സഖിയെ സ്നേഹിനിയെ..💞: ഭാഗം 12

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

""എന്തൊക്കെ വന്നാലും ഇവർക്ക് മുന്നിൽ കരയരുത് തലകുനിക്കരുത്.....!!"" അവൾ ഉറച്ച തീരുമാനം എടുത്തു....!! എന്തായാലും അഹങ്കാരിയും വില്ലത്തിയും ഒക്കെ ആയി ഇനി കുളിച്ചു കേറാം....!!

""ഋതു നീ ഇവിടെ....??അതും
ഒറ്റക്കാണോ....?? "" യാമി ദേഷ്യത്തിൽ ചോദിച്ചു....!! അവൾക്ക് എന്ത് മറുപടിപറയണം എന്നറിയില്ലായിരുന്നു....!!

അപ്പോഴാണ് ഒരു കൈ അവളെ തോളിലൂടെ ചേർത്തുപിടിച്ചത്.....!! ഋതു പകച്ചുകൊണ്ട് ആരെന്ന് നോക്കി....!!

""അല്ല.....!! ഞാനും ഉണ്ട് കൂടെ....!!"" ആകൈയുടെ ഉടമ പറഞ്ഞു.....!!

""ചേച്ചി....!!"" സന്തോഷവും സങ്കടവും ഒന്നിച്ചു വന്നു ഋതുവിന് ഋതിയെ കണ്ടപ്പോ.... ഋതു ഋതിയെ കെട്ടിപിടിച്ചു.....!!

""ക്ലാസ്സിൽ പോകാതെ ഇവിടെ ഒറ്റക്കിരിക്കുന്ന കണ്ടപ്പോൾ ചോദിച്ചതാ....!!"" അത്യാധികം ഗൗരവത്തോടെയും സൗമ്യതയോടെയും യാമി പറഞ്ഞ്.....!!

""അവിടെ നിക്കുന്നവരും ക്ലാസ്സ്‌ cut ചെയ്യത് വന്നത് തന്നെ ആണ്....!!"" ഋതി കടലിലേക്ക് നോക്കികൊണ്ട് പുച്ഛത്തിൽ പറഞ്ഞു....!!

""ഒറ്റക്കിരിക്കുന്ന കണ്ടപ്പോ....!!""

""ഒറ്റക്കല്ലെന്ന് ഇപ്പൊ മനസിലായെല്ലോ.... യാമിക്ക് പോകാം...!!"" ഋതി തറപ്പിച്ചു പറഞ്ഞു....!!

""എന്താ ചേച്ചി എന്ത് പറ്റി....!!"" തിരിച്ചുവന്ന യാമിയോട് കല്ലു തിരക്കി.....!!

""എന്തുരു അഹങ്കാരമാ ആ സാധനത്തിനു....!! ആ ചൊറിയമ്മയുടെ അല്ലെ മകൾ....!!"" യാമി പറഞ്ഞു.....!!

""ചേച്ചി വാ എഴുനേക്ക് കല്ലുനെ കൊണ്ട് പോയി ആക്കേണ്ടതാ......!!"" രവി പറഞ്ഞപ്പോളാണ് എല്ലാരും അത് ഓർത്തത്....!! അപ്പൊത്തന്നെ യാമിയുടെ ഫോൺ റിങ് ചെയ്യ്തു....!!

""നവ്യ ആണെല്ലോ....!!"" യാമി ഫോൺ എടുത്തു....!!

""ആണോ... അയ്യോ ഞങ്ങൾ ഇപ്പൊ വരാം....!!"" അവൾ ഫോൺ cut ചെയ്യ്തു

""എടാ ചെകുത്താൻ വീട്ടിൽ വന്നിരുന്നുന്ന്....!! ഇവൾ അവിടെ ഇല്ലാത്തോണ്ട് ആകെ പ്രശ്‌നമായി....!!"" യാമി അത് പറഞ്ഞതും എല്ലാർക്കും ടെൻഷൻ ആയി....!!

""അയ്യോ....!!"" കല്ലു ഒച്ചയെടുക്കാൻ തുടങ്ങി....!!

""മോള് വേഷമിക്കാതെ ഞങ്ങളൊക്കെ ഇല്ലേ വാ നമ്മക്ക് നോക്കാം....!!"" അവർ അവിടുന്ന് ഇറങ്ങി....!!

""നമ്മൾ ഒക്കെ ഉള്ളതാ പ്രശ്നം....!!""(രുക്കു

""രുക്കു....!!"" രവി ശാസനയോടെ വിളിച്ചു....!!

""ഞാൻ കാര്യമാ പറഞ്ഞെ നമ്മട കൂടെയ ഇവൾ ഉള്ളതെന്നറിഞ്ഞാൽ ആകെ പ്രശ്നമാവും...!!""( രുക്കു

""സംസാരിച്ചു നിക്കാൻ നേരമില്ല വാ പോവാം....!!"" യാമി അവരെയും കൂട്ടി കാറിനടുത്തേക്ക് നടന്നു....

_______🍁

""നീ എന്തിനാ ഒറ്റക്ക് ഇറങ്ങിയേ....?? "" തിരിച്ചു ബസിൽ വീട്ടിലേക്ക് പോകുമ്പോൾ ആണ് ഋതുവിനോട് ഋതി തിരക്കുന്നത്....!!

""കൊതിയായിട്ട എന്നെ ആരും കൊണ്ടൊവുല്ലല്ലോ....!!"" അവൾ ഋതിയുടെ തോളിലേക്ക് ചാരി....!! ഋതി മെല്ലെ അവളുടെ കവിളിൽ തട്ടി....!!

കോളേജിൽ നിന്ന് ഫ്രണ്ട്സുമായി ബീച്ചിൽ വന്നപ്പോഴാണ് ഋതു അവടെ ഒറ്റക്കിരിക്കുന്നത് കണ്ടത്....!! ഫ്രണ്ട്സിനോട് പറഞ്ഞ് താൻ അങ്ങോട്ട് വന്ന അതെ സമയം യാമിയും വന്നു ഋതുവിനെ മാത്രം നോക്കി നിന്നത് കൊണ്ട് തന്നെ കണ്ടില്ല....!! അപ്പോഴാണ് ഋതുവിന് നേരെ അവളുടെ ചോദ്യം കേട്ടത്....!!

ഋതു ഒന്ന് തന്റെ ചേച്ചിയെ നോക്കി....!! എന്തോ അലോചനയിലാണ്....!! ആളിത്തിരി beauty consciousness ആണ് അത് കൊണ്ട് തന്നെ പുട്ടി എന്നാ ഇരട്ട പേരിലാണ് അവൾ അറിയപ്പെടുന്നത്.....!! കൊറേ പുട്ടി വലിച്ചുവാരി ഇടുന്ന പരിഷ്കാരിയായ അഹങ്കാരി.....!!

ഈ നൂറ്റാണ്ടിൽ ജീവിക്കുന്ന എന്റെ ചേച്ചി ഇത്തിരി make up use ചെയ്യുന്നതിനോട് എനിക്ക് വിരക്തി ഒന്നും തോന്നിയിട്ടില്ല.....!! Make up ഇടുക fashionable ആയി നടക്കുക ഇതൊക്കെ ഒരു കലയാണ്....!!

ഒരിക്കൽ കൈയില്ലത്ത ചുരിതാർ സ്കൂളിൽ ഒരു പ്രോഗ്രാമിനു പോകാൻ പോയപ്പോൾ വീട്ടുകാർ എല്ലാരും എതിർത്തു....!! അവരുടെ എതിർപ്പിനെ എതിർത്തുകൊണ്ട് അവൾ അങ്ങിനെ തന്നെ പോയി....!! പിന്നെ പിന്നെ അവളുടെ ഡ്രെസ്സുകൾ ഭൂരിഭാഗവും സ്ലീവ്ലെസ്സ് ആയി....!! ഒക്കത്തിന്തെയും ഒടുക്കം അവൾ അഹങ്കാരിയും ആയി....!!

ചിന്ത ഭാരം കൂടി അവൾ ഇപ്പോഴൊക്കെയോ ഒന്ന് മയങ്ങി....!! പിന്നെ സ്റ്റോപ്പ് എത്തി ഋതി തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.....!!

_______💙


നമ്മുടെ വാനര പടകൾ കാറിൽ വന്ന് രുദിയുടെ നാല് കെട്ടിന് മുന്നിൽ നിർത്തി....!! അവർ അതിനകത്തുനിന്ന് ഇറങ്ങുന്നത് കണ്ടതും അര പ്ലെസിൽ സിഗരറ്റും പുകച്ചുകൊണ്ട് ഇരുന്ന രുദി ചാടി ഇറങ്ങി മുണ്ട് മടക്കികുത്തി.....!!

""ഐവ.... ഇതെന്താ പൽവാൾ ദേവന്റെ കുഞ്ഞോ....?? "" രുക്കുന്റെ ആസ്ഥാനത്തെ കൗണ്ടർ അടിക്കെട്ട് കല്ലു അവളെ ദയനീയമായി നോക്കി....!! രുക്കു ഉടനെ വാന നിരീക്ഷണം നടത്തി...

അവൻ സിഗരറ്റ് വലിച്ചോണ്ട് തന്നെ കല്ലുന്റെ അടുത്തേക്ക് എത്തിയതും യാമി മുന്നിൽ കേറി നിന്നു...!!

""രുദി അത്....!!""

""ഇവരോട് എനിക്കില്ലാത്ത എന്ത് ബന്ധമാ നിനക്കൊള്ളത്....?? "" യാമിയെ പറഞ്ഞ് തീർക്കാൻ അനുവദിക്കാതെ കല്ലുവിന്‌ നേരെ ആയിരുന്നു അവന്റെ ചോദ്യം....!!

""അത് അത്.....!!"" കല്ലു നിന്ന് വിയർക്കാൻ തുടങ്ങി....

""നിന്ന് വിക്കാതെ മറുപടി പറയടി....!!"" അവന്റെ അലർച്ചയിൽ അവളൊന്ന് ഞെട്ടി....!! ആ ഞെട്ടലിലും അവൾ ഓർത്തത് അയാളെ ആണ്.... രാവിനാഥ്‌ എന്ന നീചനെ ചെയ്യാത്ത തെറ്റുകൾ ഉണ്ടാക്കി തന്നെ പഴിചാരി തന്നിൽ ഓരോ പ്രഹരങ്ങൾ ഏല്പിക്കുന്ന ആ ദുഷ്ട്ടനെ...!!

""മോളെ അമ്മ പറയുന്നത് ശ്രദ്ധിച്ചു കേക്ക്....!! താലി പവിത്രമാണ് പരിശുദ്ധമാണ് അതിനൊരു വിലയുണ്ട്....!! എന്നുവെച്ചാൽ അതിനർത്ഥം താലി ചുമക്കുന്നവർ എന്തും സഹിക്കാനും , ക്ഷമിക്കാനും , താന്നുകൊടുക്കാനും , ബാധ്യസ്ഥരാണ് എന്നല്ല.....!!

താലി ഒരു വിശ്വാസം ആണ് മരണം വരെയും താങ്ങായി തണലായി പരസ്പരം കൂട്ടുനിൽക്കാം എന്നാ വ്കധാനം
ആണ്....!! ഇരു ദിശയിൽ ഉള്ളവരെ
സ്നേഹത്തിന്റെയും , വിശ്വാസത്തിന്റെയും ,
നൂലിൽ കോർക്കുന്ന ഒന്നാണു താലി
അല്ലാതെ അധികാരത്തിന്റെയും , അവകാശത്തിന്റെയും , ആധിപത്യത്തിന്റെയും അല്ല....!! "" അമ്മയുടെ വാക്കുകൾ അവളുടെ ഹൃദയത്തിന്റെ ഭിത്തിയിൽ തട്ടി പ്രതിധ്വാനിച്ചു....!! കല്യാണം കഴിഞ്ഞ ഇടക്ക് അമ്മക്ക് അച്ഛൻ പറഞ്ഞുകൊടുത്ത വാക്കുകൾ ആണ്....!!

""എന്താടി നിന്റെ നാവിറങ്ങിപ്പോയോ.....!! അല്ലെങ്കിൽ നല്ല നാക്കാണെല്ലോ....!!"" യാമിയെ തള്ളിമാറ്റി രുദി കല്ലുവിന് മുന്നിൽ നിന്ന് ചീറിയതും , കല്ലു അവനെ ഒരു ഊക്കൂടെ പിന്നോട്ട് തള്ളി.... പ്രതീക്ഷിക്കാതിരുന്നതിനാൽ അവൻ പിന്നോട്ട് വെച്ചു പോയി....!! എല്ലാരും അവളുടെ പ്രവർത്തിയിൽ ഞെട്ടിയിരുന്നു....!!

""എല്ലാർക്കും കൂടെ കൂട്ടിലിട്ട് വളർത്താൻ ഞാൻ കിളിയോ , പട്ടിയോ , പൂച്ചയോ ഒന്നും അല്ല.... I'm an Individual.....!!"" അത്രയും ഒരലർച്ചയോടെ പറഞ്ഞുകൊണ്ടവൾ അകത്തേക്ക് ഓടിപ്പോയി....!!

""രുദി അവളുടെ ജീവിതം എങ്ങിനെ ആയിരുന്നുന്ന് നിനക്ക് നന്നായി
അറിയാം....!! എന്നിട്ടും നീയുമായി ഒരു
ബാധവുമില്ലാത്ത ആ കുട്ട്യേ ഇവിടെ ഒറ്റക്ക് നിർത്തി കഷ്ടപ്പെടുത്തുന്നത് ശെരിയല്ല.....!!

ആ കുട്ടിക്ക് ഞങ്ങളുമായി ബന്ധമൊന്നും ഇല്ലായിരിക്കാം പക്ഷെ ഞങ്ങൾക്ക് ചില ഉത്തരവാദിത്തങ്ങൾ ഉണ്ട്....!!"" അതും പറഞ്ഞു യാമി അവരുമായി തിരികെ പോയി.....!!

രുദി നേരെ കല്ലുനെ തിരക്കി പോയി....!! ആദ്യമേ അവൾക്ക് കൊടുത്ത മുറിയിലേക്കാണ് അവൻ പോയത് അവിടെ അവൾ ഇല്ലായിരുന്നു നേരെ അവന്റെ മുറിയിലേക്ക് പോയി....!! 

നോക്കുമ്പോ പെണ്ണുണ്ട് കേട്ടിലിൽ കമിഴ്ന്നു കിടക്കുന്നു....!!

""ഡീ......!!"" അവൻ ദേഷ്യത്തോടെ അലറിയതും അവൾ ചാടി എഴുനേറ്റു....!!


🖤🖤🖤🖤🖤🖤🖤


ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുവാണ് ഋതുവും ഋതിയും....!! ഉറക്കം തൂങ്ങി തൂങ്ങി ആണ് ഋതുവിന്റെ നടപ്പ്......!! അവൾ ഋതുവിന്റെ കൈയിൽ തൂങ്ങി നടക്കുവാണ്....!!
അപ്പോഴാണ് യാമിയുടെ ഒക്കെ car അതിലെ വന്നത്.....!!

""എടാ ദെ ഋതിയും ഋതുവും....!!"" യാമി പിന്നിലായി ഇരിക്കുന്നവരോട് പറഞ്ഞു....!!

""ചേച്ചിക്ക് വട്ടുണ്ടോ വഴിയേ  പോണ വയ്യാവേലിയൊക്കെ എടുത്ത് വണ്ടിയിൽ കേറ്റാൻ....!!"" രാവിയാണ്....!! അവർ മുന്നോട്ട് പോയി....!!

""ദേടി ചേച്ചി യാമിയെച്ചിയുടെയൊക്കെ car....!!"" Car തങ്ങളെ കടന്നു പോയതും ഋതു പറഞ്ഞു

""അതിന് നിനക്കെന്താ മിണ്ടാത്തെ വാ പെണ്ണെ....!!"" ഋതി അവളുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു....!!

കുറച്ചു നടന്നതും അവർ ഒരു ഇടവഴിയിൽ കൂടിപ്പോകാം എന്ന് തീരുമാനിച്ചു....!!

""ചേച്ചി ഈ വഴി....!!"" ഋതു ശങ്കയോടെ ചോദിച്ചു....!!

""വേറെ നിവർത്തിയില്ല വേഗം വീട്ടിൽ എത്തണ്ടേ.....!!"" ഋതി അവളുടെ കൈയും പിടിച്ചു മുന്നോട്ട് നടന്നു....!!

ഒത്തിരി വീടുകൾ ഉണ്ടെങ്കിലും ആകെക്കൂടി ഒന്നോ രണ്ടോ വീടുകൾക്ക് വേണ്ടിയെ ആ ഇടവഴിയിലേക്ക് കടക്കാനുള്ള ഗേറ്റ് ഉള്ളു അതും പിന്നാമ്പുറത്തേത്....!! ഒരേഒരു വീടിന് മാത്രം മുൻവശത്തെ ഗേറ്റ് ആ ഇടവഴിയിലേക്കാണ് ദർശനം....!!

ആ വീടെത്തിയതും ഏതോ ഓർമ്മയിൽ ഋതുവിനെ വലിച്ചുകൊണ്ടവൾ വേഗത്തിൽ നടന്നു....!! അവളുടെ കാട്ടികൂട്ടലുകൾ ഋതുവിൽ ഒരു പുഞ്ചിരി വിരിച്ചു....!!

""അഹങ്കാരി ഒയ്യ്...!!"" താളത്തിൽ പിന്നിൽനിന്നൊരുവന്റെ വിളിയവൾ കേട്ടതും പാതീക്ഷിച്ചിരുന്നപോൽ കാലിനു കടിഞ്ഞാണിടാതെ അവൾ നടപ്പിന്റെ വേഗത കൂട്ടി....!!

""വന്നെല്ലോ ചേച്ചിടെ സഖാവ്.....!!""ഋതുവിന് ചിരിപൊട്ടി....!! ഋതി അവളെ നോക്കി കണ്ണുരുട്ടി കാട്ടികൊണ്ട് മുന്നോട്ട് നടന്നു....!!

""ഇത്ര അഹങ്കാരം പാടില്ല എന്റെ പെണ്ണെ... ഒരാള് വിളിച്ചാൽ ഒന്ന് നിന്നാലെന്താ..??"' ആ വിളിയിൽ വർധിച്ച ദേഷ്യത്തോടെ അവൾ തിരിഞ്ഞുനോക്കി....!!

""തന്റെയോ ഏത് വകയിലാടോ ഞാൻ തന്റെ ആയത്....!!"" ഋതി കലിയോടെ ചോയിച്ചു....!!

""ഹ്ഹ ദേഷ്യപ്പെടാതെ എന്റെ പെണ്ണെ.....!!""

""ഇയ്യാളോടൊന്നും പറഞ്ഞിട്ട് കാര്യമില്ല....!!"" ഋതി ഋതുവിന്റെ കൈയും പിടിച്ചു മുന്നോട്ട് നടന്നു....!!

""ഹ്ഹ ഒന്ന് നിക്കന്നെ....!!"" (സഖാവ് 

""തനിക്കെന്താടോ വേണ്ടേ....!!😡"" (ഋതി

""തന്നെ തന്നെ....!!""

""ഒന്ന് പോടോ....!!"" പ്രതീക്ഷിച്ച മറുപടി ആയതിനാൽ അവൾ അവനെ പുച്ഛിച്ചു മുന്നോട്ട് നടന്നു....!! അവൻ കൂടെയും

""അമ്മ പറഞ്ഞു എന്റേത് ഒരു കെട്ടാഴിഞ്ഞ ജീവിതമാണെന്ന്....!!"" (സഖാവ്

""കെട്ടാഴിഞ്ഞുപോകാൻ സഖാവെന്താ  പശുവ....?? "" ഋതു കൊഞ്ചലോടെ പറഞ്ഞു....!! അവളുടെ ആ മറുപടിയിൽ സഖാവിനും ഋതിക്കും ഒരേ പോലെ ചിരിപ്പൊട്ടി....!! എങ്കിലും ഋതി അവളെ കണ്ണുരുട്ടി പേടിപ്പിച്ചു....!!


""ഋതി താൻ ഉറച്ച നിലപാടുകൾ ഉള്ള ഒരു കുട്ടിയാണ്.....!! തന്നെപോലൊരാൾ എന്റെ ജീവിതത്തിൽ ഉണ്ടെങ്കിൽ എനിക്ക് പിന്നെ ഒന്നും നോക്കാനില്ല....!!"" സഖാവ് അവളുടെ ഒപ്പം നടന്നുകൊണ്ട് പറഞ്ഞു....!!

""അത് കൊള്ളാല്ലോ സഖാവെ നിങ്ങടെ കെട്ടാഴിഞ്ഞ ജീവിതം എന്റെ തലയിൽ കെട്ടി വെക്കാൻ നോക്കുവാണോ....?? "" ഒരു ചിരിയോടെ ആണ് പറഞ്ഞതെങ്കിലും വാക്കുകളിലെ സർക്കാസം അവനും മനസിലായിരുന്നു.....!!

""ചേച്ചിയെന്താ rehabilitation center ആണോ....?? "" ഋതു വീണ്ടും തുടങ്ങി കൗണ്ടർ അടി.....!!

""ഡി നിന്നെ.....!!"" ഋതി തല്ലാൻ ഒരുങ്ങിയതും ഋതു ഓടിയിരുന്നു....!!

""ചേട്ടൻ ഒരു കാര്യം ചെയ്യ് എന്നെപോലെ ആരെയെങ്കിലും പോയി കണ്ട് പിടിക്ക് എന്നെ വിട്ടേക്ക്....!!"" അവൾ പറഞ്ഞു തീർത്തതും അവൻ ഋതു പോയ വഴിയേ നോക്കി....!!

അവൾ പോയി എന്ന് ഉറപ്പായതും മുന്നിൽ നിൽക്കുന്നവളെ കൈയിൽ പിടിച്ചവൻ ഊക്കൂടെ മതലിലേക്ക് ചേർത്തു നിർത്തി..... ഒപ്പം അവനും അവളോട് അടുത്തു...!! പരിണിതഫലമെന്നോണം  ആ ഉടലൊന്ന് വിറച്ചു....!!

""ഡോ താൻ എന്താ ഈ കാണിക്കുന്നേ...?? "" സമ്യപനം പാലിച്ചുകൊണ്ടവൾ ചോദിച്ചു...

""വേദ....!!"" ആദ്രമായിരുന്നു അവന്റെ സ്വരം....!!

""ഞാൻ ആരുടേയും വേദവും പുസ്തകവും ഒന്നും അല്ല..... U can call me ഋത്വേദ.....!!""ഋതി ദേഷ്യത്തിൽ പറഞ്ഞുകൊണ്ട് അവന്റെ കൈ വിടുവിപ്പിക്കാനുള്ള ഒരു വിഫല ശ്രമം നടത്തി.....!!

""ഓ....!! നീട്ടി വലിച്ച് വിളിക്കാനൊക്കെ വലിയപാടാന്നെ എന്റെ വേദ കുട്ടി....!!""

""പോടാ പട്ടി....!!""

""ഡി ഡി....!! ഇത്തിരി അഹങ്കാരത്തിന്റെ ആസ്തികത ഉണ്ടെന്നേ ഒള്ളു എന്റെ കുട്ടി വെറും പാവാ....!! എനിക്കിഷ്ട്ട.....!! പിന്നെ എന്റെ കുട്ടിക്ക് നേരത്തെ ഞാൻ പറഞ്ഞത് feel ആയെങ്കിൽ സോറി....!!"" മനസിലാവാതെ അവൾ മുഖം ചുളിച് അവനെ നോക്കി.....!!

""ഞാൻ നന്നായി....!! എന്റെ കുട്ടി ഒരു rehabilitation center ഒന്നും ആവണ്ട.....!!""
അവൻ പറഞ്ഞു

""ഇത് നോക്ക് മഹി നന്ദൻ സഖാവെ നിങ്ങൾക്ക് നാട്ടിൽ നല്ല വിലയുണ്ട് എന്റെ ഉള്ളിലും നിങ്ങളായിട്ട് അത് കളഞ്ഞു കുളിക്കരുത്....!!"" അവന്റെ പിടി ഒന്ന് അഴഞ്ഞു എന്ന് തോന്നിയത്തും അവൾ അവനെ ഒന്ന് ഊക്കൂടെ തള്ളിമാറ്റി....!!

""പറഞ്ഞത് ഒരു അഭേക്ഷയായിട്ട് എടുക്കണ്ട.....!! നാട്ടുകാരുടെ ഇടയിൽ നല്ല വിലയുള്ള ആളാ വെറുതെ എന്നെ ചൊറിഞ്ഞു നാറാൻ നിക്കണ്ട.....!! നാറ്റിക്കും ഈ
ഋത്വേദ... "" തിരിഞ്ഞു നോക്കാതെ ഉശിരോടെ പറഞ്ഞവൾ നടന്നകലുമ്പോഴും അവന്റെ ചുണ്ടിൽ ഉണ്ടായിരുന്നു ഒരു പുഞ്ചിരി.....!!

ഋതി വീട്ടിലേക്കു ചെല്ലുമ്പോൾ അവിടെ തന്നെയും കാത്ത് ഗേറ്റിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്നു ഋതു.....!! അകത്തേക്ക് ഒറ്റക്ക് പോകാൻ പേടിയായിട്ടാവണം....!! അവൾ പുഞ്ചിരിച്ചുകൊണ്ട് അവളുമായി അകത്തേക്ക് കേറി....

ഹാളിൽ തന്നെ ഉണ്ടായിരുന്നു നമ്മുടെ വനരപ്പടാ ആരെയും വക വെക്കാതെ അവൾ ഋതുവുമായി അകത്തേക്ക് പോകുമ്പോൾ ആരോ പിറുപിറുക്കുന്നുണ്ടായിരുന്നു

അഹങ്കാരി...  അത് കേട്ട് ഋതിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു അഹങ്കാരത്തിന്റെ....!! എന്നാൽ ഋതുവിന്റെ ചുണ്ടിൽ വിരിഞ്ഞ ചിരി തന്റെ ചേച്ചിയുടെ പിന്നാലെ കൂടിയ സഖാവിനെ ഓർത്തായിരുന്നു....!! പൊട്ടിച്ചിരിക്കാൻ തോന്നി ഋതുവിന്....!!

_______🖤

(ഒന്ന് രുദിയുടെയും കല്ലുന്റെയും അടുത്ത് പോയിട്ട് വരാം )

""ഡീ......!!"" രുദി ദേഷ്യത്തോടെ അലറിയതും അവൾ ബെഡിൽ നിന്ന് ചാടി എഴുനേറ്റു....!! കരയുവായിരുന്നു അവൾ.....!!

""എന്താടി ഈ കാണിച്ചു വെച്ചിരിക്കുന്നെ....?? "" അവൻ അവളുടെ കാലിലേക്ക് നോക്കി ചീറി....!! കാര്യം മനസിലാവാതെ അവൾ നോക്കിയതും കാലിൽ ബീച്ചിലെ മണ്ണ്....!! അവ ബെഡിലേക്കും ആയിട്ടുണ്ട്....!!

""കല്ലു നീ പെട്ട്....!!"" കല്ലു മനസ്സിൽ പറഞ്ഞു...

""എടി പുല്ലേ ഇതിനാ നിന്നോട് പറഞ്ഞെ ആവിശ്യമില്ലാതെ എന്റെ റൂമിൽ കേറണ്ടന്ന്....!! എന്റെ ഈശ്വരാ എത്ര മെനക്ക് സൂക്ഷിച്ച മുറിയ.....!!""

""കരച്ചിൽ നിർത്തണ്ട....!!"" മനസ്സിൽ കരുതികൊണ്ടവൾ പിന്നേം മോങ്ങാൻ തുടങ്ങി.....!!😭😭😭

""എടി പുല്ലേ നിന്നെ ഇന്ന്......!!"" എന്നുംപറഞ്ഞവൻ അവളെ തൂക്കിയെടുത്തു....!! കല്ലു ഒരു മിനിറ്റ് സൈലന്റ് ആയി പിന്നെ അങ്ങോട്ട് ഇരട്ടി വൈലന്റ് ആയി....!! അവൻ അവളെയും കൊണ്ട് മുന്നോട്ട് നടന്നു.....!!

""ഈ കാലമാടൻ എന്നെ എന്ത് ചെയ്യാൻപോകുവാണോ അയ്യോ..!!"" കല്ലു അലമുറയിട്ടുകൊണ്ട് അവന്റെ കൈയിൽ കിടന്ന് പിടച്ചു....!! അവനൊരു കുലുക്കവും ഉണ്ടായിരുന്നില്ല....!!

..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story