സഖിയെ സ്നേഹിനിയെ..💞: ഭാഗം 14

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

പാർട്ടി ഓഫീസിന്റെ അടുത്തായി കുറച്ച് ചെറുപ്പക്കാർ ബൈക്കിലും മറ്റുമായി കൂടിനിക്കുന്നത് കണ്ട് മഹി ബുള്ളെറ്റ് അങ്ങോട്ട് ഒതുക്കി....

""എന്താടാ പ്രശ്നം...!!"" കൂട്ടത്തിൽ ഒരുത്തൻ ചോദിച്ചു

"" °ജീവന ഹോസ്പിറ്റൽ...° "" മഹി വലിഞ്ഞുമുറുകിയ മുഖത്തോടെ പറഞ്ഞു...

""ഇതിപ്പോ കൊറേ ആയെല്ലോ....!!"" (മറ്റൊരുത്തൻ

""ഇതിങ്ങനെ വിട്ടാൽ പറ്റില്ല വാടാ....!!"" സഖാവ് ദേഷ്യത്തോടെ പറഞ്ഞു ശേഷം എല്ലാരും കൂടെ ഹോസ്പിറ്റലിലേക്ക് തിരിച്ചു....

ഹോസ്പിറ്റലിൽ എത്തിയതും വലിയ ലിപിയിൽ Jeevana Hospital എന്നെഴുതിയതിലേക്ക് മഹി പുച്ഛത്തോടെ നോക്കി.... അവിടെ വാതുക്കൾ ഒരു അമ്മയും ഒരാൺകുട്ടിയും ഒരു പെൺകുട്ടുയും പരസ്പരം ആശ്രയമില്ലാതെ ഇരുന്ന് വിതുമ്പുന്ന കാഴിച്ച ആ യുവ സ്ഖാക്കന്മാരുടെ മനസ്സ് തകർത്തു....!!

ബൈക്ക് നിർത്തി അവർ അങ്ങോട്ട് പാഞ്ഞെത്തി....!! അവരെ കണ്ടതും ഇത്തിരി ആശ്വസമായി എന്നാ നിലയിൽ അവർ കണ്ണീർ ഒപ്പി മഹിയുടെ അടുത്തേക്ക് ചലിച്ചു...!!

""മോനെ മഹി...!!"" ആ അമ്മ വിതുമ്പി പോയി...!!

""എന്താ മണിയമ്മേ എന്താ ഉണ്ടായത്....!!"" മഹിയും കൂടെ ഉള്ളവരും കൂടി ചോദിച്ചു....

""മോനെ കഴിഞ്ഞാഴ്ചായ എന്റെ ഭർത്താവിനെ ശ്വാസം മുട്ടയിട്ടു ഇവിടെ കൊണ്ടുവന്നത്....!! കൊണ്ട് വന്നപ്പോതൊട്ട് ഇല്ലാത്ത കാശുമുടക്കി ഒള്ള ടെസ്റ്റും മരുന്നും ഒക്കെ ചെയ്യേം വാങ്ങേo ചെയ്യ്തു...... ഇപ്പോഴും ഓരോന്നിനും കാശുചോദിക്ക....!!"" അവർ പറയുന്നതൊക്കെ അവനും കൂട്ടരും ശ്രദ്ധയോടെ കേട്ട് നിന്നു...

""പക്ഷെ പക്ഷെ അദ്ദേഹം ജീവനോടെ ഇല്ല....!! മോനെ.... ഇന്ന് എന്റെ കുട്ടി അദ്ദേഹത്തിനെ മറ്റൊരു അത്യാഹിത മുറിയിലേക്ക് മാറ്റാൻ നേരത്ത് കൈയിൽ പിടിച്ചുനോക്കി....!! പക്ഷെ പക്ഷെ....!!"" അവർ മോനെ നോക്കി ആണ് പറഞ്ഞത്...!! മഹി ആ അമ്മയെ മറ്റൊരാളെ ഏൽപ്പിച്ചിട്ട് ആ മകനുമായി മാറിനിന്നു....

""എന്താടാ ഉണ്ടായത്...!!""

""ഇന്ന് അച്ഛനെ icu ഇൽ നിന്ന് iccu ഇലേക്ക് അവർ മാറ്റുന്നതിനിടെക്ക്.... എനിക്കെന്തോ സംശയം തോന്നി.... ഓക്സിജൻ മാസ്കും ഒരുപാട് ഉപകാരണങ്ങൾക്കിടയിൽ കിടക്കുമ്പോഴും അച്ഛൻ എന്തോ എനിക്ക്....

ഞാൻ കൈയിൽ തൊട്ട് നോക്കിയപ്പോ തണുത്ത് മരവിച്ചിരിക്കുന്നു.... അവർ അറിയാതെ പൾസ് നോക്കി.... അച്ഛൻ അ....!!"" പറഞ്ഞ് തീർക്കാനാവാതെ അവൻ കരഞ്ഞുകൊണ്ട് മഹിയുടെ മാറിലേക്ക് വീണു...!!

""ഷിയാസേ....!! ''"അവൻ കൂട്ടത്തിൽ ഒരുവനെ വിളിച്ചു....!! ആ പയ്യനെ കൂട്ടി അവൻ ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് ക്കേറി കൂടെ രണ്ട് പേരും ഉണ്ടായിരുന്നു....!!

""ടാ...!!"" ക്യാബിന്റെ അകത്ത് കേറി ഡോക്ടർടെ ഷർട്ടിൽ കുതിപിടിച്ചുകൊണ്ട് അലറി.... ആ പയ്യനെ കണ്ടപ്പോ തന്നെ ഡോക്ടർക്ക് കാര്യം മനസിലായിരുന്നു....

""പാവങ്ങളുടെ വൈറ്റത്തടിച്ചിട്ടുവേണമല്ലേ നിനക്കൊക്കെ ഹോസ്പിറ്റൽ ഉണ്ടാക്കാൻ....!!"" മഹി അയാളെ തലങ്ങും വിലങ്ങും തല്ലി.....!!

""എനിക്കൊന്നും അറിയില്ല....!! അയാൾക്ക് അത്രെയും നേരം ജീവൻ ഉണ്ടായിരുന്നു.... ഒരുപക്ഷെ അപ്പോൾ പോയതായിരിക്കും....!!"" പ്രതീക്ഷയോടെ ആ ഡോക്ടർ മഹിയെ നോക്കി... മഹിക്ക് പെരുവിരൽ മുതൽ തരിച്ചു കേറിവായിരുന്നു ആവിശ്യത്തിന് അവിടെ ഇട്ട് പെരുമാറിയിട്ട് പോലീസിനെ ഏൽപ്പിച്ചു....!!

പോലീസ് വന്ന് വീട്ടുകാരോട് കാര്യമൊക്കെ തിരക്കി നിക്കുമ്പോൾ മഹി അവിടുന്ന് മാറി ആർക്കോ ഫോൺ ചെയ്യ്തു....

📲 ""ഹലോ ഏട്ട ഞാൻ മഹിയാണ്...!!""

📲""പറയടാ....""

📲""Jeevana ഹോസ്പിറ്റലിൽ പുതിയ പ്രശ്നം.... ഇത്തവണ നമ്മുടെ മണിയമ്മയുടെ ഭർത്താവാ... ആ അമ്പലത്തിനടുത്തെ...""

📲""മ്മ്..... ""

📲""പോലീസിനെ വിളിച്ചിട്ടുണ്ട് ഇനി എന്താ വേണ്ടത്....പോലീസിനെ കൊണ്ടൊന്നും നിക്കില്ലെന്ന് ഇത്രേം കാലം ആയിട്ട് മനസിലായി.... അവൻ പോയപോലെ തിരിച്ചിറങ്ങും.... ഇല്ലെങ്കിൽ അവനെ ഇറക്കാനും ആൾക്കാർ ഉണ്ട്....!!""

📲""മുമ്പത്തെ പോലെ ഇനി ക്ഷമിച്ചുനിന്നേണ്ട.... അതിനല്ലേ ഞാൻ കളത്തിലിറങ്ങിയത്.... കേസ് നടക്കണം At any cost....!! അവന്മാരുടെ പിടിപാട് വെച്ചു പതുകെ കേസ് നീങ്ങു... അത് മതി അപ്പോഴുതേക്കും കൊമ്പത്തുള്ള അവന്മാരെ കൂടി നമ്മുക്ക് പൂട്ടാം....!!

അവരെ പൂട്ടാനുള്ള കാലയളവു മാത്രമാണ് ഈ കേസ്....!! എന്ത് വിലകൊടുത്തും ഈ കേസ് മുന്നോട്ട് കൊണ്ടുപോണം....!! നീ അടുത്ത ദിവസം തന്നെ പോയി ജോണിനെ കൂടി കണ്ട് കാര്യം പറയണം...."" 


മഹി ഫോൺ ചെയ്യ്തു വെച്ചപ്പോഴുതേക്കും പോലീസ് അവനെ അങ്ങോട്ട് വിളിച്ചു.... കുറച്ച് കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു....

•••••••••••••••••••••••🌸

ആരോടോ ജനലിനരികിൽ നിന്ന് ഫോൺ ചെയ്യുവാണ് രുദി... തിരിഞ്ഞതും കട്ടിലിൽ തുള്ളി വിറച്ചു കിടക്കുന്ന കല്ലുനെ കണ്ട് അവന് പാവം തോന്നി...

അവളെ കോളത്തിലെറിയാൻ തോന്നിയ നിമിഷത്തെ അവൻ ഉള്ളാലെ ശപിച്ചുകൊണ്ട് അവളുടെ അരികിൽ ബെഡ്രെസ്റ്റിൽ ചാരിയിരുന്നു....

ചെറുമയക്കത്തിലും അടുത്തരുടെയോ സാമീപ്യം അറിഞ്ഞ കല്ലു അങ്ങോട്ട് നേരങ്ങി ചേർന്ന് കിടന്നു.... രുദി നോക്കുമ്പോ തന്റെ കാലിൽ ചുറ്റിവരിഞ്ഞു മടിയിൽ തലവെച്ചു അവൾ ചൂടിനായി പരത്തുന്നു....!!

ടേബിൾ ലാമ്പ് off ആക്കി അവൻ അവളെ മെല്ലെ അടർത്തിമാറ്റി.... അവൻ കിടന്ന ശേഷം അവളെ അവന്റെ മാറിലേക്ക് കിടത്തി...!! അസഹ്യമായ തണുപ്പിൽ അവൾ അവൻ ഇട്ടിരിക്കുന്ന സ്ലീവ് ലെസ്സ് inner ബനിയനിൽ പിടിമുറുക്കികൊണ്ട് അവന്റെ നഗ്നമായ കഴുത്തിലേക്ക് മുഖം പൂഴ്ത്തി....!!

തൽഷണം അവന്റെ ഉളിലൂടെ ഒരു മിന്നൽ പാഞ്ഞു.... അവൻ അറിയാതെ ഒന്ന് കുറുകിപ്പോയി.... പാതിമയക്കത്തിലായിരുന്ന കല്ലുവിന് അവന്റെ കഴുത്തിലെ ചൂട് നന്നേ ബോദിച്ചു.....

അവന്റെ കഴുത്തിടുക്കിൽ കൊണ്ട് അവൾ മുഖം ഉരസി.... അവൻ പുളഞ്ഞുകൊണ്ട് അവളുടെ ഇടുപ്പിൽ മുറുക്കി ചുറ്റി വരിഞ്ഞു....!!

ഇടയ്ക്കിടെ തന്റെ കഴുത്തിൽ പതിയുന്ന അവളുടെ മിനുസമാർന്ന ചുണ്ടുകൾ അവനിൽ പല വേണ്ടാത്ത ചിന്തകളും നിറച്ചു....!! മനസിനെ പിടിച്ചുനിർത്താൻ അവനെക്കൊണ്ടായില്ലെന്നിരിക്കെ.... കല്ലുവിന്റെ പിടച്ചിലിന്റെ ഫലമായി അവളുടെ അരയിൽ നിന്നു ബനിയൻ ടോപ് പൊങ്ങിയതും അവന്റെ കൈ അറിയാത്തവളുടെ അരയിൽ പതിഞ്ഞു...

രുദി ഞെട്ടി പോയി... തന്റെ മുപ്പത്തിയഞ്ചു വർഷകാലത്തെ ജീവിതത്തിൽ ഇതൊരാധ്യ അനുഭവമാണ്.... ആദ്യ അനുഭൂതിയാണ്....!! ഇത്രയും നാൾ ഉള്ളിൽ നിദ്രയിലാണ്ട വിഗാരണങ്ങൾ പുറത്തുവരുമോ എന്നവൻ ഭയപ്പെട്ടു....!! എഴുനേറ്റ് പോകാനൊരുങ്ങിയതും അവളുടെ പിടി ഒരല്പംപോലും അഴഞ്ഞില്ലെന്നുള്ളത് അവനെ വിഭ്രാന്തിയിലാഴ്ത്തി....!!

ഓരോ നിമിഷം കൂടുംതോറും കല്ലു അവനെ വരിഞ്ഞു മുറുക്കികൊണ്ടിരുന്നു.... എത്ര തടഞ്ഞിട്ടും അനുസരണയില്ലാത്ത കുട്ടിയെ പോലവന്റെ കൈ അവളുടെ അരക്കെട്ടിന്റെ മൃതുലത്ത തേടി ഒഴുകിനടന്നു.....

അവന്റെ കാൽവിരലുകൾ തമ്മിൽ പിണഞ്ഞു....കഴുത്തിലും നെറ്റിയിലും വിയർപ്പ് പൊടിഞ്ഞു....!! തുറന്നിട്ട ജനൽ വഴി തണുത്ത കാട്ടടിച്ചതും കല്ലു ഒന്നുടെ കുറുകികൊണ്ട് അവനിലേക്ക് ചെന്നു.... അവൾ ചേർന്ന് ചേർന്ന് അവൻ ഇപ്പൊ താഴെ പോകും എന്നാ രീതിയിലാണ് കിടപ്പ്...

അവൻ രണ്ടും കല്പ്പിച്ചു കാട്ടിലിനു നടുവിലേക്ക് അവളുമായി കേറിക്കിടന്നു.... ഒരു കൈ അവളുടെ അരക്കെട്ടിനു വിട്ടുകൊടുത്തിട്ട് മറുകൈകൊണ്ട് അവളുടെ മുഖവും കഴുത്തും മറച്ച മുടി അവൻ ഒതുക്കി....

വിഗാരങ്ങൾ വേഗത്തിനുമുന്നിൽ അധിപത്യം സ്ഥാപിച്ച നിമിഷം അവൻ അവന്റെ മുഖം മെല്ലെ അവളുടെ കഴുത്തിലൂടെയും മുഖത്തിലൂടെയും ഉരസി... കൈകൾ അരക്കെട്ടിന്റെ മൃതുത്വവും തേടി...!! അവന്റെ മുഖം അവളുടെ കാത്തരുകിൽ വന്നു നിന്നു....

""പഞ്ഞിക്കെട്ടുപോലത്തെ എന്റെ തുമ്പിക്കുട്ട്യേ ഒന്ന് ഉമ്മ വെച്ചാ കൊള്ളാന്നുണ്ട്....!! പക്ഷെ ഇപ്പൊ വേണ്ട.... നീ ഉണർന്നിരിക്കുമ്പോ സ്വബോതത്തോടെ ഇരിക്കുമ്പോ നിന്റെ അറിവോടെ തരും ഞാൻ... ഈ ചുണ്ടിലും കവിളിലും നെറ്റിയിലും ഒക്കെ....!!""

അവളുടെ കാതിൽ സ്വകാര്യം പോലെ പറഞ്ഞുകൊണ്ടവൻ അവളുടെ കാതിൽ കടിച്ചു വലിച്ചു....!! 


••••••••••••🌸

നേരം പുലർന്നതും ആദ്യം ഉണർന്നത് കല്ലുവാണ്...!! പാറപോലെ ഉറച്ച എന്തിലോ ആണ് താൻ കിടക്കുന്നത്...കണ്ണ് ചിമ്മി തുറന്നെങ്കിലും തലക്ക് ഒരു ഭാരം പോലെ... ശരീരം ആകെ മരവിച്ച അവസ്ഥ....!!

അന്നനാളത്തിൽ വായുകുടുങ്ങിയതും അവൾ ഒന്ന് ആഞ്ഞു ചുമച്ചു....!! ചുമക്കെട്ട് രുദി ഉണർന്നതും അവൻ ഞെട്ടിപ്പോയി... നല്ല പനി...!!

അവൻ അവളെ ബെഡിലേക്ക് കിടത്താൻ തുനിഞ്ഞെങ്കിലും അവന്റെ ചൂടിൽ നിന്നകലാൻ അവൾ ഒരുക്കാമായിരുന്നില്ല...!! ഒന്ന് വെറുതെ ഒന്ന് കുറുകി....

""തുമ്പി...!! വയ്യേ നിനക്ക്....!! എന്റെ ദൈവമേ ഏത് നേരത്താണോ...?? മോളിവിടെ കെടക്ക് ഞാൻ പോയി ഡോക്ടറെ കൂട്ടികൊണ്ട് വരാം....!!"" അവനെങ്ങിനെയോ അവളെ അനുനയിപ്പിച്ചു എഴുന്നേറ്റു ഡോക്ടറെ ഫോൺ ചെയ്യാൻ പുറത്തേക്കിറങ്ങിയതും അവിടെ ഒരു വണ്ടി വന്ന് നിന്നു...!!

നോക്കിയപ്പോ വണ്ടിയിൽ നിന്ന് വാനര പടകളും യാമിയും ഉണ്ട്....!! ഇത്തവണ കേസില്ല വക്കീലും ഉണ്ട്...!! കേസ് ഒന്നും ഇല്ലല്ലോ....!!

അവരെ കണ്ടതും രുദി ഒന്ന് പതറിപ്പോയി...!! എങ്കിലും ഗൗരവം ഒട്ടും കുറക്കാതവൻ അവരെ തറപ്പിച്ചുനോക്കി... താൻ ആ വീട്ടിലേക്ക് ചെല്ലില്ലന്ന് അവൻ തറപ്പിച്ചു പറഞ്ഞിട്ടുണ്ട് അതുപോലെ ആരും ഇങ്ങോട്ടും വരണ്ട എന്നും അവൻ പറഞ്ഞിട്ടുണ്ട്... കല്ലു വന്നേപ്പിന്നെ ആണ് ഇങ്ങനെ ഒരു മാറ്റം...!!

അവന്റെ തുറിച്ചു നോട്ടം കണ്ട് രുക്കു ഉടനെ ഇളിച്ചു പിന്നാലെ ബാക്കി ഉള്ളവരുo...!! ഇവരുടെ ഇളികണ്ട് ഇളിക്കണോ വേണ്ടയോ എന്ന സംശയത്തിൽ യാമി ഇളിച്ചതും അതൊരുമാതിരി അവിയലിന്റെ ഇളിയായി പോയി....!! ഈ ക്ലോസപ്പും കോൾഗേറ്റും പേപ്പസോടെന്റും കൂടിയ ഒരുജാതി അവിഞ്ഞ ഇളി...!!

രുദി അവളെ കണ്ണുമിഴിച്ചു നോക്കി... പിന്നെ ബാക്കിയുള്ളതിനേം ഓരോന്ന് ഇളിയുടെ വിസ്താരം കൂട്ടി വരി വരിയായി ഉള്ളിലേക്ക് പോയി....!! കൂടെ യാമിയും....!!

""കല്ലു....!!"" രുക്കു കാറിക്കൂവി....

""കല്ലുസേ....!!"" പിന്നാലെ യദുവും

""കല്ലുമ്മ....!!"" അവ്നിയും വിട്ട് കൊടുത്തില്ല...

""എവിടെ എവിടെ....!!"" യദു അവ്നിയുടെ അടുത്തേക്കെത്തികൊണ്ട് വപ്രളത്തോടെ ചോദിച്ചു....

""ന്തുന്ന്....!!🙄🙄"" (അവ്നി

""കല്ലുമ്മക്ക....!!😒"" യദു അത് പറഞ്ഞതും നോക്കുമ്പോ രുക്കു ഉണ്ട് അവ്നിയുടെ മുന്നിൽ കൈയും നീട്ടി നിക്കുന്നു

""ആദ്യം ഗണപതിക്ക് കൊടുത്തിട്ട് വേണം ബാക്കിയുള്ളോർക്ക് കൊടുക്കാൻ എന്നറിയില്ലേ...??"" രുക്കു ഗമയിൽ പറഞ്ഞു....

""ഓ എന്റെ തീറ്റ പ്രാന്തന്മാരെ ഞാൻ കല്ലുനെ ചെല്ലപ്പേരിട്ട് വിളിച്ചതാ കല്ലുമ്മ...!!"" എന്നും പറഞ്ഞ് കല്ലുവിന്റെ റൂമിലേക്ക് ചെല്ലുമ്പോൾ കാണുന്നത് വേവലാതിയോടെ കല്ലുന്റെ അടുത്തിരിക്കുന്ന യാമിയും രവിയും വരുണും ആണ്...!!

അവർ വന്ന് കാര്യം തിരക്കുമ്പോഴേക്കും ഡോക്ടർ വന്നു...!! അവൾക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്തുകൊടുത്തു....!!

""രുദി....!! എന്താ ഇവക്ക് പറ്റിയത്...?? "" ഡോക്ടർ പോയതും വാതുക്കൽ നിന്ന രുദിയോട് യാമി ദേഷ്യത്തിൽ ചോദിച്ചു...!!

അവൻ കട്ടിലിൽ തലവഴി പുതപ്പിട്ട് ചമ്രം പടിഞ്ഞിരിക്കുന്ന കല്ലുനെ പാളി നോക്കി...!! അത് യാമി കണ്ടിരുന്നു അവളും നോക്കി കല്ലുനെ...!!

""അതിന്നലെ ഞാനാ വടക്കേപ്പുറത്തെ കോളത്തിൽ ചാടിയതാ അഴമില്ലായിരുന്നു അതോണ്ട് കൊറേ നേരം കുളിച്ചു...!!🤧🤧"" കല്ലു മൂക്ക് പിഴിഞ്ഞുകൊണ്ട് പറഞ്ഞു....!!

രവി വാത്സല്യത്തോടെ അവളെ തലോടി...!! രുദി ചുണ്ടിൽ മൊട്ടിട്ട പുഞ്ചിരിയോടെ അവിടുന്ന് പോയി...!!

""ഇനിയിപ്പോ നമ്മളുടെ ഉള്ളോണ്ട് രാത്രി നോക്കിയ മതി....!!""അവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ട് യാമി പറഞ്ഞു.... എന്നിട്ട് വന്ന് കല്ലുനരുകിൽ ഇരുന്നു....!!

_______🍁

""ചേച്ചി.... അവരെല്ലാം രാവിലെ കല്ലുന്റെ അടുത്തേക്ക് പോയി....!!"" ഋതു പറഞ്ഞു....അത് കേട്ടതും ഋതിക്ക് വിറഞ്ഞു കേറി....!

""ഹ്മ് കല്ലു.... അവൾ ഇവിടെ ഇല്ലാത്തത് നന്നായി....!! ഉണ്ടായിർജെന്നെങ്കിൽ ഞാൻ പണ്ടേ ഓടിച്ചേനെ അവളുടെ....!!"" അവളുടെ ചേച്ചിയുടെ ഈ മനോഭാവം മാത്രം ഋതുവിന് മനസിലാവുന്നില്ലായിരുന്നു....!!

""ഹ്മ് കുഞ്ഞിലേ തൊട്ട് അനുഭവിക്കുന്നതാ ഈ ഏലിയൻസിനോട് ഉള്ളപ്പോലത്തെ അവരുടെ ഒക്കെ പെരുമാറ്റം....!! രുദി ഈ കുടുംബത്തിലെ മൂത്ത മകനാണ്.... രുദിയേട്ടന്റെ താലി എന്റെ കഴുത്തിൽ വീണാൽ ഞാൻ മൂത്തമരിമകളും.... പിന്നെ എല്ലാത്തിന്റേം അസുഗം ഞാൻ തീർക്കുന്നുണ്ട്....!!"" ഋതി കാലിയോടെ ചിന്തിച്ചു....

കണ്ണാടി നോക്കി ദിവാസ്വപ്നം കാണുന്ന ഋതിയെ കണ്ട് ഋതുവിന് ഒരു കുറുമ്പ് തോന്നി....!!

""അങ്ട് മാറ് പെണ്ണുമ്പുള്ളെ...!! ഞാൻ കണ്ണാടി നോക്കട്ടെ....!!"" എന്നും പറഞ്ഞ് തോളുകൊണ്ട് ഋതിയെ തട്ടി....

""ആഹാ... നിന്നെയിന്ന്....!!"" ഋതിയും തിരിച്ച് തട്ടി....!!

കളിക്കും ചിരിക്കും ഒടുവിൽ ചേച്ചിയും അനിയത്തിയും കൂടെ ബസ് സ്റ്റോപ്പിലേക്ക് വെച്ചുപിടിച്ചു....

""ചേച്ചി പോക്കറ്റ് മണി കൂട്ടി വെച്ച് ഒരു two വീലർ വാങ്ങണം....!! ഈ നടപ്പ് നടപടി ആവുല്ല....!!"" ഋതു ചേച്ചിയോട് പരിഭവം പറഞ്ഞു....!!

""അല്ല നിനക്കും കൂടെ പോകാൻ അല്ലെ two വീലർ അപ്പൊ ഞാൻ മാത്രം പൈസ മോടക്കിയാൽ എങ്ങിനെ ശെരിയാവും....??നടക്കടി മടിച്ചി....!!""  ഋതി ഋതുന്റെ കൈപിടിച്ച് വലിച്ചു...!! പെട്ടെന്നാണ് രാവിലെ ഋതി കല്ലുനെ മാറ്റി രുദിയെ കെട്ടുന്ന കാര്യം പറഞ്ഞത് ഓർമ്മവന്നത്.... 

""ആഹാ അത്രക്കായോ....!!"" എന്നുപറഞ്ഞു അവൾ ഋതിയുടെ കൈ വിടുവിച്ചു എന്നിട്ട് മഹിയുടെ വീടിന്റെ വഴിയിലേക്കുള്ള ഇടനാഴിയിലേക്ക് കേറി....!!

““യെ.... ഋതു....!!”” ഋതി തടയാൻ നോക്കി എങ്കിലും അവൾ ഋതിയെ നോക്കി കൊഞ്ഞനം കുത്തികൊണ്ട് ഓടി..!!

""ശുഭദിനം സഖാവെ.....!!"" വഴിയിൽ തന്റെ ചേച്ചിയെ കാത്ത് നിക്കുന്നവനെ നോക്കി അവൾ കുറുമ്പോടെ പറഞ്ഞ്....!!

""Very good morning ഡി കൊച്ച് കാന്താരി....!!"" വാത്സല്യം പൂർവ്വം അവളെ നോക്കി പറഞ്ഞു തിരിഞ്ഞതും കുറുവിച്ചുകൊണ്ട് വരുന്ന ഋതിയെ കണ്ട് അവന്റെ ചുണ്ടിൽ പ്രണയമൂറുന്ന ഒരു ചിരി വിരിഞ്ഞു....

അവന്റെ ഒടുക്കത്തെ ഇളി കണ്ട് അവൾ തിരിച്ച് നടക്കാൻ ഒരുങ്ങി....!!

""ഒയ് എന്റെ അഹങ്കാരിയെ....!!""

""ഓഹ് ഇയ്യാള്....!!"" എന്നുംപറഞ്ഞവൾ ചവിട്ടികുലുക്കി തിരിഞ്ഞു നടന്നു....

""ഹ്ഹ... എന്നെ പേടിച്ചു തിരിച്ച് പോകുവാണോ....?? "" (മഹി

""പോടാ പട്ടി....!!"" ഋതി തിരിഞ്ഞു പറഞ്ഞുകൊണ്ട് നടന്നു....!!

""ഹ്ഹ ഇതുവഴി പോ പെണ്ണെ
വൈകുവേ....??"" അവൻ കുറുമ്പോടെ പറഞ്ഞതും.... അവൾ കുറവോടെ ആ വഴിത്തന്നെ പോകാൻ തീരുമാനിച്ചു....!!

""ന്താ എന്റെ അഹങ്കാരി പെണ്ണൊന്നും മിണ്ടാത്തെ.....?? "" നടക്കുന്ന വഴി അവൻ ചോദിച്ചു....

""ഡോ തന്നെ.....!!"" അവൾ അവന് നേരെ വിരൽ ചൂടിയതും അവൻ അവളിലേക്ക് ചാഞ്ഞു.....

അവൾ മതിലിനോട് ഒട്ടിച്ചേർന്നു പോയി....!! അവൻ അവൾക്ക് ഒരിഞ്ച് വ്യത്യാസത്തിൽ വന്ന് നിന്നു....!!

""ന്റ പെണ്ണാകെ വിയർത്തല്ലോ.....!!"" അവളിലൂടെ മുഖമാകെ കണ്ണുകളാൽ അവൻ പ്രതീക്ഷണo വെച്ചുകൊണ്ട്..... നേർത്ത സ്വരത്തിൽ പറഞ്ഞു....!!

""ഡോ.... താ.... താൻ.....!!"" വാക്കുകൾ അന്നനാളത്തിൽ കുടുങ്ങിപ്പോയി... ശ്വാസം മാത്രമാണ് പുറത്തേക്ക് വന്നത്....!!

'"'മൂന്ന് വർഷായില്ലേ എന്റെ പെണ്ണെ ചങ്കിൽ കൊണ്ട് നടക്കണു....!!"" അവന്റെ കണ്ണിൽ പ്രണയം അലതല്ലി.... അതിൽ കുടുങ്ങും മുന്നേ അവൾ കണ്ണുകൾ ഇറുക്കി അടച്ചുകൊണ്ട് തുറന്നു....!!

അടുത്ത നിമിഷം അവളുടെ കൈ അവന്റെ കവിളിൽ പ്രഹരമായി പതിഞ്ഞു....!! അവളെ ഞെട്ടിച്ചുകൊണ്ടവൻ ആ കൈ കവിളിൽ ചേർത്തുവെച്ചുകൊണ്ട് കണ്ണുകൾ അടച്ചു...!!

""നിന്റെ പ്രവർത്തികൾ അത്രയും എന്റെ ചങ്കിലാണെട വന്ന് പതിക്കുന്നത്....!! അത്രമേൽ പ്രിയപ്പെട്ടതാണ് അവയൊക്കെയും സഖിയെ.....💕"" കണ്ണുകളടച്ച് അവളുടെ കൈയിൽ കൈമുറുക്കി അവൻ പറയുമ്പോൾ പ്രണയം മാത്രമല്ല ആ വാക്കുകളിലെ വിഗാരം എന്ന് മനസിലാക്കാൻ അവന്റെ കൈയുടെ മുറക്കം മാത്രം മതിയായിരുന്നു....!!

ഇങ്ങിനെ ഒരു ഭാവം അവൾക്ക് ആദ്യമായിട്ടായിരുന്നു.... മഹി ഒരിക്കലും തന്നോടിങ്ങനെ പെരുമാറിയിട്ടില്ല.... അവളുടെ ഹൃദയം ദ്രുതഗതിയിലായി...... ഉയർന്നു തഴുന്ന മാറിടങ്ങൾ നിയന്ത്രിക്കാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു.... കാരണം അതവന്റെ ദേഹത്ത് മുട്ടാനുള്ള സാധ്യത ഉണ്ട്...

ശ്വാസം ആഞ്ഞു വലിച്ചവനെ തന്നെ നോക്കുമ്പോഴും അവൻ കണ്ണുകളടച്ചു അവളുടെ കൈ കവിളിലേക്ക് ചേർത്തുപിടിച്ചിരിക്കുകയാണ്....!!

""ഞാൻ ഒരു ഒരാഴ്ച ഇവിടെ ഇണ്ടാവില്ല എറണാകുളത്തു പോകുവാ....!!"" അവളുടെ കണ്ണുകൾ നാല് പാടും പരതാൻ തുടങ്ങി.... അവൾ വെപ്രാളംത്തോടെ അവൻ പറയുന്നത് തലയാട്ടി കെട്ടു....!!

""പോകും മുന്നേ കാത്തുവെക്കാൻ ഈ സഖാവിനു എന്റെ അഹങ്കാരി എന്ത് തരും...!!"" അവന്റെ ഭാവം അനുനിമിഷം അവളുടെ നെഞ്ചിടിപ്പ് കൂട്ടി....

അവന്റെ മുഖം അവളോടാടുത്തതും അവൾ ഒരു ഊക്കോടെ അവനെ പിന്നോട്ട് തള്ളി.... അവൻ മാറിക്കൊടുത്തു എന്ന് പറയുന്നതാവും ശരി....!! അവൾ മുന്നോട്ടോടി...

""ഈ ഓർമ്മകൾ തന്നെ ധാരാളമാണ് എന്റെ പെണ്ണെ ഈ ഒരാഴ്ച കാത്തുവെക്കാൻ....!! ബാക്കിയൊക്കെ നിന്റെ സമ്മതംത്തോടെ മതിയെനിക്ക്..."" അവൻ നെഞ്ചിൽ തൊട്ട് ഓടിപ്പോകുന്ന പെണ്ണിനെ നോക്കി വിളിച്ചു പറഞ്ഞു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story