സഖിയെ സ്നേഹിനിയെ..💞: ഭാഗം 5

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

 

താഴെക്കിറങ്ങിയ കല്ലു നേരെ അടുക്കളയിലേക്കാണ് ചെന്നത് നേരം അഞ്ചുമണിയോടെടുത്തു ബന്ധുക്കൾ എല്ലാം തന്നെ പോയിതുടങ്ങിയിരുന്നു...!!

കല്ലു നേരെ ചെന്ന് രാധികക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു....!! അവർ ഉള്ളിലെ വേദന മറച്ചുവെച്ചുകൊണ്ട് തിരിച്ചു ഒന്ന് പുഞ്ചിരിച്ചു...!! തിരിച്ചവളും....!!

""അല്ല മോളെന്താ അടുക്കളയിൽ...?? "" അമ്മ രാധിക സംശയത്തോടെ ചോദിച്ചു....!!

""അല്ല ഫുഡ്‌ കഴിക്കാൻ വിളിച്ചു...??"" അവൾ സംശയത്തോടെ ചോദിച്ചു....!!!

""ഇവിടെയോ...?? മോള് ഡെയിനിങ് ടേബിളിലോട്ട് ചെല്ല്....!!""

""അല്ലമേ ഞാൻ സഹായിക്കാൻ വന്നതാ...!!"" (കല്ലു 

""അതൊന്നും വേണ്ട ഇവിടെ എന്നെ സഹായിക്കാൻ ആൾക്കാർ ഉണ്ട്...!!"" ( കൃഷ്ണ വീണ പറഞ്ഞു [രുദിയുടെ വലിയമ്മ...!!]

""അമ്മേ ഞാൻ ഇവിടെ ഇരുന്ന്
കഴിച്ചോട്ടെ...?? 😥"" (കല്ലു

""അതെന്തിനാ മോളെ...??🙄"" (കൃഷ്ണ വല്യമ്മ

""പുത്തന്നച്ചി പുറപ്പുറം തുടക്കുന്ന.... പിന്നെ അല്ലെ ഇത്....!!😏😏"" അത് കേട്ട് നിന്ന മായ ആരോടെന്നില്ലാതെ പറഞ്ഞു...!!

""പുരപ്പുറം തുടക്കാനല്ലേ ഇവിടെ മായ ചെറിയമ്മ ഒള്ളത് പിന്നെന്തിനാ കല്ലു ഏച്ചി...!!""

വാനര പാട അടുക്കളയിലേക്ക് കേറിയതും കേക്കണത് നമ്മട ചൊറിയമ്മയുടെ ദീന രോദനം ആണ് പിന്നെ ഒന്നും നോക്കില്ല അവ്നിടെ വകയായിരുന്നു കൗണ്ടർ. അത് കേക്കണ്ട താമസം ചെറിയമ്മ വാലും ചുരുട്ടി ഓടി......!!

അമ്മമാർ രണ്ടും അത് കേട്ട് ചിരിച്ചു...!! യാമി ആ കൗണ്ടർ അടിച്ചവളെ ഒന്ന് കൂർപ്പിച്ചു നോക്കി....!! പതിവ് Colgate ഇന്റെ പരസ്യവും കാണിച്ചുകൊണ്ട് അവൾ കല്ലുനരികിൽ എത്തി...!!

""ഹ്ഹ ഇനി പറ എന്തിനാ എന്റെ കുഞ്ഞ് ഇവിടെ ഇരുന്ന് കഴിക്കാന്ന് പറഞ്ഞെ...??"" യദു അവൾക്കാരികിൽ എത്തി ചോദിച്ചു....!!

""അതെ അത് 😒 ഞാൻ ഇവിടെ പുതിയതല്ലേ അതാ എനിക്ക് ഒരു ചമ്മല് ഞാൻ ഇവിടെ ഇരുന്ന് കഴിച്ചോട്ടെ 😭😭...??"" അവൾ വിക്കി വിക്കി പറഞ്ഞു....!!

ആ ഗ്യാപ്പിൽ രുക്കു ഉണ്ടാക്കി വെച്ച അട രണ്ടെണ്ണം കൈയിലെടുത്തു കല്ലുനരികിൽ സ്ലാബിൽ കേറി ഇരുന്ന് തിന്നാൻ തൊടങ്ങി...!!

""നല്ല തീരുമാനം അല്ലെങ്കിലും അടുക്കള സ്ലാബിൽ കേറിയിരുന്ന് അമ്മമാരുടെ ചെവി കടിച്ചുതിന്ന് കൊണ്ട് തിന്നുന്ന സുഖം ഒന്ന് വേറെയാ....!! ഇന്നാ ഐശ്വര്യമായിട്ട് പിടിച്ചോ.....!!"" എന്നും പറഞ്ഞു രുക്കു ഒരാടാ അവൾക്ക് കൊടുത്തു അവൾ അത് കഴിച്ചു....!!

രുക്കു അടുത്തിരുന്ന അട പ്ലേറ്റ് എടുത്ത് മടിയിൽ വെച്ചിട്ടുണ്ട്....!! ഇനി വിട്ടാൽ ഒന്നും കിട്ടില്ലെന്ന്‌ മനസിലായ വനരപട അതിൽ കയ്യിട്ടു വരാൻ തുടങ്ങി...!! ഇടക്ക് ഓരോന്ന് പെറുക്കി കല്ലുന് കൊടുക്കുന്നുണ്ട്....!!

""മോൾക്ക് ഞങ്ങളോട് ദേഷ്യണോ...??"" അവൾ കഴിക്കുന്നതിനിടയിൽ രാധിക ചോദിച്ചു....!!
പൊടുന്നനെ അവളുടെ ചിരി നിലച്ചു....!!

""ഇനി ദേഷ്യപ്പെട്ടിട്ട് എന്ത് കാര്യം...!!"" പറഞ്ഞപ്പോൾ അവളുടെ കണ്ണ് ചെറുതായി ഒന്ന് നനഞ്ഞു...!!

""മോള് ഞങ്ങളോട് ക്ഷേമിക്ക്....!! ഞങ്ങൾ നിസ്സഹായരായിപ്പോയി....!!"" രാധിക പറഞ്ഞക്കെട്ട് രവി അങ്ങോട്ട് വന്നു...!!

""അതെ എല്ലാം എന്റെ തെറ്റാ...!!""

""അങ്ങിനെ ഒന്നും ഇല്ല രവി നീ ചെല്ല് ചെന്ന് കുഞ്ഞിന് എന്തെങ്കിലും തിന്നാൻ കൊടുക്ക്...!!"" രവിയെ പറയാൻ അനുവദിക്കാതെ യാമി അവളെ പറഞ്ഞുവിട്ടു...!! കല്ലു ഒന്നും മനസിലാവാതെ നിന്നു....!!

""മോളെ....!! അവനാ നിന്നെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വന്നത് നീ അവന്റെ പെണ്ണാ...!! ഇത്രെയും കാലം ഒരു അടുക്കും ചിട്ടയും ഇല്ലാത്തയായിരുന്നു അവന്റെ ജീവിതം....!! ഇനി മോള് വേണം അവനെ നേരെ ആക്കാൻ...!!"" അമ്മ വാത്സല്യത്തോടെ പറഞ്ഞു.....!!അവൾ അവരെ നോക്കി...!!

""ജനിപ്പിച്ചു വളർത്തി വലുതാക്കിയ നിങ്ങളെ കൊണ്ട് അത് സാധിച്ചില്ലെങ്കിൽ എവിടുന്നോ കേറിവന്ന ഞാൻ എങ്ങനെ ആണ്....?? "" പൂർത്തിയാക്കാൻ കഴിയാതെ നിന്നു പോയി അവളുടെ വാക്കുകൾ....!!

""കല്യാണി....!! നീ പറഞ്ഞത് തെറ്റ്....!!"" ഒരു ഗർജനം കേട്ട് എല്ലാരും തരിച്ചു നിന്നു...!! വേറെ ആരും അല്ല നമ്മുടെ യദുവേട്ടനാ....!!

""നീ ചെയ്യ്തത് തെറ്റ് കല്ലു. ഭർത്താവിനെ നന്നാക്കണം എന്ന് അമ്മായിയമ്മ പറയുമ്പോൾ സ്നേഹനിധിയായ മരുമകൾ പറയണം 'അമ്മേ എന്ത് വിലകൊടുത്തും ഞാനെന്റെ ഏട്ടനെ നന്നാക്കുമമ്മേ നന്നാക്കും....!! ഇതമ്മക്ക് ഒരു മരുമകൾ അല്ല മകൾ തരുന്ന വാക്ക്....!!' ""

യദു നാടകീയമായി പറഞ്ഞു... കൂടെ പട്ടി മോങ്ങുന്ന പോലൊരു മോങ്ങലും..

പെട്ടെന്ന് സ്വിച് ഇട്ടപോലെ ആ കരച്ചിൽ നിന്നത് ഒന്നുല്ല അമ്മ ഒന്ന് കണ്ണുരുട്ടി നോക്കിയതാ...!! അവൻ കഷ്ടപ്പെട്ട് മുഖത്തൊരിളി വരത്തി...!!

""സത്യായിട്ടും അങ്ങിനെണ്....!! ഞാൻ പ്രതിലിബിം ഷെയർ ചാറ്റും ഒക്കെ വായിക്കാറുണ്ട്...!! പിന്നെ പോക്കറ്റ് fm ഉം കേക്കും....!!"" അവൻ പരുങ്ങിക്കൊണ്ട് സ്ലാബിൽ ഇരുന്ന് അട തട്ടുന്ന രുക്കുന്റെ പിന്നിലേക്ക് ചാഞ്ഞു...!!

""വീണേച്ചീ....!! ഇവന്റെ കൈയിൽ ഇനി ഫോൺ ഇരിക്കുന്ന കണ്ട ചേച്ചിയെ ആവും ഞാൻ ആദ്യം തല്ലുവാ...!!"" അവനെ നോക്കി കണ്ണുരുട്ടിക്കൊണ്ട് അവർ വീണയോട് പറഞ്ഞു (കൃഷ്ണ വീണ വീട്ടിലെ മൂത്ത മകൾ രുദിയുടെ വലിയമ്മ 

ശേഷം അവർ കല്ലുനെ നോക്കി...!!

""മോള് പറഞ്ഞത് ശെരിയാ പക്ഷെ പകുതി...!! ഞാൻ അവന്റെ യഥാർത്ഥ അമ്മ അല്ല....!! ഒരു കണക്കിന് നോക്കിയ അവൻ ഇങ്ങിനെ ആവാൻ കാരണം തന്നെ ഞാനാ...!! "" രാധിക സങ്കടത്തോടെ പറഞ്ഞു എല്ലാരും ഒരു നിമിഷം നിശബ്ദരായി...!!

""അമ്മ എന്തോക്കെയായി പറയണേ...!!""(കല്ലു

""സത്യമാ മോളെ....!! അവന്റെ ആദ്യത്തെ അമ്മ രാധ അവന് 12 വയസുള്ളപ്പോൾ ഒരു ആക്‌സിഡന്റിൽ പോയി....!! അതോടെ അവൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ തുടങ്ങി....!!

എപ്പോഴും ഒറ്റക്ക് ഇരിക്കാൻ താല്പര്യപ്പെട്ടു....!!ഒരു അമ്മ ഇല്ലാത്തത് കൊണ്ടാവും എന്നെല്ലാരും കരുതി...!!ശേഷമാ എന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്....!!

അതോടെ ഒറ്റപെട്ടു നടന്ന അവൻ എല്ലാത്തിനേം വെറുത്തു തുടങ്ങി....!! ഒരു ഒറ്റയാനായി വളർന്നു...!! ആകെ ആ ജിതേഷിനെ മാത്രമാണ് അവൻ അടുപ്പിക്കാറ് അവന്റെ സുഹൃത്താണ്....!!

മോളെ അവനാ നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നേ...!!ഈ കഴുത്തിൽ കിടക്കുന്നത് വെറും താലിയല്ല നിന്റെ ജീവിതമാ...!!അപ്പൊ നീ അവന്റെ പെണ്ണാ...!! ആ ഒറ്റയാനെ പിടിച്ച പിടിയിൽ നിർത്തേണ്ടത് നീയാ....!!"" (അമ്മ

അത് കേട്ടതും കല്ലു വായിൽ വിരൽ വെച്ചു...!!

""ഒറ്റയാനോ തനി കാട്ടാന എന്ന് പറയണതാവും ശെരി. എന്നാലും എന്റെ തമ്പുരാനെ ആ കാട്ടാനയെ ഒക്കെ ഞാൻ പിടിച്ചു നിർത്താനോ അതെന്നെ ചതചരച്ചേച് പോകില്ലേ...!!""

അവൾ ടെ നിപ്പ് കണ്ടപ്പോ കൊച്ച് മനസ്സിൽ പറഞ്ഞതാണ് എന്ന്  എല്ലാർക്കും മനസിലായി പക്ഷെ കൊച്ചിന്റെ സമയം ശെരിയല്ലെന്ന് തോന്നുന്നു ഇത്തിരി വോളിയും കൂടി പോയി..

""എന്ത് കാട്ടാന...??"" അത് കേട്ടപ്പോ കല്ലുന് മനസിലായി വോളിയും കൂടിപോയിന്ന് പക്ഷെ കല്ലുനെ ചമ്മാൻ അനുവദിക്കാതെ രുക്കു പറഞ്ഞുതുടങ്ങി...!!

""കാട്ടാന എന്താന്ന് മനസിലായില്ലേ എടാ പൊട്ടാ നമ്മട രുദിയേട്ടനെയാ കാട്ടാനന്ന് പറഞ്ഞത....!!"" (രുക്കു

""അതല്ലടി കാട്ടാന വന്നിട്ട് നമ്മൾ എന്ത് കാട്ടാന ഒക്കെ അത് കാട്ടിട്ട് പൊക്കോളും ബായ് ദുബായ് നിങ്ങൾ രുദിയേട്ടനെ എന്ത് കാട്ടുന്ന കാര്യമാ പറഞ്ഞെ...!!"" (യദുട്ടൻ

""നിന്റെ കുഞ്ഞമ്മയെ കാണിക്കുന്ന കാര്യം...!!"" മിണ്ടാത്തെ നിന്ന അവ്നി കലിപ്പായി....!! അതോടെ യദു വായിക്ക് സിബ് ഇട്ടു....!!


°°°°°°°°°°°°°°°°°°°°°°°°°

റിസപ്ഷൻ ഒന്നും ഇല്ലായിരുന്നു. രാത്രിതേക്ക് കല്ലുനെ set സാരി ഉടുപ്പിക്കുവാണ് അമ്മയും യാമിയും. ചളിയടിച്ചു കുളമാക്കും എന്നുള്ളത് കൊണ്ട് പിള്ളേരെ ഏഴയലത്തേക്ക് അടുപ്പിച്ചിട്ടില്ല...!!

"" മോളെ ഈ താലി നിന്റെ ജീവിതം മാത്രം അല്ല ഞങ്ങളുടെ ഒക്കെ പ്രതീക്ഷയും കൂടിയാണ്....!! മോളെനിക്ക് വാക്ക് തരില്ലേ...!! അവനെ നീ സ്നേഹിക്കും എന്ന്...!! അവനെ മാറ്റി എടുക്കും എന്ന്....!! ""

ഒരുക്കി കഴിഞ്ഞ് അമ്മ പ്രതീക്ഷയോടെ അവളെ നോക്കി....!! ആ കണ്ണുകൾ നിറഞ്ഞിരുന്നു....!! ആ മുഖത്തുനോക്കി ഇല്ലെന്ന് പറയാൻ അവൾക്ക് ആയില്ല...!!

""അമ്മേ സ്നേഹം പിടിച്ചെടുക്കാൻ കഴിയില്ല...!! പക്ഷെ ഞാൻ കൊടുക്കും...!! സ്വീകരിക്കുന്നതും തിരിച്ചു തരുന്നതും ഒക്കെ അമ്മേടെ മോന്റെ കൈയിലാണ് ഉള്ളത്....!! ""

""പാല് റെഡി പാല് റെഡി....!! "" പാൽ ഗ്ലാസും കൈയിൽ പിടിച്ചു ചോട്ടാ മുംബയിൽ സിദ്ധിക്ക് വരുമ്പോലെ വരുവാണ് അവ്നി....!!

""ഡീ ഇനി അത് തട്ടി മറിച്ചിട്....!!"" യാമി അവളെ വഴക്ക് പറഞ്ഞു....!! യാമി ചെന്ന് അത് മേടിച്ചു കല്ലുന്റെ കൈയിലേക്ക് കൊടുത്തു...!!

അത്രെയും നേരം ഇല്ലാത്തൊരു പരവേശം അവളെ വന്ന് മൂടി....!! അവൾ ദയനീയമായി അവരെ നോക്കി...!! യാമി അവളെ ചേർത്തുപിടിച്ചു....!!

അവർക്കറിയാം ഒരു ചെകുത്താന്റെ മടയിലേക്കാണ് ആ പിഞ്ചുകുഞ്ഞിനെ പറഞ്ഞഴക്കുന്നതെന്ന്....!!

""മോളെ അമ്മ പറഞ്ഞപോലെ ഈ താലി നിന്റെ ജീവിതം കൂടിയാണ്....!!അവൻ നിന്നെ വേദനിപ്പിക്കുന്ന തരത്തിൽ എന്തെങ്കിലും ചെയ്യുന്നുള്ളപേടിയാണെങ്കിൽ അത് വേണ്ട...!!

ഈ താലി കെട്ടിയവന് ഇവിടെ എന്തൊക്കെ അവകാശങ്ങൾ ഉണ്ടോ അതൊക്കെ അതെ തോതിൽ നിനക്കും ഉണ്ട്...!! ഒന്നിനും നീ താന്ന് കൊടുക്കണ്ട ഒന്നില്ലെങ്കിലും നിന്നെ അവൻ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നതല്ലേ....!!"" (യാമി

""നിങ്ങൾ എന്താണ് ഒരു ജാതി യുദ്ധകളത്തിലേക്ക് പറഞ്ഞുവിടും പോലെ...!!"" ലെ അങ്ങോട്ടേക്ക് ഇടിച്ചുകെറി വന്ന രുക്കു....!!

""ചേച്ചി ഇങ്ങനെ ഒന്നും അല്ല ഞാൻ വായിച്ച കഥകളിലെ നായികമാർ....!! ആദ്യം പേടിച്ചു വിറച്ചു തത്തി തത്തി ചെല്ലണം ഇങ്ങനെ....!!"" അതും പറഞ്ഞു അവ്നി നടന്ന് കാണിച്ചുകൊടുത്തു....!! ഒരു ജാതി പഴയകാല സിനിമകളിലെ ശീലയെ പോലെ എന്നാണ് അവളുടെ ധാരണ...!!

എന്നാൽ സത്യത്തിൽ അത് പ്രേം നസീറിന്റെ ഡാൻസിനെ കാൾ കഷ്ട്ടമായിരുന്നു....!! എല്ലാരും പൊട്ടിച്ചിരിക്കാൻ തുടങ്ങി യാമി തലക്ക് കൈകൊടുത്തു നിന്നു....!!

""മതി ഒക്കെ പോയി കിടന്നുറങ്ങാൻ നോക്ക്....!!"" യാമി കടുപ്പിച്ചു പറഞ്ഞു....!!

""കലിപ്പ് യാമി ചേച്ചി on കട്ട കലിപ്പ്...!!🎶🎶"" പാട്ടും പാടി രുക്കു ആദ്യം ഉറങ്ങി പിന്നാലെ അവ്നിയും...!!

""എന്തേയി അടിച്ചു പൊറത്താക്കിയ രണ്ടിനേം...!!"" പുറത്തേക്കിറങ്ങിയതും അവരെ കാതെന്നപോലെ യദു നിപ്പിണ്ടായിരുന്നു....!!

""പോടാ കോഴി...!!"" അതും പറഞ്ഞ് രുക്കു ഓടി...!!

""ഡീ...!!"" പിന്നാലെ യദുവും....!!

ഒരു പണിയും ഇല്ലാത്തോണ്ട് തൊട്ട് പിന്നാലെ അവ്നിയും വെച്ചു പിടിച്ചു....!!


----------------------{•}

യാമിയും അമ്മയും അവളെ അവന്റെ മുറിയിലക്കി വാതിൽ അടച്ചു...!! രണ്ടും കല്പ്പിച്ചു വാതിലിന്റെ കുറ്റിയിട്ട് തിരിഞ്ഞു റൂമിലേക്ക് നോക്കി....!!

രുദി ലാപ്പും പിടിച്ചു സാധാ മുണ്ടും ഷർട്ടും ഇട്ട് ബെഡിൽ ഇരിക്കുവാണ്....!! അവളെ മൈൻഡ് ചെയ്യുന്നതേ ഇല്ല....!!

""ഇയാളാര് ബാംഗ്ലൂർ ഡെയ്‌സിലെ ശിവയോ...?? "" അവൾ അറിയാതെ ആത്മഗതിച്ചുപോയി....!!

അവൾ വന്നിട്ടും അവന് അനക്കമൊന്നും ഉണ്ടായിരുന്നില്ല....!! അവൾ മെല്ലെ നടന്ന് പാൽ ഗ്ലാസ്‌ അവന്റെ മുന്നിലേക്ക് നീട്ടി....!!

""എനിക്ക് ശീലമില്ല. വേണേൽ കുടിച്ചോ....!!"" അതും പറഞ്ഞവൻ ലാപ്ടോപ് മടക്കി അതുമായി എഴുനേറ്റു....!!

കേക്കണ്ട താമസം അവൾ ഒന്ന് തലയാട്ടികൊണ്ട് കല്ലു അത് വായിലേക്ക് കമത്തി....!! അവൻ ഒരു സെക്കന്റ്‌ വാപൊളിച്ചുപോയി...!!

""നീ എന്താ ആഹാരം കാണാതെ കിടക്കുവായിരുന്നോ....!! ഹ്മ് 😏 ആയിരിക്കും ഏതോ ദാരിദ്രത്തിൽ കിടന്നതല്ലേ....!! ""  ആ വാക്കുകൾ അവളിൽ വളരെ ആഴത്തിൽ പതിഞ്ഞു...!!

ഒരു നിമിഷം തങ്ങളെ ചതിച്ചു താങ്കളുടെ സൗഭാഗ്യം നഷ്ടപ്പെടുത്തിയ അവരുടെ മുഖം അവൾക്ക് ഓർമ്മവന്നു...!! നാളുകളായി അനുഭവിച്ച കഷ്ടപ്പാട് ഓർമ്മവന്നു....!!

""വലിയ വീട്ടിലെ ബന്ധം വന്നപ്പോ അങ്ങ് കേറി കൊത്തി 😏....!!"" അതുടെ കേട്ടതും അവളുടെ സമനില തെറ്റി...!!

""ശെരിക്കൊന്ന് പുറകോട്ട് ആലോചിച്ചിട്ട് പറഞ്ഞവാക്കുകൾ ഒന്നുടെ വിലയിരുത്തുന്നത് നന്നായിരിക്കും....!! ശെരിക്കങ്ങ് പൊറകോട്ട് പോണം എന്നൊന്നും ഇല്ല...!!

ഈ ചേകവർശ്ശേരിയിലെ സാക്ഷാൽ ചെകുത്താൻ എന്നെ പെണ്ണുകാണാൻ വരുന്നതിന് മുമ്പത്തെ ദിവസം മലമുകളിൽ വെച്ച് നമ്മൾതമ്മിൽ ഒരു കൂടികഴിച്ച നടന്നിരുന്നു അവിടുന്ന് ആലോചിച്ചാ മതി.....!!""

അവൾക്കെന്തോ സങ്കടം സഹിക്കാനായില്ല...!! എന്നാൽ അവളുടെ കണ്ണീർ അവൻ കാണരുതെന്ന് അവൾക്ക്
വാശി ആയിരുന്നു...!! അതിനാൽ പറഞ്ഞുകൊണ്ടവൾ തിരിഞ്ഞു നിന്നു....!!

""നിനക്ക് ഇത്രേം നാവുണ്ടായിരുന്നോ...??കണ്ട തീപ്പെട്ടിക്കൊള്ളിടെ അത്രേം പോലും ഇല്ല...!!"" അവൻ അത്ഭുതത്തോടെ ചോദിച്ചു....!! അവൾ ഒന്നും മിണ്ടിയില്ല...!! അവൻ ലാപ്പുമായി ബാൽക്കണിയിലേക്ക് നടന്നു...!!

""ഡീ...!!"" ഒരു നിശ്ചിത അകാലത്തിൽ എത്തിയതും അവൻ തിരിഞ്ഞു നിന്ന് വിളിച്ചു അറിയാതെ അവൾ ഞെട്ടി തിരിഞ്ഞു പോയി....!!

""നിന്റെ പേരെന്തായിരുന്നു...??"" അവൻ ഓർത്തെടുക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു....!!

"'എടി തീപ്പെട്ടി കോലെ നിന്നോടാ ചോദിച്ചേ...!!"" അവൻ ശബ്ദം ഉയർത്തി....!!

""ക്... കല്യാണി....!!"" കരഞ്ഞത് കൊണ്ട് വളരെ പതിഞ്ഞതായിരുന്നു അവളുടെ സ്വരം...!!

""എന്താണീ...??കല്ലാണിയോ...?? ""

""കല്യാണി....!!"" ഇത്തിരി ഒച്ചതിൽ അവൾ പറഞ്ഞു....!!

""ഹ്ഹ്മ്....!!"" അവനൊന്ന് മൂളി...!!

""ആദ്യ രാത്രി ഭാര്യയോട് ഭർത്താവിന് ചോദിക്കാൻ പറ്റിയ ചോദ്യം...!!"" പിറുപിറുത്തുകൊണ്ടവൾ രണ്ടും കല്പ്പിച്ചു ബെഡിൽ കേറി ചുരുണ്ടുകൂടി....!!

അവൻ ബാൽക്കണിയിലേക്കും പോകാൻ ഒരുങ്ങി...!!

""അതെ ഇയാളുടെ പേരെന്താ...?? ""

""പേരുപോലും അറിയാതെ ആണോ കെട്ടിയത്...!!"" കൈയും കെട്ടി അവൾ ഗൗരവത്തിൽ ചോദിച്ചു....!!

""ഇയാൾക്ക് അവാങ്കിൽ എനിക്കും ആകാം...!!"" അവളും വിട്ട് കൊടുത്തില്ല...!! കട്ടിലിൽ ഇരുന്ന് കൈ കെട്ടി അതേപോലെ പറഞ്ഞു....!!

""രുദീന്ദ്രൻ...!!"" മാറിൽ പിണച്ചു കെട്ടിയ കൈയിൽ ഒന്നഴച്ചു മീശ പിരിച്ചുകൊണ്ട് അവൻ പറഞ്ഞു....!! അവന്റെ ആ നിപ്പും മറ്റുo ഒക്കേ കണ്ടപ്പോ അവൾ ഒന്ന് പതറി...!! മെല്ലെ തലവഴി പുതപ്പിട്ട് കിടന്നു...!! 

അവൻ ബാൽക്കണിയിലേക്ക് പോയി....!! നേരത്തെ വിളിച്ചപോലെ ചെകുത്താൻ എന്ന് വിളിച്ച മതി എന്ന് പറയാൻ ആണ് പോയത്...!! അവളുടെ വർത്താനം കേട്ടപ്പോ അവന് മനസിലായി അവൾ ശെരിക്കും വിളിക്കും എന്ന്....!!

എന്തിനാ ഒരു റിസ്ക്...!!!പക്ഷെ അവനെന്തോ സന്തോഷം തോന്നി...!! അവൻ ജിത്തൂനോട് ചാറ്റ് ചെയ്യുവായിരുന്നു....!!

(അവരുടെ ചാറ്റിലേക്ക്....)

""രുദി...!! വേണ്ടടാ അവളൊരു പാവാ വീട്ടിൽ എന്നും പാലുകൊണ്ട് വരുന്നതാ എനിക്കറിയാം....! വെറുതെ അതിനെ ചൊറിഞ്ഞു  വേഷമിപ്പിക്കലെട....!!""

കല്ലുവുമായിട്ടുള്ള സഭാഷ്സനത്തിന് അല്പസമയം മുന്നേ ജിത്തുവിൽ നിന്ന് വന്ന msg ആണ്....!!

""Alredy ചൊറിഞ്ഞു....!!😒 "" രുദി റിപ്ലൈ ചെയ്യ്തു....!!

""എടാ ദുഷ്ട്ട പാവം ആ കുട്ടി ഇപ്പൊ കരയുന്നുണ്ടാവും....😤!!"" (ജിത്തു msg

""പാവം അവൾ...!!😰 ഒഞ്ഞു പോടാ... 😤 ഉരുളക്ക് ഉപ്പേരി പോലെ അതിന്റെ വായിന്ന് ഞാൻ കെട്ടു.... 😒"" (രുദി 

""🙄🙄

😂😂😂😂😂😂😂😂

Sorry ഡാ ഞാൻ മറന്നു പോയി ഇപ്പോഴത്തെ പിള്ളേരാണ് പണ്ടത്തെ പോലെ അല്ല....!!ഞാൻ അത് ഓർത്തില്ല...!! നമ്മുടെ കാലം അല്ല ഇത് കെളവ....!! 🤣🤣"" (ജിത്തു

""വിട്ടിട്ട് പോടാ %&₹&#%₹&😬""

""എന്താണെങ്കിലും ഇനി അവളുടെടുത്ത് സൂക്ഷിക്കുന്നത് നല്ലതാ പറഞ്ഞപോലെ ഇപ്പോഴത്തെ പിള്ളേരാ...!! നമ്മടെ കാലം അല്ല...!!

അപ്പൊ Gud nyt💙"" ജിത്തു

""പോടാ... 😒 അവന്റെ അമ്മുമെടാ gud nit...!!"" (രുദി

""വേണ്ടെങ്കിൽ വേണ്ട...!!"" അതും പറഞ്ഞ് ജിത്തു പോയി....!!

രുദി അപ്പോഴും ഹാപ്പി അയിരുന്നു...!! കാരണം കല്യാണം തീരുമാനിച്ചതുമുതൽ എല്ലാരും പറയുന്നത് പ്രായത്തെ കുറിച്ചാണ് പ്രതെകിച്ചു കല്ലുനെ തിരഞ്ഞെടുത്തപ്പോൾ മുതൽ....!!

ഇന്ന് കല്ലുന് വേണെങ്കിൽ പ്രായത്തിന്റെ പേര് പറഞ്ഞ് തന്നെ അതിക്ഷേപിക്കാമായിരുന്നു...!! എന്നിട്ടും അവൾ അതിനു മുതിർന്നില്ല...!! അതെന്തോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയിച്ചു....!!

പെട്ടെന്നാണ് ഒരു കലപില ശബ്ദം കേട്ടത് അവൻ കസേരയിൽ നിന്ന് എഴുനേറ്റ് താഴോട്ട് നോക്കി...!! യദുവും രുക്കുവും അവ്നിയും കൂടെ ഓടികളിക്കുവാണ്....!!

""എന്താടാ അവിടെ കേറി പോ എല്ലാം അകത്ത്...!!"" അവന്റെ അലർച്ചെകെട്ട മൂന്നും ഒരു ഒറ്റമായിരുന്നു അകത്തേക്ക് കൂട്ടത്തിൽ അയ്യോ അമ്മന്നൊരു സൗണ്ടും കെട്ടു...!!

അത് കല്ലു ആണെന്ന് അവന് മനസിലായി...!! അവൻ ചെന്ന് നോക്കുമ്പോൾ കൊച്ച് നടുവും തിരുമി താഴെ കിടക്കുവാ...!! അതവന്റെ ശബ്ദത്തിന്റെ after effect ആണെന്നും അവന് മനസിലായി.....!! രുദിക്ക് ചിരി വരുന്നുണ്ടായിരുന്നു എങ്കിലും അവൻ അത് അടക്കി പിടിച്ചു...!!

""ഇത്രേം വലിയ കട്ടിൽ ആയിട്ടും ആ തുമ്പത് പോയി കിടന്നാലേ നിനക്ക് ഒറക്കം വരുവൊള്ളോ.....?? "" അവൻ ദേഷ്യത്തിൽ ചോദിച്ചതും അവൾ ഒന്നും മിണ്ടാത്തെ കട്ടിട്ടിൽ കേറി മരിയാതക്ക് കിടന്നു....!! അവൻ ബാൽക്കണിയിലേക്കും പോയി....!!

പാതിരാത്രി എപ്പോഴോ എഴുന്നേറ്റ കല്ലു കണ്ടത് തനിക്കരികിൽ കിടക്കുന്ന ഒരു വലിയ പാറകല്ലാണ്....!! ഒറക്കം കാഴിച്ചയെ മറക്കുമ്പോഴും അവൾ കണ്ണ് മിഴിച്ചു നോക്കി...!!
ശെരിയാ ഒരു വലിയ പാറകല്ല് തനിക്കരികിൽ....!!

""ഇതെന്തിനാ എന്റെ അടുത്ത് വെച്ചിരിക്കണേ....?? "" ചിന്തിച്ചു തീർന്നില്ല ആ പാറകല്ല് അനങ്ങാൻ തുടങ്ങി....!! അത് തനിക്ക് നേരെ തിരിയുകയാണെന്ന് അവൾ മനസിലാക്കി....!!

""ആാാ....!!"" അലറിക്കൊണ്ട് അവൾ എഴുനേറ്റ് രണ്ട് ചെവിയും പൊത്തി പിടിച്ചു.....!! ഇത് കേട്ട് രുദി ചാടി എഴുനേറ്റു...!!

""എന്താ എന്താ....?? "" അവൻ വെപ്രാളംത്തോടെ ചോദിച്ചു....!!

""അമ്മേ...!!"" അവനെ കണ്ടിട്ട് അവൾ വീണ്ടും ഞെട്ടി.....!!

""എന്താടി പുല്ലേ....!!""

""ഒന്നുല്ല സ്വപ്നം.... സ്വപ്നം കണ്ടതാ....!!"" അതും പറഞ്ഞവൾ തിരിഞ്ഞു കെടന്നു.....!!

""എന്നാലും അങ്ങിനെ അല്ലല്ലോ ഇയാൾ താഴെയല്ലേ കെടക്കണ്ടേ....!! ഇതെന്താ കട്ടിലിൽ....!! അല്ലേൽ സോഫയിൽ കെടക്കണം....!! ഓ ഈ തടിമാടൻ സോഫയിൽ ഒതുങ്ങില്ലല്ലോ അതാവും....!!"" എന്നും പറഞ്ഞവൾ കണ്ണടച്ച് കിടന്നു......!!

എത്രയായിട്ടും അവൾക്ക് ഉറങ്ങാനായില്ല. അവനിൽ നിന്നുയർന്ന പെർഫ്യൂംയിന്റെയും മദ്യത്തിന്റെയും സിഗരറ്റിന്റെയും വിയർപ്പിന്റെയും സമ്മിശ്രഗന്ധം അവളെ വല്ലാതെയാക്കി.ഇതൊക്കെയും ആ 18 കാരിക്ക് വളരെ പുതുമയുള്ളതായിരുന്നു.....!! ആ ഗന്ധം ശ്വസിച്ചുകൊണ്ടവൾ ഉറക്കത്തിലേക്ക് വീണു....!!

~~°~~


രവിലെ എഴുന്നേറ്റതും അവൾക്ക് ഒരു ഭാരം തോന്നി താൻ എന്തിന്റെയോ അടിയിൽ ആണ് കിടക്കുന്നതെന്ന് അവൾക്ക് മനസിലായി....!! ശെരിക്ക് കണ്ണ്തുറന്ന് നോക്കിയതും അവൾ വിജരംഭിച്ചു പോയി....!!

""ഏഹ് ഇതെന്താ ഇത് തുമ്പി കൈയോ....?? "" അവൾ അന്തം വിട്ട് പോയി...!! രുദിയുടെ കയും കെട്ടിപിടിച്ചാണ് പെണ്ണിന്റെ കിടപ്പ്....!!

അവൾ ആ തുമ്പികയ് എടുത്തു മാറ്റി വേഗം എഴുന്നേറ്റു....!! അദ്യം പോയി കുളിച്ചു ഒരു ലെഗ്ഗിൻസും ടോപ്പും ഇട്ട് അടുക്കളയിലേക്ക് പോയി....!! സമയം ആറര കഴിഞ്ഞിട്ടുണ്ടായിരുന്നു....!! അടുക്കളയിൽ നിക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി വിളിച്ചു...!!

""അമ്മ......!!"".കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story