സഖിയെ സ്നേഹിനിയെ..💞: ഭാഗം 17

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

രാവിലെ പോയ രുദി പതിവ് പോലെ ഉച്ചക്ക് വീട്ടിൽ വന്നു... കല്ലു നടുത്തലത്തിലെ വെള്ളത്തിൽ കാലിട്ട് കളിക്കുവായിരുന്നു... രുദി വന്നിട്ടും അവൾ ആ ഇരിപ്പ് തുടർന്നു...

""ഓ തുമ്പിയോടുള്ള പ്രതിഷേധം ആയിരിക്കും...!! "" മനസ്സിൽ ചിന്തിച്ചുകൊണ്ട് ഭക്ഷണം അവൻ  മേശപ്പുറത്തു വെച്ചു....

""ഡി....!!""

""എന്താ....??""

""നാട്ടിലുള്ള ആ D.R സിൽക്‌സിൽ നിനക്ക് ജോലി ശെരിയാക്കിയിട്ടുണ്ട്....!!"" അത് കേട്ട് കല്ലു എല്ലാം തകർന്നെന്ന മട്ടിൽ നിന്നു...

""ഈശ്വരാ ഇനി എന്ത് ചെയ്യും... ചെറിയ ഷോപ്പിൽ ജോലിക്ക് പോകാനല്ലേ പറഞ്ഞത്... ഇത്രേം വലിയ ഷോപ്പിൽ പോയാൽ ഏറ്റില്ലെങ്കിലോ...!!"" അവൾ മനസ്സിൽ ചിന്തിച്ചു... പോരാത്തതിന് അത് ഇത്തിരി ദൂരെയും ആണ്....

""ഡി... നീ എന്തുവാ ഈ ആലോചിക്കുന്നേ നാളെ തൊട്ട് പോയി തുടങ്ങിക്കോ...!!"" അവൻ ഗൗരവത്തിൽ പറഞ്ഞുകൊണ്ട് അവന്റെ പൊതിയും എടുത്ത് അടുക്കളയിലേക്ക് പോയി...

""ദൈവമേ പണിയായ... വലിയ കാര്യത്തിന് കൊറേ ദൈയലോഗും അടിച്ചു... ഒരുമാതിരി വഴിയേ പോയ വയ്യാവേലിയെ തലേൽ വെച്ചപോലെ...!!"" (കല്ലുന്റെ ആത്മ

""അതെ... അത്ര വലിയ ഷോപ്പിൽ എനിക്ക് പറ്റില്ല... ചെറിയ വല്ല കടയിലും മതി...!!"" അവളും പുറകെ വെച്ചുപിടിച്ചു.....

""അതെന്താ ഷോപ്പ് നിന്നെ പിടിച്ചു വിഴുങ്ങുവോ...!!"" അവന്റെ പരിഹാസത്തിൽ അവൾ മുഖം വീർപ്പിച്ചു...


""അതുപിന്നെ അതൊക്കെ ബസ്സ് പിടിച്ചു പോകേണ്ടി വരും... ഒത്തിരി ദൂരെയാ പിന്നെ ഇത്രേം വലിയ സ്ഥലത്ത് എങ്ങിനെയാ എന്നെ പോലൊരു കുഞ്ഞിനെ വിടാൻ തോന്നുന്നേ...??"" അവൾ ചുണ്ട് പിളർത്തികൊണ്ട് പറഞ്ഞു...

""അച്ചോടാ... ഇന്നലെരാത്രി... വ്യക്തിയെന്നോ, വ്യക്തിക്തം എന്നോ മറ്റേ പറയുന്നുണ്ടായിരുന്നല്ലോ...!! ഹ്മ്മ്..... വലിയ ഷോപ്പ് ആണ് പോലും.... അതിന്നൂടെ ചേർത്ത് നിന്റെ നാവിനു നീളമുണ്ടല്ലോ...!!""

""ഓഹോ എറിഞ്ഞ വടി കൊണ്ട് തിരിച്ചടിക്കുവാണല്ലേ...!! നോക്കിക്കോ ഇതിനൊക്കെക്കൂടെ തന്നെ കൊണ്ട് ഞാൻ അനുഭവിപ്പിക്കും....!!"" അവൾ അവനിൽ തന്നെ ദൃഷ്ട്ടി ഉറപ്പിച്ചുകൊണ്ട് മനസ്സിൽ ചിന്തിച്ചു...

""വേണേൽ തിന്നിട്ട് പോടീ....!!"" അവളെ പുച്ഛിച്ചു കൊണ്ട് അവൻ ഭക്ഷണവുമായി അവിടുന്ന് പോയി...

""രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ ആണ് നിന്റെ ഡ്യൂട്ടി time...!!"" അത് കേട്ടതും കല്ലുന്റെ കണ്ണ് തള്ളിപ്പോയി....

""ദൈവമേ കുഴിച്ചത് സ്വന്തം കുഴി ആണോ....??"" അവൾ ചിന്തിക്കാതിരുന്നില്ല...

""വൈകുന്നേരം നിനക്ക് പോകാനുള്ള സാധനങ്ങൾ വാങ്ങി തരാം...!!""

""വേറെ എടിവിടെ എങ്കിലും ജോലി നോക്കാമോ...?? "" അവൾ അടുക്കളയിൽ നിന്ന് വിളിച്ചു ചോദിച്ചു...

""നിനക്ക് ജോലി അന്വേഷിച്ചു നടക്കലല്ല എന്റെ പണി...!!"" അപ്പോഴേക്കും കഴിച്ച പാത്രവുമായി അവൻ അടുക്കളയിൽ എത്തിയിരുന്നു.....

""പിന്നെ കവലയിൽ കിടന്ന് അടിയുണ്ടാക്കൽ ആയിരിക്കും...!!"" അവൻ അവളെ തറപ്പിച്ചു നോക്കികൊണ്ട് കൈയും കഴുകി പുറത്തേക്ക് പോയി.... കൊറച്ചു കഴിഞ്ഞപ്പോ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കുന്ന സൗണ്ടും കെട്ടു...

""പണി പാലുവെള്ളത്തിലാണെല്ലോ ദൈവമേ....!!"" അകലുന്നുപോകുന്ന ബുള്ളറ്റിന്റെ സൗണ്ട് കെട്ടവൾ നെഞ്ചത്ത് കൈവെച്ചു...


--------------------------🌸🔐


വൈകിട്ട് സ്കൂൾ വിട്ട് പോകാൻ ഋതുവിന് ഭയങ്കര താല്പര്യകുറവായിരുന്നു... ബസ് സ്റ്റോപ്പിൽ നിക്കുവാണ് അവൾ അപ്പോഴാണ് സ്കൂളിന്റെ ഗേറ്റിന് അരികിൽ നിന്ന് ബൈക്കിൽ കൂട്ടുകാരുമൊത്തു സംസാരിക്കുന്നവനെ കണ്ടത്....


അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു... ഒട്ടും താമസിക്കാതെ അവൾ അങ്ങോട്ട് പോയി... അവന്റെ കൂട്ടുകാർ ഒക്കെത്തന്നെ പിരിഞ്ഞുപോയിരുന്നു... അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്യാനൊരുങ്ങിയപ്പോഴാണ് അവനരുകിലേക്ക് ഓടിവരുന്നവളെ കണ്ടത്...


""കിച്ചേട്ടാ...!!""

""എന്റെ കൊച്ചേ നീ ഇത് എന്റെ പുറകെ തന്നെ ആണെല്ലോ...!! നിനക്ക് എന്താ വേണ്ടേ...??"" അവൻ ചോദിച്ചു...

""ഒരയ്‌സ് ക്രീം വാങ്ങിതരുവോ...!!"" തങ്ങൾക്ക് ഓപ്പോസിറ്റ് ഉള്ള ഒരു കഫയിലേക്ക് ചൂണ്ടി അവൾ പറഞ്ഞു... അവൻ കണ്ണ് മിഴിച്ചു നിന്നുപോയി...

""പറ വാങ്ങി തരോ...?? ""

""കൊച്ചേ... നിനക്ക് കാര്യമായിട്ട് എന്തോ കൊഴപ്പോണ്ട്... അങ്ങോട്ട് മാറ് ചേട്ടൻ പോട്ടെ...!!"" അത് കേട്ടതും അവളിലെ വാശിക്കാരി ഉണർന്നു... അവൾക്ക് ദേഷ്യം വന്നു....

""ഇല്ല ഞാൻ മാറില്ല... എനിക്ക് വാങ്ങി തരണം...!!"" ദേഷ്യമോ സങ്കടമോ വാശിയിൽ അവളുടെ കണ്ണുകൾ നിറഞ്ഞു... ചുണ്ടുകൾ കൂർത്തു പിന്നെ അത് വിതുമ്പാൻ തുടങ്ങി...

അവൾ അവന്റെ ബൈക്കിന്റെ ഹാൻഡിലിൽ മുറുക്കി പിടിച്ചു നിന്നു.... അവനിൽ നിന്ന് എന്തൊക്കെയോ തട്ടിപ്പറിക്കാൻ ആ കുഞ്ഞു അഹങ്കാരിയുടെ ഉള്ളു വെമ്പുന്നുണ്ടായിരുന്നു... അവനിൽ നിന്ന് എന്തൊക്കെയോ പിടിച്ചു വാങ്ങാൻ തോന്നി അവൾക്ക്...

""ഓഹ് ശരി....!!"" അവളുടെ കരച്ചിലിന് മുന്നിൽ അവൻ മുട്ട് മടക്കി.... നിമിഷനേരം കൊണ്ട് അവളിൽ പുഞ്ചിരി വിരിഞ്ഞു... അത് കണ്ട് അവന്റെ വാ പൊളിഞ്ഞു... അവൻ അവളുയി ആ കഫയിലേക്ക് കേറി...

""എനിക്ക് വിലകൂടിയ ഐസ് ക്രീം വേണം...!!"" അവനോട് വാശിപിടിക്കാൻ അവൾക്ക് എന്തെന്നില്ലാത്ത താല്പര്യം ആയിരുന്നു...!!

""ദൈവമേ...!"" അവൻ തലക്ക് കൈകൊടുത്തുപോയി...!! പിന്നെ റോയൽ ഫലൂട ഓഡർ ചെയ്യ്തു...

""മ്മ്... ഒരു കൊച്ച് കുറുമ്പി തന്നെ...!!"" എന്തോ നേടിയെടുത്ത ഭാവത്തോടെ അവൾ കഴിക്കുന്നത് കണ്ട് അവൻ പിറുപിറുത്തു...

കഴിക്കുന്നതിനിടെ അവൾ അവനെ നോക്കുന്നുണ്ടായിരുന്നു... താൻ എന്തിനാണ് ഒരു പരിചയവുമില്ലാത്ത ഇയാളോട് ഇങ്ങനെ വാശി കാണിക്കുന്നതെന്ന് അവൾക്ക് തന്നെ മനസിലായില്ല...

അവളുടെ മനസിനെ സംബന്ധിച്ചടുത്തോളം... തന്റെ കണ്ണീർ കണ്ട് ആദ്യമായി പാവം തോന്നിയത് അവനാണ്... ആദ്യമായി തന്നെ തലോടിയവൻ അവനാണ്... ആദ്യമായി തന്നെ പരിഗണിച്ചവൻ... അത്ര സങ്കടം തോന്നിനിന്നപ്പോ ഐസ് ക്രീം വാങ്ങിത്തന്ന് ഷർട്ടിൽ പറ്റിയ ഐസ് ക്രീം തന്റെ മൂക്കിന് തുമ്പിൽ ഉരസിയത് ഒക്കെ ഓർത്തു...!!

ഇതേ സമയം അവൻ ഓർത്തത്...!!

""ഓരോരുത്തന്മാർ കാമുകിക്ക് ഐസ് ക്രീം വാങ്ങി കൊടുക്കുമ്പോ ഞാൻ മാത്രം ഈ LKG കൊച്ചിന്റെ വാശി നടത്തികൊടുക്കുവാണെല്ലോ ഗോടെ...!!"" അവൻ ചുറ്റും നോക്കി അവിടെ മിക്കതും couples ആണ്...

""ന്താ നോക്കുന്നെ..??"" അവൻ ചുറ്റും നോക്കുന്നത് കണ്ട് അവൾ മുഖം വീർപ്പിച്ചു ചോദിച്ചു...

""ഒന്നുല്ല കുഞ്ഞ് കഴിക്ക്...!!""

""മ്മ്...!!"" വീണ്ടും വീണ്ടും അവനോട് വാശിക്കാട്ടാൻ കുറുമ്പെടുക്കാൻ തോന്നി ആ കുരുന്നിന്...

ഇത്രയും നാൾ ദേഷ്യത്തിൽ കലാശിച്ച അവളുടെ വാശി ആദ്യമായാണ് അവനുമുന്നിൽ കണ്ണീരായത്.... കുട്ടി പട്ടാളത്തിൽ നിന്ന് കിട്ടാത്ത പരിഗണന അവനിൽ നിന്ന് പിടിച്ചുവാങ്ങുവാണു താൻ എന്ന് അവൾ ഓർത്തില്ല.. ഓർക്കാൻ ശ്രമിച്ചില്ലെന്ന് പറയുന്നതാവും ശെരി...

""തന്റെ വീട്ടിൽ ആരും തനിക്ക് ഒന്നും വാങ്ങിത്തരാൻ ഇല്ലേ...??"" അവൻ ചോദിച്ചു
അവളുടെ മുഖം മങ്ങി...

""എന്നെ ചേച്ചിയേം ആരും മൈൻഡ് ചെയ്യാറില്ല...!! അഹങ്കാരികൾ ആണെന്ന പറയാറ്...!!"" മുഖം വീർപ്പിച്ചവൾ പറഞ്ഞു...

"" ഏയ്‌ അഹങ്കാരി ഒന്നുഅല്ല ഇത്തിരി വാശിക്കാരി ആണ്..."" അവൻ കണ്ണ് ചിമ്മി ചിരിച്ചതും അവൾ കൂടെ ചിരിച്ചു...

സത്യത്തിൽ അവൾക്കും അതായിരുന്നു വേണ്ടത്... തന്റെ കുഞ്ഞ് കുഞ്ഞു വാശിക്ക് വാത്സല്യത്തോടെ കൂട്ട് നിക്കുന്ന ഒരാൾ...!!

""കിച്ചേട്ടന് വേറെ എന്തൊക്കെ ജോലിയുണ്ട്...?? "" അവൾ ചോദിച്ചു....
കൊച്ച് feature പ്ലാൻ റെഡിയാക്കുവാന്ന് തോന്നുന്നു...

""ഇതൊക്കെ തന്നെ... സത്യത്തിൽ ഈ even മാനേജ്മെന്റ് കമ്പിനി എന്റെ ആണ്...!!"" അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു....

കഴിച്ച് കഴിഞ്ഞതും ബില്ല് അടച്ചവർ ഇറങ്ങി...

""അപ്പൊ പോട്ടെ....!!"" അവൻ ചോദിച്ചു...

""ഇനി എപ്പോഴാ കാണാ...!!"" അവൾ മങ്ങിയ മുഖത്തോടെ ചോദിച്ചു...

""എന്തിനാ എന്നെ ഊറ്റാനാ...!!""

""പോടാ പട്ടി....!!"" അവൾ അവനെ ഊക്കൊടെ തള്ളി...!!

""ഏയ്‌....!!"" അവൻ ബാലൻസ് കിട്ടാതെ നിന്ന് തിരിഞ്ഞതും അവൾ അവന്റെ പോക്കറ്റിൽ നിന്ന് വാലെറ്റ് എടുത്ത് അതിൽ നിന്ന് അവന്റെ വിസിറ്റിംഗ് കാർഡ് കൈക്കലക്കി വാലെറ്റ് അവന് എറിഞ്ഞു കൊടുത്തിട്ട് ബസ് സ്റ്റോപ്പിലേക്ക് ഓടി... അവിടെ ചെന്ന് അവനെ ചിരിച്ചു കാണിച്ചു....

ഇത്തിരി കഴിഞ്ഞപ്പോൾ അവളുടെ സ്ഥിരം ബസ്സ് വന്നു... അതിൽ ഋതിയും ഉണ്ടായിരുന്നു...നാളെ annual day ആയത്കൊണ്ട് നേരത്തെ വിട്ടു അത്കൊണ്ട് അവൾക്ക് ഈ സുന്ദര നിമിഷങ്ങൾ കിട്ടി...


••••••••••••••••••••💕

സന്ത്യയായപ്പോൾ രുദി വന്നു... അവൾക്ക് ജോലിക്ക് പോകാനുള്ള ബാഗും യൂണിഫോം സാരിയും കൊണ്ടാണ് വന്നത്....!!
ആ കവർ അവൻ അവളുടെ കൈയിലേക്ക് കൊടുത്തു...!!

""ഇതെന്താ...?? "" cover വാങ്ങികൊണ്ടവൾ  ചോദിച്ചു...

""നിനക്ക് നാളെ പോകാനുള്ള ബാഗ് വെള്ളം യൂണിഫോം സാരീ....!! Food അവിടെ തന്നെ പുറത്തുനിന്ന്  എവിടുന്നേലും കഴിച്ചോ  പൈസ തരാം...""

""ഇത്ര പെട്ടെന്ന് സാരിയും ബ്ലൗസും ഒക്കെ എങ്ങിനെ set ആയി...!!"" അവൾ അത്ഭുതത്തോടെ ചോദിച്ചു..... അത് കേട്ടപ്പോൾ അവൻ ഒന്ന് പരുങ്ങി....

""അത്.... അത് നീ വിചാരിക്കും പോലെ തറ ലെവൽ ടെക്സ്സ്റ്റൈൽസ് ഒന്നും അല്ല D.R Silk's ആണ്.... കഷ്ടപ്പെട്ട് ശെരിയാക്കികൊണ്ട് വന്നപ്പോൾ...!!"" അവസാനത്തെ വാജകം അവൻ പതുക്കെ ആണ് പറഞ്ഞത് പക്ഷെ അവൾ കെട്ടു...

""ഓ അപ്പൊ എനിക്ക് വേണ്ടി കഷ്ട്ടപ്പെടാനും ഈ കവല ചട്ടമ്പിക്ക് നേരം ഉണ്ട്.... എന്നിട്ടാണോ ജോലി കണ്ടുപിടിച്ചു താരത്തെ...!!"" അവൾ മനസ്സിൽ പറഞ്ഞു....
പിന്നെ അവൻ പോയ വഴിയേ നോക്കി കൈ ചുരുട്ടി ഫ്ലയിങ് കിസ്സ് കൊടുത്തു.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story