിരുന്നു..... അഞ്ജലി ദേ ഡി ആ കുരിശ്ശ് കടയുടെ മുൻപിൽ നിൽക്കുന്നു... ആരോഹി പറയുന്നത് കേട്ട് ആരോഹി ആകാംഷയോടെ അഞ്ജലി നോക്കി... എന്റെ അമ്മോ 😳 പച്ചക്കിളി.... ഡി ഇനി എന്ത് ചെയ്യും.... അവൻ നമ്മുടെ ക്ലാസ്സിലെ രാഹുലിനോടല്ലേ സംസാരിക്കുന്നെ.... കൂടെ കുറെ വാലുകളും ഉണ്ടല്ലോ... എന്തായാലും ആള് ചുള്ളനാണ്.... ആ കോഴിയുടെ സൗന്ദര്യം ആസ്വദിക്കാതെ അവന്റെ മുൻപിൽ കൂടി എങ്ങനെ പോകുമെന്ന് ആലോചിക്കടി പോത്തേ... ആരോഹി അവളെ തലയിൽ കൊട്ടി..... "

ഡി നീ ടെൻഷൻ ആകണ്ട... ഇന്ന് യൂണിഫോം ആയതുകൊണ്ട് അവൻ പെട്ടന്ന് മനസ്സിലാകില്ല... നീ അങ്ങോട്ട് നോക്കാതെ തല കുനിച്ച് പോയാൽ മതി..... അഞ്ജലിയുടെ വാക്കുകൾ കേട്ട് റോഡിന്റെ സൈഡിലേക്ക് മാറി അങ്ങോട്ട് നോക്കാതെ തല കുനിച്ചവൾ നടന്നു..... കാലിലെ വേഗത കൂടുന്നതിനൊപ്പം അവളുടെ നെഞ്ചിടിപ്പും കൂടിക്കൊണ്ടിരുന്നു...ടെൻഷൻ കൊണ്ട് കൈകൾ തണുത്ത് മരവിച്ചു..... ഡി..." ആ കോഴി പോയോ..?"കുറച്ച് ദൂരം നടന്നു കഴിഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ തല കുനിച്ച് കൊണ്ടവൾ അഞ്ജലിയോട് ചോദിച്ചു....... "ആരാടി കോഴി?" ഒരു ആൺ ശബ്ദം കേട്ട് ആരോഹി ഞെട്ടി നോക്കി.............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story