സഖിയെ സ്നേഹിനിയെ..💞: ഭാഗം 16

sagiye snehiniye

രചന: രാഗേന്ദു

""അച്ഛാ.....!!"" ആ വലിയ വീട് മുഴുവൻ പിടിച്ചുകുലുക്കും വിധം അവൾ അലറി... എല്ലാരും ആ അലർച്ചയിൽ ഞെട്ടിപ്പോയി....
അതോടെ അവൾ നിർത്തിയില്ല... നിർത്താൻ അവളിലെ വാശിക്കാരിയും അഹങ്കാരിയും തയ്യാറായിരുന്നില്ല

""ചേച്ചി.... അമ്മേ....!!"" അവളുടെ അട്ടഹാസം വീണ്ടും ആ വീട്ടിൽ മുഴങ്ങി....

ദേഷ്യം വന്നാൽ അവൾ അപകടകാരി ആണ്... അമ്മ മായയുടെയും കർക്കശ കാരനായ  പട്ടാളക്കാരൻ അച്ഛൻ വിശ്വാനതന്റെയും ഗുണം ഒന്നുചേരും...

""എന്താ.... എന്താ ഋതു....?? "" അവളുടെ അച്ഛൻ ചോദിച്ചുകൊണ്ട് അങ്ങോട്ട് വന്നു.... പിന്നാലെ മായയും ഋതിയും
ഉണ്ടായിരുന്നു....!! റൂമിലിരുന്ന വനരപ്പടകളും പുറത്തേക്ക് വന്നു... അവളുടെ അലർച്ചയിൽ ശങ്കരൻ (മുത്തശ്ശൻ )ഉൾപ്പടെ വീട്ടിലെ ഒട്ടുമിക്ക്യവരും അങ്ങോട്ടെത്തിയിരുന്നു...

""കാര്യം പറ ഋതു...!!"" മായ ആണ്


""ചേച്ചിക്ക് ബുള്ളറ്റ് വാങ്ങികൊടുക്കാൻ അച്ഛന് മുത്തശ്ശന്റെ ഔദാര്യം പറ്റണോ...?? "" അതൊരു അലർച്ച തന്നെ ആയിരുന്നു... ഞെട്ടിയത് വാനര പടകളും...

""ഋതു നീ എന്തൊക്കെയാ ഈ ചോദിക്കുന്നെ...!!"" ഋതി അവളോട് ദേഷ്യത്തിൽ വചോദിച്ചു...

""നീ മിണ്ടണ്ട... നിനക്കൊന്നും അറിയില്ല...!! ഞാൻ ചോദിച്ചത് അച്ഛനോടാ...!!"" ദേഷ്യം വന്നാൽ ഋതിയെക്കാൾ അപകടകാരിയാണ് ഋതു അതിനാൽ ഋതി പിന്നെ ഒന്നും മിണ്ടാൻ പോയില്ല....!!

""ഇല്ല.... എന്റെ കൈയിൽ അത്യാവശ്യം കുറച്ചുണ്ട് ബാക്കി മയയോട് ചോദിക്കുവായിരുന്നു....!!"" ഋതുവിന്റെ ദേഷ്യം നന്നായി അറിയാവുന്നത് കൊണ്ട് അയാൾ വെക്തമായി മറുപടി പറഞ്ഞു....

""കേട്ടെല്ലോ The Great ശങ്കര നാരായണന്റെ കൊച്ചുമക്കൾ...!! നിങ്ങളുടെ മുത്തശ്ശന്റെ കാശ് ഞങ്ങൾക്ക് വേണ്ട...."" ഋതു കൈ മലർത്തി പറഞ്ഞു... മുത്തശ്ശനെ പേരെടുത്തു വിളിച്ചത് കേട്ട് എല്ലാരും ഞെട്ടി....


""ഋതു....!!"" ശങ്കര നാരായന്റെ ശബ്ദം ഉയർന്നു...

""എന്തോ....!!"" നുരഞ്ഞു പൊന്തിയ ദേഷ്യം കടപ്പല്ലിൽ കടിച്ചമർത്തി അവൾ സാ മട്ടിൽ വിളിക്കേട്ടു... ഋതിപോലും ശങ്കര നാരായണന് മുന്നിൽ ഒന്ന് പതറും... എങ്കിലും ഋതു അനങ്ങില്ല... ദേഷ്യം വന്നാൽ ആരാ എന്താ എന്നൊന്നും നോട്ടമില്ല ആ അഹങ്കാരിക്ക്....

""എന്തൊക്കെയാ നീയീ പറയണേ..."" ശങ്കര നാരായൺ ചോദിച്ചു....

""ഒന്നുമില്ല.... The great ശങ്കര നാരായണന്റെ കൊച്ചുമക്കൾക്ക് ഒരു കുഞ്ഞ് പേടി...!!"" യാമി അടങ്ങുന്ന വാനര പടയെ ചൂണ്ടി അവൾ പറഞ്ഞു....

""അവരുടെ മുത്തശ്ശന്റെ പണം ഞങ്ങൾ ഉപയോഗിക്കുമോ , ദൂർത്തടിക്കുമോ എന്നൊക്കെ....!! അതൊന്ന് മാറ്റി കൊടുത്തതാണ്....!!"" ഋതു പുച്ഛത്തിൽ പറഞ്ഞു

""ഋതു അപ്പൊ നിങ്ങൾ രണ്ടുപേരും എന്റെ ആരാ...?? "" ആ വൃദ്ധൻ ചെറിയാ വിഷമത്തോടെ ചോദിച്ചു....

""ഞങ്ങൾ രണ്ട് അഹങ്കാരികൾ അല്ലെ....!! ആഹ് എന്തായാലും നിങ്ങൾക്ക് മനസാധനം ആയെല്ലോ...!!"" മുത്തശ്ശനോട് പറഞ്ഞിട്ട് അവൾ വാനരപടയിലേക്ക് തിരിഞ്ഞു....

""അപ്പൊ good nyt....!!"" അതും പറഞ്ഞു ഋതു റൂമിലേക്ക് പോയി... എല്ലാരും ഓരോ വഴി പിരിഞ്ഞുപോയി...

യാമക്ക് ഇന്നത്തെകൊണ്ട് ഒരു ലാഞ്ചന തോന്നിത്തുടങ്ങിയിരുന്നു... മെല്ലെ നിറഞ്ഞ  ഋതുവിന്റെ കണ്ണ് അവളും കണ്ടതാണ്....!! എന്തോ അവരെ വല്ലാതങ്ങ് അവഗണിക്കുന്നു എന്ന തോന്നൽ.....!!

______

മായ നേരെവന്ന് ബെഡിൽ കൈ കുത്തി ഇരുന്നു.... വിശ്വാനാഥൻ വാതിലടച്ച് അവരുടെ അടുത്തേക്ക് വന്നു....

""ബുള്ളെറ്റ് വാങ്ങാൻ ഇനി എത്ര രൂപക്കൂടി വേണം വിശ്വേട്ടാ...??"" ദേഷ്യം കടിച്ചമർത്തി നിലത്തു മിഴികളൂന്നി അവർ ചോദിച്ചു...

""മാളു....!!"" അയാളുടെ വിളിയിൽ അവർ മുഖം ഉയർത്തി നോക്കി....

""ഇനി എത്ര കൂടി വേണം...?? "" അവർ കടുപ്പിച്ചു ചോദിച്ചു....

""34,000...!!"" മായ ചാടി എഴുന്നേറ്റ് അലമാര തുറന്ന് തന്റെ വിലകൂടിയ മാലകളിൽ ഒന്നെടുത്ത് അയാൾക്ക് നീട്ടി...

""എത്ര പെട്ടെന്ന് വാങ്ങാൻ പറ്റുവോ... അത്രേം പെട്ടെന്ന് വേണം.... ഇതിപ്പോ മായയുടെ കൂടി വാശിയ....!!"" അവർ നല്ല ദേഷ്യത്തിൽ ആണെന്ന് മനസിലായതും... വിശ്വൻ മെല്ലെ അവരെ മാറോട് ചേർത്തു...

______


ഋതി റൂമിൽ വരുമ്പോൾ ഋതു ജനലിലൂടെ പുറത്തേക്ക് നോക്കി നിക്കുവായിരുന്നു...!! ഋതി അവളുടെ തോളിൽ കൈ വെച്ചതും പൊട്ടി കരഞ്ഞുകൊണ്ട് ഋതു അവളുടെ മാറിലേക്ക് ചാഞ്ഞു...

ഉള്ളിലെ സങ്കടം ദേഷ്യമായി പുറത്തേക്ക് വരുമ്പോൾ കണ്ണീരിന് സ്ഥാനം അതെന്നും തന്റെ ചേച്ചിയുടെ മാറിലാണ്....💔

----------------------

""നിങ്ങൾ ചെയ്യ്തത് ശെരിയായില്ല.... അവരും ഈ കുടുംബത്തിൽ ഉള്ളതാണ്.... മുത്തശ്ശന്റെ കാശിൽ അവർക്കും ഉണ്ട് അവകാശം....!!"" യാമി പിള്ളേർ സെറ്റിനോട് പറഞ്ഞു...

""മായ ചെറിയമ്മയെ കെട്ടിച്ചു വിട്ടതാണ് പിന്നേം എന്തിന് ഇവിടെ കടിച്ചു തൂങ്ങി നിക്കു....!!""

""രുക്കു പ്രായത്തിനു ചേർന്ന സംസാരം മതി...!!"" രുക്കു പറഞ്ഞു തീർക്കും മുന്നേ യാമി അവളെ വിലക്കിയിരുന്നു...

""ചേച്ചിക്ക് ഓർമ്മകുറവൊന്നും ഇല്ലല്ലോ അവർ കാണിച്ചു കൂട്ടുന്ന അഹങ്കാരങ്ങൾ...!!"" യദു ആണ്... യാമിക്കും അതിനു ഒരു ഉത്തരം ഇല്ലായിരുന്നു...

______♥️✨️

""എനിക്ക് ജോലിക്ക് പോണം....!!"" രുദി ഉറങ്ങിയിട്ടില്ലെന്ന് മനസിലായതും മച്ചിലേക്ക് നോട്ടമെറിഞ്ഞു കിടന്നുകൊണ്ട് കല്ലു പറഞ്ഞു....

""ന്ത്‌...??"" രുദി കേട്ടത് വിശ്വസിക്കാനാവാതെ അവളെ നോക്കി ചോദിച്ചു....

""ചെവിക്കേക്കില്ലേ...?? എനിക്ക് ജോലിക്ക് പോണം എന്ന്....!!""

""അതെന്തിനാ നിനക്കിപ്പോ ഒരു ജോലി...??""

""ഇവിടെ ഇരുന്നാൽ എനിക്ക് ബോറടിക്കും അത്കൊണ്ട് വെല്ല കടയിലും പോകാം എന്ന് കരുതി...!!""

"""ബോറടിക്കാതിരിക്കാൻ
ഡെയിലി ഒരു പടതന്നെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നില്ലേ....!!""

""ഇത്ര ദേണ്ണം തോന്നാൻ നിങ്ങടെ ഡൽഹിക്കാരി തുമ്പിയൊന്നുമല്ലല്ലോ.... ഞാനല്ലേ പോകുന്നത്...!! ഇതൊന്നുമല്ലങ്കിലും നിങ്ങൾ എന്നെ നിവർത്തി കേടുകൊണ്ട് കെട്ടിയതല്ലേ... പിന്നെ എന്റെ കാര്യം നിങ്ങളെ എന്തിന് bother ചെയ്യണം...!!""

""ഇതൊരു നടക്ക് പോകുല്ലാ....!!"" അവൾ അവനിട്ടു വെക്കുവാണെന്ന് അവന് മനസിലായി അതുപോലെ തന്നെ അവൻ പെട്ടുവെന്നുo....

""ഡി നീ ജോലിക്ക് പോയിട്ട് വേണ്ട ഇവിടെ അടുപ്പ് കത്താൻ....!!""

""അതിന് ഇവിടുത്തെ അടുപ്പ് എന്നാ കത്തിട്ടുള്ളത്....?? 😏 ഇവിടുത്തെ അടുപ്പ് കത്തിക്കാനല്ല ഞാൻ ജോലിക്ക് പോകുന്നത് എനിക്ക് വേണ്ടിയാ....!"" അവൾ പുച്ഛത്തോടെ പറഞ്ഞു 

""നിനക്ക് എന്തിന് വേണ്ടി...!!"" അവനും പുച്ഛിച്ചു

"" നിങ്ങൾക്കിഷ്ട്ടം നിങ്ങളുടെ ഡൽഹികാരി തുമ്പിയെ ആവും 😏 ഞാൻ നിങ്ങളുടെ ഭാര്യയാണ്.... എന്നുള്ളത് ശെരിയാ.... അതിലുപരി ഞാൻ ഒരു വ്യക്തിയാണ്... ഇത് എന്റെ വ്യക്തിപരമായ തീരുമാനവും..."" എന്നും പറഞ്ഞു അവൾ അവന് നേരെ തിരിഞ്ഞു കിടന്നു...

""ഇയ്യാള് സമ്മതിച്ചില്ലെങ്കിൽ... അതിപ്പാറ അമ്മച്ചിയാണേ സത്യം.... നിങ്ങടേം തുമ്പി കുട്ടിയുടേം പേരിൽ ഞാൻ വഞ്ചന കുറ്റത്തിന് കേസുകൊടുക്കും , പിന്നെ ഗാർഹിക പീഡനവും.....!!"" അവൾ കണ്ണൊക്കെ ചുരുക്കി... മുഖമൊക്കെ ചുളിച്ചുകൊണ്ട് ഒരു ഭീഷണി പോലെ പറഞ്ഞു... അവന് പക്ഷെ ചിരിയാണ് വന്നത്....

""ഓഹ്... അപ്പൊ തുമ്പിയാണ് പ്രശ്നം... അതിന്റെ ദേഷ്യത്തിലാണ്
എന്റെ തുമ്പി കൊച്ച് പണിക്ക് പോകാൻ
തീരുമാനിച്ചത്... ""രുദിയുടെ ആത്മ
അവനറിയില്ലല്ലോ അതിന്റെ മനസിലിരിപ്പ്...

""ഹ്മ്മ് ശരി എനിക്ക് പരിചയമുള്ള ഒരു ടെക്സ്സ്റ്റൈൽ ഷോപ്പ് ഉണ്ട് ഇവിടെ അതിൽ ഞാൻ നിനക്ക് ഒരു ജോലി ശെരിയാക്കി തരാം....!!""

""മ്മ് thank you...!!"" എന്നുംപറഞ്ഞവൾ തിരിഞ്ഞു കിടന്നു...

______

സമയം പാതിരാത്രി.... ഒരു ബലിഷ്ടമായ കൈ അവളുടെ ഇടുപ്പിലൂടെ വയറിലേക്ക് സഞ്ചരിച്ചു... കല്ലു കണ്ണുകൾ വലിച്ചു തുറന്നു... ആ കൈയെടുത്തവൾ വലിച്ചെറിഞ്ഞുകൊണ്ട് ചാടി എഴുന്നേറ്റു....

""ഒറക്കത്തിലും ഇത്തിരി ബോധമൊക്കെ ഒള്ളത് നല്ലതാ...!!"" അവൾ ഒച്ചയെടുത്തു...

""നിങ്ങളുടെ ഡൽഹിക്കാരി തുമ്പി അല്ല ഞാൻ...!! എനി...""

""നിർത്തടി...."" ദേഷ്യത്തിൽ അലറിക്കൊണ്ട് അവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു...

""നിന്നെ ഡൽഹിന്നും മുംബൈയിന്നും കെട്ടിയെടുത്തല്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്....!!"" അതും പറഞ്ഞുകൊണ്ട് അവളുടെ കവിളിലേ പിടി അഴക്കാതെ അവൻ അവളിലേക്ക് ചാഞ്ഞു...

അവൾ ഒന്ന് പിന്നോട്ട് ആഞ്ഞതും കവിളിലേ പിടി അഴക്കാതെ മറുകൈ അവളുടെ ഇടുപ്പിലൂടെ ചുറ്റി വരിഞ്ഞുകൊണ്ട് അവളെ അവനിലേക്ക് ചേർത്തു.... അവന്റെ കണ്ണുകൾക്ക് വശ്യതയായിരുന്നു... ഇത്രയും നാൾ തന്നെ ചേർത്തുപിടിച്ചപ്പോൾ താൻ അനുഭവിച്ച ഭാവമല്ല അവനിലും തന്നിലും...

അവളുടെ കുഞ്ഞുഹൃദയം ക്രമദീതമായി മിടിക്കാൻ തുടങ്ങി...!! അത് കേൾക്കെ അവനിലും പലമാറ്റങ്ങളും വന്നുകൊണ്ടിരുന്നു... ഇരുവരുടെയും കണ്ണുകൾ തമ്മിൽ ബന്തിക്കപ്പെട്ടിരിക്കുന്നു... അവന്റെ പിടുത്തത്തിൽ വേദനയില്ല അനുഭൂതിയാണ്...


""എവിടുന്നാണെങ്കിലും നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് ഞാനാണ്...!!"" അത്രയേറെ വശ്യമായ സ്വരമായിരുന്നു അവന്റേത്... ആ മുഖം അവളോട് അത്ര അടുത്ത് വന്നുകൊണ്ടിരുന്നു....!!

""ഇ... ഇന്ദ്രേട്ടാ....!!"" അവൾ വിറയലോടെ വിളിച്ചതും അവൻ സ്ഥലകാല ബോധം വീണ്ടെത്തു...

""അതുകൊണ്ട് ഇനി മേലാൽ എന്നെ ചൊറിയാൻ വന്നേക്കരുത്...!!"" രക്ഷപെടാൻ ചെക്കൻ ഒന്ന് കലിപ്പ് മൂഡ് ഓൺ ആക്കിയതാണ്....

""കോപ്പ് ഇപ്പൊ കൈയിന്ന് പോയേനെ....!!"" അത് പറഞ്ഞവൻ കിടന്നു...

""പുല്ല്.... ഞാൻ വിചാരിച്ചു കിസ്സടിച്ചു ഇപ്പൊ ഇഷ്ട്ടം പറയുമെന്ന്...!! മാങ്ങാത്തൊലി വിളിക്കണ്ടായിരുന്നു..."" പിറുപിറുത്തുകൊണ്ട് അവളും കിടന്നു....

എന്തോ അവളെ നെഞ്ചോട് ചേർത്തു കിടത്തുക എന്നതവന്റെ അവകാശനാണെന്നാണ് അവൻ ഉള്ളിന്റെ ഉള്ളിൽ ഉണ്ടായിരുന്നത്.... അവൾ അത് തടഞ്ഞപ്പോൾ അക്ഷരർത്ഥത്തിൽ ദേഷ്യം തോന്നി... താൻപോലുമറിയാതെ...

ഈ ചുരുങ്ങിയ കാലം കൊണ്ട് അവന്റെ വിരിഞ്ഞ നെഞ്ച് അവൾക്ക് തീറെഴുതി കൊടുത്തിരുന്നു അവൻ....


അല്പനേരത്തിനു ശേഷം...!!


""ഡി....!!""

""മ്മ്....!!"" കടുപ്പിച്ചുള്ള അവന്റെ വിളിയിൽ അവളും യാദൃശ്ചികമായി ഒന്ന് മൂളി

""ഞാൻ ഡൽഹിയിൽ ആയിരുന്നു എന്നാ കാര്യം ആരോടും പറയണ്ട... പ്രതേകിച് യാമിയോട്...!!"" അവൻ കടുപ്പത്തിൽ പറഞ്ഞു

""അതെന്താ...!!""

""ഇപ്പൊ നീ പറയുന്നത് കേക്ക്....!!""

""മനസ്സിലായോ....?? "" അവൾ മിണ്ടാതായപ്പോൾ അവൻ ഒന്നുടെ ചോദിച്ചു..

""മ്മ്...!!"" വേഗം മൂളിക്കൊണ്ട് അവൾ പുതച്ചുമൂടി കിടന്നു....

_______


രാവിലെ എഴുന്നേറ്റതും ഋതു ബ്രേക്ക്‌ ഫാസ്റ്റ് പോലും കഴിക്കാൻ നിക്കാതെ ഇറങ്ങി... അവൾ പോയതുകൊണ്ട് ഋതിയും കൂടെ പോയി...

മഹി ഒരാഴ്ച ഇണ്ടാവില്ലെന്നതുകൊണ്ട് അവർ ആ ഇടവഴി തന്നെ തിരഞ്ഞെടുത്തു...
ബസ് കേറിയതും ഋതുവിന്റെ സ്കൂൾ
എത്തിയതും അവൾ അവിടെ ഇറങ്ങി... ഋതി കോളേജിലേക്ക് പോയി...

ഇന്നലത്തെ പ്രശ്നത്തിന്റെ ബാക്കിപാത്രം എന്നോണം വല്ലാത്തൊരു അവസ്ഥയിൽ ഇരിക്കുവാണ് ഋതു.... മെല്ലെ ഒരു തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തഴുകി അവളെ കടന്നു പോയി...

""ടാ... വലിച്ചു കെട്ടട....!!"" തനിക്ക് ഏറെ പരിചിതമായൊരു ശബ്ദം.... ആൾക്കൂട്ടങ്ങളിൽ താൻ എപ്പോഴും തിരഞ്ഞുകൊണ്ടിരുന്ന മുഖത്തിന്റെ ഉടമയുടെ ശബ്ദം അത്രയേറെ തന്റെ ഹൃദയാതെ സ്വാധീനിച്ചവന്റെ ശബ്ദo.... അവളുടെ ഹൃദയം ക്രമദീതമായി മിടിക്കാൻതുടങ്ങി...

മെല്ലെ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി... അവിടെ കണ്ട കാഴിച്ച ഒരുവേള ഇത് സ്വപ്നമാണോ എന്ന് തോന്നിപോയി അവൾക്ക്....

""ടാ... മുറുക്കെ കെട്ടട....!!"" അവൻ അലറി...

നാളെ സ്കൂൾ ആനിവേഴ്സറി ആണ് അതിന് സ്റ്റേജ് ഒരുക്കാൻ വന്നാ ടീംസ് ആണ്... അവൾ മുന്നും പിന്നും നോക്കാതെ അങ്ങോട്ടോടി....

""കിച്ചേട്ടാ....!!"" പിന്നിൽ നിന്ന് കിലുക്കമ്പെട്ടി പോലൊരു സൗണ്ട് കേട്ടതും അവൻ തിരിഞ്ഞു നോക്കി...

അന്ന് കണ്ട കുട്ട്യാണ്... യൂണിഫോം കൂടെ ആയതിനാൽ അവന് പെട്ടെന്ന് മനസിലായി... അവളും നോക്കി നിക്കുവായിരുന്നു അവനെ... അലസമായി വളർന്ന താടിയും മീശയും മുടിയിഴകളും... കുഞ്ഞ് കണ്ണും കട്ടിപുരികവും ഒക്കെ...

""ആഹാ കുട്ടി ഈ സ്കൂളിലാ...!!"" അവൾ നിറഞ്ഞ പുഞ്ചിരിയോടെ ചോദിച്ചു....

""മ്മ്....!!"" അവളും നൂറുപുഞ്ചിരിയോടെ തലയാട്ടി....

""എന്നെ കണ്ടത് കൊണ്ട് വന്നതാ...??"" അതിനും അവൾ ഉത്സാഹത്തോടെ തലയാട്ടി... അവനൊന്ന് മൂളിക്കൊണ്ട് പണിയിലേക്ക് തിരിഞ്ഞു...

പണിച്ചെയ്യുന്നതിനിടക്ക് തന്നെ തന്നെ നോക്കി നിക്കുന്നവളെ അവൻ സംശയത്തോടെ നോക്കി... ബെല്ലടിച്ചതും അവളുടെ മുഖം വാടി അവൾ താല്പര്യമില്ലാതെ ക്ലാസ്സിലേക്ക് പോയി...

ക്ലാസിലിരിക്കുമ്പോഴും അവളുടെ മനസും മിഴികളും അവനെ തന്നെ പിന്തുടർന്നു... അവനോട്ട് ഇതൊന്നും ശ്രദ്ധിച്ചതുമില്ല....!! രണ്ട് ടീച്ചർമ്മാരാണ് അവളെ get out അടിച്ചത്... അതവൾക്ക് കൂടുതൽ സൗകര്യമായി...

ഉച്ചക്ക് ശേഷം food കഴിച്ച് കഴിഞ്ഞ് അവർക്ക് class ഉണ്ടായിരുന്നില്ല... കുറച്ചുപേർ വീട്ടിൽ പോയി.... കുറച്ച് പേര് അവിടെ നിന്നു, അവളും.... എല്ലാരും പലവഴിക്ക് കൂട്ടുകാരുമൊത്ത് ആ ക്യാമ്പസ്സിൽ കറങ്ങി നടക്കുവാണ്...

അവൾക്ക് വലിയ കൂട്ടൊന്നുമില്ല....!! അവൾ അവനെ തന്നെ പിന്തുടർന്നു... മൈക്ക് വർക്ക്‌ ചെയ്യുന്നുണ്ടോ എന്നറിയാൻ അവിടെ പാട്ട് വെച്ചു...അവരെ സഹായിക്കാൻ നിന്ന സ്കൂൾ കുട്ടികൾ ആണ് പാട്ട് വെച്ചത്....!!


🎶
Un Vizhigalil Vizhunthu Nan Ezhugiren
Ezhunthum Yen Marubadi Vizhugiren
Un Parvaiyil Thondrida Alaigiren
Alainthum Yen Marubadi Tholaigiren
                                                         
Or Nodiyum Unnai Nan Pirinthal
Porkalathai Unarven Uyiril
En Asai Ellam Serthu
Or Kaditham Varaigiren Anbe

Un Vizhigalil Vizhunthu Nan Ezhugiren
Ezhunthum Yen Marubadi Vizhugiren                          
                                                            🎶

ഓരോ വരികളും അവൾക്കായി കുറിച്ചതുപോലെ തോന്നി.... അവന്റെ ഓരോ പ്രവർത്തികളും അവൾ കണ്ണിമാവെട്ടാതെ നോക്കി...

കൺപീലികൾ തിങ്ങി നിറഞ്ഞ കണ്ണുകൾ ചിമ്മി തുറക്കുന്നതും...കലിയോടെ കൂട്ടുകാർക്ക് നിർദ്ദേശം കൊടുക്കുന്നതും... വെള്ളം കുടിക്കുമ്പോൾ ഉയർന്നു തഴുന്ന തൊണ്ട മുഴയും... ഒക്കെ കണ്ണ് ചിമ്മാതെ അവൾ നോക്കിനിന്നു...

എല്ലാ മാനസീക സംഘർഷങ്ങളും അവൾ മറന്നിരിക്കുന്നു.... കുഞ്ഞു പുഞ്ചിരി ആ കുഞ്ഞിതളിനെ കീഴ്പ്പെടുത്തിയിരിക്കുന്നു....

🎶
Dhoorathil Thondridum Megathai Polave
Nan Unai Parkiren Anbe
Saralai Orr Murai Nee Ennai Theendinai
Unakathu Therintha Anbe

En Manam Kanalin Neerena Aguma
Kaigalil Seruma Anbe
Nesikkum Kalam Than Veenena Poguma
Ninaivugal Serkkiren Inge

Ayinum Kadhalin Kaigalil Virumbiye Vizhugiren Anbe
                                                         🎶


ഇടക്കെപ്പോഴോ തന്നെ നോക്കുന്നവളെ അവനും ശ്രദ്ധിച്ചിരുന്നു... അവന് ഒരശ്വസ്ഥത തോന്നി..... എങ്കിലും അവൻ പണിയിൽ ശ്രദ്ധതിരിച്ചു....

ഇത്തിരി നേരം കഴിഞ്ഞതും അവൻ സൗണ്ട് സിസ്റ്റത്തിന്റെ അടുത്ത് ഒറ്റക്ക് നിക്കുന്നത് കണ്ടു...

""കിച്ചേട്ടാ...!!"" ആളെമനസിലായതുകൊണ്ട് ഒരു കുഞ്ഞ് ചിരിയോടെ അവൻ അവളെ തിരിഞ്ഞു നോക്കി...

""നീ ആ പേരങ്ങ് സ്വന്തമായിട്ട് എടുത്തോ എന്റെ കുഞ്ഞേ...!!""

""ഞാ അത്ര കുഞ്ഞോന്നുമല്ല...!!"" അത് കേട്ടതും അവൻ അവളെ മൊത്തത്തിൽ ഉഴിഞ്ഞു നോക്കി...

""മ്മ്... ശെരിയാ.... നാളെ തന്നെ കെട്ടിച്ചുവിടാം...!!"" അവൻ കളിയാലെ പറഞ്ഞതും അവൾ മുഖം വീർപ്പിച്ചു...

""ഹാ.... ദാ ഇത്രോള്ളു ആള് എന്നിട്ട....!!"" അവൻ അവളെ കളിയാക്കി...

""കിച്ചേട്ടന് ഇതാ പണി....!!"" അവൾ ചോദിച്ചു

""മ്മ്...!!"" മുഖത്തേക്ക് വീണ മുടി ഒതുക്കികൊണ്ട് അവൻ മൂളി...

""ഞങ്ങളുടേത് ഒരു event മാനേജ്മെന്റ് ഗ്രൂപ്പ്‌ ആണ്....!! Event മാനേജ്മെന്റ് എന്നൊന്നും പറയാൻ പറ്റൂല്ല... ഞങ്ങൾ എല്ലാം ചെയ്യും...കല്യാണം ഡെക്കറേഷൻ , പുതിയ വീട് , പഴയ വീട് ക്ലീൻ ചെയ്യൽ , പെയിന്റടിക്കൽ.... വീട്ടിൽ എന്തെങ്കിലും പരുവാടി ഇണ്ടേണ്ടെങ്കിൽ ഞങ്ങളെ ഏൽപ്പിച്ച മതി...!!"" അവൻ സൈറ്റ് അടിച്ചുകൊണ്ട് പറഞ്ഞു...!! അവളും ചിരിച്ചു...

ഒരു നിമിഷം അവൻ അവളെ നോക്കി പോയി... നിഷ്കളങ്കമായ ചിരി... കരിമഷി എഴുതിയ കണ്ണുകൾ... രണ്ട് സൈഡിൽ മുടി കെട്ടിയിട്ടുണ്ട്... ഒരു വാശിക്കാരി ആണെന്ന് മുഖത്ത് എഴുതിവെച്ചിട്ടുണ്ടെന്ന് അവന് തോന്നി.... ഒരു പുഞ്ചിരിയോടെ അവൻ പണിയിലേക്ക് തിരിഞ്ഞു...!!........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story