സഖിയെ സ്നേഹിനിയെ..💞: ഭാഗം 11

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

ഒറ്റപ്പെടൽ വല്ലാത്തൊരു വേദനയാണ്....!! അതിപ്പോ നായകന്മാർക്കാണെങ്കിലും വില്ലെന്മാർക്കാണെങ്കിലും....!! സംഗടങ്ങളും ഒറ്റപ്പെടലും ആണ് നായകന്മാരെയും വില്ലെന്മാരെയും ഒക്കെ ഉണ്ടാക്കുന്നത്....!!

ഓരോ വട്ടത്തരങ്ങളും ആലോചിച്ചു നടക്കുവാണ് ഋതു....!! ഇന്നലെത്തെ രുക്കുവിന്റെ അവനിയുടെയും ഒക്കെ ചർച്ചക്ക് ഇടയിലേക്ക് കേറിചെന്നപ്പോൾ ആട്ടി വിട്ടതിന്റെ സങ്കടം സ്വയം പറഞ്ഞു തീർക്കുവാണ് അവൾ...


എല്ലാം ഒരു സ മട്ടിൽ എടുക്കാൻ പരമാവധി നോക്കാറുണ്ട് പക്ഷെ പറ്റണില്ല..... അമ്മ അങ്ങിനെ ആയിപോയത് ഞാൻ കാരണം അല്ലല്ലോ. അമ്മയല്ലേ നമുക്ക് തല്ലി നേരെആക്കാൻ കഴിയില്ലല്ലോ....!! ആ അമ്മയുടെ മകളായി എന്നാ ഒറ്റകാരണം കൊണ്ട് എന്നെ അവർ ശത്രു സ്ഥാനത് കൂട്ടണോ....!! 

അല്ല എന്റെ അമ്മയെ ഞാൻ എന്തിനാ കുറ്റം പറയുന്നേ അതിന് ഒരുപാട് പേരില്ലേ ചുറ്റും അതെന്റെ അമ്മയ. ഞാൻ എന്തിന് തെറ്റ് പറയണം എന്തൊക്കെ പറഞ്ഞാലും എന്റെ അമ്മ തന്ന ജീവൻ അല്ലെ. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ തള്ളിപ്പറയില്ല എന്റെ അമ്മയെ......!!

ഒരു ഐസ് ക്രീം കഴിക്കാം അപ്പൊ ഒന്ന് ചില്ലവും....!! ചിന്തിച്ചുകൊണ്ടവൾ കുറച്ചകലെ ഉള്ള ഐസ് ക്രീം ഷോപ്പിലേക്ക് നടന്നു....!! ഒരു സ്കൂപ്പ് ഐസ് ക്രീം വാങ്ങി അതെ ചിന്താ ഭാരത്തോടെ തിരിഞ്ഞു നടന്നു....!! രണ്ടടി വെച്ചപ്പോ ആരുടെയോ ദേഹത്ത് തട്ടി....!!

""എവിടെ നോക്കിയാടി നടക്കുന്നെ....?? "" അവന്റെ അലർച്ച കെട്ടവൾ മുഖം ഉയർത്തി നോക്കി....!! അടുത്ത നിമിഷം ഐസ് ക്രീമിലേക്കും....!! ആകെ ഇണ്ടായിരുന്ന മുപ്പത് രൂപക്ക് വാങ്ങിയത ഇനിയുള്ളത് ബസ് കാശ് ആണ്.....!! ഓർത്തപ്പോ കണ്ണ് നിറഞ്ഞുപോയി....!!

മറ്റൊന്ന് വാങ്ങിത്തരാൻ തന്നിക്ക് രുക്കുവോ യാമിച്ചേച്ചിയോ യദുവോ അവനിയോ രവിയോ അങ്ങിനെ ആരും ഇല്ല....! എന്തിന് എന്താടോ ഈ കാണിച്ചതെന്ന് ചോദിക്കാൻ പോലും ആരും ഇല്ല....!! വീട്ടിലെ വാശികാരി അഹങ്കാരി ചൊറിയമ്മയുടെ മകൾ.....!! എല്ലാംകൂടെ ഓർത്തപ്പോ ദേഷ്യവും സങ്കടവും വന്നു നേർത്ത തേങ്ങലുകൾ അവളിൽ നിന്ന് ഉയർന്നു....!!

അവൻ നോക്കുമ്പോ പകുതി താഴെപ്പോയ ഐസ് ക്രീം നോക്കി തേങ്ങുന്ന കുട്ടി....!! യൂണിഫോം ആണ് വേഷം.... അവനെന്തോ കയർക്കാൻ തോന്നിയില്ല....!!

""കുട്ടി പോട്ടെ സാരല്ല....!! ഞാൻ വാങ്ങിതരാം മറ്റൊന്ന്.....!!"" അത് കേട്ടപ്പോ കരച്ചിലിന്റെ ആഴം കൂടി.....!! അവനൊന്നും മിണ്ടാത്തെ രണ്ടു മൂന്ന് ഫ്ലെവർ സ്കൂപിന്റെ ഒരു ഐസ് ക്രീം വാങ്ങി നിറഞ്ഞ പുഞ്ചിരിയോടെ അവൾക്ക് നീട്ടി....!!

ആ നിറഞ്ഞ കണ്ണുകൾ ഒന്ന് വിടർന്നു....!! തേങ്ങാലോടെ തന്നെ അത് വാങ്ങി....!!

""Sorry അറിയാതെ പറ്റിയതാ.....!!"" അവൾ പറഞ്ഞു.... ഒരു കുഞ്ഞ് പുഞ്ചിരിയോടെ അവൻ ഷർട്ടിൽ പറ്റിയ കുറച്ച് ഐസ് ക്രീം എടുത്ത് അവളുടെ മൂക്കിന്റെ തുമ്പിൽ തേച്ചു....!! അവളൊന്ന് കണ്ണ് ചിമ്മി ചിരിച്ചു....!!

ഇതുവരെ അവൾക്ക് കിട്ടാത്ത പരിഗണനയായിരുന്നു അവൻ....!! സത്യത്തിൽ സ്നേഹത്തോടെ ചേർത്തുനിർത്തി നല്ലത് പറഞ്ഞുതരാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും താൻ ഇങ്ങനെ ഒന്നും ആവുമായിരുന്നില്ല.....!!

അവളുടെ ഓർമ്മകൾ ഒന്ന് പിന്നോട്ട് സഞ്ചരിച്ചു....!! ഓരോ അധ്യയന വർഷവും സ്കൂളിൽ പോകാൻ എല്ലാരും ഒള്ള ബാഗ് use ചെയ്യുമ്പോൾ പുതിയ ബാഗ് വേണം എന്ന് പറഞ്ഞ് താൻ വാശി പിടിച്ചിരുന്നു. തെറ്റാണോ....??

ഒരിക്കലും അല്ല കുഞ്ഞ് മനസിലെ ചാപലതയാണ്. സമാധാനത്തോടെ സ്നേഹത്തോടെ പറഞ്ഞുതന്നാൽ മതിയായിരുന്നു പകരം മറ്റുള്ളവരുമായി താരതമ്യം ചെയ്യ്തു. വാശിക്കാരി എന്ന് മുദ്രകുതി അങ്ങിനെ ആ കുഞ്ഞു മനസ്സിൽ അവർക്കാരണം വാശി രൂപംകൊണ്ടു....!!

എതിർക്കുന്ന എന്തിനോടും ഏതിനോടും വാശി, ദേഷ്യം, frustration, ആ കുഞ്ഞിക്കാകാലം മുതലേ ഇതുപോലെ പല വേണ്ടാത്ത ചിന്തകൾ....!!

അവരെ പോലെ അല്ല താനും എന്ന് ചോദിക്കും... ഒരിക്കലും അല്ല എല്ലാരും വ്യത്യസ്തരാണ് അവരുടെ സ്വഭാവത്തിനനുസരിച്ചുള്ള പരിഗണന കൊടുക്കണം....!!

പിന്നീട് ഒരിക്കൽ മുത്തശ്ശൻ എല്ലാർക്കും വാരികൊടുത്തു ഇത്തിരി self ഹയ്ജീൻ ഒക്കെ ഒള്ളത് കൊണ്ട് ഞാൻ അത് നിഷേധിച്ചു അങ്ങിനെ അഹങ്കാരിയുമായി....!! പിന്നീട് മനസിലായി ഞാൻ OCD ആണെന്ന് ഇന്നും വീട്ടിൽ ആർക്കും അറിയില്ല അത്.... ചേച്ചിക്ക് ഒഴിച്ചു....!!

അവളുടെ കാര്യവും ഇങ്ങനെ ഒക്കെ തന്നെ എല്ലാരുംകൂടെ വില്ലത്തി ആക്കിയതാണ്.... പ്രധാന പങ്ക് അമ്മക്ക് തന്നെ....!! പണത്തിനോടുള്ള ആർത്തി... എന്നെങ്കിലും നേരെ ആവുമായിരിക്കും.....!!

""ഡാ കിച്ചാ....!!"" ആരുടെയോ ഉച്ചത്തിലുള്ള അലർച്ചായണു അവളെ ചിന്തകളിൽ നിന്നുണർത്തിയത്.....!!

""ദാ വരുന്നെടാ....!!"" മുന്നിൽ നിക്കുന്നവൻ മറുപടി പറഞ്ഞപ്പോ ആണ് മനസിലായത് വിളിച്ചത് ഇവനെ ആണെന്ന്...!!

അവൻ അവൾക്ക് നേരെ തിരിഞ്ഞു....!!

""എന്തോ വലിയ ആലോചനയിലാണെന്ന് തോന്നുന്നു....!!എന്താ ഇതിനുമാത്രം ഈ കുഞ്ഞിതലയിൽ ഇട്ട് പുകക്കുന്നെ....??"" അവൻ കളിയോടെ ചോദിച്ചു.....!!

""കിച്ചൻ എന്നാ പേര്...?? ""അവന്റെ ചോദ്യത്തിനെ പാടെ അവഗണിച്ചുകൊണ്ട് അവൾ ചോദിച്ചു

""സായി കൃഷ്ണ... ✨️"" അത് പറഞ്ഞതും അവൻ പോയികഴിഞ്ഞിരുന്നു...... വീണ്ടും അവളെ ഒറ്റപ്പെടൽ മൂടി അവൾ ആ മാൾ ആഗമനം വീക്ഷിക്കാൻ തുടങ്ങി....!! 


🖤🖤🖤🖤🖤🖤🖤🖤🖤


Food അടി ഒക്കെ കഴിഞ്ഞ് അവർ എല്ലാരും ബീച്ചിൽ പോയി....!! കല്ലു നാളുകൾക്ക് ശേഷം ആദ്യമായി ബീച് കാണുവായിരുന്നു....!! രുക്കുവിന്റെയും യദുവിന്റെയും അവിനിയുടെയും കൂടെ അടിച്ചുപൊളിച്ചു....!!

കൊറച്ചുകഴിഞ്ഞപ്പോ യാമി അവരെ അടുത്തേക്ക് വിളിച്ചു....!! അവർ എല്ലാരും ഒരു ആ മണൽ പരപ്പിൽ ഇരുന്നു....!! രവി പറഞ്ഞുതുടങ്ങി....!!

""മോളെ കല്ലു....!! വർഷങ്ങൾക്ക് മുന്നേ നാട് വിട്ട്പോയ രുദിയേട്ടൻ തിരിച്ചുവന്നപ്പോ തൊട്ട് മറ്റൊരാളായിരുന്നു ആകെ താളം തെറ്റിയ ജീവിതം. ആദ്യം ഒക്കെ വീട്ടിൽ ആയിരുന്നു പിന്നെ എന്തോ അവിടുന്ന് മുത്തശ്ശിയുടെ വീട്ടിലേക്ക് മാറി, ഇപ്പൊ നിങ്ങൾ താമസിക്കുന്ന സ്ഥലം....!!

കൊറച്ചു ദിവസങ്ങൾക്കു ശേഷം രുദിയേട്ടൻ എന്തോ കുറച്ച് സാധനങ്ങൾ എടുക്കാൻ വന്നിരുന്നു അന്ന് തിരിച്ചു പോകാൻ നേരം എല്ലാരും ഒത്തിരി പറഞ്ഞ് നോക്കി പക്ഷെ ഏട്ടൻ കേട്ടില്ല....!! ഏട്ടന്റെ മനസ്സ് വേഷമിപ്പിക്കുന്ന രീതിയിൽ ചെറിയമ്മ കുത്തി സംസാരിച്ചു....!! ഏട്ടന് എന്തോ വഴിവിട്ട ബന്ധം ഉള്ളതുകൊണ്ടാ ഏട്ടൻ വീട്ടിൽ വരാതെ എന്ന്....!!

അതിന് ഏട്ടൻ തക്ക മറുപടി കൊടുത്തു എങ്കിലും പിന്നെ ഏട്ടന്റെ കല്യാണത്തെ ചൊല്ലിയായി ചർച്ച....!! വീട്ടുകാർക്കെല്ലാർക്കും ഏട്ടന്റെ ഈ സ്വഭാവത്തിൽ നല്ല ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു.....!! ഏട്ടന്റെ വശിയോടെയ്യുള്ള സംസാരം കേട്ടപ്പോ എനിക്കും ദേഷ്യം വന്നു...

തെറ്റ് മുഴുവൻ ഏട്ടന്റെ എന്നിട്ട് ഞങ്ങളോട് വാദിക്കാൻ വരുന്നു.... രുക്കുനെ കൊല്ലാൻ നോക്കിയതും പോലും ഞങ്ങൾ എല്ലാരും ഷെമിച്ചില്ലേ....!! സഹികെട്ടപ്പോ ഞാൻ ചോദ്യം ചെയ്യ്തത് രുദിയേട്ടന്റെ ആണത്തത്തെആണ്.... ഏട്ടന് കഴിവില്ലാത്തതു കൊണ്ടാണ് എന്ന് പറഞ്ഞു....!! അവിടുന്ന് എറങ്ങി പോയ ഏട്ടൻ കവലയിൽപോയി തല്ലുണ്ടാക്കി എന്നൊക്കെ കെട്ടു....ആ ദേഷ്യത്തിൽ ആവും....!!

അന്ന് രാത്രി രുദിയേട്ടൻ വന്നിട്ട് അടുത്ത ദിവസം പെണ്ണുകാണാൻ പോണം തയ്യാറായിട്ടിരുന്നോ എന്നും പറഞ്ഞ് പോയി....!! അങ്ങിനെ ആണ് നിന്റെ വീട്ടിൽ വരുന്നത്.....!!""

""കള്ളം പച്ച കള്ളം.... ഇതല്ല സത്യം ഇന്ദ്രേട്ടൻ എന്നെ വാശി പുറത്ത് കെട്ടിയതല്ല....!! ഇഷ്ടംകൊണ്ട് തന്നെ കെട്ടിയതാ.... എന്നോട്... എന്നോട് പറഞ്ഞതാ.....!! "" കല്ലു പറയുന്നത് കേട്ട് എല്ലാരും ഞെട്ടി....!!

""എന്തോന്നൊക്കെയാ നീയീപറയുന്നേ...!!"" എല്ലാത്തിന്റേം കൊറസ്....


""ഓഹോ അപ്പൊ നിങ്ങൾ രണ്ടും കൂടെ ഞങ്ങളെ പറ്റിക്കുവായിരുന്നല്ലേ.... "" ഒരു ബന്ധവും ഇല്ലാതെ രുക്കു വിളിച്ചു പറഞ്ഞു....!!

""ഞങ്ങളെ പൊട്ടന്മാരാക്കിയിട്ട് നിങ്ങൾ അപ്പൊ അണ്ടർ ഗ്രൗണ്ടിൽ കൂടി line വലിക്കുവായിരുന്നല്ലേ.....??"" അവ്നി അത് ഏറ്റ് പിടിച്ചു....!! എല്ലാം കേട്ട് കല്ലുന്റെ ചെവിയിൽ കൂടെ പോക പോകുന്നത് നോക്കു.....!! ഇനി അതിൽ പോക മാത്രമേ ഒള്ളു പോകാൻ കിളിയൊക്കെ പിള്ളേർ alredy പറതിവിട്ടു....!!

""ഒന്ന് മിണ്ടാതിരി കുരുപ്പുങ്ങളെ....!! കല്ലു നീ കാര്യം പറ....!!"" രവി പറഞ്ഞതും കല്ലു ആരെയോ പോക പറത്തി നോക്കുന്നു.....!!കല്ലുന്റെ കണ്ണുകൾക്ക് പുറകെ രവി കണ്ണുപയിച്ചു....!!

ഇവിടെ ഇത്രയൊക്കെ നടക്കുമ്പോഴും ഇവിടെ ഒന്നും അല്ലാതൊരാളെ രവി അപ്പോഴാണ് ശ്രദ്ധിച്ചത് അത് തന്നെ യദു....!! കുറച്ചാകലെയായി ഉള്ള ഒരു അൽപ്പാവസ്ത്രദരിയായ മദാമ്മയെ നോക്കി വെള്ളമെറക്കുവാണ് യദു....!!
കൊടുത്തു രവി അവന്റെ തലക്കിട്ടു ഒന്ന്....!!

""ഇവിടെ ആനക്കാര്യം പറയുമ്പോൾ ആണ് അവന്റെ മദാമ്മ കാര്യം....!! നീപറ കല്ലു "" യദു തലയും തടവി അവളെ നോക്കി കൂടെ ബാക്കി ഉള്ളവരും....!!

""Uff ആ മദാമ്മക്ക് എന്ത് structure ആണല്ലേ....??"" രുക്കു ആണ് 😂

""ഡീ....!!"" യാമിയുടെ ശബ്ദം ഉയർന്നതും എല്ലാം സൈലിന്റായി കല്ലുനെ നോക്കി....!! രുദി അവന്റെ ഇഷ്ട്ടം പറഞ്ഞ ദിവസം കല്ലു ശെരിക്കും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല....!! ഇതുവരെ കിട്ടാത്തൊരു ചൂടിൽ അവൾ അവനിലേക്ക് ചേർന്നു....!!

അവൾ വലിച്ച് മെത്തേക്കിട്ടപ്പോൾ തന്നെ അവൾ പകുതി ഉണർന്നിരുന്നു.... പാതി ഉറക്കത്തിൽ അവൾ എല്ലാം കേട്ടിരുന്നു....!! ഇതുവരെ കിട്ടാത്തൊരു കരുതൽ കിട്ടിയപ്പോ എന്തോ മേത്തുന്ന് മാറാൻ തോന്നില്ല അങ്ങിനെ അവിടെ കിടന്നുറങ്ങി.....!! ഒരച്ഛന്റെ കരുതലായിടുന്നു ആ സമയം അവൾ അനുഭവിച്ചത്....!!

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ കേട്ടുന്നിന്നവരുടെ കിളി കല്ലു ഉഗാണ്ടയിലേക്ക് പറഞ്ഞുവിട്ടു....!!

""ചെകുത്താന് പ്രേമമോ....?? 😱""(രുക്കു

""അതും ഈ ഇത്തിരിയില്ലാത്ത കുഞ്ഞിനോട്.... 🤧🤧""(അവ്നി

അത്കേട്ടതും കല്ലു ഒന്ന് സ്വയം നോക്കി.....!!

""ഞാനത്ര കുഞ്ഞോന്നുമല്ല അത്യാവശ്യം വളർച്ചയൊക്കെ എനിക്കുണ്ട്....!! പിന്നെ പ്രായം കൊറഞ്ഞുപോയത് ഒരു പ്രശ്നം തന്നെയാണ് അതൊക്കെ ശെരിയാക്കി എന്നെ കൂടെ കൂട്ടുമെന്ന് ഇന്ദ്രേട്ടൻ പറഞ്ഞു....!!""കല്ലു നിഷ്കളങ്കമായി പറഞ്ഞു....!!

""അമ്പട കള്ള ചെകുത്താനെ....!!"" (രവി

""അപ്പൊ എല്ലാം set ഇനി അങ്ങേരുടെ ഉള്ളിലെ കാമദേവനെ പൊറത്തുകൊണ്ടുവന്നാൽ മാത്രം മതി....!!"" യദു എന്തോ ഓർമ്മയിൽ പറഞ്ഞു.... യാമി അവനെ കൂർപ്പിച്ചുനോക്കി....

""ചേച്ചി കൂർപ്പിച്ചു നോക്കുവൊന്നും വേണ്ട അവൻ പൊട്ടനാണെങ്കിലും പറഞ്ഞതിൽ കാര്യമുണ്ട്....!! ഇവളുടെ ഇന്ദ്രേട്ടൻ എങ്ങാൻ വളഞ്ഞാൽ പിന്നെ ഇന്ദ്രേട്ടനെ
ഈസി ആയി പഴയ കുടുംബത്തിലേക്ക് കൊണ്ടുവരാം....!!"" (രുക്കു

""ഡേയ് നിനക്കിത്രേം ബുദ്ധിയാ....??😱😱 "'" അവ്നി രുക്കുനെ നോക്കി ചോദിച്ചു....!! അതിനു രുക്കു ഇല്ലാത്ത cooling glass വെച്ചു കാണിച്ചു, എന്നിട്ട് കല്ലുന് നേരെ തിരിഞ്ഞു....!!

""അതിന് കല്ലു ഒന്ന് അവതരിക്കണം....!!"" രുക്കു ഗഗനമായി പറഞ്ഞു

""അവതരിക്കാനോ....??"" (യാമി

""അതെ.... ഋഷശ്ര, ഋഷശ്രീശ്ര....!!""(രുക്കു

""നീയിത് എന്ത് തേങ്ങ ആണ് പറയുന്നത്....!!"" (യദു


""Ok what the mango skin are u talking...?? ""(അവ്നി

അവളുടെ english കേട്ട് ഇവളാണോ മെഡിസിന് പഠിക്കുന്നതെന്ന് ഓർത്തു വിചരംഭിച്ചുപോയി കല്ലു

""എടാ ഈ പാട്ടുപാടി മഴയൊക്കെ പെയ്യിക്കുന്ന മുനിയില്ലേ
പുള്ളിടെ പേരെന്തായിരുന്നു... 🤔🤔"" (രുക്കു

""ഋഷ്യശൃംഗൻ.... "" (യാമി ആ

""പുള്ളിയെ വളക്കാൻ പോകുന്ന തിലോത്തമയില്ലേ മറ്റേ വൈശാലി.....!! അതുപോലെ ആവണം ചേച്ചി....!!""( രുക്കു

""ആ അത് നല്ല ഐഡിയ....!!"" ബാക്കി രണ്ടും അതേറ്റുപിടിച്ചു.....!!

""എന്ത് നല്ല ഐഡിയ....!!അതൊന്നും വേണ്ട....!!"" യാമിയും രവിയും അത് തടയാൻ ശ്രമിച്ചു....!!നല്ല ഐഡിയ അന്നെന്ന്പറഞ്ഞു പിള്ളേര് ബെഹേളം വെക്കാൻ തുടങ്ങി......!!


""നമ്മള് പോലും ഇല്ലാത്തതാണ് ഒടുക്കം എന്തേലും കൊഴപ്പം ആയാൽ അവൾ ഒറ്റക്ക് എങ്ങിനെ കൈകാര്യം ചെയ്യും....!!"" യാമിയും രവിയും അവരെ പൂർണ്ണമായും വിലക്കി....!!

""ചേച്ചി അല്ലെങ്കിലും ഇതൊക്കെ അവരു മാത്രമുള്ളപ്പോൾ ഒറ്റയ്ക്ക് നടക്കേണ്ടതാണ്... അല്ലാതെ നമ്മൾ ഉള്ളപ്പോൾ നടത്താൻ പറ്റൂല...!!"" യദുവിന്റെ പറച്ചിലിൽ യാമി അവന്റെ തലക്കെട്ട് ഒന്ന് കൊട്ടി 

ഇവിടെ ഇതൊക്കെ നടക്കുമ്പോൾ ആണ് കല്ലുന്റെ ശ്രദ്ധ കുറച്ചാകലെ ആയി കൽബെഞ്ചിൽ ഇരിക്കുന്ന കുട്ടിൽ ആയത്....!!

കുറച്ചാകലെയായി ഒരു കൽബെഞ്ചിൽ ഇരിക്കുവാണ് ഋതു....!! കാശില്ലാഞ്ഞ കാരണം നടന്നാണ് വന്നത്....!! അവളും കണ്ടിരുന്നു അവരെ എന്നാൽ മൈൻഡ് ചെയ്തില്ല....!!

അന്നവർ എവിടെ പോവാൻ പ്ലാൻ ഇടുവായിരുന്നെല്ലോ ചോദിച്ചപ്പോൾ നല്ല thug മറുപടിയും തന്ന് ഒഴിവാക്കിവിട്ടും.... അവൾക്കും പോകണം എന്ന് തോന്നി എവിടെങ്കിലും....!!

തന്നെ കൊണ്ടുപോകാൻ ആരുമില്ലെന്ന തിരിച്ചറിവ് അവൾ ഒന്ന് കറങ്ങാൻ ഇറങ്ങിയതാണ് ഒറ്റക്ക്. പ്ലസ് two ആണ് തനിക്കെവിടുന്നാണ് ഇത്രേം ധൈര്യം.... സ്വയം ചോദിച്ചു അവസാനം സ്വയം ഒരുത്തരം കണ്ടെത്തി.... ഒറ്റപ്പെടൽ.....!!

അവൾ മനഃപൂർവം അവരുടെ ഭാഗത്തേക്ക് നോക്കിയില്ല....!!

""ഇവളെന്താ ഈ യൂണിഫോമിൽ ഇവിടെ അതും സ്കൂളിൽ പോകാതെ....!!"" ചോദിച്ചുകൊണ്ട് യാമി അവൾക്കാരുകിലേക്ക് നടന്നു....!!

യാമി വരുന്നത് കണ്ടതും അവളിൽ ഒരു പതർച്ചയുണ്ടായി....!! ക്ലാസ്സ്‌ cut ചെയ്യത് ഇവിടെ വന്നത് യാമി എങ്ങാൻ വീട്ടിൽ പറഞ്ഞാൽ താനാവും പെടുക....!!

രുക്കുവും യദുവും അവ്നിയും അങ്ങിനെ തന്നെ ആണ് വന്നിരിക്കുന്നത്....!! അവർ ചെയ്യുമ്പോൾ കുറുമ്പ് താൻ ചെയ്യുമ്പോൾ അത് അഹങ്കാരം ,തൻറ്റെടം, വില്ലത്തരം....!!

""എന്തൊക്കെ വന്നാലും ഇവർക്ക് മുന്നിൽ കരയരുത് തലകുനിക്കരുത്.....!!"" അവൾ ഉറച്ച തീരുമാനം എടുത്തു....!! എന്തായാലും അഹങ്കാരിയും വില്ലത്തിയും ഒക്കെ ആയി ഇനി കുളിച്ചു കേറാം....!!

""ഋതു നീ ഇവിടെ....??അതും
ഒറ്റക്കാണോ....?? "" യാമി ദേഷ്യത്തിൽ ചോദിച്ചു....!! അവൾക്ക് എന്ത് മറുപടിപറയണം എന്നറിയില്ലായിരുന്നു....!!

അപ്പോഴാണ് ഒരു കൈ അവളെ തോളിലൂടെ ചേർത്തുപിടിച്ചത്.....!! ഋതു പകച്ചുകൊണ്ട് ആരെന്ന് നോക്കി....!!

""അല്ല.....!! ഞാനും ഉണ്ട് കൂടെ....!!"" ആകൈയുടെ ഉടമ പറഞ്ഞു.....!!..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story