സഖിയെ സ്നേഹിനിയെ..💞: ഭാഗം 18

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

മുഖത്താരോ വെള്ളം കോരി ഒഴിച്ചതും കല്ലു ചാടി പിടിച്ച് എണിറ്റു.....നോക്കുമ്പോ     രുദിയുണ്ട് കുപ്പിൽ വെള്ളോം പിടിച്ചോണ്ട് നിക്കുന്നു..... കൊച്ചിന്റെ മുഖത്ത് വെള്ളം തളിക്കുക  എന്നതായിരുന്നു അവന്റെ ഉദ്ദേശം.... പക്ഷെ സംഭവിച്ചത്....!!

""ഓഹ്....ഈ തുമ്പി കൈകൊണ്ട് വെള്ളം തളിച്ചാലും ബക്കെറ്റ് കമതിയ ഫീലാ....!!"" ചടപ്പോടെ അടഞ്ഞ ശബ്ദത്തിൽ മുറുമുറുത്തുകൊണ്ടവൾ ബെഡിൽ നിന്ന് ഇറങ്ങി....

""ന്തോ... വല്ലതും പറഞ്ഞോ...?? "" അവൻ ചടപ്പോടെ  ചോദിച്ചു.....
 
""ഒന്നുല്ലേയ്....!!""തൊഴുതു പറഞ്ഞുകൊണ്ടവൾ തിരിഞ്ഞു നടന്നതും,  എന്തോ ഓർമ്മയിൽ നിന്നു...

""അല്ല എന്നെ എന്തിനാ ഈ കൊച്ച് വെളുപ്പാൻകാലത്തെ വിളിച്ചെണീപ്പിച്ചേ....!!"" അവൾ തിരിഞ്ഞു നിന്ന് ചോദ്യമുനയിച്ചു....!!


""മ്മ്....?? കാണാരേട്ടന്റെ കടയിൽപോയി പാല് കൊടുക്കാൻ....!!""  അവൻ പല്ല് കടിച്ചു പറഞ്ഞു....

""ഹ്ഹ....😱😱 ഇവിടെയും....!!""  
 
""അയ്യോ എന്റെ കുഞ്ഞിന് ജോലിക്ക് പോകണ്ട... വെക്തിപരമായ തീരുമാനങ്ങൾ നമ്മൾ അങ്ങിനെ ഒന്നും മറന്നുടാ....!""  അവൻ കൈകെട്ടി നിന്ന് പറഞ്ഞു...

""ഓഹ് കാലൻ പണിതരുവാ....!!"" മുറുമുറുത്തുകൊണ്ടവൾ നേരെ ബാത്‌റൂമിലേക്ക് പോയി...!! കുളിച്ചു  റെഡി ആയി ബാഗും കൊണ്ട് അവൾ പുറത്തേക്ക് വരുമ്പോൾ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്യാനുള്ള തത്രപ്പാടിൽ ആയിരുന്നു രുദീ...

കണ്ണോന്ന് തെണ്ണിമാറിയതും സാരിയും ഒതുക്കിപിടിച്ചു വരുന്ന തന്റെ തുമ്പി കുട്ടിയെ കാണുന്നത്...!! അവന്റെ കണ്ണുകൾ ആകമാനം അവളെ തഴുകി.....!!

""എങ്ങിനെ ഉണ്ട്...??"" അവൾ അവന്റെ അടുത്ത് വന്ന് വലിയ കാര്യത്തിന് സാരി വിടർത്തി എങ്ങിനെ ഉണ്ടെന്ന് ചോദിച്ചു....!! ഒരു മിനിറ്റ് ഒന്ന് നിശ്ചലമായതിനു ശേഷം അവൻ പൊട്ടി ചിരിക്കാൻ തുടങ്ങി.....

 ""എന്താ...?? "" പരിഭവത്തോടെ ചോദിച്ചു....

""ഒന്നുല്ല നീ കേറ്...!!"" അവൻ ചിരി അടക്കി പറഞ്ഞു....

""ഇല്ല... പറയാതെ ഞാൻ കേറില്ല...!!"" അവൾ കൈകെട്ടി വാശിയോടെ പറഞ്ഞു....

""ചിരി അല്ല എനിക്ക് കരച്ചിലാ വരുന്നേ....!!"" അവൻ വീണ്ടും ചിരിയടക്കാൻ പാട് പെട്ടുകൊണ്ട് പറഞ്ഞു...

""എന്തിന്....??""


""നിന്നെ ഒക്കെ കൊണ്ട് പോയി ജോലിക്കാക്കിയാൽ ഞാൻ ചിലപ്പോ ബാലവേലക്ക് കോടതി കേറി ഇറങ്ങേണ്ടിവരും...""


""സാരമില്ല കുടുംബത്തിൽ  തന്നെ ഒരു വക്കീൽ  ഇല്ലേ ഒന്ന് വിളിച്ചാൽ ഓസിക്ക്  വന്ന് ഇറക്കി തരും....!!"' നന്നായിട്ട് ഒന്ന് പുച്ഛിച്ചുകൊണ്ട് അവൾ ചാടി  പിടിച്ചു വണ്ടിയിൽ കേറി... അവൻ വേഗം വണ്ടി എടുത്തു....!!

""ഇന്ന് ഞാൻ കൊണ്ട് ആക്കിത്തരാം...!! നാളെ മുതൽ ഒറ്റക്ക് പോയി വന്നോളണം....!!""  കുരുക്ക് കൂടുവാണെല്ലോ ദൈവമേ അവൾ ചിന്തിക്കാതിരുന്നില്ല....
അങ്ങിനെ അവനവൻ കുരുക്കിയ           കുരുക്കിലേക്ക് കല്ലുവിന്റെ യാത്ര ആരംഭിച്ചു.....!!

പാതി വഴിയിൽ എത്തിയതും രുദിക്ക് ഒരു കാൾ വന്നു.... കല്ലു ഉള്ളതുകൊണ്ട്  മുക്കലും മൂളലും കൊണ്ട് അവൻ സംസാരം നിർത്തി....
   
""ഇവിടെ ഇറങ്ങിക്കോ...!!""  ബസ്‌റ്റോപ്പിൽ അവളെ ഇറക്കി വിട്ടിട്ട് അവൻ വേഗം പോയി...

രുദിയുടെ ബുള്ളറ്റിൽ വന്നിറങ്ങിയ അവളെ നാട്ടുകാർ ഒരു വിജിത്ര ജീവിയെക്കൂട്ട് നോക്കി... അവളാണെങ്കിൽ ബസ്റ്റോപ്പിന്റെ സൗന്ദര്യം ആസ്വദിച്ചോണ്ട് നിപ്പാ.... അല്ലാതെ ഇപ്പൊ ഇവർക്ക് മുഖം കൊടുക്കാൻ നിന്നാൽ പുറകെ നൂറുകൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും...

""മോളെ... കല്ലു....!!"" എന്ത് നടക്കരുത് എന്ന് കരുതിയോ അത് നടന്നു ഒരു സ്ത്രീ അവളെ വിളിച്ചു... പാല് കൊടുക്കാനും മറ്റും പോകുന്ന കാരണം അവൾ മിക്കയവർക്കും സുപരിചിത ആയിരുന്നു.... കല്ലു തിരിഞ്ഞു നോക്കി... അവർ ചിരിച്ചതും ആർക്കോ വേണ്ടി ഒക്കാനിക്കും പോലെ അവളും ചിരിച്ചു.....

""രുദി ആള് എങ്ങിനെയാ...??"" അവര് ശബ്ദം കുറച്ചു ചോദിച്ചു.... അത് കേട്ട് തലയയാട്ടികൊണ്ട് അവൾ അവരുടെ ചെവിയിലേക്ക് ചുണ്ട് അടുപ്പിച്ചു...

"" ഇരുനിറമാ... നല്ല പൊക്കം ഉണ്ട്... കട്ട താടി, മീശ വെട്ടിയൊതുക്കിയ മുടി... എപ്പോഴും മുണ്ടും ജൂബയും മാത്രേ ഇടു വീട്ടിൽ ഒരു ഇന്നർ ബനിയനും... എന്താ ചേച്ചി കാണ്മാനില്ലെന്ന് പരസ്യം കൊടുക്കാൻ പോകുവാണോ.....??"" അവൾ ആക്കി ചോദിച്ചതും അവരുടെ വായ അടഞ്ഞു.....

അപ്പോഴാണ് തുള്ളിച്ചടി അങ്ങോട്ട് ഋതു വന്നത്... മുഖത്തുണ്ടായിരുന്ന സന്തോഷം കല്ലുനെ കണ്ടപ്പോ സ്വിച് ഇട്ടപോലെ നിന്നു... കല്ലു അവളെ കണ്ട് ചിരിച്ചെങ്കിലും തിരിച്ചു കിട്ടിയത് ചുണ്ട് കൊട്ടിയുള്ള പുച്ഛമായിരുന്നു.... കല്ലു ചമ്മിയോ എന്നൊരു സംശയം...

കൊറച്ചു കഴിഞ്ഞപ്പോ കലിതുള്ളി വരുന്ന ഋതിയെ കണ്ടു... അത് കണ്ട് ഋതു ആക്കി ചിരിച്ചു... അതുംകൂടി ആയപ്പോ കലികൂടി... നേരെ നോക്കിയത് കല്ലുനെ... തിരുപ്പതിയായി...

ചുണ്ട് കൊട്ടി പുച്ഛിച്ചുകൊണ്ട് അവൾ ബസ്റ്റോപ്പിലേക്ക് കേറിനിന്നു... അവൾ അടുത്തിരിക്കുന്ന കല്ലുനെ ഒന്ന് നോക്കി.. D.R silks ഇലെ യൂണിഫോം സാരി ആണെന്ന് കല്ലു കൊടുത്തിരിക്കുന്നത് എന്ന് അവൾക്ക് മനസിലായി...

""അല്ല മോളെ ഇത്ര വലിയ തറവാട്ടിലെ മരുമകൾ എന്തിനാ...?? ഒരു കടയിലൊക്കെ ജോലിക്ക്
പോകുന്നത്...?? അല്ല സാരിയും നിപ്പും ഒക്കെ കണ്ടിട്ട് ചോദിച്ചതാ....""  ഒരു സ്ത്രീ ചോദിച്ചെങ്കിലും മറുപടി പറഞ്ഞത് ഋതി ആയിരുന്നു....

""ചിലർ അങ്ങിനെയ ചേച്ചി എത്ര കിട്ടിയാലും മതിയാവില്ല...!!"" അവസരം കാത്തപോൽ അവൾ കല്ലുന്നിട്ട് വെച്ചു...

""ചേച്ചി വെറുതെ ഇല്ലാത്തത് പറയരുത്....!!"" കല്ലുന് ദേഷ്യം വരുന്നുണ്ടായിരുന്നു....

""ഇല്ലാത്തതോ... പിന്നെ നീ എന്താടി ഈ ഇത്തിരിയില്ലാത്ത പ്രായത്തിൽ ഇരട്ടി പ്രായം ഉള്ളവനെ കെട്ടിയത്... കാശൊള്ള കുടുംബത്തിലെ ആയത് കൊണ്ടല്ലേ... "" അവൾക്ക് മറുപടി ഇല്ലായിരുന്നു അല്ലെങ്കിലും എന്ത് മറുപടി ആണ് പറയേണ്ടത്...

""വേദാ...!!"" കനപ്പിച്ചുള്ള ഒരു വിളി കേട്ടതും എല്ലാരും അങ്ങോട്ട് നോക്കി ദേഷ്യത്തോടെ നിക്കുന്ന സഖാവ്...

""നാശം...!!"" വന്ന ദേഷ്യം ഋതി കടപ്പല്ലിൽ കടിച്ചമർത്തി...

""ഡോ ഞാനാരുടേം വേദോo പഠവും ഒന്നും അല്ല...!!"" അവൾ അവനു നേരെ ചൊടിച്ചു....

""നിന്റെ അഹങ്കാരവും വാശിയും ഒക്കെ ഈ കൊച്ചിനോടല്ല തീർക്കേണ്ടത്...!! ഞാൻ മനസിലാക്കിയടുത്തോളം നീ വ്യക്തമായ നിലപാടുകൾ ഉള്ള ഒരു കുട്ടിയാണ്...""

""തന്നോട് ആര് പറഞ്ഞു എന്നെ പറ്റി തോന്നിയതൊക്കെ മനസിലാക്കി വെക്കാൻ...!! ഞാൻ എന്താ ഏതാന്ന് എനിക്ക് നന്നായിട്ട് അറിയാം...!! താൻ പഠിപ്പിച്ചു തരേണ്ട...!!"" അവൾ കല്ലുന് നേരെ തിരിഞ്ഞു....

""ഡി... ഇത്ര കുഞ്ഞിലേ നിന്റെ തലക്കകത്തു പോകയുന്ന ബുദ്ധി അപാരമാണ്... ഇതാവുമ്പോ സുഖം ആണെല്ലോ.... പക്ഷെ പ്രതീക്ഷിച്ചപോലെ ഒന്നും നടന്നില്ലല്ലേ...?? രുദിയേട്ടൻ മാറിതാമസിക്കും എന്ന് കരുതിയില്ല... അല്ലെ...??""


കല്ലുന് കരച്ചിൽ വരുന്നുണ്ടായിരുന്നു... അവളുടെ നിസ്സഹായ അവസ്ഥകണ്ട് മഹിക്ക് ദേഷ്യവും പാവവും തോന്നി...

""ഇവളാര് സീരിയൽ നടിയോ...?? "" ചോദിച്ചു തീർന്നില്ല ഒരു പടക്കം പൊട്ടി.. മഹി ഒന്ന് കൈവെച്ചതാ...

""എല്ലാത്തിനും ഒരു പരുതിയുണ്ട്...!!"" അവൻ ദേഷ്യം കൊണ്ട് വിറച്ചു... തന്റെ പെണ്ണിനെ ഒരിക്കലും ഇങ്ങനെ ഒരു രീതിയിൽ കാണാൻ അവൻ ആഗ്രഹിച്ചില്ല... ഋതുനും അതൊരു ഷോക്ക് ആയിരുന്നു... എന്നാൽ ഋതിക്ക് എന്തോ നേടിയെടുത്ത ഭാവം ആയിരുന്നു...അവൾ അത് ഉടൻ തന്നെ മറച്ചു പിടിച്ചു...

""അത് സ്വയം ഓർക്കുന്നത് നല്ലതാ... And Who the bloody hell are u to control me...?? How dare u....!!"" തന്റെ നേരെ കൈയൊങ്ങൾ ആർക്കും അധികാരമില്ല... അവൾ ദേഷ്യത്തോടെ അവനു നേരെ കൈ ചൂണ്ടി...

""കൂട്ടി വെച്ചോ മഹി നന്ദൻ സഖാവേ എല്ലാത്തിനും കൂടെ ചേർത്ത് ഞാൻ തരുന്നുണ്ട്...!!"" അവൾ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചിരുന്നു....

ബസ് വന്നതും അവൾ ഋതുനെ കൂട്ടി ബസിൽ കേറി... ഋതിയോട് എന്തൊക്കെയോ ചോദിക്കണം എന്നുണ്ട്...എങ്കിലും അവൾ മൗനം പാലിച്ചു...

നാട്ടിൽ ഒരു കുഞ്ഞു പ്രശ്നം വന്നാലും മഹി അവിടെ ഉണ്ടാവും... എന്ത് പ്രശ്നത്തിലും അവൻ ഇടപെട്ട് തീർപ്പാക്കാറുണ്ട്... അത് കൊണ്ട് അവിടെ നടന്നതിൽ നാട്ടുകാർക്ക് ഒരു അസ്വഭാവികതയും തോന്നില്ല....

_____💞

കോളേജിൽ എത്തിയ ഋതി ആകെ ആസ്വസ്ഥയായിരുന്നു... അവളുടെ ഗ്യാങ് വരാൻ അവൾ വെയ്റ്റ് ചെയ്യ്തു... ഒപ്പം രാവിലെ മഹിയെ കണ്ട ഓർമ്മ മനസിലേക്ക് ഇരച്ചേച്ചി....

ഒരാഴ്ച അവൻ ഉണ്ടാവില്ലെന്ന ധൈര്യത്തിൽ ആണ് ആ ഇടവഴി കൂടി വന്നത്.... തന്നേ കാത്ത് പതിവ് പുഞ്ചിരിയോടെ നിക്കുന്നവനെ കണ്ട് അവൾക്ക് ഉള്ളിലൂടെ ഒരു തരിപ്പ് പാഞ്ഞു...

അവനെ കണ്ടതും ഋതു പതിവ് പോലെ കൊഞ്ചാലോട് ഗുഡ് മോർണിംഗ് പറഞ്ഞു തുള്ളി ചാടി പോയി.... അവനെ മറികടന്നു പോകാൻറിങ്ങിയ ഋതിയെ അവൻ വലിച്ചു മതിനോട് ചേർത്തു......

""അങ്ങിനെ അങ്ങ് പോകാതെ എന്റെ വേദ കൊച്ചേ... ഈ അഹങ്കാരിയെ കാണാനല്ലേ ഞാൻ കാര്യങ്ങളൊക്കെ തീർത്ത് വേഗം ഇങ്ങെത്തിയത്....!!"" അവളോട് ഒട്ടി നിന്നുകൊണ്ട് അവൻ പറഞ്ഞു....

""കൈയെടുക്ക്... ച്ചി... കൈയെടുക്കട...!!"" അവൾ അവന് നേരെ ചീറി...

""എന്റെ വേദേ ഇങ്ങനെ ഒച്ചവെച്ചു ആളെ കൂട്ടാതെ... അവർ അനശാസ്യം എന്നുപറഞ്ഞു നമ്മളെ കെട്ടിച്ചു വിടും...!!ഇപ്പോഴൊന്നും കെട്ടണ്ട രണ്ടാഴ്ച കഴിയട്ടെ എന്റെ ജോലി ഒന്ന് ശെരിയായിട്ട് ആവാം...."" അവൻ നാണത്തോടെ നഖം കടിച്ചു പറഞ്ഞു....

""ഡാ...!!"" അവൾ ചീറിയതും അവനൊന്നുടെ അടുത്തു നിന്നു...

""വേദ ഏത്രയൊക്കെ നീ അകറ്റിയാലും നിഴലുപോലെ കൂടെ ഉണ്ടാവും ഞാൻ... ഹ്ഹ്മ്... അതൊക്കെ പോട്ടെ... ന്റെ വേദ കുട്ട്യേ കാണാൻ എത്ര കഷ്ട്ടപ്പെട്ട ഓടിവന്നെന്ന് അറിയോ...!!

അന്ന് ഞാൻ നിന്നോട് ചെയ്യ്തത് മോശായിപ്പോയി... പക്ഷെ ഒരാഴ്ച ഇവിടുന്ന് മാറിനിക്കണം എന്ന് വന്നപ്പോ നിന്നേ തൂക്കിയെടുത്തോണ്ട് പോയാലോന്നു കരുതിയതാ പറ്റാത്തൊണ്ട.... I... I took that sweet moment with me....!!"" അപ്പോഴും അവന്റെ കൈയിൽ കിടന്നു കുതറുവായിരുന്നു അവൾ....!!

"""ഒന്നടങ്ങേന്റെ വേദേ... ഞാൻ ഇത് നിനക്ക് വേണ്ടിയാ കൊണ്ടുവന്നെ...!!"" അവളിൽ നിന്ന് മാറി അവൻ ഒരു പൊതികൈയിൽ എടുത്തു... അതവിടെ വെച്ചഴിച്ചു... കുറച്ചു കുപ്പിവള ആയിരുന്നു...അതവൻ അവൾക്ക് നീട്ടി...!! ഒരൂക്കോടെ അവൾ അത് തട്ടി തെറിപ്പിച്ചു...

""ഹ്ഹ്മ്.... കുപ്പിവളയും കൊണ്ട് വന്നിരിക്കുന്നു... താനെന്ത് വിചാരിച്ചു ഇതുപോലെ കുപ്പിവളയിൽ കൗതുകം കണ്ടെത്തുന്ന പൊട്ടിപെണ്ണാണ് ഞാൻ എന്നോ...!!"" അവൻ കള്ള ചിരിയോടെ ചുമൽകൂച്ചി...

""താൻ തിരിച്ചു വരാൻ ഏറ്റോം കൂടുതൽ കാത്തിരുന്നത് ഞാനാ...!!"" ആവാക്കിൽ ഒന്നും മനസിലാവാതെ അവൻ മുഖം ചുളിച്ചു...

""മൂന്ന് വർഷം പുറകെ നടന്ന് വാക്കുകൊണ്ടുള്ള ശല്യമേ ഉണ്ടായിരുന്നുള്ളു.... എന്നാ എന്റെ അനുവാദം ഇല്ലാതെ നീ എന്ന് എന്നെ തൊട്ടോ അന്നേ പലതും കരുതി വെച്ചിട്ടുണ്ട് ഈ ഋത്വേദ....!"" അവനെ തള്ളി മാറ്റി അവൻ മുന്നോട്ട് നടന്നു.....

""എന്റെ പെണ്ണെ വർഷം മൂന്നായില്ലേ നിന്റെ പിന്നെ നടക്കുന്നു... മനുഷ്യന് പ്രായം കൂടി കൂടി വരുവാ... എങ്ങനേലും നിന്നെ കേട്ടി പത്തു പിള്ളേരായിട്ട് ജീവിക്കാന്ന് കരുതിയപ്പോ... അവളുടെ അഹങ്കാരം കണ്ടില്ലേ അഹങ്കാരി..."" നടന്നുപോകുന്ന പെണ്ണിനെ നോക്കി അവൻ മനസ്സിൽ പറഞ്ഞു.... അവന്റെ ചുണ്ടിൽ അവൾക്കായി മാത്രം വിരിയുന്ന ആ കള്ള ചിരി വിരിഞ്ഞു...


ആ ഓർമകളിൽ ഋതു ഒന്ന് തല കുടഞ്ഞു...കൂടെ ഉള്ളവർ എത്തിയതും ഋതി അവർക്കരുകിലേക്ക് നടന്നു...

""എടി നിന്റെ ചേട്ടൻ ACP അല്ലെ....?? "" അവൾ അവളുടെ കൂട്ടുകാരിയോട് ചോദിച്ചു....

""അതെ...!!""

""പുള്ളിക്ക് ഇങ്ങോട്ട് ട്രാൻസ്ഫർ കിട്ടിയോ...!!""

""ആടി കിട്ടി....!!"" അവൾ മറുപടി പറഞ്ഞു....

""എന്താടി...!!"" അവരുടെ കൂടെ ഉള്ള ഒരുത്തൻ ചോദിച്ചു....

""കാര്യം ഉണ്ട്...!"" ഋതി നമ്പർ വാങ്ങി... കോളേജിനു പുറത്തേക്ക് പോയി... അവൾ അയാളെ വിളിച്ചു...

📲""സാർ... ഞാൻ ഋത്വേദ...! ശ്രെയയുടെ ഫ്രണ്ട് ആണ് എനിക്ക് സാറിന്റെ ഒരു ഹെല്പ് വേണമായിരുന്നു..."" അയാൾ ഫോൺ എടുത്തോടനെ അവൾ പറഞ്ഞു...

📲""എന്താ കുട്ടി വേണ്ടേ....!!""

📲""അയ്യോ സാർ ഇടപെടേണ്ട...!! വല്ല si യോ ci യോ മതി...""

📲""കുട്ടി കാര്യം പറഞ്ഞില്ല...!!""

📲""Stocking....!! ഭയങ്കര ശല്യമാണ് സാർ...!! സമ്മതിച്ചില്ലെങ്കിൽ എന്നെ റേപ്പ് ചെയ്യുമ്നൊക്കെയാ പറയണേ....""

📲""ഇത്തരം കാര്യങ്ങൾക്ക് ഞാൻ തന്നെ ഇടപെടാo കുട്ടി...!!""

📲""വേണ്ട സാർ നിസാരം കോൺസ്റ്റബിളിനെ കണ്ടാൽ വിരണ്ടോളും... അപ്പൊ ഒരു si ധാരാളം...!!""

📲""ഏതാ കുട്ടീടെ സ്റ്റേഷൻ....!!""

📲""ഈശ്വരഗിരി...!! ഡീറ്റെയിൽസ് ഞാൻ വാട്സാപ്പ് ചെയ്യാം...!! With അവന്റെ ഫോട്ടോ....!!"" ഫോൺ വെച്ചിട്ട് ദൃതിയോടെ അവൾ ഡീറ്റെയിൽസ് അഴച്ചുകൊടുത്തു...

""Success...!!"" ക്ലാസ്സിലേക്ക് വന്നു അവൾ കൂട്ടുകാർക്ക് thumsup കട്ടി...

""Succes ഒക്കെ പിന്നെ.... ആദ്യം നീ കാര്യം പാറാ...!!"" ശ്രേയ തിരക്കി....

""എടി എനിക്ക് കലിപ്പുള്ള ഒരുത്തനില്ലേ.. മഹിനന്ദൻ... അവനൊരു പണികൊടുത്ത...!!"" പറഞ്ഞുകൊണ്ട് അവൾ സീറ്റിലേക്കിരുന്നു...

ഇരുന്നിട്ട് ഇരിപ്പുറക്കുന്നുണ്ടായിരുന്നില്ല...!! എങ്ങനേലും പോലീസുകാർ ചവിട്ടി അരക്കുന്ന മഹിയെ കാണണം എന്നായിരുന്നു.... അപ്പോഴാണ് ഫോണിൽ ഒരു msg വന്നത് ഒന്ന് si യെ പോയി കണ്ട് കാര്യം പറഞ്ഞോളൂ എന്ന്... ശ്രെയയുടെ ഏട്ടന്റെ ആയിരുന്നു...

ഇന്ന് ലീവ് ആണെന്ന് പറഞ്ഞു കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വെച്ചു പിടിച്ചു... സ്റ്റേഷനിലേക്ക് കേറാൻ അവൾക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല മറിച് ആവേശം ആയിരുന്നു...

കോൺസ്റ്റബിളിനോട് അനേഷിച്ചു അവൾ si യുടെ റൂമിലേക്ക് ചെന്നു....!! ഒരു 32 വയസു തോന്നിക്കുന്ന സുമുഖൻ ആയിരുന്നു....

""സാർ may i come in....?? "" അവൾ ചോദിച്ചു...

""Yes...!!"" ഫൈലിൽ നിന്ന് അയാൾ തലയുയർത്തി.... അവളെ കണ്ടതും അയാളുടെ കണ്ണുകൾ കുറുകി... അയാളുടെ കണ്ണുകൾ അവളുടെ ഉടലിനെ ആകമാനം തഴുകി....

""ഇരിക്ക്...!!"" അകത്തേക്ക് വന്ന അവളിൽ തന്നെ ദൃഷ്ട്ടി ഉറപ്പിച്ചയാൽ പറഞ്ഞു...

""സാർ... എനിക്കൊരു ഹെല്പ്...!!""

""കംപ്ലയിന്റ് എഴുതികൊടുത്തായിരുന്നോ....!!""  അയാൾ ചോദിച്ചു...

""കംപ്ലയിന്റ് തരാനാണ് വന്നത് bt sir... കംപ്ലയിന്റ് ഇല്ലാതെ ഇതെങ്ങിനെ എങ്കിലും ഒതുക്കി തീർത്തു തരാൻ പറ്റുവോ.... ഒന്ന് പെരുമാറി വിട്ട മതി...!!"" അവൾ മടിയോടെ പറഞ്ഞു...

""പോലീസ്കാർ എന്താ കൊച്ചേ ഇവിടെ കോട്ടഷൻ പണിക്ക് നിക്കുവാണോ...!!"" അയാൾ ചുണ്ട് കൊട്ടി ചിരിച്ചു...

""സാർ പ്ലസ് സഹായിക്കണം....!!"" അപ്പോഴാണ് അയാളുടെ കണ്ണുകൾ തന്റെ ഉടലിൽ ആണെന്ന് അവൾ ശ്രദ്ധിച്ചത്...

ചുണ്ടിൽ ഒരു വശ്യമായ പുഞ്ചിരി വരുത്തികൊണ്ട് അവൾ ടേബിളിൽ വെച്ചിരിക്കുന്ന അയാളുടെ കൈയിൽ കൈ ചേർത്തു...!! ഒരുനിമിഷം അവളുടെ മാറ്റത്തിൽ അയാൾ ഞെട്ടി പിന്നെ നാവ് കൊണ്ട് ചുണ്ട് ഉഴിഞ്ഞു...!!

""സാർ...!!"" അവൾ നീട്ടി വലിച്ച് ഒരു ഈണത്തിൽ വിളിച്ചു...

""പ്ലീസ്.... എന്നെ പോലൊരു പെൺകുട്ടി ഒരുത്തന്നെ അടിക്കാനൊക്കെ പറഞ്ഞാൽ എന്തെങ്കിലും കാര്യം ഉണ്ടാകില്ലേ...!!"" പറയുന്നതനുസരിച്ചു അവളുടെ കൈ അയാളുടെ കൈയിൽ മുറികൊണ്ടിരുന്നു...

""അവൻ എന്റെ മുഖത്ത് അസിഡ് ഒഴിക്കുന്ന പറയണേ....!!"" അത് കേട്ടതും അയാൾ ആ ചുവന്നു തുടുത്ത മുഖത്തേക്ക് നോക്കി...

""സാർ..."" അവൾ നീട്ടി വിളിച്ചു 

""കുട്ടി പൊക്കൊളു... ഞാൻ ഏറ്റു...അവൻ ഇനി എഴുനേറ്റ് നടക്കില്ല...!!"" അയാൾ ഉറപ്പു കൊടുത്തു...

""താങ്ക്യു സാർ താങ്ക്യു...!!"" പിടി ഒന്നുടെ മുറുക്കികൊണ്ട് അവൾ എഴുന്നേറ്റ് നടന്നു...

""കുട്ടി...!!"" അയാളുടെ വിളിയിൽ അവൾ തിരിഞ്ഞുനോക്കി...

""9246**** എന്റെ നമ്പർ ആണ്... കുറിച്ച് വെച്ചോ....""

""Ys... സാർ....!!"" അയാൾ വഷളൻ ഭാവത്തിൽ പറഞ്ഞതും അവൾ ആവേശത്തോടെ ആ നമ്പർ കുറിച്ചെടുത്തു..... നേരെ കോളേജിലേക്ക് വിട്ടു...

_______✨️💌


D.R സിൽക്‌സിലേക്ക് എത്തിയ കല്ലു പുറത്തു നിന്ന് ആ ബിൽഡിങ് ഒന്ന് ആകമാനം നോക്കി... നല്ല ഉയരമുള്ള ബിൽഡിങ്...

""അവനവൻ കുഴിക്കുന്ന കുഴികളിൽ വീഴുമ്പോൾ ഗുലുമാൽ ഗുലുമാൽ...!!🎶"" അവൾ പാട്ടും പാട്ടുമ്പാടി ഉള്ളിലേക്ക് വലതുകാല് വെച്ചു കേറി...

""ദ ബാഗ് അവിടെ ഗ്രൗണ്ടിൽ ഫ്ലോറിൽ സ്റ്റാഫ്‌ റൂമിൽ വെച്ചോളൂ....!!"" ഒപ്പിട്ട് നിവർന്നതും മാനേജർ എന്ന് തോന്നിക്കുന്ന ആൾ പറഞ്ഞു... അവൾ ചിരിച്ചിട്ട് അങ്ങോട്ട് നടന്നു...

ബാഗ് വെച്ച് തിരിഞ്ഞതും മറ്റൊരു സെയിൽസ് ഗേൾ അങ്ങോട്ട് കേറി വരുന്നത് കണ്ട്... അവർ പരസ്പ്പരം പുഞ്ചിരിച്ചു....എന്തോ ഓർത്തപോലെ അവൾ ആ പെണ്ണിന്റെ അടുത്തേക്ക് തിരിച്ചു നടന്നു...!!

""അതെ എനിക്ക് ഒരു ഹെല്പ് വേണം....!!"" അവൾ ആ പെണ്ണിന് നേരെ മുഖവുരയോടെ പറഞ്ഞു....

""എന്താ പറഞ്ഞോളൂ...!!"" ആ പെണ്ണ് പറഞ്ഞു....

""എനിക്ക് ഫോൺ ഇല്ല...ചേച്ചിടെ ഫോൺ ഒന്ന് തരാവോ...??"" അവൾ മടിയോടെ ചോദിച്ചു.... അവർ ഒന്ന് ചിന്തിച്ചിട്ട് ഫോൺ കൊടുത്തു....

""ഞാൻ ഒന്ന് മാറി നിന്നോട്ടെ....!!"" അവർ ഒരു മൂളലോടെ സമ്മതം അറിയിച്ചു... അവൾ ആ ഫോണും കൊണ്ട് മാറി നിന്നു... യാമി അവളുടെ വിസിറ്റിംഗ് കാർഡ് അവൾക്ക് കൊടുത്തിരുന്നു...
അത് നോക്കി കാൾ ചെയ്യ്തു......

📲""ചേച്ചി കല്ലുവാ....!""

📲""പറ കല്ലു... ചേച്ചി ഞാൻ ജോലിക്ക് പോയി തുടങ്ങി...!!""

📲""ഇത്ര പെട്ടെന്നൊ...!!""

📲""ആ കവല ചട്ടമ്പി പണിഞ്ഞതാ...!!""

📲""അതെങ്ങിനെ...?? ""

📲""അത്... അത് ഞാൻ അങ്ങേരുടെ മുന്നിൽ പോയി കൊറേ വീരവാദം ഒക്കെ മുഴക്കി...!!"" അത് കേട്ടതും യാമിക്ക് ചിരിപ്പൊട്ടി....ഒരു നിമിഷം പഴയ രുദിയെ പറ്റിയാണ് കേക്കുന്നതെന്ന് കരുതി...

📲""പിന്നെ ചേച്ചി... പ്ലാനിൽ ഒരു മാറ്റം ഉണ്ട്...!!""

📲""എന്താ...?? 🙄🙄""

📲""അത് പിന്നെ... ചെറിയ കടയിലല്ല വലിയ കടയില ജോലി... നമ്മുടെ മറ്റേ D.R സിൽക്‌സിൽ... 😒😒""

📲""ഞാൻ വൈകുന്നേരം അവരുമായിട്ട് അങ്ങോട്ട് വരാം.... അത് വരെ നിക്ക്...!!"" അതും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്യ്തു... ഫോൺ തിരിച്ചു കൊടുത്തിട്ട് അവൾ പണിയിലേക്ക് തിരിഞ്ഞു....

••••••••••••••••••••••💟

""എടാ ഋതി നീ ചെയ്യ്തത് മണ്ടത്തരായി...!!"" ശ്രെയയോട് മാത്രം അവൾ കാര്യം പറഞ്ഞു... ശ്രെയയുടെ വാക്കുകൾ അവൾ പുച്ഛിച്ചു തള്ളി...

""എന്ത് കുഴപ്പം... നന്ദന്റെ കാര്യമറിയാൻ മാത്രം അയാളെ വിളിക്കും... പിന്നെ ആ നമ്പർ അങ്ങ് ബ്ലോക്ക് ചെയ്യും... ശല്യം കൂടിയാൽ അച്ഛനോട് പറഞ്ഞൊരു കോട്ടെഷൻ അവിടെ തീരും അതും... 😏😏""

ഋതിക്ക് ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നില്ലായിരുന്നു...!! സ്വസ്ഥത നശിയും എന്നായപ്പോ ഉച്ചക്ക് ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അവൾ നേരെ പോലീസ് സ്റ്റേഷനിലോട്ട് പോയി......!!

പോകുന്നവഴിയൊക്കെ അവളുടെ ഉള്ളിൽ സന്തോഷം അലതല്ലുകയായിരുന്നു.... അവൻ തല്ലിയ കവിളിൽ അവൾ കൈവെച്ചു... കിട്ടട്ടെ നന്നായി കിട്ടട്ടെ... ബസിനെകാൾ വേകത്തിൽ അവളുടെ മനസ്സ് സഞ്ചരിച്ചു...

സ്റ്റേഷന്റെ പുറത്ത് എത്തിയതും കേട്ടു അകത്ത് അടിയുടെ ശബ്ദം... ഒരു നിമിഷം മഹിയെ അടിക്കുവാണ് എന്നാ ബോധം അവളിൽ പേരറിയാത്തൊരു വിഗാരം സൃഷ്ട്ടിച്ചു... മുഖത്തെ ചിരി മാഞ്ഞു...

എന്തിന്...?? ഇരട്ടി വേഗത്തിൽ മുഖം ദേഷ്യം കൊണ്ട് നിറഞ്ഞു...!! രാവിലെ അവൻ തല്ലിയ കാര്യം കൂടി ഓർത്തതും മുഖം വലിഞ്ഞു മുറുകി...അവൾ അഹങ്കാരത്തോടെ സ്റ്റേഷനകത്തു കേറി
അകത്ത് നടക്കുന്നതെന്തെന്ന് അറിയാതെ....!!.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story