സഖിയെ സ്നേഹിനിയെ..💞: ഭാഗം 7

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

""യാ യാമി ചേച്ചി അവർ പറഞ്ഞതൊക്കെ...!!"" അവൾ ഏങ്ങിക്കൊണ്ട് ചോദിച്ചു 

""സത്യം.....!!"" യാമിയുടെ വാക്കുകൾ അവൾക്കുള്ളിൽ ഒരു നടുക്കം ഉണ്ടാക്കി...

""എന്നാൽ പൂർണമായും അല്ല....!!"" ആ വാക്കുകൾ അവളുടെ മുഖം ചുളിച്ചു....!!

""മോള് വാ....!!"" യാമി അവളുമായി കല്ലുന്റെയും രുദിയുടെയും റൂമിലേക്ക് പോയി....!! യാമി ഡ്രെസ്സ്കൾ ഒക്കെ എടുത്തു വെക്കാൻ അവളെ സഹായിച്ചു....!!

""രുദിക്ക് 12 വയസുള്ളപ്പോഴാണ് അവന്റെ അമ്മ പോയത്....!! രവി അപ്പൊ അതിലും ചെറുതാ... ഞാനും അവനും ഒക്കെ ഏകദേശം ഒരു പ്രായമാ അത്കൊണ്ട് കുഞ്ഞിലേ പറഞ്ഞുവെച്ചതാ ഞാൻ അവനാണെന്ന്....!! തിരിച്ചറിവില്ലാത്ത പ്രായത്തിൽ ഞങ്ങൾ അതങ്ങ് സമ്മതിച്ചു....!!

അവന്റെ അമ്മ മരിച്ചതിൽ പിന്നെ അവനൊരു ഡിപ്രെഷൻ സ്റ്റേജിലേക്ക് പോയി... അന്ന് വരെ എന്തിനും ഏതിനും അവന്റെ കൂടെ ഉണ്ടായിരുന്ന എനിക്ക് വരെ അവനെ തിരുത്താൻ കഴിഞ്ഞില്ല... ഒരമ്മയുടെ കുറവാകും എന്ന് കരുതി ആണ് രാധികമ്മയെ കൊണ്ടുവന്നെ....!!

പണ്ടുമുതലേ കഥകളിലും മറ്റും കേട്ടറിഞ്ഞ രണ്ടാനമ്മയുടെ ക്രൂരതയാവണം അവനെ ഒന്നുടെ ഒറ്റക്ക് നടക്കാൻ പ്രേരിപ്പിച്ചത്...!! രാധികമ്മ വന്നതും അവൻ  അവൻ തികച്ചും ഒറ്റപ്പെട്ട് നടക്കാൻ ആഗ്രഹിച്ചു... ഞാനും അവനും എല്ലാ അർത്ഥത്തിലും അകന്നു.... ഒരിക്കലും ഞാൻ അവനെയൊ അവൻ എന്നെയോ പ്രണയിച്ചിട്ടില്ല....!!

അവന്റെ ഇരുവതാമത്തെ വയസിലാണ് രുക്കു ജനിക്കുന്നത്.... അവന് തീരെ താല്പര്യം ഇല്ലായിരുന്നു..... രുക്കുന്റെ നാലാം വയസില് രുക്കുനെ ചോറുകൊടുക്കാൻ കോളപടവിൽ കൊണ്ടുവന്നതാ രാധികമ്മ.....കൂടെ 8 വയസുകാരി അവ്നിയും ഉണ്ടായിരുന്നു....!!

കുഞ്ഞിന് വെള്ളം വേണം ന്ന് പറഞ്ഞപ്പോ കോളപടവിൽനിന്ന് കേറി കുളപ്പുരയുടെ വാതുക്കൽ നിർതിയിട്ട് പോയതാണ് രാധികമ്മ....!! കൂടെ അവ്നിയെയും 

കൊറേനേരമായിട്ടും രാധികമ്മയെ കാണാതെവന്നപ്പോൾ വാവയെ അവിടെ നിർത്തികൊണ്ട് അവ്നി അന്വേഷിച്ചുച്ചെന്നു....!!

വാവയെ നോക്കാൻ ഏൽപ്പിച്ചിട്ട് ഒറ്റക്ക് തനിക്കരുകിലേക്ക് വരുന്ന അവ്നിയെ കണ്ട് അമ്മ ഞെട്ടി ഓടിച്ചെന്ന് അകലെ നിന്ന് നോക്കിയപ്പോ പുറത്ത് രുക്കു ഇല്ല...!! അടുത്ത നിമിഷം കുളപ്പുരയുടെ വാതിൽ തുറന്ന് ദേഷ്യത്തിൽ പോകുന്ന രുദിയെ ആണ് കണ്ടത്....!!

ഓടി ചെന്ന് ഒച്ചവ് ആളെ കൂട്ടിയപ്പോഴേക്കും അമ്മാവൻ വന്ന് കുളത്തിൽ ചാടി നോക്കി കുളത്തിലെ വള്ളിപടർപ്പുകൾക്കിടയിൽ പെട്ടിരിക്കയിരുന്നു കുഞ്ഞ്....!!

ഒരുപാട് നാളത്തെ ഹോസ്പിറ്റലിൽ വാസത്തിന് ശേഷം കുഞ്ഞിനെ തിരിച്ചുകിട്ടി....!! പക്ഷെ അതിനുമുന്നേ വീട്ടിൽ ആകെ പ്രശ്നമായി രുദി നാട് വിട്ട് പോയി പിന്നെ ആറ് മാസം മുന്നേ ആണ് തിരിച്ചു വന്നത്.....!!"" യാമി പറഞ്ഞുനിർത്തി....!! എല്ലാം കൂടെ ആയപ്പോ ഒരു പെരുപ്പായിരുന്നു കല്ലുന്....!!

""അപ്പൊ ജിതേഷ്....?? "" ഏതോ ഓർമ്മയിൽ അവൾ ചോദിച്ചു.....!! അവളുടെ ചോദ്യം മനസിലായപോലെ യാമി ഉത്തരം പറഞ്ഞു.....!!

""ജിതേഷിന്റെ അമ്മ ജനിച്ചപ്പോഴേ പോയതാ.....!! ആ ഒരു soft കോണർ.... അത് വളർന്ന് വലിയ സൗഹൃതമായി.....!!"" ഉടുപ്പൊക്കെ മടക്കി ബാഗിലാക്കാൻ സഹായിച്ചുകൊണ്ട് യാമി പറഞ്ഞു.....!!

""പിന്നെ മായ ചെറിയമ്മയുടെ മക്കൾ മൂന്നെണ്ണം ഉണ്ട് ഒന്നിനെ ആണ് നേരത്തെ കണ്ടത്....!! അവളെ കൊണ്ട് രുദിയെ കെട്ടിക്കണം എന്നിട്ട് ഈ കണ്ട സ്വത്തുകൾ ഒക്കെ സ്വന്തമാക്കണം....!!

ഇതിന് മൂത്തത് ഒരു മോനുണ്ട് ഋഷികേശ് തോന്നിയപോലെ തെണ്ടിതിരിഞ്ഞു നടക്കും തോന്നുമ്പോ കേറിവരും......!! ഏറ്റോം എളേത് ഋതിക.....!! പിള്ളേരുടെ അടുത്ത് ഇടക്കൊക്കെ കൂട്ട് കൂടാൻ വരും അവർ അടുപ്പിക്കില്ല അമ്മേടെ നിർദ്ദേശ പ്രകാരം news പിടിക്കാൻ വരുന്നതാ.....!!"" യാമി തുടർന്നു....!!

""എല്ലാം അറിഞ്ഞുവെച്ചിട്ട് എന്നെ....!!"" കല്ലു ബാക്കി പറയാനാവാതെ നിന്നുപോയി......!!

""മോളെ ഒന്നും ഞങ്ങൾ അറിഞ്ഞോണ്ടായിരുന്നില്ല.....!! ഒക്കെ അവന്റെ എടുത്തു ചാട്ടമായിരുന്നു....!!"" അമ്മ അങ്ങോട്ട് കേറിവന്നുകൊണ്ട് പറഞ്ഞു.....!! പിന്നാലെ പിള്ളേർ set എല്ലാരും ഉണ്ടായിരുന്നു.....!!

""മതി ഇനി ഒന്നും മിണ്ടരുത്.....!! നിങ്ങളെ ഒക്കെ വിശ്വസിച്ചുപോയതാ എന്റെ തെറ്റ്.....!! നിങ്ങളുടെ മകൻ വഴിതെറ്റിപോയെങ്കിൽ നേർവഴിക്കാക്കേണ്ടത് നിങ്ങളാ അല്ലാതെ മാറ്റാരാളുടെ ജീവിതം ബലികൊടുത്തിട്ടല്ല....!!

എന്നിട്ടും ഞാൻ മിണ്ടാത്തെ നിന്ന് എല്ലാം തലയാട്ടി സമ്മതിച്ചത് എന്റെ ജീവിതമോ നശിഞ്ഞു ഞാൻ കാരണം ഒരു കുടുംബം നന്നാവുമെങ്കിൽ ആവട്ടെന്ന് കരുതി....!! എന്നിട്ട് നിങ്ങൾ എല്ലാരുംകൂടി എന്നോട് ചെയ്തതെന്താ....?? "" അവൾ പൂർത്തിയാക്കാൻ കഴിയാതെ നിന്നുപോയി....!! മറുപടി ഉണ്ടായിരുന്നില്ല ആർക്കും....!!

അവർക്കിടയിൽ താളംകെട്ടിയ മൗനത്തെ ഭേദിച്ചുകൊണ്ട് രുദിയുടെ ബുള്ളറ്റ് വീട്ടുമുറ്റത് വന്നുനിന്നു.....!!

""കല്യാണി....!!"" വലിയ ഒച്ചയോടെ വിളിച്ചുകൊണ്ട് അവൻ അകത്തേക്ക് വന്നതും തൈയ്യാറാക്കിവെച്ചിരിക്കുന്ന ബാഗും, കല്ലുവും, അവൾക്ക് ചുറ്റും കൂടി നിക്കുന്ന വീട്ടുകാരെയും ആണ് കണ്ടത്....!!

""മതി യാത്ര പറച്ചില് വാ പോകാം....!!"" അവളുടെ ഹൃദയമിടിപ്പ് മറ്റൊരാൾക്ക്‌ കേൾക്കാൻ പാകത്തിന് ശക്തിയിൽ മിടിക്കാൻ തുടങ്ങി.....!!

രുദി നേരത്തെ തയാറാക്കിയ ബാഗ് കൈയിലെടുത്തു നടന്നു.... പേടിച്ചിട്ടാണെങ്കിലും പിന്നാലെ അവളും....!!

താഴെ എല്ലാവരുടെയും കണ്ണുകൾ അവരുടെ മേലെ ആയിരുന്നു അവനൊന്നും വകവെക്കാതെ മുന്നോട്ട് നടന്നു....!! എല്ലാരേയും വെറുതെയൊന്ന് നോക്കികൊണ്ട് അവളും നടന്നു.....!!

""ഇനി നിന്നോട് കേറാൻ പ്രിതേകം പറയണോ....?? "" ബുള്ളെറ്റ് start ആക്കികൊണ്ട് അവൻ ഗംഭീര്യം നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.....!! വിറച്ചു വിറച്ചാണെങ്കിലും അവൾ അവന്റെ പിന്നിൽ കേറി....!!

യാത്രക്കോടുനീളം സ്വാഭാവികമായും അവർ മൗനം പാലിച്ചു....!! വണ്ടിയിൽ ഇരിക്കുമ്പോൾ അവൾ അവന്റെ ദേഹത്തു മുട്ടാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചു....!!

കുറച്ച് ദൂരം പോയതും ബുള്ളറ്റ് ഒരു ഹംബ് ചാടി അതുവരെ മുട്ടാതിരുന്ന കല്ലുവിന്റെ ശ്രമം അതോടെ പരാജയപെട്ടു....!!

അവളുടെ മാറിടങ്ങൾ അവന്റെ മുതുകിലേക്കമർന്നുമാറി....!! അവളുടെ കണ്ണുകൾ മിഴിഞ്ഞു വന്നു....!! ഒരു നിമിഷം ശ്വാസമെടുക്കാൻ മറന്നവൾ നിന്നുപോയി....!!

തനിക്കേറ്റ ആദ്യത്തെ പുരുഷസ്പർശം അവളെ അത്രമാത്രം ഞെട്ടിച്ചിരുന്നു....!!സുഖമാണോ ആസ്വസ്ഥതയാണോ എന്നവൾ ഒരു നിമിഷം ആലോചിച്ചു....!! മിടിച്ചു മിടിച്ചു ഹൃദയം ഇപ്പൊ പൊട്ടുമെന്ന് തോന്നി അവൾക്ക്....!!

അവനൊരു കുലുക്കവും ഉണ്ടായിരുന്നില്ല....!!
എന്നാൽ കല്ലു ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു....!! പതിയെ അവളിൽ പരിഭ്രമം നിറഞ്ഞു അതവളെ ആസ്വസ്ഥയാക്കി....!!

ആദ്യമായി അവളിൽ ഏറ്റൊരു പുരുഷസ്പർശം അവളെ അത്രമാത്രം പിടിച്ചുലച്ചിരുന്നു....!! എന്തോ വല്ലാതെ വെറുപ്പ്‌ മൂടുപോലെ തോന്നി....!!

അൽപ്പനെരത്തിന് ശേഷം ഒരൂട് വഴിയിലൂടെ സഞ്ചരിച്ച അവന്റെ വണ്ടി ഒരു ചെറിയ പഴയ നാലുകെട്ടിൽ വന്നു നിന്നു....!! കല്ലു വെപ്രാളാപ്പിടിച്ചിറങ്ങുന്നത് കണ്ട് അവൻ ഒന്ന് ശങ്കിച്ചെങ്കിലും ശ്രദ്ധകൊടുത്തില്ല.....!!

അവൾ ആദ്യം വന്ന് ഡോറിന്റെ മുന്നിൽ വന്ന് സ്റ്റക്ക് ആക്കി. അവൾ ആ ഡോർ അടിമുടി നോക്കികൊണ്ട് നിന്നു....!! പിന്നാലെ വന്ന അവന് അവൾ വാതിലിനു മുന്നിൽ കുറ്റി തറച്ചപോലെ നിക്കുന്നത് കണ്ട് ഒന്നും പറയാൻ നിക്കാതെ കല്ലുന്റെ തോളിനു താഴെയായി കൈയിൽ പിടിച്ചുകൊണ്ടു പൊക്കിയെടുത്ത് ഒരു വശത്തേക്ക് മാറ്റി....!!

കല്ലു ആണെങ്കിൽ ആരാ ഇപ്പൊ പടക്കം പൊട്ടിച്ചേ എക്സ്പ്രഷനും ഇട്ട് നിക്കുവാ...!! അവനൊരു കൂസലും ഇല്ലാതെ അകത്തേക്ക് പോയി....!!

""യെവക്ക് ഒരു വെയ്റ്റും ഇല്ലല്ലോ തുമ്പിയെ പോലെയാ ഇരിക്കണേ....!!"" പോകുന്ന വഴി അവൻ മനസ്സിൽ പറഞ്ഞു....!!

ഒന്ന് തല കുടഞ്ഞിട്ട് അകത്തേക്ക് കേറിയ അവളെ ഒരു കുളിർ കാറ്റ് തഴുകി മറഞ്ഞു....!! ഒന്ന് പുളഞ്ഞു കൊണ്ട് നേരെ നോക്കിയതും അവളുടെ മിഴികൾ അത്ഭുതoകൂറി നിന്നു....!!

പഴമ വിളിച്ചോതുന്ന നാലുകെട്ട്....!! പഴക്കം ചെന്ന ഒട്ടനവതി തൂണുകക്കിടയിൽ പച്ചപ്പ് നിറഞ്ഞ ജല നിരപ്പ്....!! അതിനു നടുക്കായി ഒരു തുളസിതറ ആ നാലുകെട്ടിൽ തുളസിതറയുടെ എതിർവശത്തായി ഒരു സപ്രമഞ്ചം മാറാല പിടിച്ചുകിടക്കുന്നു.....!! അവൾ എല്ലായിടത്തേക്കും ഒന്ന് കണ്ണോടിച്ചു...!!


""ഡീ അതാണ് നിന്റെ മുറി ഇതെന്റെയും....!!!"" കേറിയപാടെ അവൻ അവളോടായി രണ്ട് മുറിക്കാണിച്ചിട്ട് പറഞ്ഞു....!! അവൾക്കാതാശ്വാസമാണ് നൽകിയത്.....!!അവളുടെ മുറിയുടെ എതിർവശത്തായി ആണ് അവന്റെ മുറി...!!

അവൾ ഒന്നും നോക്കാതെ മുറിയിലേക്ക് കേറി വാതിലടച്ചു.....!! ബാഗ് താഴെ ഇട്ടിട്ട് വാതിലിൽ ചാരി നിന്നുകൊണ്ടവൾ നെഞ്ചിൽ കൈവെച്ച് വെറുതെ നിന്നു....!! യാത്ര മദ്ധ്യേ നടന്ന സംഭവം ഓർമ്മവന്നതും അവൾ കുതിച്ചുയരാൻ വെമ്പിയ മിടിപ്പിനെ തടഞ്ഞ് നിർത്തി....!!

പതിയെ പൂർവ്വ നിലയിലേക്കെത്തിയ ആ ഹൃദയമിടിപ്പിനെ വീണ്ടും തെറ്റിച്ചുകൊണ്ട് രുദി ഡോറിൽ ശക്തിയായി മുട്ടി....!!ഞെട്ടികൊണ്ട് അവൾ ഡോറിൽ നിന്ന് അകന്ന് മാറി....!! വേഗം വാതിൽ തുറന്നു....!!

""ഡീ നിനക്ക് വല്ലതും വെച്ചുണ്ടാക്കാൻ അറിയോ....??""

ആ ചോദ്യത്തിന് അവൾ ഒരു നിമിഷം മേൽപ്പോട്ട് നോക്കി ഒന്ന് ആലോചിച്ചു 🤔....!!

""അറിയാം ന്നെങ്ങാൻ പറഞ്ഞാൽ ചിലപ്പോ ഇയാൾക്ക് വെച്ചുണ്ടാക്കി ഇയാളുടെ ഉത്തമ പത്നിയായി കഴിയേണ്ടിവരുo അറിയില്ലെന്ന് പറയാം....!!"" (കല്ലു ആത്മ

""ഡീ....!!"" അവൻ അലറിയതും അവൾ ഞെട്ടി ചെവി പോത്തി 

""അയ്യോ....!! എന്തിനാ ഇങ്ങനെ അലറുന്നെ പതിയെ പറഞ്ഞാമതി നിക്ക് ചെവി കേക്കാം....!!"" സഹികേട്ട് അവൾ ചെവിപൊത്തി പിടിച്ചു പറഞ്ഞു.....!!

""പിന്നെ എന്റെ ചോദ്യത്തിന് ഉത്തരം തരാതെ നീ മേപ്പൊട്ടും നോക്കി വാനനിരീക്ഷണം നടത്താൻ പോയാൽ എന്നാ ചെയ്യണ്ടെ.....??"'' അവൻ കലിയോടെ ചോദിച്ചു 

""ചോദിക്കാനും ഉത്തരം താരനും ഇതെന്താ 'Q and A' യോ......??"" അവളും വിട്ട് കൊടുത്തില്ല....!!

""ഡീ വായാടി ചോദിച്ചതിന് മറുപടി പറയടി....!!""

""ഓഹ് അറിയില്ല....!!""

""മ്മ്....!!"" അവൾ അനിഷ്ടത്തോടെ പറഞ്ഞതും അവൻ ഒന്ന് കടുപ്പിച്ചു മൂളി....!!

""ഞാൻ ഒന്ന് പുറത്തുപോയിട്ട് വരാം....!! വാതിലടച്ചിരുന്നോ....!! പിന്നെ ഫ്രഷ് ആവാണെങ്കിൽ ബാത്രൂം എന്റെ മുറിയില....!"" അവൻ അതും പറഞ്ഞു പുറത്തേക്കിറങ്ങിയതും അവളും പുറകെ പോയി....!! അവൻ പുറത്തേക്കിറങ്ങിയതും അവൾ വാതിലടച്ചു....!!

""ഹ്മ്.... വായാടിയത്രേ വെട്ടുപോത്ത്....!!"" അവൾ വേഗം കൊണ്ടുവന്ന ബാഗിൽ നിന്ന് dress എടുത്ത് അവന്റെ മുറിയിലേക്ക് ചെന്നു....!!

""എന്റെ ഓടയാതമ്പുരാനെ ഇത് മുറിയോ അതോ നാഗവല്ലി കുടിയിരിക്കുന്ന അറയോ....?? "" പഴമയുടെ കോട്ടം തട്ടാതെ കാത്തു സൂക്ഷിച്ച മുറിയായിരുന്നു അത്...!!

വർഷങ്ങളുടെ പഴക്കം ഉണ്ടായിട്ടും മിനുസം വിട്ടുമാറാത്ത ഡാർക്ക്‌ ബ്രൗൺ കട്ടിലിൽ വെള്ളകിടക്ക വെളുത്ത മിനുസമുള്ള തുണിപോലത്തെ കൊതുകുവല കൊണ്ട് മൂടിയിരിക്കുന്നു.....!!

പുറത്തുന്ന് കട്ടിലിലേക്ക് നോക്കിയാൽ കൊതുക് വല ഉണ്ടെങ്കിൽ ഒന്നും കാണാൻ കഴിയില്ല....!! കൊതുക് വല ഒരുവശം തുറന്നിട്ടിട്ടുണ്ട് അത് കൊണ്ട് കട്ടിൽ കാണാം....!!

നാല് ഭിത്തികളിൽ രണ്ടെണ്ണത്തിൽ ജനാല ഉണ്ട് അതിൽ ഒന്നിന് കുറുകെ ഒരു ടേബിൾ set ചെയ്തിട്ടുണ്ട്.....!! അതിൽ നിറയെ ബുക്കുകൾ...!! ഒറ്റനോട്ടത്തിൽ എഴുത്തുകാരന്റെ കലാവിരുതെന്നെ പറയു.....!! കാട്ടിലിനിരുവശത്തും bedside table ഉണ്ട്....!! അതിലും ഉണ്ട് ബുക്കുകൾ അടുത്ത് തന്നെ ഒരു ഷെൽഫ് അതിലും നിറയെ ബുക്കുകൾ....!!

പറ്റാവുന്ന മൂലകളിലൊക്കെ കാലിയയതും അല്ലാത്തതുമായ മദ്യക്കുപ്പികൾ....!! ഷെൽഫിൽ ബുക്കിന്റെ അരികിൽ സിഗരറ്റ് പാക്കേറ്റും ലൈറ്റെറും എടുക്കാൻ എളുപ്പത്തിന് എന്നപോലെ വെച്ചിരിക്കുന്നു ഒക്കെയും ആ മുറിയുടെ സൗന്ദര്യം കൂട്ടിയതെ ഉള്ളു....!! ഒരു സാഹിത്യ സൗധര്യം.....!!

ഒക്കെയും ആസ്വദിച്ചവൾ തിരിഞ്ഞതും മറ്റൊരു ഭിത്തിയുടെ ജനലാരികിൽ ഒരു ടേബിളിൽ ഗ്രാമഫോൺ കണ്ടു മെല്ലെ അവൾ അതിനരികിലേക്ക് നടന്നു....!! ഈ സാഹിത്യസാനിധ്യം നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു ജോൺസൺ മാഷിന്റെ മായാജാലം കേൾക്കാൻ വെറുതെ കൊതിച്ചുപോയി അവൾ.....!!

മെല്ലെ ജനലാരികിലേക്ക് നടന്നുകൊണ്ടവൾ ജനൽ പാളി വഴി പുറത്തേക്ക് നോക്കി ഇരുന്നു. തണുത്ത കാറ്റവളെ തലോടി നീങ്ങിയതും  അതാസ്വതിച്ചുകൊണ്ടവൾ കണ്ണുകളടച്ചു, കുളിക്കാനെടുത്ത ഡ്രെസ്സിൽ പിടിമുറുക്കി അവൾ അങ്ങനെ ഇരുന്നു....!!

ആരോ തള്ളിവിട്ടപോലെ തന്റെ മനസിലേക്ക് രുദിയുമായി കൂട്ടിയിടിച്ച രംഗം കടന്നുവന്നതും അവൾ അറപ്പോടെ കണ്ണുതുറന്നു....!!

""ചെ....!!"" അവൾ എഴുനേറ്റ് ബാത്രൂമിലേക്ക് പോയി....!! പുതുക്കി പണിയിച്ചതിനാൽ ഷവർ ഉണ്ടായിരുന്നു അതിൽ പക്ഷെ പഴയ മോഡൽ ആയിരുന്നു....!!

തലവഴി തണുത്തവെള്ളം അവളുടെ വെണ്ണപോലുള്ള മേനിയെ തഴുകിയിറങ്ങി....!! കുളി കഴിഞ്ഞതും ഒരു ചുവന്ന ചുരിതാർ ഇട്ട് പുറത്തിറങ്ങി....!! ആ മുറി വിട്ടുപോവാൻ അവൾക്ക് തോന്നുന്നുണ്ടായിരുന്നില്ല....!!

അവൾ ആ ഗ്രാമഫോണിന്റെ അടുത്ത് തന്നെ ചുറ്റി പറ്റി നിന്നു....!! പെട്ടെന്നാണ് രുദിയുടെ ബുള്ളറ്റിന്റെ സൗണ്ട് അവളുടെ കാതുകളെ തേടിയെത്തിയത്.....!! അത് കാര്യമാക്കാതെ ഷെൽഫിനടുത്തേക്ക് നടന്നു.....!!

""ഡീീ.....!!"" അവൾ ഞെട്ടി തിരിഞ്ഞുനോക്കിയതും കലിപ്പൂണ്ട രുദി...!!  അവളൊന്ന് പതറിയെങ്കിലും പുറത്തു കാണിച്ചില്ല...!!

"'എന്റെ റൂമിൽ അനാവശ്യമായി കേറിയിറങ്ങരുത് പുറത്ത് ഒരു ബാത്രൂം ഉണ്ട് അത് ഉപയോഗിച്ചാമതി.... രാത്രി വേണെങ്കിൽ ഇവിടെ കുളിച്ചോ.....!!"" അവന്റെ വാക്കുകൾ അവളെ ചോടിപ്പിച്ചു.....!!

""മോളെ അവനാ നിന്നെ ഇങ്ങോട്ട് കൊണ്ടുവന്നത്, അതും അവന്റെ ഇഷ്ടത്തിന്...!!"" രുദിയുടെ അമ്മയുടെ വാക്കുകൾ ഓർക്കേ അവൾക്ക് ദേഷ്യം വന്നു....!!

""അങ്ങിനെ പറഞ്ഞാൽ എങ്ങിനെയാ ശെരിയാവുന്നെ ഇന്ദ്രേട്ടൻ തന്നെയല്ലേ എന്നെ കെട്ടികൊണ്ട് വന്നത്.....!! അപ്പൊ ഈ ഈ മുറിയൊക്കെ എന്റേം കൂടിയല്ലേ.....!!""

ആവിശ്യത്തിലധികം നാണം വരിവിതറി കാലുകൊണ്ട് ആഫ്രിക്കൻ മാപ് വരയ്ക്കുന്നവളെ അവൻ ഒരു നിമിഷം അന്തം വിട്ട് നോക്കി....!! യെവളെന്ത് കോകോനട്ട് ആണ് പറയുന്നത് എന്നമട്ടിൽ 

""ഡീ....!!"" അവൻ അലറി

""എന്തിനാ ഇന്ദ്രേട്ടാ ഇങ്ങനെ അലറണേ....!!"' പെണ്ണ് വീണ്ടും കൊഞ്ചലോടെ ചോദിച്ചു.....!!

""ഇവളെ ഇന്ന്....!! ഇറങ്ങടി ഇവിടുന്ന് അവളുടെ ഒരു ഇന്ദ്രേട്ടൻ.....!!"" രുദി പല്ല് കടിച്ചു....!!

""അതെങ്ങിനെ ശെരിയാകും ഇന്ദ്രേട്ടൻ തന്നെ അല്ലെ എന്നെ കെട്ടിയത് അപ്പൊ ഭർത്താവിന്റെ മുറി ഭാര്യയുടേതല്ലേ....??"" അവൾ നിഷ്കളകമായി നാണത്തോടെ ചോദിച്ചുകൊണ്ട് മെല്ലെ അവന്റെ അടുത്തേക്ക് നീങ്ങി നിന്നു.....അതിൽ ഒരാക്കലില്ലേ എന്നൊരു സംശയം....!!

""ഓഹോ അപ്പൊ വിട്ട് തരില്ല.... നിന്നെ ഓടിക്കാൻ പറ്റുവൊന്ന് ഞാൻ ഒന്ന് നോക്കട്ടെ....!!"" അവൻ മനസ്സിൽ ചിന്തിച്ചുകൊണ്ട് അവളുടെ പിന്നിലൂടെ കൈയിട്ട് ചുറ്റിവരിഞ്ഞു അവനോട് ചേർത്തു.....!!

അത്രെയും നേരം ഉള്ളിൽ അടക്കിവെച്ച പേടി പുറത്തേക്ക് വന്നു....!! അവൾ വല്ലാതെ പതറിപ്പോയി.....!! അവളുടെ പതർച്ച ആസ്വതിച്ചുകൊണ്ട് അവൻ ഉള്ളിൽ ഊരിചിരിച്ചു....!!

ഒന്നുടെ അവളെ തന്നിലേക്കമർത്തിയതും ആ ഉടലൊന്ന് വിറച്ചതവൻ അറിയുന്നുണ്ടായിരുന്നു.....!! പേടിയോ പരിഭ്രാമമോ പതർച്ചയോ അങ്ങിനെ എന്തൊക്കെയോ ഉണ്ട് ആ മുഖത്ത്......!!

""ഭർത്താവിന്റെ മുറി മാത്രം അല്ല ആ മുറിയിൽ ഭാര്യക്ക് ചില കടമകളും ഉണ്ട്....!! അതുടെ നടപ്പിലാക്കുന്നോ.....??"" മദ്യത്തിന്റെ മണം നിറഞ്ഞ ആ ചുടുനിശ്വാസത്തിനു മുന്നിൽ വിറച്ചുപോയ അവളുടെ കണ്ണുകൾ നിമിഷ നേരം കൊണ്ട് നിറഞ്ഞു വന്നു.....!! അകാരണമായ പേടി അവളിൽ നിറഞ്ഞു....!!

എന്നാൽ മുഖം വെട്തിരിച്ചത് കൊണ്ട് അവൻ അതറിഞ്ഞതുമില്ല....!! അവളുടെ മുഖത്തോട് ചേർന്ന് നിന്ന് പറയുമ്പോ അവന്റെ താടിയിലെ കുറ്റി രോമങ്ങൾ അവളുടെ കവിളിൽ തലോടി....!! അതറിഞ്ഞെന്നപോലെ അവളിൽ നിന്ന് നേർത്ത തേങ്ങലുകൾ ഉയർന്നു....!!

അത് കേട്ടതും രുദിയുടെ കൈ മെല്ലെ അഴഞ്ഞു....!! അവളപ്പോഴും മരവിച്ച അവസ്ഥയിൽ ആയിരുന്നു....!!

""മ്മ്.... ഇനി കരഞ്ഞു പിഴിയണ്ട എന്നെ ചൊറിയാൻ വന്നിട്ടല്ലേ,,ഒന്ന് പേടിപ്പിക്കന്നെ കരുതിയൊള്ളു.....!! "" പറഞ്ഞുകൊണ്ടവൻ അവളുടെ മേലുള്ള പിടി അഴിച്ചു....!!

""എനിക്ക് നടുവേദനിക്കുന്നു....!!"" കല്ലു നടുന് കൈവെച്ച് വാവിട്ട് കരയാൻ തുടങ്ങി.... ഇടക്ക് ഒരു കൈകൊണ്ട് കണ്ണ് തിരുമുന്നും ഉണ്ട്.....രുദി അന്തം വിട്ട് അവളെ നോക്കി....!!

""ഡീ.... നിർത്തേടി നീ എന്താ ഇങ്ങനെ കാറിപൊളിക്കുന്നെ....??"" രുദി പല്ല് കടിച്ചു....!!

""താനല്ലേ എന്നെ കേറി പിടിച്ചേ എനിക്ക് നടു വേദനിക്കാണ്....""

__________

""കല്ലു ചേച്ചിക്ക് നമ്മളോടൊക്കെ ദേഷ്യവും ഇല്ലേ....!!"" കോഡ്രൈവിങ് സീറ്റിൽ ഇരിക്കുന്ന യദുവിനോട് രുക്കു ചോദിച്ചു....!!

""ആവും....!!"" അടുത്തിരുന്ന അവ്നി ആണ് മറുപടി കൊടുത്തത്.....!! പഠിത്തം കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അവർ....!!

യദു വൈകിട്ട് തിരിച്ചുപോകുമ്പോ ആദ്യം മെഡിക്കൽ കോളേജിൽ നിന്ന് അവ്നിയെ പിക് ചെയ്യും പിന്നെ സ്കൂളിൽ നിന്ന് രുക്കുനെ pic ചെയ്യും.....!! ഇപ്പൊ മൂന്നും കൂടെ വീട്ടിൽ പോകുന്ന വഴിയാ....!!

""നമ്മക്ക് നാളെ അവിടെ വരെ പോയാലോ....!!"" അവ്നി ചോദിച്ചു.....!!

""Hey.... Idiot....!! How is it possible...?? 😬😬"" യദു ആണ്

""ഓഹ് നാളെ നമ്മൾ എല്ലാരും ഒരു പതിനൊന്നു മണിയാവുമ്പോൾ അവിടെ ചെല്ലുന്നു.....!! ഞങ്ങൾ ക്ലസ് cut ചെയ്യാം നീ ഓഫീസിൽ പോകണ്ട അച്ഛനെ soap ഇടാം....!! ആ സമയം ആവുമ്പോൾ രുദിയേട്ടൻ കവലയിൽ പോകും....!! അപ്പൊ കല്ലുനെ കണ്ട് സംസാരിക്കാം.....!!"" അവനി വിശദീകരിച്ചു എല്ലാരും അത് ശെരിവെച്ചു......!!.........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story