സഖിയെ സ്നേഹിനിയെ..💞: ഭാഗം 13

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

""എടി പുല്ലേ നിന്നെ ഇന്ന്......!!"" എന്നുംപറഞ്ഞവൻ അവളെ തൂക്കിയെടുത്തു....!! കല്ലു ഒരു മിനിറ്റ് സൈലന്റ് ആയി പിന്നെ അങ്ങോട്ട് ഇരട്ടി വൈലന്റ് ആയി....!! അവൻ അവളെയും കൊണ്ട് മുന്നോട്ട് നടന്നു.....!!

""ഈ കാലമാടൻ എന്നെ എന്ത് ചെയ്യാൻപോകുവാണോ അയ്യോ.."" കല്ലു അലമുറയിട്ടുകൊണ്ട് അവന്റെ കൈയിൽ കിടന്ന് പിടച്ചു....!! അവനൊരു കുലുക്കവും ഉണ്ടായിരുന്നില്ല....!!

അവൻ അവളുമായി നേരെ കുളപ്പുരയിലേക്ക് നടന്നു....!! കാലുകൊണ്ട് വാതിൽ ചവിട്ടി തുറന്ന് അകത്തേക്ക് കേറി....!! കല്ലു പിടച്ചിൽ നിർത്തി ചുറ്റും നോക്കി....!!

വീടിനകത്തു തന്നെ ഒരു കുളപ്പുര.....!! വീടിന്റെ വടക്കു വശത്താണ് തങ്ങൾ.... ഒരു വരാന്തയിലായി ആണ് രുദി കല്ലുനെ എടുത്ത് നിക്കുന്നത്... ഒരു  ' L' ഷേപ്പിൽ ആണ് വരാന്ത അതിനു മുന്നിലായി പടികൾ അതിറങ്ങുന്നത് പച്ച നിറത്തിലെ ചെറിയൊരു കുളത്തിലേക്ക്....!!

ഒരു വശത്തു ' L'  ഷേപ്പിൽ വീടിന്റെ വരാന്തയും വീടും ആ കുളത്തിൽ മറ ഒരുക്കുമ്പോൾ മറുസൈഡിൽ മതിൽ ആണ്.... പുറമെന്ന് കണ്ടാൽ ആ വീടിന്റെ ഭാഗമാണ് മതിൽ എന്ന് തോന്നും....!!

ശെരിക്കും പറഞ്ഞാൽ നാലുകെട്ടിന്റെ ഉള്ളിൽ മറ്റൊരു നാല് കേട്ട്... രണ്ടു ഭാഗത്തു വരാന്തയും മറ്റു ഭാഗങ്ങൾ മതലിന്നാൽ ചുറ്റപ്പെട്ടിരിക്കുന്നു... യഥാർത്ഥത്തിൽ അത് ഒരു എട്ടു കേട്ട് വീടാണ്...

(ചുരുക്കി പറഞ്ഞാൽ വീടിന്റെ വടക്ക് ഭാഗത്തു മറ്റൊരു നാലുകെട്ട് നടുതളത്തിനു പകരം ഒരു കുളം ആണെന്ന് മാത്രം 😌 ഗൂഗിളിൽ വെറുതെ എന്തോ തപ്പി ചെന്നപ്പോ കണ്ടതാ....)

മതിലിനോട് ചേർന്ന് കുറച്ച് പുല്ലോക്കെ വളർന്നിട്ടുണ്ട്... ഇയ്യാൾക്ക് ഇതൊക്കെ ഒന്ന് വെട്ടിക്കൂടെ കവലയിൽ തല്ലു കൂടി നടക്കുന്നതിന്റെ പകുതി സമയം വേണ്ടല്ലോ....!!

ചിന്തിച്ചോണ്ടിരിക്കെ കല്ലു കുളത്തിൽ അങ്ങങ്ങായി ഉള്ള താമര ഇലകൾ കണ്ടു ഇവിടെ താമര ഉണ്ടോ...??

''"അയ്യോ....."" കുട്ട്യേ ചിന്തിക്കാൻ അനുവദിക്കാതെ രുദി അവളെ കുളത്തിലേക്ക് എടുത്തെറിഞ്ഞു.....!!

കുളത്തിന് ആഴമില്ലാഞ്ഞത് കാരണം അല്പനേരത്തെ പിടച്ചിലിന് ശേഷം കല്ലു എങ്ങിനെയോ ബാലൻസ് ചെയ്തുനിന്നു... നോക്കുമ്പോൾ ചെകുത്താനുണ്ട് ഒന്നുടെ മടക്കി കുത്തിയ മുണ്ട് മുറുക്കുന്നു....

""ഡോ ചെകുത്താനെ താനെന്ത് പണിയ ഈ കാണിച്ചേ...?? "" അവൾ വെള്ളത്തിൽ തല്ലി കാറി....!!

തിരിഞ്ഞു നടക്കാനൊരുങ്ങിയ അവൻ അവളെ തിരിഞ്ഞു നോക്കി...

""മരിയാതക്ക് അടിച്ചു നനച്ചു കുളിച്ചിട്ട് കേറി വാ... ഇനി എന്റെ റൂം വൃത്തികേടാക്കിയ ഞാൻ വല്ല കായലിലും കൊണ്ട് തള്ളും...."" അവൻ കലിപ്പിൽ പറഞ്ഞു.....!!

""കണ്ണിൽ blood വേണമെടാ ചെകുത്താനെ... ഈ ഇത്തിരിയില്ലാത്ത കൊച്ചി..."" തിരിഞ്ഞ് നടന്ന അവൻ തലചരിച്ചു രൗദ്രഭാവത്തിൽ നോക്കിയത്തും പറയാൻ വന്നതവൾ അപ്പാടെ വിഴുങ്ങി....!!

""വൃത്തി ചെകുത്താൻ... ബ്ലാ "" പതിയെ പിറുപിറുത്തുകൊണ്ടവൾ ഒന്ന് മുങ്ങി നിവർന്നു....

""മേലെ ആകാശം
താഴെ പച്ചക്കുളം
കാറ്റേ വാ.... ഹൂ ഹു....!!🎶🎶""

'മേലെ പൂമല താഴെ തേനല🎶 ' ആ ഒരു ട്യൂണിൽ ആണ് അവൾ പാടുന്നത്....!! ആ 'ഹു ഹു' തണുത്തിട്ട് വന്നതാണേ... മേലോട്ട് നോക്കിയതും ചെഞ്ചോപ്പ് പടരുന്ന വാനം കണ്ടു... സന്ധ്യ മയങ്ങി തുടങ്ങിയിരിക്കുന്നു...

ആഴമില്ലാത്ത കുളത്തിലെ നീരാട്ട് കല്ലുന് നന്നേ ബോദിച്ചു... അവളാ കുളത്തിൽ തിരിഞ്ഞും മറിഞ്ഞും നീരാടുകയാണ്...

അപ്പോഴാണ് അവിടേക്ക് രുദി വന്നത്... ചിരിച്ചു കളിച്ചുനിന്ന കല്ലുന്റെ മുഖം രൗദ്ര ഭാവത്തിൽ വരുന്ന രുദിയെ കണ്ടതും കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ആയി... എന്തിനെന്നില്ലാതെ അവളുടെ മിഴികൾ പിടച്ചു... അവൾ വല്ലിടത്തേക്കും നോക്കി നിന്നു....!!

വാതിൽ കടന്നവൻ അകത്തേക്ക് വന്നതും അവൾ അവനെ തന്നെ നോക്കി... അവൻ ഗൗരവത്തിൽ തന്നെ പിന്നിലായി പിടിച്ചിരുന്ന അവളുടെ ഡ്രെസ്സുകളും inner wears ഉം തോർത്തും മുന്നിലേക്ക് നീട്ടി...!!

അവന്റെ കൈയിൽ തന്റെ ഡ്രെസ്സിനൊപ്പം തൂങ്ങി കിടക്കുന്ന inner ware കാണെ അവൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ചളിപ്പ് തോന്നി...

""ഏഹ്... കാട്ടുമാക്കാൻ അതും തൂക്കിപിടിച്ചോട് നിക്കണ കണ്ടില്ലേ ഇയ്യക്ക് ഒരു നാണവും ഇല്ലേ...?? "" കല്ലു വല്ലാത്തൊരു മുഖഭാവത്തോടെ അവനെ നോക്കി നിന്നു...

""ഓഹ് നിക്കണ നിപ്പ് കണ്ടില്ലേ ഈർക്കിലി തുമ്പി...?? ഇവളെ ഒന്ന് കളിപ്പിച്ചാലോ...?? "" രുദിയും മനസ്സിൽ ചിന്തിച്ചു...!!

അവൾ നോക്കി നിക്കേ ഗൗരവം ഒട്ടും കുറക്കാതെ അവൻ അവളുടെ വസ്ത്രങ്ങൾ കുളത്തിലേക്ക് നീട്ടി പിടിച്ചു... അവളുടെ കണ്ണുകൾ മിഴിഞ്ഞു വരുന്നതിനൊപ്പം അവൾ ഉമിനീർ ഇറക്കി...

നിസംഗതയോടെ തന്നെ നോക്കുന്നവളെ കണ്ട് ഒന്ന് പുച്ഛിച്ചിട്ട് അവൻ തുണികൾ വരാന്തക്ക് മുകളിൽ ഉള്ള ഓടിന്റെ താഴെയായി വലിച്ച് കെട്ടിയിരിക്കുന്ന അഴയിലേക്ക് നീട്ടി...

കല്ലുവിന്റെ മുഖത്ത് പുഞ്ചിരി തെളിഞ്ഞു Well Done My Boy എന്ന ഭാവത്തിൽ അവനെ നോക്കിയതും അവന്റെ കൈ അഴയും കടന്ന് മുകളിലേക്ക് പോയി... കല്ലു മുഖം ചുളിച്ചു , അവളുടെ മുഖത്തെ ഭവങ്ങൾ ഒക്കെയും അവൻ ഒരു കുറുമ്പോടെ ഒപ്പിഎടുത്തു...!!

അവൾ അതൊന്നും ശ്രദ്ധിക്കാതെ അവന്റെ കൈയുടെ സഞ്ചാരപാതയിൽ ദൃഷ്ടി പതിപ്പിച്ചിരിക്കുകയാണ്... അവന്റെ കൈ ഉത്തരത്തിലേക്ക് നീണ്ടു അവിടെ ഉള്ള മരത്തടിയിൽ അവൻ ആ ഡ്രെസ്സും മറ്റും കൊളുത്തി ഇട്ടു...

""സഭാഷ്... 🤧🤧"" കല്ലുവിന്റെ ചുണ്ടുകൾ ചലിച്ചു...

""ദെ അവിടെ കാണുന്ന റൂമിൽ പോയി change ചെയ്തിട്ട്  വാ നനഞ്ഞ കോഴിയെപ്പോലെ അകത്തേക്ക് വന്ന് അവിടെ ആക വൃത്തികേടാക്കിയാൽ... അപ്പുറത്ത് കായൽ ഉണ്ടെന്ന കാര്യം മറക്കണ്ട...!! കേട്ടോടി ഈർക്കിലി തുമ്പി...!!"" അവൻ അതും പറഞ്ഞ് പോയി...

""പോടാ കവല ചട്ടമ്പി..!!"" കല്ലു വെള്ളത്തിൽ അടിച്ചു കലി തീർത്തു... വിസ്തരിച്ചൊരു നീരാട്ടൊക്കെ കഴിഞ്ഞ് കല്ലു സ്വയം കെട്ടിപിടിച്ചു തണുപ്പക്കറ്റി ഡ്രെസ്സിന്റെ ചോട്ടിൽ വന്ന് നിന്നു...

""ഇനിയിതു എങ്ങിനെയാ ഒന്നെടുക്ക...?? "" കല്ലു നഖവും കടിച്ചു ആലോചനയിൽ മുഴുകി...!!

""മ്മ്....  ചാടി നോക്കാം...!!"" എന്നും പറഞ്ഞവൾ രണ്ട് മൂന്ന് വട്ടം ചാടി നോക്കി... പിന്നെ ഒരു വീഴ്ചയായിരുന്നു...

""അയ്യോ... "" തന്നെ സഹായത്തിനു വിളിക്കും എന്ന് പ്രതീക്ഷിച്ചു റൂമിന് വെളിയാൽ നിന്ന രുദിക്ക് അവളുടെ അലർച്ച കേട്ടതും ഒരു ഞെട്ടൽ ഉണ്ടായി... അവൻ ഓടിവന്ന് നോക്കുമ്പോൾ അവൾ താഴെ നിന്ന് എഴുന്നേക്കാൻ പാട് പെടുവായിരുന്നു...!!

അവളുടെ മേലെ എന്തോ വന്ന് വീണതവൾ അറിഞ്ഞു നോക്കുമ്പോ അവളുടെ ഡ്രസ്സ്‌ ആണ്... തലയുയർത്തി നോക്കിയതും തന്റെ കണ്ണുകൾക്ക് നേരെ വന്ന കണ്ണുകളിൽ അവളുടെ കണ്ണുകൾ ഉടക്കി....!!

ഒരു നിമിഷം രുദി അവളുടെ  ആ കരിമഷി പടർന്ന കണ്മുനയിൽ തറഞ്ഞു നിന്നു...!! പെട്ടെന്ന് തന്നെ നോട്ടം മാറ്റി അവൻ അവളെ ഇരു കൈയിലും കോരിയെടുത്തു...

അവൻ നേരത്തെ കാണിച്ച റൂമിലേക്ക് അവളുമായി നടന്നു... ഒരു പഴയ അലമാരയും കുറെ അഴകളും അതിൽ കുറച്ച് കാർട്ടൻസും തുണികളും അലക്കി ഇട്ടിട്ടുണ്ടായിരുന്നു ആ വിശാലമായ മുറിയിൽ...

നല്ല വെന്റിലേഷൻ ഉള്ള മുറിയായതുകൊണ്ട് തന്നെ വടക്കൻ കാറ്റ് ആമുറിയിലേക്ക് ആഞ്ഞു വീശി... പലനിറത്തിലുള്ള കർട്ടനുകൾ കാറ്റിൽ പാറിപറന്നു അതിനിടയിലൂടെ അവൻ അവളുമായി നടന്നു...

"" ഡ്രസ്സ്‌ ഇട്ടിട്ട് എന്നെ വിളിക്ക്...!!""അവളെ ആ മുറിയിലെ ഒരു കസേരയിൽ ഇരുത്തി കൊണ്ട് അവൻ പറഞ്ഞു... എന്നിട്ട് പുറത്തേക്ക് പോയി...അവൾ കുറച്ചുനേരം ആ ഇരിപ്പ് തുടർന്നു...!!

""ഹോ എന്റമ്മോ എന്താ ഇപ്പൊ ഇവിടെ നടന്നത് ഹിന്ദി സീരിയലിന്റെ ഷൂട്ടിങ്ങോ....?? "" അവൾ മനസ്സിൽ ചിന്തിച്ചുകൊണ്ട് തലക്കുടഞ്ഞു...പിന്നെ ഡ്രസ്സ്‌ മാറാൻ തുടങ്ങി...

"ശേ... അവൾ ആകെ ചമ്മി എന്നെ വിളിക്കും എന്നാ കരുതിയത്...!! ഇങ്ങനെ ചാടി നിലത്തു വീഴും എന്ന് കരുതിയില്ല...!! എന്റെ പെണ്ണ് അല്ലെങ്കിലേ തുമ്പി പോലെയാ ഇരിക്കണേ... എന്റെ തുമ്പിക്കുട്ടിക്ക് വല്ലതും പറ്റിയോ ആവോ...?? "" രുദി പുറത്തുനിന്നു ആലോചിച്ചു...

''"മ്മ് ഇട്ടു കഴിഞ്ഞു.... പുള്ളിയെ വിളിക്കാനല്ലേ പറഞ്ഞെ.... എന്താ വിളിക്ക്യാ..."" ആലോചിച്ചു എന്നിട്ട് രണ്ടും കല്പിച്ചങ്ങു വിളിച്ചു....

""ചെകുത്താനെ ശൂ ശൂ...!"" ചിന്തിച്ചോണ്ടിരുന്ന അവൻ ഒന്ന് തെക്ക് വടക്ക് നോക്കി...

""ഡ്രസ്സ്‌ ഇട്ട് കഴിഞ്ഞു....!!"" അവളൊന്നൂടെ ഒറക്കെ വിളിച്ചുപറഞ്ഞു....!!

""ഓഹോ ചെകുത്താനെന്നല്ലേ....!!"" പല്ല് കടിച്ചുകൊണ്ടവൻ അകത്തേക്ക് കേറി....!!

""ടി നിന്റെ മടിലിട്ടാണോടി എനിക്ക് ചെകുത്താൻ എന്ന് പേരിട്ടത്....!!"" രുദി മുണ്ടും മടക്കികുത്തി ദേഷ്യത്തിൽ ചോദിച്ചു....

""അയ്യോ ഇയ്യാളെ ഒന്നും കേറ്റി മടിയിൽ ഇരുത്താൻ പറ്റില്ല ഞാൻ പൊടിഞ്ഞു പോകും... "" എന്നുംപറഞ്ഞവൾ വെറുതെ നഖത്തിന്റെ ഭംഗി നോക്കി....

""തർക്കുത്തരത്തിനൊന്നും ഒരു കുറവുമില്ല...!!"" പറയലും അവളെ തൂക്കി എടുക്കലും ഒപ്പമായിരുന്നു... അവൾ സുഗിച്ചു അവന്റെ കഴുത്തിലൂടെ കൈയിട്ട് അങ്ങിനെ കിടന്നു...

അവൻ അവളെ കൊണ്ട് ബെഡിൽ കിടത്തി....!! കിടന്നപാടെ അവൾ പുതച്ചുമൂടി... നല്ല തണുപ്പാനുഭവപ്പെടുന്നുണ്ടായിരുന്നു അവൾക്ക്....


_ _ _ _ _ _ _ _ _ _ _ _ _ _💙


പുറത്തെ കയറ് കട്ടിലിൽ അമ്മയുടെ മടിയിൽ ആകാശം നോക്കി കിടക്കുകയാണ് നമ്മുടെ മഹിനന്ദൻ സഖാവ്...!! ചുണ്ടിൽ ഒരു ചെറു പുഞ്ചിരി ഉണ്ട്... മൂന്ന് വർഷമായി പതിവുള്ള ചിരിയായതിനാൽ അമ്മ അത് വെറുതെ ചിരിച്ചുതള്ളി....

""നന്ദുട്ടാ... ആ കുട്ട്യേ വിചാരിച്ചിരിക്കുവായിരുക്കില്ലേ...?? "" അറിയാമെങ്കിൽ കൂടി ആ അമ്മ വെറുതെ ചോദിച്ചു....

""ഞാൻ പിന്നെ വേറെ ആരെ പറ്റി ആലോജിക്കാനാ എന്റെ ശോഭ കൊച്ചേ...?? "" അവൻ  കുസൃതിയോടെ അവരുടെ താടിയിൽ പിടിച്ചു വലിച്ച്...

""പോടാ ചെറുക്കാ...!!"" തമാശയോടെ അവന്റെ കൈ അവർ തട്ടി മാറ്റി... അവൻ പൊട്ടി ചിരിച്ചു...

""മോനെ നന്ദ....!! ആ കുട്ടിക്ക് ഈ ചെറിയ വീടൊക്കെ പിടിക്കും ന്ന് തോന്നുന്നുണ്ടോ എന്റെ മോനു...??  വലിയ വീട്ടിലൊക്കെ വളർന്ന കുട്ടിയല്ലേ...!!"" അമ്മ നിസങ്കതയോടെ പറഞ്ഞു...അവൻ ചാടി എഴുന്നേറ്റ് ചമ്രം പടിഞ്ഞിരുന്നു 

""എന്റെ അമ്മ അവള് ഈ കാണുന്ന ഒച്ചയും ബെഹളവും ഒക്കെ ഉണ്ടന്നെ ഒള്ളു... അടുത്തറിഞ്ഞിടത്തോളം അവൾ വ്യക്തമായ നിലപാടുകൾ ഒക്കെ ഉള്ള കുട്ടിയ....!! അതൊന്നും അവൾക്കൊരു പ്രശ്നമായിരിക്കില്ല... പിന്നെന്താ ഇത്തിരി പിടിവാശി കൂടുതലാ... അത് പിന്നെ പെൺപിള്ളേർ ആവുമ്പോ ഇത്തിരി വാശിയും ചുറുചുറുക്കും ഒക്കെ വേണം...!! പ്രതേകിച്ചി സഖാവിന്റെ പെണ്ണാവുമ്പോ... ♥️"" അവൻ ഇരുന്ന ഇരിപ്പിൽ ചങ്കിൽ തൊട്ട് പറഞ്ഞു...

""മ്മ്.... അതൊക്കെ ശരി... സഖാവിന്റെ ജോലിയുടെ കാര്യം എന്തായി...?? ദെ ജോലിയും കൂലിയും ഇല്ലാതെ പെണ്ണിനേയും വിളിച്ചുകൊണ്ട് ഇങ്ങോട്ടേങ്ങാൻ വന്നാൽ നിന്റെ തൊലിഉലിക്കും ഞാൻ...!!"" അവർ കള്ള ഗൗരവത്തിൽ പറഞ്ഞു....!!

""എന്റെ ശോഭ കൊച്ചേ അടുത്തുള്ള aided സ്കൂളിന്റെ management ഇൽ ഞാൻ request കൊടുത്തിട്ടുണ്ട് ഇന്റർവ്യൂ കൂടെ കഴിഞ്ഞാൽ ഞാൻ ആരാ...?? "" ഇട്ടിരിക്കുന്ന സ്ലീവ് ലെസ്സ് ബനിയന്റെ കോളർ പൊക്കി കാട്ടികൊണ്ട് അവൻ ഗമയോടെ ചോദിച്ചു...

""സർക്കാർ ജോലിക്കാരൻ...!!"" ഗമയോടെ ഉത്തരവും അവൻ തന്നെ പറഞ്ഞു.... അമ്മയും മോനും ഉറക്കെ ചിരിച്ചു....!!

അമ്മയും മോനും നല്ല കൂട്ടാണ്... സഖാവിനു അമ്മ മാത്രേ ഉള്ളു... അച്ഛൻ കുഞ്ഞിലേ മരിച്ചു... അല്ല കൊന്നു അദ്ദേഹവും സഖാവായിരുന്നു... അന്ന് ആ കൈയിൽ അദ്ദേഹം മുറുക്കി പിടിച്ചിരുന്ന ചെങ്കൊടി ഇന്ന് മോൻ ഉയർത്തി പിടിക്കുന്നു...

നാട്ടുകാരുടെ എല്ലാരുടെയും പ്രിയപെട്ടവൻ ആണ് സഖാവ്... എന്നാൽ നമ്മുടെ വില്ലത്തി ഋതി യുടെ മാത്രം കണ്ണിലെ കരട്...!! അല്ലറ ചില്ലറ പണിക്കൊക്കെ പോയിട്ടാണ് സഖാവ് കുടുംബം നോക്കുന്നത്... പിന്നെ നമ്മുടെ ശോഭമയുടെ കുറിയും മറ്റും പെടും ആകുട്ടത്തിൽ...!!

അവൻ വീണ്ടും അമ്മയുടെ മടിയിലേക്ക് തലവെച്ചു കിടന്നു... മനസ്സ് നിറയെ അവളാണ് ആ അഹങ്കാരി പെണ്ണ്... ദേഷ്യം കൊണ്ട് ചുവെക്കുന്ന മൂക്കും കവിളും... പിന്നെ അവളുടെ വാശികളും...

അവളെ ആദ്യമായി കണ്ടതവൻ ഓർത്തുപോയി....!!

ഒരിക്കൽ കൂട്ടുകാരുമായി കവലയിൽ നിക്കുവായിരുന്നു അവൻ... ആ സമയം ബസ് ഇറങ്ങി ഒരു കടയിൽ കേറി കുറച്ച് സാധനങ്ങൾ വാങ്ങിക്കാൻ കേറിയതാണ് ഋതി...

സഖാവ് അവിടെ നിക്കുന്നതറിയാതെ കുറച്ച് ചെറുപ്പക്കാർ ഋതിയോട് മോശമായി പെരുമാറാൻ ശ്രമിച്ചു... കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ അവർ ഋതിയുടെ മേലെ മുട്ടാനും തട്ടാനും ഒക്കെ തുടങ്ങി... (ക്ലീഷെ...😌)

""ശേ...!!😡 "" അവൾ അസ്വസ്ഥത പ്രകടിപ്പിച്ചു കണ്ടുന്നിന്നവർ ആരും ഒന്നും മിണ്ടുന്നില്ല...

ഒരു ചുടിതാർ ആയിരുന്നു അവളുടെ വേഷം  സ്ലീവ് ലെസ്സ്  ടോപ് ആയിരുന്നു അത്... അവൾ സാധനങ്ങൾ വാങ്ങാൻ നീട്ടിയ കൈലൂടെ കൂട്ടത്തിൽ ഒരുവൻ ഒന്നും അറിയാത്ത പോലെ വിരൽ ഓടിച്ചു...!!

അല്ലങ്കിലേ പെരുത്ത് കേറി നിക്കുവാണ് ഋതി... അവന്റെ കാലുനോക്കി ഒറ്റ ചവിട്ട് കൊടുത്തു...!!

""ഡി....!!"" അവൻ കാലും തിരുമി അവളെ ദേഷ്യത്തിൽ നോക്കി... ശേഷം ഊക്കൊടെ അവളെ പിടിച്ചു തള്ളി.... ബാഗും സാധനങ്ങളും ആയിട്ട് അവൾ റോഡിലേക്ക് കമിഴ്ന്നു വീണു....

ദേഷ്യത്തോടെ അവനെ നോക്കിയതും അവൻ തെറിച്ചു വീണതാണ് കണ്ടത്... നോക്കിയപ്പോ മഹി അടുത്ത് ദേഷ്യത്തിൽ വിറച്ചു നിക്കുന്നുണ്ട്... മഹിയുടെ കൂട്ടുകാർ അവളെ എഴുന്നേൽപ്പിക്കാൻ നോക്കി...

""കൈയെടുക്കടോ...!!"" അവരെ തട്ടി മാറ്റി അവൾ ചാടി എഴുന്നേറ്റു... സാധനങ്ങൾ ഒക്കെ വാരികൂട്ടി എടുത്തപ്പോഴേക്കും അടി തീർന്നിരുന്നു അവരൊക്കെ ഓടിപ്പോയി...

""ഡീ....!!"" മഹി ദേഷ്യത്തോടെ അലറിക്കൊണ്ട് അവളുടെ അരികിലേക്ക് വന്നു... ആദ്യം ഒന്ന് പതറിയെങ്കിലും അവൾ നിലയുറപ്പിച്ചു നിന്നു...

""ഒരു കുലുക്കവും ഇല്ലാതെ നിക്കുന്ന കണ്ടില്ലേ...!! തുണി മേടിക്കാൻ കാശില്ലാത്ത കൊണ്ടാണോ ഡി എങ്ങും എത്താത്ത കഷ്ണവും ചുറ്റി ആണുങ്ങളെ വഴിതെറ്റിക്കാൻ ഇറങ്ങിയിരിക്കുന്നത്...!!"" അവൻ ഒരു ദക്ഷിണ്യവും ഇല്ലാതെ പറയുമ്പോൾ ഒരു ഭാവവും ഇല്ലാതെ കൈയും കേട്ടി നോക്കി നിക്കുവായിരുന്നു അവൾ...

""എന്താടി ഒന്നും മിണ്ടാത്തെ നിക്കുന്നെ...?? "" അവൻ ദേഷ്യത്തിൽ ചോദിച്ചു...


""അല്ല ചേട്ടൻ ഘോരഘോരം പ്രസംഗിക്കുവല്ലേ തീർക്കട്ടെന്ന് കരുതി... കഴിഞ്ഞോ...?? "" അവൾ ഒരു കൂസലും ഇല്ലാതെ ചോദിച്ചു...

""അഹങ്കാരം പറയുന്നോടി...?? "" (മഹി

""അയ്യോ പറഞ്ഞില്ലല്ലോ പറയാൻ പോകുന്നതേ ഒള്ളു...!!"" എന്നും പറഞ്ഞവൾ രണ്ടടി പുറകോട്ട് വെച്ചു 

""നാട്ടുകാരുടെ കണ്ണിലുണ്ണിയാ ഈ സഖാവ് പറഞ്ഞത് വല്ലതും നിങ്ങൾ
കെട്ടായിരുന്നോ...?? "" അവൾ കൂടിനിൽക്കുന്ന നാട്ടുകാർ കേൾക്കെ ഉച്ചത്തിൽ ചോദിച്ചു...
ആരും ഒന്നും മിണ്ടിയില്ല...

""ഹ്ഹ... കേട്ടില്ലേ....!! എന്നാ ഞാൻ പറഞ്ഞു തരാം.... തുണി വാങ്ങാൻ കാശില്ലാഞ്ഞിട്ടാണോ എങ്ങും എത്താത്ത കഷ്ണവും ചുറ്റി... ആണുങ്ങളെ വഴിതെറ്റിക്കാൻ ഇറങ്ങിയിരിക്കുന്നതെന്ന്...!!"" ആ അവസാനത്തെ പല്ലവിക്ക് അവൾ നന്നായി തന്നെ ഊന്നൽ കൊടുത്തു...

""കാശിനു ക്ഷാമം ഒന്നുമില്ല സഖാവെ 2000 രൂപയുടെ ഹൈ ക്വാളിറ്റി ഡ്രസ്സ്‌ ആണ്... ഓ ചേട്ടന് അതൊന്നും പിടിക്കില്ലല്ലോ വയറുകാണിചുടുക്കുന്ന സാരിയും കാറ്റത് പറക്കുന്ന വെട്ടുള്ള ചുരിതാറും തുടങ്ങിയ സംസ്കാര പരമായ വസ്ത്രങ്ങൾ ഒക്കെ അല്ലെ പിടിക്കു...!!😏😏"" അവൾ നന്നായി തന്നെ അവനെ പുച്ഛിച്ചു.... അവൻ അമ്പരപ്പോടെ നിന്നു... കാരണം അവനിതൊന്നും ഒട്ടും പ്രതീക്ഷിച്ചില്ല...

""പ്രിയപ്പെട്ട നിവാസികളെ സ്ത്രീകളുടെ വസ്ത്രധാരണമാണ് പുരുഷന്മാരുടെ സ്വഭാവത്തിന്റെ അടിത്തറ... അത് കൊണ്ട് നിങ്ങൾ നാളെ മുതൽ പുതച്ചു മൂടി നടക്കു...!!"" അവളുടെ വർത്താനം കേട്ട് പകുതി പേർക്കും ചിരി വരുന്നുണ്ടായിരുന്നു... ചിലരൊക്കെ പണ്ടേക്ക് പണ്ടേ അവളെ അഹങ്കാരി എന്ന് മുദ്രകുത്തിയിരുന്നു....

'"'എന്റെ പൊന്ന് സഹോദരന്മാരെ അറിഞ്ഞില്ല സ്വന്തം ഇഷ്ടത്തിന് ഡ്രെസ്സിട്ട് നടന്നാൽ നിങ്ങളൊക്കെ കാത്തിരുന്നത് പോലെ വഴിതെറ്റുമെന്ന്... അല്ല വഴിതെറ്റിയാൽ അടുത്ത ബസ് പിടിച്ചു തിരിച്ചുപോരാൻ നിങ്ങൾക്ക് അറിയില്ലേ...!!"" അവളുടെ സംസാരം കേൾക്കെ അത്രനേരം മസിൽ പിടിച്ചുനിന്നവന്റെ മുഖത്ത് പുഞ്ചിരിയും കൗതുകവും വിരിഞ്ഞു...

സംസാരിക്കുമ്പോൾ ചേലിൽ ചലിക്കുന്ന പെണ്ണിന്റെ ചുണ്ടുകൾ അവനെ കൊത്തി വലിച്ചു... പറഞ്ഞത് തെറ്റായി എന്നവന് തോന്നി... പെണ്ണിന്റെ വസ്ത്രതരണം അല്ല അവളുടെ ചുണ്ടുകൾ തന്നെ വഴിതെറ്റിക്കും എന്നവൻ ഭയന്നു...

അടുത്ത നിമിഷം താൻ ചിന്തിച്ചുകുട്ടിയതോർത്തു തലക്കുടഞ്ഞതും ചുരുങ്ങി നിവരുന്ന കണ്ണുകളിൽ അവളുടെ കണ്ണുകളിലേക്ക്പോയി ചെക്കന്റെ നോട്ടം...!! അവളിപ്പോഴും ഘോരാഘോരം പ്രസംഗിക്കുകയാണ്....!!

""ഇത് നോക്ക് അവർക്ക് വേണ്ടിയും ഇവർക്ക് വീണ്ടും മറ്റുള്ളവരെ തൃപ്തിപെടുത്താനും വാശികരിക്കാനും വേണ്ടി വസ്ത്രം ധരിക്കേണ്ട ആവിശ്യം എനിക്കില്ല... ഞാൻ എനിക്ക് വേണ്ടി ജീവിക്കുന്നു... എനിക്ക് വേണ്ടി എനിക്കിഷ്ടമുള്ളത് ധരിക്കും...!!

അതിൽ ഇപ്പൊ തെറ്റുണ്ടെന്ന് എനിക്ക് തോന്നുന്നില്ല...!! പിന്നെ നോക്കുന്ന നിന്റെയൊക്കെ കണ്ണിനു ഇല്ലാത്ത പ്രശ്നമൊന്നുo എന്റെ വസ്ത്ര ധരണത്തിലും ഇല്ല...!!

അല്ല സഖാവെ abuse ചെയ്ത അവൻ പുണ്യാളനും abuse ചെയ്യപ്പെട്ട ഞാൻ തെറ്റുകാരിയും ആയതെങ്ങിനെയാ... What the logic behind it...?? Sorry i didn't understand...!!""

അവനോടാണ് ചോദ്യമെങ്കിലും അവൻ എവിടെ കേക്കാൻ.... അവൻ അവളുടെ ചോര ഊറ്റുന്ന തിരക്കിലാ...!!

"" പെണ്ണിന്റെ തുണിയുടെ അളവെടുത്തു വഴിതെറ്റാൻ നിക്കുന്നവരെയല്ല അടിക്കേണ്ടത് ഇങ്ങിനെയുള്ള misogynic ആയിട്ടുള്ള ചിന്തകൾ സപ്പോർട്ട് ചെയ്യ്തു പരത്തുന്നവരെയ.... വെറുതെ തല്ലിയാപോരാ ചെരുപ്പുരി അടിക്കണം...!!

ഡോ തന്റെ misogynic ഐഡിയസ് ഒക്കെ തന്റെ വീട്ടിൽ തന്റെ പെണ്ണുമ്പുള്ളയുടെ തലയിൽ അടിച്ചേൽപ്പിച്ചാൽ മതി ഇങ്ങോട്ട് വരണ്ട... എല്ലാരും കേട്ടുനിൽക്കുന്നത് പോലെ ഞാൻ നിന്നെന്ന് വരില്ല...!!

ഇത് ഋത്വേദയാണ്....!!"" അവളുടെ അവസാനത്തെ വാക്കുകൾ അവൻ ഇത്രയും കാലം തലയിൽ കൊണ്ടുന്നടന്ന misogynic ഐഡിയാസിന് മൊത്തത്തിൽ ഒരു അടിയായിരുന്നു അവളുടെ വാക്കുകൾ....
ഒരേ സമയം സ്വയം പുച്ഛവും അവളോട് ബഹുമാനവും തോന്നി....

വലിയ വായിൽ ഡയലോഗ് അടിച്ചു നടക്കാൻ തുടങ്ങിയവൾ എന്തോ ഓർത്തെന്നപോലെ തിരികെ വന്നു....

""സഖാവെ... സഖാവിപ്പോ ഏതുപാർട്ടിക്ക് വേണ്ടിയാണോ പ്രവർത്തിക്കുന്നത് ആ പാർട്ടി ഉണ്ടായത് അടിച്ചമർത്താലുകൾക്കും വെക്തി സ്വാതന്ത്ര്യം നിഷേധനത്തിനും എതിരെ പ്രവർത്തിച്ചുകൊണ്ടാണ്...

പണ്ടൊക്കെ തുണി ഉടുക്കാനായിരുന്നു സമരം ഇപ്പൊ തുണി അഴിക്കാനായി എന്നാണെല്ലോ പുതിയ പ്രസ്താവന... തുണി അഴിക്കാനാണെങ്കിലും ഉടുക്കാനാണെങ്കിലും അതൊരാളുടെ വെക്തി താല്പര്യത്തിൽ പെട്ടതാണ്.... അതിലേക്ക് മറ്റൊരാൾ കൈകടത്തുമ്പോൾ അതും വെക്തി സ്വാതന്ത്ര്യം നിഷേധിക്കൽ തന്നെ ആണ്

ഇതുപോലും അറിയാതെ സഖാവ് ഈ പാർട്ടിയിൽ നിക്കാനും , സഖാവെ സഖാവെ എന്ന വിളിക്കേണനും അർഹനല്ല...!!"" അത്രയും പറഞ്ഞവൾ പോകുമ്പോൾ അത്രയും പേരുടെ മുന്നിൽ വെച്ച് മുഖത്ത് ചെരുപ്പ് കൊണ്ടൊരു അടികിട്ടിയ പോലെ ആയിരുന്നു...എങ്കിൽ പോലും തെറ്റ് തന്റെ ഭാഗത്താണെന്ന് അവൻ മനസിലാക്കി...

""വാടാ ആ അഹങ്കാരിയെ സഹായിക്കാൻ പോയ നമ്മളെ പറഞ്ഞാ മതിയെല്ലോ...!!"" മഹിയുടെ കൂട്ടുകാരൻ വന്നവനെ വിളിച്ചു...

""അല്ലടാ നമ്മട ഭാഗത്താണ് തെറ്റ്... അല്ല എന്റെ ഭാഗത്തു...!!"" അത്രെയും പറഞ്ഞ് അവരുടെ ഒപ്പം പോകുമ്പോൾ അവന്റെ മനസ് നിറയെ ആ അഹങ്കാരി ആയിരുന്നു...

*സഖാവിന്റെ അഹങ്കാരി... ♥️🔥 *


പിന്നെയും അവളെ കണ്ടു... അല്ല കണാൻ അവസരങ്ങൾ അവൻ ഉണ്ടാക്കി.... Sorry പറയുക എന്നാ വ്യാജന അവൻ അവളുടെ പിന്നെ കൂടി... ഒരു തച്ചിന് അങ്ങ് പ്രൊപ്പോസ് ചെയ്യ്തു.... പെണ്ണുണ്ടോ അടുക്കുന്നു...

ഓർമ്മയുടെ ഇടയിൽ അമ്മയുടെ മടിയിൽ കിടന്ന അവന്റെ പുഞ്ചിരി കൂടി കൂടി വരുവായിരുന്നു....!!

""ചിറി വലിഞ്ഞുപോവും ചെറുക്കാ ഇങ്ങനെ ചിരിച്ചാ....!!"" അമ്മ അവനെ കളിയാക്കി...

അമ്മയുടെയും മോന്റെയും കളിചിരികൾക്കിടയിലായി മഹിക്ക് ഒരു ഫോൺ വന്നു.... അവൻ ഫോൺ ചെവിയോടടുപ്പിച്ചു.... 

""ഹലോ...!!""അപ്പുറത്ത് നിന്ന് കേട്ടാ വർത്ത അവനിൽ ഞെട്ടലുണ്ടാക്കി....

"'ആണോ ഞാൻ ഇപ്പൊ വരാം....''' അവന്നതും പറഞ്ഞ് അകത്തേക്കൊടി....

""അമ്മ വാതിലടച്ചിട്ട് കിടന്നോ...!!"" ദൃതിയിൽ അകത്തുന്ന് ഒരു ഷർട്ടും ഇട്ട് എറങ്ങി വന്നുകൊണ്ട് അത്രയും പറഞ്ഞവൻ അവിടുന്ന് പോയി....

സ്ഥിരം കഴിച്ചയായതിനാൽ അവർ വാതിലടച്ച് അകത്തേക്ക് പോയി...!!

_______🔥

പാർട്ടി ഓഫീസിന്റെ അടുത്തായി കുറച്ച് ചെറുപ്പക്കാർ ബൈക്കിലും മറ്റുമായി കൂടിനിക്കുന്നത് കണ്ട് മഹി ബുള്ളെറ്റ് അങ്ങോട്ട് ഒതുക്കി....

""എന്താടാ പ്രശ്നം...!!"" കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു

"" °ജീവന ഹോസ്പിറ്റൽ...° "" മഹി വലിഞ്ഞുമുറുകിയ മുഖത്തോടെ പറഞ്ഞു...

""ഇതിപ്പോ കൊറേ ആയെല്ലോ....!!"" (മറ്റൊരുത്തൻ

""ഇതിങ്ങനെ വിട്ടാൽ പറ്റില്ല വാടാ....!!"" എല്ലാരും കൂടെ ഹോസ്പിറ്റലിലേക്ക് തിരിച്ചു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story