സഖിയെ സ്നേഹിനിയെ..💞: ഭാഗം 4

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

""അന്ന് മേലെട മേളിൽ വെച്ചു കണ്ട ചേട്ടൻ.....!!!"" അവളുടെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു.........!!

അവനത് കേട്ടിട്ട് അവളെ നോക്കി അവൾ ഞെട്ടി മുന്നോട്ട് നോക്കി ഇരുന്നു......!! അത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു......!! അതാരും കാണാതെ മറക്കാനും അവൻ മറന്നില്ല.

പൂജാരി പറഞ്ഞതും ഇരുവരും എഴുനേറ്റ് നിന്നു......!! 
തെങ്ങുംചോട്ടിൽ കൈയുണ്യം മുളച്ചപോലെ ഉണ്ട് അവരുടെ ഹൈറ്റ് ഡിഫറെൻറ്സ്......!!

കൊച്ചാണെങ്കിൽ അവന്റെ നെഞ്ചിന്റെ അത്രേം പോലും ഇല്ല.....!! അവൾ അവന്റെ നെഞ്ചുകുഴിന്ന് മോലോട്ട് നോക്കാൻ ഒരു ശ്രമം നടത്തി.....!!

""ഇതെന്താ കുത്തബ് മിനാറോ.....?? എത്ര നോക്കിട്ടും എത്തുന്നില്ല.....!!"" കഷ്ടപ്പെട്ട് അവളന്റെ മുഖം കണ്ടു പിടിച്ചു.....!!

""ആഹ് ഒരാന ചന്തം ഒക്കെ ഉണ്ട്.....!!"" അവളൊന്ന് ആത്മഗതിച്ചു.....!!

""മാലായിട്ടോളു.....!!""

അവൾ ആ പൂമാല മാല കൈയിൽ എടുത്ത് അവനെ നോക്കി.....!! അവനാണെങ്കിൽ നെഞ്ചുംവിരിച്ചു പനപോലെ നിക്കാ.....!!

""ദൈവമേ ഇതെന്താ ജിറാഫിന്റെ കുഞ്ഞോ.....!! ഏയ് കുഞ്ഞാവൻ സാധ്യത ഇല്ല എന്റെ തന്ത ആവാനുള്ള പ്രായം ഉണ്ട്......!!""

""മോനെ ഒന്ന് കുനിഞ്ഞു കൊടുക്കടാ മോള് മാലയുമായി നിക്കുന്ന കണ്ടില്ലേ......!!"" അവളുടെ ആത്മക്കിടയിൽ അമ്മ പറഞ്ഞതും അവൻ കുനിഞ്ഞുകൊടുത്തു അവൾ മാലായിട്ടു......!!

അവൻ അവളുടെ കഴുത്തിൽ മാലചാർത്തിയതും അറിയാതെ അവളുടെ കണ്ണുകൾ കൂമ്പി അടഞ്ഞു.....!! അവൻ അവളുടെ കൈ ചേർത്തു പിടിച്ചുകൊണ്ടു മൂന്ന് വട്ടം വലം വെച്ചു.....!!

എന്തോ ഇവരെയൊക്കെ കണ്ടപ്പോതൊട്ട് അവളുടെ മനസ്സ് ശാന്തമാണ്.....!! നല്ലൊരു കുടുംബം കിട്ടാൻ പോകുന്നു എന്നത് അവളിൽ വളരെ അതികം സന്തോഷം നിറച്ചു.....!!

എന്നാൽ ചേകവർശ്ശേരി രുദ്ധിന്ദ്രൻ എന്നത് അവളിൽ ഒരു ചോദ്യചിഹ്നമായി തന്നെ കിടന്നു......!!

ക്യാമറ മേനോൻ ചേട്ടന് ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ടായിരുന്നെങ്കിലും......!! ഫോട്ടോ എടുപ്പ് മാത്രം രുദി ഒന്നുരണ്ടെണ്ണത്തിൽ ഒതുക്കി........!!


രുദി ആരെയും നോക്കാതെ കഴിക്കുന്നുണ്ട്....!! കല്ലുനാണെങ്കിൽ കൈച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് കൊണ്ട് തുപ്പാനും വയ്യാത്ത അവസ്ഥ......!! ഒടുക്കം രുദി എഴുന്നേറ്റ് പോയപ്പോൾ കൂടെ അവളും പോയി.....!!


•••••••••••••••••••••••🌸

ഓഡിറ്റോറിയതിൽനിന്നു പോകാറായതും അമ്മയും മോളും നല്ല സങ്കടത്തിൽ ആയിരുന്നു.....!! അവർ പരസ്പരം കെട്ടിപ്പുണർന്നു.....!!

""അമ്മ പറഞ്ഞതൊക്കെ ഓർമ്മ ഉണ്ടെല്ലോ ഒന്നിനും താന്ന് കൊടുക്കാണ്ടാ പ്രിതേകിച്ചു നിന്റെ ഭർത്താവിന് മുന്നിൽ......!!"" അവൾ മാത്രം കേക്കാൻ പാകത്തിന് അമ്മ പറഞ്ഞു.....!! 

ന്നും ഉൾകൊള്ളാനുള്ള അവസ്ഥ അവൾക്ക് ഉണ്ടായിരുന്നില്ലെങ്കിൽ കൂടി അവൾ തലയാട്ടി.......!!

""മതി അമ്മേം മോളും സ്നേഹിച്ചത്.....!! അനിതക്ക് എപ്പോ വീണെങ്കിലും വരല്ലോ അങ്ങോട്ട്......!! ഇത്തിരി ദൂരമല്ലേ ഒള്ളു......!!""

കല്യാണിയെ അവരിൽനിന്നും അടർത്തിമടിക്കൊണ്ട് അവർ സൗമ്യമായി പറഞ്ഞു......!! കണ്ണീരിൽ കുതിർന്ന ഒരുപുഞ്ചിരി അവർക്ക് സമ്മാനിച്ചു അനിത.....!!

അവളെ കൊണ്ട് അവർ കാറിൽ ഇരുത്തി.....!! രുദി ആയിരുന്നു ഡ്രൈവ് ചെയ്യ്തത്....!! അവളെ കോഡ്രൈവിംഗ് സീറ്റിൽ ഇരുത്തി അമ്മ ഡോർ അടച്ചതും ആവണ്ടി അവളെയും കൊണ്ട് മുന്നോട്ട് പാഞ്ഞു......!!

കാറിൽ ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ തോരാതെ പെയ്യ്തുകൊണ്ടിരുന്നു......!! ഇമ ചിമ്മാൻ മറന്ന് അവൾ അങ്ങിനെ ഇരുന്നു.....!!

""നിർത്താറായില്ലെടി നിന്റെ കരച്ചില്......!! എന്തായാലും നിന്റെ വീട്ടികാര് പുളിങ്കോബിലാണ് കേറി പിടിച്ചത്...."" പുച്ഛം നിറച്ചു പറഞ്ഞുകൊണ്ടവൻ അവളെ നോക്കി....!! രുദി നൈസ് ആയിട്ട് ഒന്ന് ചമ്മിയോന്നൊരു സംശയം... അവൾ ഇതിനോടകം ഉറങ്ങിപോയിരുന്നു...

""ഏഹ് ഉറങ്ങിയാ......!! ഹ്മ്മ് സ്വഭാവം അറിയാൻ ഒന്ന് ചൊറിഞ്ഞു നോക്കാന്ന് കരുതി......!!"" അവൻ മനസ്സിൽ ചിന്തിച്ചു......!!

''"അങ്ങനെ സുഗിച്ചുറങ്ങേണ്ട......!! "" അതും പറഞ്ഞുകൊണ്ട് അവൻ വലിയ ഒച്ചതിൽ കാറിൽ പാട്ട് വെച്ചു......!! അവൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു......!! അവനെ ഒന്ന് നോക്കികൊണ്ട്  അവൾ പുറം കാഴിച്ചകളിൽ മുഴുകി....!!

ചേകവർശ്ശേരി എന്നെഴുതിയ വലിയ ഒരു മോർഡൻ നാലുകെട്ടിന് മുന്നിൽ ആ വണ്ടി വന്ന് നിന്നു.....!! അവനെ വെറുതെ ഒന്ന് നോക്കി അവൾ ഡോർ തുറന്നിറങ്ങി......!!

അവൻ ആരെയും നോക്കാതെ അകത്തേക്ക് കേറിപ്പോയി......!! വീട്ടകാർ എല്ലാരും ചെറിയ വേഷമത്തോടെ ആണ് അത് കണ്ടത്......!! അവർ അവളെ ആരതി ഉഴിഞ്ഞു അകത്തേക്ക് കേറ്റി......!!

രവീണയുടെ കണ്ണ് നിറഞ്ഞു താൻ കാരണമാണെല്ലോ എന്നോർക്കേ......!! അവൾ വിളക്ക് കല്ലുന് കൊടുത്തു.....!! അവൾ അത് പൂജമുറിയിൽ വെച്ചു.....!!

""മോളെ മുകളിലാ അവന്റെ മുറി മോള് ചെല്ല്.....!!"" അമ്മ പറഞ്ഞതും അവൾ ഞെട്ടി അവരെ നോക്കി.....!!

""മോള് പേടിക്കണ്ട അവൻ തന്നെ അല്ലെ മോളെ കൂട്ടിക്കൊണ്ട് വന്നത്......!!"" അവർ അത് പറഞ്ഞതും മേളിൽ നിന്ന് ഒരു കൽപെരുമാറ്റം കെട്ടു......!! രുദി ഡ്രെസ്സും മാറി എങ്ങോട്ടോ പോകുവാണ്.....!!

അച്ഛൻ എന്തോ ചോദിക്കാൻ വന്നതും അതൊന്നും വകവെക്കാതെ അവൻ പുറത്തേക്കിറങ്ങി കാറും എടുത്ത് പോയി......!! അവൾക്ക് അതൊരുതരം ആശ്വാസമാണ് സൃഷ്ടിച്ചത്.....!!

പക്ഷെ വീട്ടികരെല്ലാരും വേഷമത്തോടെ അവളെ നോക്കി.......!!

""മോള് ചെന്ന് കുളിച്ചു ഡ്രസ്സ്‌ മാറിവാ....!!""

""ചേച്ചി വാ ഞങ്ങൾ കൊണ്ടോവാം.....!!"" ആളെ മനസിലായില്ലെങ്കിലും കല്ലു ഒന്ന് ചിരിച്ചു......!! രുദ്രവീണ ആയിരുന്നു....!!

""ഞാനും വരാം.....!!"" യാഴന്ത് പറയുന്നകേട്ടു കല്ലു അന്തിച്ചു നിന്നു......!!

""ടാ ചേട്ടൻ കോഴി ഇത് നിന്റെ ഏട്ടത്തിയാ....!!"" യവനിക അവന്റെ തലയിൽ ഒന്ന് തട്ടി 

""ഏട്ടത്തിയെ എനിക്കൊന്നു പരിചയപ്പെടല്ലോ.....!!"" യാഴന്ത് മുഖം വീർപ്പിച്ചു......!!

""അതൊക്കെ പിന്നെ മക്കള് ചെല്ല്.....!!"" അമ്മ അവരെ എല്ലാരേം പറഞ്ഞു വിട്ടു.....!!

______

""ചേച്ചിക്ക് ഞാൻ ആരാണെന്ന് മനസ്സിലായോ...?? "" കല്ലു ഇല്ലെന്ന് തലയാട്ടി...!!

കുളിയൊക്കെ കഴിഞ്ഞു കൊണ്ടുവന്ന ഡ്രെസ്സിൽ നിന്ന് ഒരു ലെഗ്ഗിൻസും ടോപ്പും എടുത്തിട്ടുകൊണ്ട് കട്ടിലിൽ ഇരിക്കുവായിരുന്നു അവൾ...!! കൂടെ ബാക്കി വാനര പടകളും.....!!

""ഞാൻ രുദ്ര വീണ രുക്കു ന്ന് വിളിച്ചോ....!! ഞാൻ +12 പഠിക്കുവാ...!! ചേച്ചിടെ കെട്ടിയോന്റെ ഏറ്റോം ഇളയ അനിയത്തി...!! ഇത് മൂത്തത് രവീണ...!!"" അവൾ രവീണയെ നോക്കി ചിരിച്ചു കൂടെ രവീണയും...!!

""ഞാൻ  CR ഗ്രൂപ്പിന്റെ മാർക്കറ്റിങ് മാനേജർ ആണ്...!!"" കല്ലു രവീണയുടെ പാതി വീർത്ത വയറിലേക്ക് നോക്കി...!!

""ഇപ്പൊ ആറ് മാസം...?? "" നോട്ടത്തിന്റെ അർത്ഥം മനസിലായപോലെ രവി പറഞ്ഞു....!!അതിനും ചിരിമാത്രം....!!

""ഇത് യവനിക...!! അവനി ന്ന് വിളിച്ചോ ഇതിന് മേലെ രണ്ട് പേര് കൂടി ഉണ്ട്...!! അവർ താഴെയാ...!! ഒരാൾ യാമിക വകീൽ ആണ് ഒരാൾ...!!""

""എന്നെ പരിചയപെടുത്താൻ എനിക്കറിയാം...!! "" യാഴന്ത് ഡോറും തള്ളി തുറന്ന് അകത്തേക്ക് വന്നു...!!

""Hlo My Slef Yazhath u cn call me as yadhu...!! CR ഗ്രൂപ്പിസിന്റെ സ്വന്തം...!!""

""കോഴിക്കുഞ്ഞു...!"" യാഴാന്തിനെ പറയാൻ സമ്മതിക്കാതെ രുക്കു പറഞ്ഞു....!!

""കോഴി നിന്റെ മാറ്റവനാടി അടക്കേ...!!"" അവൻ ദേഷ്യത്തോടെ പറഞ്ഞു...!!

""ആഹാ നീ പോടാ കാട്ടുകോഴി...!!""

""നീ പോടീ കാട്ടു മാക്കാത്തി...!""

''"നീ പോടാ കാല മാടാ...!!""

""നീ പോടീ കാല മാടി...!!""

""ഏഹ് കാലമാടിയോ...?? "" ഇവരുടെ അടിക്കണ്ടു രവി ചോദിച്ചു....!!

""അതായത് രവിയേച്ചി...!! ""

""ഏഹ് ചേച്ചിടെ ഗുഖത്തു നോക്കി എച്ചിന്നോ...?? "" രവി അവനെ നോക്കി കണ്ണ് കൂർപ്പിച്ചു...

""എച്ചി അല്ലടി എച്ചി. ഏച്ചി....!!😁😁"" യാഴന്ത്‌ നിഷ്കളങ്കമായി ചിരിച്ചു.....!!

""മ്മ്....!!"" രവി ഒന്ന് മൂളി പാവം പുള്ളിക്ക് മനസിലായിട്ടില്ല...!!

""അപ്പൊ ഞാൻ പറഞ്ഞു വന്നത് കാലമാടി. കാലമാടൻ എന്ന് വെച്ചാൽ പുരു....!!""

""കുരുവോ...??"" വിശദീകരണം കേട്ട് കിളിപ്പോയ അവ്നി ചോദിച്ചു....!!

""കുരു അല്ലാടി കഴുതേ പുരു അതായത് male version അപ്പൊ female version കാലമാടി...!!"" അവൻ എന്തോ വലിയ കണ്ടുപിടുത്തം പോലെ പറഞ്ഞു...!!എല്ലാരും എന്തോന്നടെ കഷ്ട്ടം തന്നെ എന്നാ എക്സ്പ്രഷന്നും ഇട്ട് അവനെ നോക്കി...!!

""അല്ല ഇത്രേം പറഞ്ഞിട്ടും താനെന്താ ഒന്നും മിണ്ടാത്തെ...?? "" രുക്കു അവളോട് ചോദിച്ചു അതിനും ചിരിച്ചു....!!

""ഗോവിന്ദൻകുട്ടി കുട്ടി ഒന്നും മിണ്ടുന്നില്ല...!!"" (രുക്കു)

""ആട്ടെ ഞങ്ങടെ ചെകുത്താനെ ഇഷ്ട്ടപെട്ടോ...?? "" എഗൈൻ രുക്കു with that അവലക്ഷണം കേട്ട ചിരി... 😁😁

""ജോസഫെ കുട്ടി വീണ്ടും ഒന്നും മിണ്ടുന്നില്ല...!!"" (അവ്നി...)

പെട്ടെന്നാണ് അവിടെ പട്ടി മോങ്ങുന്ന പോലത്തെ ഒരു സൗണ്ട് കേട്ടത്....!! എല്ലാരും ചുറ്റും പരതാൻ തുടങ്ങി...!!

""നമ്മട വീട്ടിൽ പട്ടി ഇല്ലല്ലോ പിന്നിദേവിടുന്നാ..?? "" (രവി )

""പട്ടി മോങ്ങിയതല്ല ഞാൻ മോങ്ങിയതാ...!!😭😭"" നമ്മട യദുട്ടൻ ആണ്...!!

""നീ എന്തിനാ മോങ്ങുന്നേ...?? "" (അവ്നി )

""എന്റെ ചേട്ടത്തിയമ്മ ഊമയാ...!! ഇത്രേം പ്രയോള്ള ചേട്ടനെ
കേട്ടിയപ്പോ തന്നെ വിചാരിച്ചു
എന്തെങ്കിലും കൊഴപ്പൊണ്ടാകുമെന്ന്...!! ""

അവൻ കരഞ്ഞു തീർത്തപ്പോഴേക്കും അടുത്തുന്നു ഒരു കുഞ്ഞ് കരയാണ ശബ്ദം കെട്ടു...!! ഇതെവിടെന്നന്ന് നോക്കിയപ്പോ കട്ടിലിന്റെ കാലിൽ പിടിച്ചു യഥുനെ നോക്കി കരയാ കുഞ്ഞിമ്മ...!!

""അയ്യോ അമ്മേടെ കുഞ്ഞി പെണ്ണ് കരയാ എന്തിന്നാടാ കൈയ്യനെ...!!"" രവി കുഞ്ഞിനെ എടുത്ത് കൊഞ്ചലോടെ ചോദിച്ചതും വാവ യഥുനെ ചൂണ്ടി...!!

രവി അവനെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൻ ഡീസന്റ് ആയി.....!! പക്ഷെ അപ്പോഴും കരച്ചിലിന്റെ സൗണ്ട് നിന്നിട്ടില്ല...!! എല്ലാരും ചുറ്റും നോക്കാൻതുടങ്ങി....!!

അതാ അവിടെ മൂക്ക് പിഴിഞ്ഞും കണ്ണ് തിരുമിയും കരയുന്നു രുക്കു...!!
അത് കണ്ട് വാവ പിന്നേം കരയാൻ തൊടങ്ങി...!!

""എന്തിനടി കരയുന്നെ...?? "" രവി കലിപ്പിട്ട് നോക്കിയതും അവൾ രവിയെ മൈൻഡ് ചെയ്യാതെ കല്ലുവിന്റെ അടുത്തേക്ക് ചെന്നു....!!

""ചേച്ചി.... 😭😭 ചേച്ചി സംസാരിക്കാൻ വയ്യാത്ത അന്ധയാണെന്ന് ഞാൻ അറിഞ്ഞില്ല ചേച്ചി....!!😭😭 ഇനി ഈ നാത്തൂൻ ചേച്ചിക്ക് വേണ്ടി ക്യാൻതാരി ആണ് ക്യാൻതാരി....?? "" രുക്കു with മാരണ കരച്ചിൽ....!!

""ക്യാൻതാരി...??🙄 അതെന്നതാ
ചാത്തനം...??🤔"" le കിളിപ്പോയ യദുട്ടൻ....!!

""കണ്ണു കാണാത്ത....!! ദൃതരതരാ ചെ ദൃടാദാധാര....!! ധൃ... ദൃ...!! ശെ...!! ഈ പുരണത്തിൽ കണ്ണ് കാണാത്ത ഒരു കിളവനില്ലേ....?? "" (രുക്കു )

""ധൃതരാഷ്ട്രർ...!!""(കല്ലു )

""ദതന്നെ അങ്ങേർടെ ഭാര്യായില്ലേ കണ്ണൊക്കെട്ടി അതുപോലെ ആണ് ഞാൻ ഇനി ചേച്ചിക്ക്...!!"" രുക്കു മൂക്കൊക്കെ പിഴിഞ്ഞുകൊണ്ട് പറഞ്ഞു...!!

""എന്നാ ഞാൻ ക്യാൻതരാൻ...!!"" യദുവും രുക്കുനെ ഏറ്റ് പിടിച്ചു....!!

""പ്ഫാ എരപ്പകളെ ലവള് ഊമയാണെങ്കിൽ ഇപ്പൊ മിണ്ടിയതരാ നിന്റെഒക്കെ കുഞ്ഞമ്മയോ...!!"" എല്ലാംകൊണ്ടും കിളിപ്പോയ അവ്നി...!!

എല്ലാരും കല്ലുനെ നോക്കി...!!

""അയ്യോ അപ്പൊ ചേച്ചി മിണ്ടാൻ പറ്റണ ഊമയാണല്ലേ...?? 😮"" le വാ പൊളിച്ചുകൊണ്ട് രുക്കു....!!

""ആയിരിക്കും...!! അണ്ണൻ തമ്പി സിനിമയിൽ അശോകേട്ടൻ പറയണപോലെ ഊമകൾ ചില സാഹചര്യങ്ങളിൽ സംസാരിക്കും...!!😶"" യദു വലിയ കണ്ടുപിടുത്തംപോലെ പറഞ്ഞു...!!

""എന്റെ പൊന്നോ ഒന്ന് നിർത്ത് ഞാൻ ഊമയും മൂകയും കണ്ണുപൊട്ടിയും ഒന്നുമല്ല....!!"" കല്ലു എണിറ്റു അപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്ന വാവയെ എടുത്തു....!!

""അച്ചോടി വാവേ വാവേടെ പേരെന്താ...?? "" അത് കേട്ടതും രുകുന്റെ കരച്ചിൽ സ്വിച്ച് ഇട്ടപോലെ off ആയി....!!

""അയ്ശേരി ഇപ്പൊ ഞാൻ ആരായി...??"" രുക്കു with മൂക്ക് പിഴിയൽ

""ദതന്നെ ശശിടെ വകേൽ ഒരാങ്ങള ദിനേശൻ... "" ( യദു )

""അപ്പൊ നീയോ...!!""രുക്കു അവനെ ഒന്ന് കൂർപ്പിച്ചു നോക്കി...!! അപ്പോഴും ചെക്കൻ അവളെ ആക്കി ചിരിക്കുന്ന തിരക്കില....!!

കല്ലു അവിടെ ആരുവാവ ആയിട്ട് കളിച്ചോണ്ടിരിക്കുവാ അപ്പോഴാ അങ്ങോട്ട് യാമിക കേറിവന്നത്....!!

""ഹ്ഹ കല്ലു ഇതാണ് യാമി ചേച്ചി യദുന്റെയും അവ്നിയുടെയും ചേച്ചി...!! ആള് വക്കീലാട്ടോ...?? "" രുക്കു പരിജയ പെടുത്തിയതും ഇരുവരും പരസ്പരം നോക്കി ചിരിച്ചു....!!

""മോളോന്നും കഴിച്ചില്ലല്ലോ...!! ഞാൻ കണ്ടു അവൻ എഴുന്നേറ്റപ്പോ എഴുനേറ്റ് പോയത്...!! കുട്ടി വരും വല്ലതും കഴിക്കാം...!!"" യാമി അവളെ താഴേക്ക് വിളിച്ചു...!!..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story