സഖിയെ സ്നേഹിനിയെ..💞: ഭാഗം 10

sagiye snehiniye

രചന: രാഗേന്ദു

""ആഹാ എന്താ സുഖം....!!"" സ്വയം പറഞ്ഞുകൊണ്ടവൾ നടുമുറ്റം ആകെ വീക്ഷിച്ചുകൊണ്ട് വീശാൻ തുടങ്ങി.....!!

""ഒരു മുറൈ വന്ത് പാർത്തയാ.... തോം തോം തോം....!! തജം തജം തക ജാം അല്ല ജം.... 🎶""
ആരും ഭയപ്പെടേണ്ട കല്ലു ഒരു പാട്ട് പാടിയതാ....!!

""ആരെവിടെ....?? "" ഒരു ഫ്ലോയിന്റെ പുറത്ത് കല്ലു ചോദിച്ചതും പാതസ്വരം കിലുങ്ങുന്ന ഒച്ച കെട്ടു....!!

""അതാരാ അവിടെ....!!"" തല ചരിച്ചു നോക്കിയതും മുപ്പത്തിരണ്ട് പല്ലും കാണിച്ചുകൊണ്ട് രുക്കു അങ്ങോട്ട് വന്നു പിന്നാലെ യദുവും അവ്നിയും രവിയും....!!

അവരെ കണ്ടതും കല്ലുന്റെ മുഖം വീർത്തു....!! അവൾ പിണക്കത്തോടെ നടുമുറ്റതിരുന്നു....!! അവളുടെ ഇരുവശത്തയി യദുവും രുക്കുവും ഇരുന്നു.....!! തൊട്ടുപിന്നിൽ അവ്നി മുട്ടുകുത്തി ഇരുന്നുകൊണ്ട് അവളുടെ തോളിലൂടെ ചുറ്റിപിടിച്ചു.....!!

""കല്ലുകൊച്ചേ....!! പിണങ്ങിയാൽ നീ നീയല്ലാതാവും എടുക്കു ഒരു വലിയ ഡയറി മിൽക്ക്....!!"" യദു ഒരു വലിയ ഡയറി മിൽക്ക് അവളുടെ മുഖത്തിന് നേരെ ഉഴിഞ്ഞിട്ട് അവൾക്ക് നീട്ടി....!!

ആ പതിനെട്ടുകാരിയുടെ കണ്ണുകൾ ഒരുവേള അവക്ക് നഷ്ട്ടപെട്ട തിളക്കം വീണ്ടെടുത്തു....!!

""നിങ്ങളുടെ ഡയറി മില്കിൽ കപ്പലണ്ടി ഉണ്ടോ....!!ഇല്ലെങ്കിൽ ഇതാ try ചെയ്യൂ സ്നിക്കേഴ്സ്.....!!"" രുക്കു അവൾക്ക് നേരെ അത് നീട്ടി.....!!

""അൽപ്പം മധുരം പകരാം കൊറച്ച് മില്കി ബാർ തിന്നു.....!!"" അവ്നിയും രംഗത്തിറങ്ങി.....!! വിടർന്ന കണ്ണുകളെ കുറുക്കികൊണ്ടവൾ വീണ്ടും പിണക്കം ഭാവിച്ചു.....!!

""മോളെ കല്ലു....!!"" പിന്നിൽ നിന്ന് രവി വിളിച്ചു....!!

""എല്ലാരും കണ്ണീർ പരമ്പരക്ക് വഴിമാറിക്കോട്....!!"" രുക്കു അതും പറഞ്ഞ് നീങ്ങി കൊടുത്തു കൂടെ ബാക്കി രണ്ടെണ്ണവും ... രവി അവരെ നോക്കി കണ്ണുരുട്ടി കാണിച്ചു...!!

""മോളെ....!! ഞങ്ങൾക്ക് തടയാൻ കഴിയുമായിരുന്നില്ല അവനെ....!! മോൾടെ ജീവിതം പോയനൊന്നും മോള് കരുതണ്ട ഞങ്ങളൊക്കെ ഇല്ലേ....!!"" രവി പറയുമ്പോഴും കല്ലുന് സങ്കടം മാറിയിരുന്നില്ല....!

""ഇവിടെ ഞാൻ ഒറ്റക്കല്ലേ...!!""(കല്ലു

''"അതല്ലേ ഞങ്ങളൊക്കെ ബന്നത്....!!""(അവ്നി

""പിന്നെന്തിനാ മുത്തേ ഞങ്ങളൊക്കെ....!!""(യദു

""അത് മാത്രല്ല ഇനിയും കുറച്ച് കാര്യങ്ങൾ മോളറിയാനുണ്ട്....!!"' രവി

""ഇനിം...??"' ഇനി എന്തൊക്കെ കാണണോ എന്നാ എക്സ്പ്രഷൻ ഇട്ടോണ്ട് കല്ലു....!!


""അതൊക്കെ വഴിയേ....!!കല്ലു ചേച്ചി എഴുനേക്ക് നമ്മക്ക് ഒന്ന് പുറത്തു പോയിട്ട് വരാം...!!""(രുക്കു

""അയ്യോ ആ കവല ചട്ടമ്പി എങ്ങാൻ ഇങ്ങോട്ട് വന്നാൽ തീർന്നു....!!""(കല്ലു

""കവല ചട്ടമ്പിയോ....??"" നാലിന്റേം കോറസ്...!!

""അത് പിന്നെ.... 😁"

""ഷിലി gurl....!! രുദിയേട്ടൻ രാവിലെ പോയാൽ രാത്രിയെ വരു....!!"" (അവ്നി

""അത് പണ്ടല്ലേ....!! ഇപ്പൊ ഇവിടെ ഞാൻ ഇല്ലേ അതോണ്ട് മൂന്ന് നേരവും വരും....!!"" (കല്ലു

""മൂന്ന് നേരോം മുടങ്ങാതെ തുടരാൻ എന്തിത് ഹോമിയോ മരുന്നോ....!!"" (യദു

""ഞാൻ ഒറ്റക്കല്ലേ അതാവും....!! ആ മിട്ടായി എനിക്ക് തരുവോ....??"" പറഞ്ഞുകൊണ്ടവൾ മടിച്ചു മടിച്ചു ചോദിച്ചു.....!!

""പിന്നെന്താ ഇത് കല്ലുന് തന്നെ അല്ലെ....!!"" യദു അത് പറഞ്ഞതും അവളുടെ കണ്ണിലെ തിളക്കം നീർതുളികളായി പുറത്തേക്ക് വന്നു....!!

""ഏട്ടാ ഞാൻ ഞാനെന്ത് പുണ്യം ചെയ്തിട്ട ഇതൊക്കെ കിട്ടാൻ....!! എനിക്ക്... എനിക്കെ കിട്ടിയൊള്ളു എനിക്ക് മാത്രേ കിട്ടിയൊള്ളു....!!"" രുക്കു  അവിടെ കണ്ണീർ പരമ്പര അഭിനയിച്ചു തകർക്കുവാണ്....!! എല്ലാരുo അവളെ അന്തം വിട്ട് നോക്കി......!!

""അല്ല പിന്നെ കല്ലുന്റെ ഭാവം ഒക്കെ കണ്ടപ്പോ അവൾ പറയാൻ വന്നത് ഞാനങ്ങു പറഞ്ഞു....!! ഇതെന്താ ഒരാൾക്ക് ഒരു ഉപകാരവും ഈ കാലത്ത് ചെയ്യാൻ പാടില്ലെന്നുണ്ടോ....?? "" രുക്കു again on കണ്ണീർ പരമ്പര....!!

പക്ഷെ കല്ലു ഒരു ജീവനില്ലാത്ത ചിരിയാണ് അതിന് കൊടുത്തത്....!!

""നിക്ക്.... നിക്ക് ഇതൊന്നും കിട്ടാഞ്ഞിട്ടല്ല....!! അവശമുള്ളതെല്ലാം നിമിഷനേരംകൊണ്ട് മുന്നിൽ എത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു....!! ഒക്കെ കൈവിട്ടുപോയി....!!"" പറഞ്ഞ് വന്നപ്പോഴേക്ക് ഇടറിപോയിരുന്നു അവളുടെ സ്വരം....!!

""കല്ലു ഒന്ന് പുറത്തു പോയിട്ട് വരാം വാ...!!"" രവി വിഷയം മാറ്റാനെന്നോണം പറഞ്ഞു....!!

""ഇന്ദ്രേട്ടൻ വന്നാ പ്രശ്‌നാവും...!! എനിക്ക് പേടിയാ....!!"" (കല്ലു

""എന്റെ ചേച്ചി.... ചേച്ചി ഇങ്ങനെ കണ്ണീർ പരമ്പരയിലെ നായിക കളിച്ചു നടന്നിട്ട് കാര്യമില്ല ബോൾഡ് ആയിരിക്കണം....!! അപ്പോഴല്ലേ ആ ചെകുത്താന് പറ്റിയ പെണ്ണാകു.....!!"" അവ്നി അവളെ ചേർത്തുപിടിച്ച് പറഞ്ഞു.....!!

""ആ ഇന്ന് ഉച്ചക്ക് എന്തായാലും വരില്ലായിരിക്കും എനിക്കുള്ള ഭക്ഷണം അപ്പുറത്തെ വീട്ടീന്ന്കൊണ്ടുവരുമെന്ന് പറഞ്ഞ്.....!!"" കല്ലു എന്തോ ഓർത്തപോൽ പറഞ്ഞു.....!!

""അപ്പൊ എല്ലാം set....!! അപ്പുറത്തെ വീടെന്ന് പറയുമ്പോൾ നവ്യ ചേച്ചിയാവും....!! പുള്ളികാരിക്ക് കര്യം പറഞ്ഞാൽ മനസിലാവും.....!!"" രവി പറഞ്ഞതെല്ലാരും സമ്മതിച്ചു....!! കല്ലു ഒരു ചുരിതാറും ഇട്ട് റെഡിയായി....!!ഉള്ളിൽ കുഞ്ഞനൊരു പേടിയുണ്ടെങ്കിലും അവരുടെ ധൈര്യത്തിൽ അങ്ങ് പോയി....!!

""എടാ ഞാൻ യൂബർ ഓട്ടോ വിളിക്കട്ടെ....!!"" യദു ഫോൺ എടുത്തുകൊണ്ടു ചോദിച്ചു....!!

""എന്തിനാ യൂബർ....!! പുറത്തേക്കിറങ്ങി നിന്നാൽ കിട്ടില്ലേ ഓട്ടോ.... 🙄"" (കല്ലു 

""അതിന് കവലെ പോവാൻ അല്ല സിറ്റി പോകാനാ....!!"" വാതിൽ പൂട്ടികൊണ്ട് രുക്കു പറഞ്ഞു....!!

""ഓട്ടോയിൽ സിറ്റി വരെയോ.... അതെന്തിനാ ബസ് പോരെ....!!"" (കല്ലു

""എന്റെ പൊന്നു കൊച്ചേ ബസ് കേറാൻ വേണ്ടി കവലെ ചെന്നാൽ അവിടെ കാണും രുദിയേട്ടൻ.....!! വേറെ ചെന്ന് ആ ചെകുത്താന്റെ വായിൽ പോയി ചാടാനോ....??""

""ഓ....!! അപ്പൊ ഇത്രേം ദൂരം പോകാനുള്ള ഓട്ടോ ക്യാഷ്....!!"" കല്ലു എന്തോ ഓർത്തപോലെ ചോദിച്ചു....!!

""എന്റെ ഡാഡി കൊറച്ചു റിച്ച് ആണെന്നറിയാല്ലോ....!!"" യദു ജാഡയിട്ട് പറഞ്ഞു....!!
ഓട്ടോയിൽ കേറിയതും ആദ്യം യദു കേറി തൊട്ട് പുറകെ രുക്കുവും പിന്നെ അവ്നിയും രവിയും....!!ഇത്രേം പേര് ആയപ്പോ തന്നെ കല്ലുന് ഇരിക്കാൻ സ്ഥലമില്ല...!!

""അയ്യോ അപ്പൊ കല്ലുനെ എങ്ങിനെ കെറ്റും...?? ""( രവി....!!

""അതിന് ഞാൻ ആരുടെ എങ്കിലും മടിയിൽ ഇരുന്നാൽ പോരെ....!!""(രുക്കു....!!

""അയ്യെടി എന്റെ മടിയിൽ ഇരിക്കാൻ പറ്റില്ല....!!""(അവ്നി...

""അത് ശെരിയാ അല്ലേൽ തന്നെ തീപ്പെട്ടി കൊള്ളിപോലെയാ ഇരിക്കണേ ഇനി ഞാനും കൂടി ഇരുന്നാൽ നീ ഒടിഞ്ഞുപോകും....!!"" എന്നും പറഞ്ഞ് രുക്കു ചാടികേറി യദുവിന്റെ മടിയിൽ ഇരുന്നു....!!

പ്രതീക്ഷിക്കാത്തതായതിനാൽ യദു ഒന്ന് ഞെട്ടി....!! അവന്റെ ഹൃദയം വേഗത്തിൽ മിടിക്കാൻതുടങ്ങി.....!! ഇത്രയും നാൾ താൻ മനസ്സിൽ കൊണ്ട് നടന്ന പ്രണയം അറിയാതെ പുറത്തുവരുമെന്ന് അവൻ ഭയപ്പെട്ടു....!!

എന്നാൽ ഇതൊന്നുമറിയാതെ അവിടെ അവ്നിയുമായി വക്കുതർക്കത്തിലായിരുന്നു രുക്കു....!! കല്ലു കേറിയതും അയാൾ വണ്ടിയെടുത്തു....!! കവലവഴി പോകേണ്ടന്ന് പറഞ്ഞിരുന്നു....!!

നേരെ ചെന്നത് കോടതിയിലേക്കാണ് യാമി വക്കീലിനെ പിക്കാൻ.... 

കുറച്ചു നേരമായി നമ്മുടെ പിള്ളേർ set കോടതിവരാന്തയിൽ ചത്തുകുത്തിയിരിക്കുന്നു......!! യാമിടെ ഒരനക്കവും ഇല്ല....!!

ഒത്തിരി നേരത്തെ കാത്തിരിപ്പിനോടുവിൽ കേസ് കഴിഞ്ഞ് വക്കീൽ ഇറങ്ങി....!! വെള്ള ഷർട്ടും black പാന്റും ആണ് വേഷം....!! കൊട്ട് ഊരി കൈയിൽ പിടിച്ചിട്ടുണ്ട്....!! ആകെ കലിതുള്ളി ആണ് വരവ്....!!

നേരെ കാറിനടുത്തേക്ക് പോയി അവൾ car തുറന്ന് അതിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു....!! കുപ്പി വായിൽ നിന്ന് മെല്ലെമാറ്റാൻ തുനിഞ്ഞതും കണ്ടു തന്നെ നോക്കി കൈയും കെട്ടി നിക്കുന്നവനെ....!! ആദ്യത്തെ ഞെട്ടലിൽ കുടിച്ചുകൊണ്ടിരുന്ന വെള്ളം നെറുകയിൽ കേറി....!!

അവൾ ആഞ്ഞു ചുമ്മയ്ക്കുന്ന നേരം കൊണ്ട് അവൻ അടുത്തെത്തി....!! അവൾ അവനെ കൂർപ്പിച്ചു നോക്കി....!!

""കണ്ടപ്പോ കൊറച്ചു ബുദ്ധിയുള്ള കൂട്ടത്തിലാണെന്ന് തോന്നി.....!! പക്ഷെ ഇപ്പൊ മനസിലായി വെറും തോന്നലാണെന്ന്....!!"" അയാൾ അവളെ നോക്കി കൈകെട്ടിനിന്നു....!!
കുപ്പിയുടെ മൂടി ഇട്ടശേഷം അവളും നിന്നു അതുപോലെ....!!

""ASP John Abhraham തന്റെ കൈയിൽ ബുദ്ധി അളക്കാനും അളവുകോലുണ്ടെന്ന കാര്യം എനിക്കറിയില്ലായിരുന്നു....!! 😏""
അവൾ നന്നായി പുച്ഛിച്ചുവിട്ടു....!!

""കണ്ടാൽ ഒരു ഇരുവത് ഇരുവത്തിയേഴ്‌ വയസേ പറയു എങ്കിലും പത്തു മുപ്പഞ്ചു വയസുണ്ടല്ലോ....!! ഇപ്പൊ പിള്ളേരെ പോലെ തർക്കിക്കാൻ നിക്കുന്നു തെറ്റ് അങ്ങ് സമ്മതിച്ചു തന്നുടെ......!!"" ജോണും വാരിവിതറി പുച്ഛം....!!

""കണ്ടാൽ ഒരു പത്തു മുപ്പത് വയസേ തോന്നിക്കു എങ്കിലും പത്തു മുപ്പത്തട്ട് വയസില്ലേ ഇപ്പോഴും പെണ്ണുങ്ങളുടെ പിന്നാലെ നടന്ന് ചൊറിഞ്ഞു മാന്ത് വാങ്ങാതെ പോയി പണിഎടുത്തുടെ.....!!"" അവളത് പറഞ്ഞതും അവൻ ചുറ്റും പരതാൻ തുടങ്ങി.....!!

""ഡോ ഞാൻ ഇവിടെ സംസാരിക്കുമ്പോൾ താനിതെങ്ങോട്ടാ നോക്കുന്നെ....?? "" അവൾ ദേഷ്യത്തിൽ ചോദിച്ചു.....!!

""അല്ല പെണ്ണെന്നോ മറ്റോ പറയുന്നത് കെട്ടു....!! ആരേം കണ്ടില്ല അത് നോക്കിയതാ...!!"" ജോൺ ചുറ്റും നോക്കികൊണ്ട് പറഞ്ഞു.....!!

""ഡോ തന്നെ.....!!""

""എന്താ ചേച്ചി എന്താ പ്രശ്നം....!!"" അവളെ പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ കുട്ടിപട്ടാളം അങ്ങോട്ടെത്തി....!!

""ഇയാള് വെറുതെ ചൊറിയാൻ വരുവാന്നെ ഞരമ്പ് രോഗി....!!"" അത് കേട്ടതും അവനൊന്ന് ഞെട്ടിപ്പോയി...!! 'ഞാനാ...??' എന്നമട്ടിൽ അവന്റെ നിപ്പ് കണ്ട് അവൾ പുച്ഛിച്ചു....!!

""ഡോ കണ്ടാൽ എന്ത് മാന്യൻ....!! പെൺപ്പിള്ളേരെ വഴിനടക്കാൻ സമ്മതിക്കില്ലേ....!!"" യദു ചോദിച്ചതും ഇത്തവണ ഞെട്ടിയത് യാമി ആണ് അവൾ ശെരിക്കും അങ്ങിനെ ഒന്നും ഉദ്ദേശിച്ചില്ല. അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതായിരുന്നു.....!!

""നല്ല ജോലിയുണ്ടല്ലോ പണിയെടുത്ത ജീവിച്ചുടെ...!!"" പിന്നാലെ രുക്കുവും എത്തി....!!

""Collage കുട്ടി ആണെന്ന വിചാരം...?? നിലാമനസിലാക്കി നിന്നൂടെ....!!"" അവ്നിടെ വകയും എത്തി....!! ഇതൊക്കെ കേട്ട് കിളിപോയി നിക്കുവാണ് യാമിയും ജോണും....!!

""ശോ ഇതൊക്കെ കേട്ടിട്ട് കൊതിയാവുന്നു എനിക്കും പറയാം എന്തെങ്കിലും...!!""
എല്ലാം കേട്ടുനിന്ന കല്ലുനും എന്തെങ്കിലും പറയാൻ തോന്നി. അവളെന്തോ പറയാൻ വന്നതും യാമി വേഗം എല്ലാത്തിനേം വലിച്ച് വണ്ടിയിൽ കേറ്റി....!!

""മതി പിള്ളേരെ വാ പോവാം....!! "" അവരുടെ വണ്ടി അവിടെനിന്നും തിരിച്ചു....!! അവരവിടുന്ന് പോയതും ജോൺ കല്ലുനെ തന്നെ ഓർത്തുനിക്കുവായിരുന്നു.....!!അവളെ ഓർത്തു വളഞ്ഞ പുരികകൊടികൾ യാമിയുടെ നിപ്പും മറ്റും ഒക്കെ കണ്ടപ്പോൾ വിരിഞ്ഞു.. കൂടെ ചൊടികളും.....!!


🍁🍁🍁🍁🍁🍁🍁🍁🍁🍁

""യാമി ചേച്ചി എന്തായിരുന്നു പ്രശ്നം....!!"" അവ്നി തിരക്കി....!!

""ആഹാ പ്രശ്നം പോലും അറിയാതെ ആണോ എല്ലാം കൂടെ അവിടെ കിടന്ന് ഇത്ര ഷോ കാണിച്ചത്....!!"" യാമി കലിപ്പിൽ ചോദിച്ചു.

""അത് പിന്നെ അവൻ ചേച്ചിയെ വായിന്നോക്കി
എന്നൊക്കെ പറഞ്ഞപ്പോ...!!"" (രുക്കു

""എന്റെ പിള്ളേരെ അവൻ എന്നെ വായിനോക്കി എന്നെപ്പോഴാ ഞാൻ പറഞ്ഞെ....?? "" (യാമി

""ചേച്ചിയല്ലേ ഞരമ്പ് രോഗിന്ന് പറഞ്ഞത്...!!"" കൊഡ്രൈവിംഗ് സീറ്റിൽ ഇരുന്ന യദു പറഞ്ഞു....!!

""അതാപ്പോഴത്തെ ദേഷ്യത്തിന് പറഞ്ഞുപോയതാ ശെരിക്കും അതൊന്നുമല്ല സംഭവം....!!"" (യാമി

""എന്റെ പൊന്ന് യാമി പിന്നെ എന്താണ് പ്രശ്നം....!!"" സഹികേട്ട് രവി ചോദിച്ചു....!! യാമിയുടെ ഓർമകൾ പിന്നോട്ട് പോയി....!! അതിന്റെ പരിണിത ഫലമെന്നോണം അവൾ തല ഒന്ന് കുടഞ്ഞു....!!

""ചേച്ചി എന്താ ഉണ്ടായേ....??''" പിന്നാലെ കല്ലുവിന്റെ ചോദ്യവും എത്തി....!!

""അത് അത് പിന്നെ....!! കഴിഞ്ഞ ദിവസം
എന്റെ ഓഫീസിൽ ഒരു പെൺകുട്ടി വന്നു
 കൂടെ ആരോ ഉണ്ടായിരുന്നു.
അവളാണെങ്കിൽ ഒടുക്കത്തെ കരച്ചില്....! അവളെ ഒരുത്തൻ ചതിച്ചൂന്ന്. പോലീസിൽ
കംപ്ലയിന്റ് കൊടുത്തിട്ടും അവർ ഒന്നും ചെയ്യുന്നില്ലെന്ന്.....!!

പിന്നെ ഞാൻ ഇടപെട്ടു അവനെ അറസ്റ്റ് ചെയ്യിച്ചു. ആ കേസ് ആയിരുന്നു ഇന്ന് കോടതിയിൽ. ആ പോലീസ അവനെ അറസ്റ്റ് ചെയ്തേ. അയാളാണെങ്കിൽ ആ ചെറുക്കനെ ഒടുക്കത്തെ സപ്പോർട്ട്. ആണല്ലേ വർഗം.....!

പക്ഷെ ഒരു കൊഴപ്പം പറ്റി....! ശെരിക്കും ആ പെണ്ണായിരുന്നു അവനെ തേച്ചത് ആ പെണ്ണ് എന്നോട് കള്ളം പറഞ്ഞതാ. ഒരു അമേരിക്ക കാരനെ കെട്ടാൻ വേണ്ടിയായിരുന്നു തേച്ചത് ആ അമേരിക്കകരൻ അവളെ തേച്ചു, അപ്പൊ അവൻറെ കൂട്ടുകാരൻ ഇവളെ കളിയാക്കി അതിന്റെ ദേഷ്യത്തില അവൾ എന്റെ അടുത്തു വന്ന് കരഞ്ഞു പിഴിഞ്ഞത്....!!😁""

യാമി ഒരിളിയോടെ പറഞ്ഞു നിർത്തി....!!

""ഇതിലിപ്പോ ചേച്ചിടെ ഭാഗതല്ലേ
മിസ്റ്റേക്ക്...?? "" കല്ലു ഒന്നും മനസിലാവാതെ ചോദിച്ചു.....!!

""അതെ.... പക്ഷെ ഒരബദ്ധം പറ്റിയതാ അതിന് അയാൾ ഇങ്ങനെ പൊറകെ നടന്ന് ചൊറിയേണ്ട ആവിഷമുണ്ടോ....ആ പെണ്ണിന്റെ കരച്ചില് കണ്ടപ്പോ പറ്റിപ്പോയി....!!""

പറഞ്ഞു തീർത്തപ്പോഴേക്കും എല്ലാരും യാമിയെ നോക്കി നന്നായി ഒന്നാക്കി....!! യാമി ഒന്ന് ഇളിച്ചു....!!

""അല്ലേലും ആ പരനാറിക്ക് പണ്ടേ എന്നെ കാണുമ്പോ ഉള്ളതാ ഈ ചൊറിച്ചില്....!!""(യാമി

""അതെന്താ കഥ...??""(രവി

""പ്രതേകിച് കഥയൊന്നുമില്ല  ഞങ്ങൾ ഈ വക്കീലന്മാരും പോലീസിക്കാരും തമ്മിൽ ഒരിക്കലും ചേരില്ല....!! ഇതിന് മുന്പും കുറെ ഒടക്കിയിട്ടുണ്ട്.... ഹ്ഹ അതൊക്കെ പോട്ടെ ഇപ്പൊ എന്ത് വേണം....?? എങ്ങോട്ടാ പോണ്ടേ...??"" (യാമി

""ആദ്യം മാളിൽ പോകാം വല്ലതും തിന്നണം.... ചേച്ചിയേം നോക്കി എത്ര നേരാ നിന്നെന്ന് അറിയോ....!!""അങ്ങിനെ അവർ നേരെ മാളിൽ പോയി....!!

എല്ലാരും ഫുഡിന് വെയ്റ്റ് ചെയ്തിരിക്കുവാണ്....!!യാമിയോട് രവി എന്തോ കണ്ണുകൊണ്ട് കാണിച്ചു അതിനർത്ഥം മനസിലായപോലെ യാമി കല്ലുന് നേരെ തിരിഞ്ഞു.....!! അവിടെ ഈ സ്ഥലം മൊത്തം സ്കാൻ ചെയ്യുന്ന തിരക്കില....!!

""കല്ലു....!!"" യാമി അവളെ വിളിച്ചതും അവൾ എന്തെന്നർത്ഥത്തിൽ നോക്കി....!!

""മോളെ ഞങ്ങൾക്ക് ഇനിയും കൊറച്ചൂടെ സംസാരിക്കാനുണ്ട്....!!""(യാമി

""മ്മ് ഇവർ പറഞ്ഞിരുന്നു....!!"" കല്ലു തലകുനിച്ചു....!! അപ്പോഴേക്കും food വന്നു എല്ലാരും കഴിക്കാൻ തുടങ്ങി കല്ലുമാത്രം കഴിക്കുന്നുണ്ടെങ്കിലും
വേറെ ലോകത്തായിരുന്നു....!!

""എന്ത് പറ്റിമോളെ....??""(യാമി....

""ഞങ്ങൾ പറഞ്ഞതലോചിച്ചിട്ടാണോ....!! എന്തൊക്കെ ആണെങ്കിലും ഞങ്ങളൊക്കെ ഇല്ലേ....!!"" രവി അവളെ സമാധാനിപ്പിച്ചു....!!

""നിങ്ങളൊക്കെ പോകില്ലേ ഞാൻ വീണ്ടും അവിടെ ഒറ്റക്കാവും....!!"" കല്ലു സങ്കടത്തോടെ പറഞ്ഞു.....!!

""ചേച്ചി കഴിക്ക് കൊറച്ചു food ചെല്ലുമ്പോൾ എനിക്ക് എനർജി വരും അപ്പൊ തലയിൽ വല്ല ബുദ്ധി ഉതിക്കും....!! നമ്മക്ക് എല്ലാം ശെരിയാക്കന്നെ........!!😎"" രുക്കു ഫുഡിൽ കോൺസെൻട്രേറ്റ് ചെയ്യ്തു....!! കല്ലുവും കഴിക്കാൻ തുടങ്ങി....!!...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story