സഖിയെ സ്നേഹിനിയെ..💞: ഭാഗം 8

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)

ഉച്ചക്ക് രുദി കൊണ്ട് വന്ന ഭക്ഷണം കഴിച്ച് സുഖ ഉറക്കത്തിലായിരുന്നു കല്ലു....!! രുദി ഭക്ഷണം കഴിച്ചുടനെ പോയി....!! അവളൊന്ന് ഒന്ന് കുറുകികൊണ്ട് എഴുനേറ്റിരുന്നു....!!

കണ്ണോന്ന് തിരുമി റൂം മുഴുവൻ അവൾ നോക്കി രുദിയുടെ റൂമിന്റെ അത്ര പോരാ ചെറുത്തുമാണ്....!!

""ആ റൂമിന്റെ അത്ര ഭംഗി ഇല്ലല്ലോ....!! പട്ടുമെത്തെ കിടന്ന ഞാനാ ബേട്ടി ഇട്ട ബാഴാതാണ്ട് പോലെ ഇപ്പൊ കെടക്കണ കിടപ്പ് കണ്ടാ എളാപ്പ....!! "" ബെഡ് അവൾക്ക് വേണ്ടി പുതുതായി വാങ്ങിയതാവണം നല്ലതാണെങ്കിലും അവൾക്കതത്ര പിടിച്ചില്ല....!!

""അയാൾ നല്ല റൂമെടുത്തിട്ട് എനിക്ക് ഈ തീപ്പെട്ടി കൂട് പോലത്തെ റൂം തന്നു.... വെട്ടുപോത്ത് കവല ചട്ടമ്പി....!!😬 "" രുദിയെ കൊറേ പ്രാകിയപ്പോ അവൾക്ക് ഒരു ആശ്വാസം തോന്നി....!!

അവൾ നടുവിന് ഒന്ന് കൈവെച്ചു നോക്കി...രുദി പിടിച്ചപ്പോൾ അവൾക്ക് മറ്റുപല ചിന്തകളും തോന്നി എന്നുള്ളത് ശെരിയാണ്... അവന്റെ താടി തന്റെ കവിളിരസിയപ്പോ നട്ടലിൽ നിന്നൊരു കുളിർ ദേഹമാകെ പടർന്നു....!!

എന്നാൽ ഏതോ നിമിഷത്തിൽ അവന്റെ പിടിമുറുകിയതും അവൾക്ക് അത് അസഹ്യമായി തോന്നി....!! അവളുടെ വിഗാരങ്ങളെ തല്ലികെടുത്തി കൊണ്ട് ആ വേദ അവളുടെ കണ്ണ് നിറച്ചു....!! 

________


ഇവിടെ കവലയിൽ ആകെ ആസ്വസ്ഥനായി നടക്കുവാണ് രുദി....!!

""ചെ....!! ഞാൻ എന്ത് പണിയ കാണിച്ചേ എട്ടും പൊട്ടും തിരിയാത്ത ആ കൊച്ചിനെ....!!"" രുദി പിറുപിറുത്തു.....!!

""നിനക്കിത്തിരി വാശിയും ദേഷ്യം കൂടുതലാ രുദി എന്ന് വെച്ച് ആ കൊച്ചിനോട് അത് വേണ്ടായിരുന്നു....!!"" ജിതേഷ് ശാശനയോടെ പറഞ്ഞു.....!!

""എടാ ഒന്ന് പീഡിപ്പിച്ച്....!!""

""എന്തോന്ന് പീഡിപ്പിക്കാനോ..??""

""ചെ അതല്ല..... ഒന്ന് പേടിപ്പിക്കന്നെ കരുതിയൊള്ളു....!!""

""ഓഹ് അങ്ങനെ....!!""

_________


ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കുമ്പോഴാണ് ഋതി കവലയിൽ കലുങ്കിൽ ഇരുന്ന് ജിതേഷുമായി സംസാരിക്കുന്ന രുദിയെ കണ്ടത്.....!! കൂടെ അവളുടെ കൂട്ടുകാരിയും ഉണ്ട്....!! മായയുടെ അതെ പകർപ്പായതുകൊണ്ട് പിള്ളേരാരും കൂടെ കൂട്ടില്ല ഋതുനെ....!!


""ഹായ് ദേ രുദിയേട്ടൻ....!!"" ഋതു സന്തോഷം പ്രകടിപ്പിച്ചു.....!!

""ഓഹ്.... എന്റെ പെണ്ണെ അങ്ങേര് ഒരു കെളവൻ അത് പോട്ടെ അതിന്റെ കല്യാണം വരെ കഴിഞ്ഞതാ....!!"" കൂട്ടുകാരി അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.....!!

""അതൊന്നും എനിക്കറിയണ്ട രുദിയേട്ടൻ എന്റെയാ....!! എത്ര കോടിടെ മൊതലാ അതെന്നറിയോ.....!!''"

""എടി അപ്പൊ ആ സ....!!"" കൂട്ടുകാരി എന്തോ പറയാൻ വന്നതും വർധിച്ച ദേഷ്യത്തിൽ ഋതു വായ പൊത്തി....!!

""ഇനി നീ ഒന്നും മിണ്ടണ്ട....!!""അവളതും പറഞ്ഞു രുദിയുടെ അടുത്തേക്ക് പോയി....!!

""രുദിയേട്ടൻ വെറുതെ നിന്നതാണോ ഇവിടെ...??"" ഒരു ക്ലോസെപ് പരസ്യത്തിന്റെ അകമ്പടിയോടെ അവൾ അവനോട് ചോദിച്ചു....!!

അധികം ചമയങ്ങൾ ഒന്നുമില്ലാത്ത കണ്ണുമാത്രം എഴുതി ഒരു കുഞ്ഞ് പൊട്ടുവെച്ച അവളുടെ മുഖത്തു നോക്കി ദേഷ്യപ്പെടാൻ അവന് കഴിഞ്ഞില്ല....!! അവളുടെ കാതിൽ തൂങ്ങിയാടുന്ന ജിമ്മിക്കി അവളുടെ കുട്ടിത്തം കൂട്ടിയതെ ഒള്ളു....


""മ്മ്.... എന്താ ഋതി മോളെ വീട്ടിൽ പോകുന്നില്ലേ...."" അവൻ ഒന്ന് മൂളിക്കൊണ്ട് ചെറു പുഞ്ചിരിയോടെ മറുചോദ്യം ചോദിച്ചു.....!! എന്നാൽ ആ മോള് വിളി കേട്ടതും ഋതുന്റെ മുഖം കാറ്റ്‌ അഴിച്ചുവിട്ട ബലൂൺ പോലെ ആയി....!!

""മോളാ....??"" അവൾ അറിയാതെ ചോദിച്ചുപോയി.....!! ഇത് കേട്ടുന്നിന്ന അവളുടെ കൂട്ടുകാരിക്ക് ചിരിപ്പൊട്ടി....!! അവളടക്കി ചിരിച്ചു....!!

""എന്ത് പറ്റി മോളെ....!!""( രുദി

""ഒന്നുല്ല പോകുവാ.... പോട്ടെ..!!"" എന്നും പറഞ്ഞവൾ മുന്നോട്ട് നടന്നു.....!!

നടക്കുന്ന വഴി അവളുടെ കൂട്ടുകാരി അവളെ നന്നായി വാരി....!!

""ഒന്ന് സ്പീഡിന് നടക്ക് മോളെ എന്താ മോളെ ഇത്....!! മോളെ....!!""

""ഡീ കൂടുതൽ വാരല്ലേ....!!"" (ഋതു

""എടി ഋതു നീ ഇപ്പോഴും അയാൾക്ക് കുഞ്ഞ് കുട്ടിയ ഒരു പക്ഷെ അയാളുടെ അനിയത്തിയെ പോലെ......!!""

""ഡീ....!!"" ഋതു കലിയോടെ അവൾക്ക് നേരെ അലറി....!!

""Ok cool cool.....!! അല്ലെകിൽ അയാൾ നിന്നെ വിളിച്ചത് കേട്ടില്ലേ മോളെന്നു....!! അപ്പൊ നിന്നെക്കാൾ പ്രായo കുറഞ്ഞ അയാളുടെ ഭാര്യയുടെ അവസ്ഥ എന്താവും....!!""

""അതെ അവളെ അവൻ സ്നേഹിക്കുന്നുണ്ടാവില്ല വാശിപ്പുറത് കെട്ടിയതാ....!! എനിക്കറിയാം അവളെ പോലൊരു കൊച്ച് കുട്ട്യേ ഭാര്യയായി കണാൻ അവന് ഒരിക്കലും കഴിയില്ല....!! ആ സ്ഥാനത് ഞാനെ വരു....!!"" അത്രയും പറഞ്ഞവൾ അവിടുന്ന് പോയി......!! ഋതുവിന്റെ  ഭാവം അവളെ ഭയപ്പെടുത്തിയിരുന്നു....!!

തന്നേക്കാൾ പ്രായം കുറഞ്ഞൊരു പെണ്ണിനെ ആണ് അവൻ കെട്ടിയതെന്നുള്ളത് അവളിൽ നിറച്ച അസൂയ ചെറുതോന്നുമായിരുന്നില്ല....!! ഋതുവിന് നന്നായി ദേഷ്യം തോന്നി.....!! ആ മുഖം ഒന്ന് ചുവന്നു തുടുത്തു....!!

________


കല്ലു തലയും ചൊറിഞ്ഞു അടുക്കള ലക്ഷ്യം വെച്ച് നടന്നു....!! ഇത്തിരി വെള്ളം കുടിക്കണം അതാണ് ഉദ്ദേശം....!! അടുക്കളയിൽ ചെന്നപ്പോ ഫ്രിഡ്ജ് കണ്ടു അവൾ അത് തുറന്ന് വെള്ളം എടുത്ത് കുടിച്ചു....!!

അവിടെ ആയിരുന്നപ്പോൾ ഫ്രിഡ്ജിന്ന് പോയിട്ട് നേരെ ചൊവ്വേ പച്ചവെള്ളം കുടിക്കാനാവില്ലായിരുന്നു.....!! കൂട്ടിൽനിന്ന് തുറന്നു വിട്ട പക്ഷിയെ പോലെ
തോന്നുവാ....!! അമ്മ....അമ്മ ഇപ്പൊ  എന്തെടുക്കുവായിരിക്കും....!! ഉപദ്രവിക്കുന്നുണ്ടാവുമോ അവർ അമ്മയെ....!!

അവളുടെ മനസ്സ് പലപല ചിന്തകളിൽ പെട്ട് ഉഴറി....!!ബോട്ടിൽ തിരികെ വെച്ചിട്ട് അവൾ തിരിച്ചു നടന്നു....!! രുദിയുടെ റൂമിന് മുന്നിൽ എത്തിയപ്പോ ഒന്ന് സ്റ്റക്ക് ആയി....!!

""ഹ്മ്.... ഇതിനകത്ത് കേറരുത് പോലും... ഇതിലെന്താ വല്ല നിധിയും കുഴിച്ചിട്ടിട്ടുണ്ടോ....?? ഞാൻ കേറും ഇനിം കേറും....!!""

എന്നും പറഞ്ഞവൾ റൂമിന് അകത്തേക്കും അവിടുന്ന് പുറത്തേക്കും മാറി മാറി നടന്നു....!!
ഇതിനിടെ അമർത്തി ചവിട്ടിയും തുള്ളിയും റൂമിനെ വേദനിപ്പിക്കാനും മറന്നില്ല....!!

""കുളം,,കര,,കുളം,, കര,, കുളം,, കുളം കര,,,,!!"" റൂമിലേക്കും അവിടുന്ന് പുറത്തേക്കും ചാടുന്നതിനിടയിൽ അവൻ ചുമ്മ പറഞ്ഞോണ്ടിരുന്നു....!!

""എന്നോട് കേറരുതെന്ന് പറയാൻ താൻ ആരെടോ കവല ചട്ടമ്പി, വെട്ടുപോത്ത്, ചെകുത്താൻ....!! ഹായ് ഹായ് ഹായ്....!! "" അവൾ ചാടി ചാടി കളിച്ചു....!! എന്നാൽ ഇതൊക്കെ കേട്ട് മാറിൽ കൈയും കെട്ടി നിന്ന രുദിയെ അവൾ കണ്ടതുമില്ല....!!

അവൾ തനിക്കിട്ട പുതിയ പുതിയ പേരുകൾ ഒക്കെ കേട്ട് അന്തം വിട്ട് നിക്കുവാണ് അവൻ....!!

""ഹായ് ഹയ്യോ.....!! ""  അകത്തേക്ക് ചാടിയ കല്ലു പുറത്തേക്ക് ചാടിയതും അതാ കൈയും കെട്ടി തന്നെ തന്നെ നോക്കികൊണ്ട് നിക്കുന്ന രുദി.....!! പെട്ടെന്നുണ്ടായ ഷോക്കിൽ അവളുടെ കാല് മടങ്ങി അവൾ നിലത്തേക്ക് വീണു.....!!

""ഏയ്....!!"" അവനോടി വന്ന് അവളെ എഴുന്നേപ്പിക്കാൻ നോക്കി....!! വേദനയാൽ അവൾ നിലത്തേക്കിരുന്നു പോയി....!!

""അയ്യോ.... ആ...!"" അവൾ കാറി കൂവി....

""മിണ്ടാതിരി കൊച്ചേ....!! നട്ടാര് വെല്ലോം വിചാരിക്കും....!!"" അവൻ പല്ല് കടിച്ചു ദയനിയതയോടെ പറഞ്ഞു....!!

""ഓഹോ അപ്പൊ നട്ടരാണ് നിങ്ങക്ക് വലുതല്ലേ....!! സ്വന്തം ഭാര്യ ഇവിടെ കാലൊടിഞ്ഞു കിടക്കുമ്പോൾ....!!""

ബാക്കി പറയും മുന്നേ രുദി ഒരു പൂവ് ഇറുക്കുന്ന ലാഘവത്തോടെ അവളെ ഇരുകൈയിലും തൂക്കിയെടുത്തു....!!

കല്ലു സ്ഥബ്ദിച്ചുപോയി....!! എന്താണ് ചുറ്റും നടക്കുന്നതെന്നറിയാതെ.....!! അവൻ അവളെ തൂക്കി എടുത്ത് അവളുടെ റൂമിലേക്ക് നടന്നു അപ്പോഴാണ് അകത്തേക്ക് ഒരു പെണ്ണ് കേറി വന്നത്.....!!

വന്നപാടെ രുദിയെയും രുദിയുടെ കൈയിൽ ഇരിക്കുന്ന കല്ലുനേം കണ്ട് അവൾ അന്താളിപോടെ നിന്നു....!!  ആദ്യത്തെ ഞെട്ടത്തിൽ കല്ലുന്റെ മേലുള്ള പിടി ഒന്നഴഞ്ഞെങ്കിലും അവൻ മുറുക്കി തന്നെ പിടിച്ചു....!!കല്ലു ആ പെണ്ണിനേം അവനേം മാറി മാറി നോക്കി.....!! മൊത്തത്തിൽ എല്ലാരും ഞെട്ടി....!!

""ഞാൻ വന്നത് ബുദ്ധിമുട്ടയോ....??"" ആ പെണ്ണ് അവനോട് ചോദിച്ചു...!!

""ഏയ് എന്ത് ബുദ്ധിമുട്ട്....!! നവ്യ ഇങ്ങ് കേറിപോര്....!! ഇവള് ഓടികളിച്ചു കാല് മടങ്ങി ഒന്ന് വീണു....!!താൻ വന്നത് നന്നായി....!!"" രുദി ഒരു പുഞ്ചിരിയോടെ പറഞ്ഞു....!!

""അയ്യോ.... ആണോ....!! എന്നാ ഇവളെ എവിടെങ്കിലും കിടത്തു....!! ബാം എവിടെയാ ഇരിക്കണേ...!!"" നവ്യ വേവലാതിയോടെ ചോദിച്ചു....!!

""ബാം വേണ്ട എന്റെ മുറിയിൽ ഒരു കുഴമ്പുണ്ട് നവ്യ ഒന്ന് ഇവള്ടെ കൂടെ ഇരിക്ക്....!!"" അതും പറഞ്ഞു രുദി കല്ലുവുമായി കല്ലുവിന്‌ കൊടുത്ത റൂമിലേക്ക് കേറി....!! നവ്യ അവളുടെ അടുത്തിരുന്നു കാലിലൊക്കെ തൊട്ട് നോക്കി....!!

""നല്ല വേദനയുണ്ടോ മോളെ....?? "" നവ്യ വേവലാതിയോടെ ചോദിച്ചു....!!

""ഹ്മ്മ് ഉണ്ട് ചേച്ചി.....!! അല്ല ചേച്ചി....!!"" അവളെന്തോ ചോദിക്കാൻ വന്നതും രുദി മാരുന്നുമായി അകത്തേക്ക് വന്നു....!!

അവൻ അവളുടെ കാല് അമർത്തി തിരുമി മരുന്നിട്ട് കൊടുത്തു....!! ഇടക്കിടക്ക് അവൾ വേദനയാൽ എരിവ് വലിച്ചു.....!! അത് കെട്ടവൻ കണ്ണുരുട്ടി പേടിപ്പിച്ചു....!! ആ വലിയ ചുവന്ന കണ്ണുകളുടെ നോട്ടത്തിൽ അവൾ ഒന്ന് പതറിപ്പോയി.....!!

മരുന്നിട്ടിട്ട് അവൻ അപ്പുറത്തേക്ക്
പോയി....!!അവൾ എരിവ് വലിച്ചു തന്നെ കാലിൽ തൊട്ടേക്കേ നോക്കി.....!! 

""ഇപ്പൊ എങ്ങിനെ ഉണ്ട്....?? ""( നവ്യ

""ഇപ്പോഴും വേദന ഉണ്ട്....!!"" അവൾ മുഖം ചുളിച്ചുകൊണ്ട് പറഞ്ഞു....!!

""അല്ല ചേച്ചി....?? "" അവൾ മടിയോടെ ചോദിച്ചു....!! അവളുടെ ചോദ്യത്തിന്റെ അർത്ഥം മനസിലായെന്നപോലെ നവ്യ ഒന്ന് പുഞ്ചിരിച്ചു....!!

""ഞാൻ നവ്യ അപ്പുറത്തെ വീട്ടിലെയാ....!! രുദിയേട്ടന്റെ കൂട്ടുകാരൻ ജിതേഷിന്റെ ഭാര്യ....!!"" നവ്യ സ്വയം പരിചയയെടുത്തി....!!

""ഓ....!!"" (കല്ലു

""ഒന്ന് പരിചയപ്പെടാൻ വന്നതാ....!! എന്നാ ഞാൻ ഇറങ്ങട്ടെ....!! മക്കള് വന്നിട്ട് ചായ കുടിക്കാൻ നിർത്തിട്ടു പോന്നതാ പിന്നെ വരാം....!!""(നവ്യ

""അയ്യോ ഇത്ര പെട്ടെന്നൊ....!!"" കല്ലു സങ്കടം അറിയിച്ചു....!!

""ഞാൻ വരാം പറഞ്ഞില്ലേ പിള്ളേർ ഒറ്റക്കാണെന്ന്....!!"" പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവർ പുറത്തേക്ക് പോയി...!! മുഖമുയർത്തി വാതിൽ പടിയിലേക്ക് നോക്കിയ അവൾ കാണുന്നത് ഗൗരവത്തോടെ വാതിൽ പടിയിൽ തന്നെ നോക്കി ദേഹിപ്പിക്കുന്ന രുദിയെ ആണ്....!!

""എന്തരോ എന്തോ ഒറക്കം വരണ്....!!"" അവളതും പറഞ്ഞു അടുത്തുകിടന്ന പുതപ്പ് തലവഴി അങ്ങ് മൂടി കിടന്നു....!! ഒട്ടും വൈകാതെ അവൾ പുതപ്പ് മെല്ലെ മാറ്റിനോക്കിയതും അവൻ അതെ നിപ്പായിരുന്നു....!!

""ഇതിപ്പോ പൊട്ടുവല്ലോ....!!"" അവന്റെ മുഖം കണ്ട് അവൾ മനസ്സിൽ പറഞ്ഞു....!! പിന്നെ പഴയതുപോലെ മൂടിപ്പുതച്ചു കിടന്നു.....!!

""നാട്ടുകാര് പോലും ഇടാത്ത വെറൈറ്റി പേരുകലാണെല്ലോ ഈ കുട്ടിചാത്തൻ പെണ്ണ് എനിക്കിടുന്നത്.... എന്നിട്ട് ആമ തൊടിനുള്ളിലേക്ക്  വലിയുമ്പോലെ മൂടിപ്പുതച്ചു കിടക്കുന്നത് കണ്ടില്ലേ....!!"" പിറുപിറുത്തുകൊണ്ടവൻ അവിടുന്ന് പോയി....!!

വേദന കാരണം കല്ലു ഒന്നുകൂടി ഉറങ്ങി....!! എന്തൊക്കെയോ പാട്ടും ഒച്ചയും കേട്ടാണ് അവൾ ഉണരുന്നത്....ഉണർന്നപ്പോൾ നല്ല വിശപ്പും തോന്നി....!! അവൾ നേരെ അടുക്കളയിലേക്ക് നടന്നു....!!

രുദിയുടെ മുറി കടന്നു വേണം അടുക്കളയിലേക്ക് പോകാൻ.... പോകും വഴി അവളങ്ങോട്ടേക്ക് എത്തിനോക്കി....!! ഗ്രാമഫോണിൽനിന്ന് ഏതോ പഴയ ഹിന്ദി പാട്ടിന്റെ വരികൾ അവളുടെ കാതുകളെ തലോടിയെത്തി.....!! അവളൊന്ന് അകത്തേക്ക് എത്തിനോക്കി....!!


Kabhi Kabhi Mere Dil Mein
Khayaal Aata Hai

Kabhi Kabhi Mere Dil Mein
Khayaal Aata Hai

Ki Jaise Tujhko
Banaya Gaya Hai Mere Liye

Ki Jaise Tujhko
Banaya Gaya Hai Mere Liye 🎶

പാട്ടിന്റെ വരികൾക്ക് കാതോർത്തുകൊണ്ട് തന്നെ അവൾ റൂമിനുള്ളിലേക്ക് നോക്കി....!! എല്ലാ ജനൽ പാളികളും തുറന്നിട്ടിരിക്കുന്നു....!! റൂമിൽ അരണ്ട വെളിച്ചം മാത്രം...!! ഒരു ജനാലയുടെ മുന്നിലായി ഇട്ടിരിക്കുന്ന ടേബിളിന് മുകളിലായി ഏതോ പുസ്തകം തുറന്നു വെച്ച നിലയിൽ സ്ഥാനം പിടിച്ചിരിക്കുന്നു....!!

ഡയറി ആണെന്ന് തോന്നുന്നു....!! ടെബിൾ lamb ഓൺ ആണ്....!!കുറച്ചകലെയായി അടുത്ത ഭിത്തിയുടെ ജനലരികിൽ ഗ്രാമഫോണിനടുത് പാട്ടുംകെട്ടുകൊണ്ട് രുദി ജനലിന് പുറത്തേക്ക് നോക്കി സിഗരറ്റ് വലിക്കുന്നുണ്ട്....!!

""എന്റെ ദൈവമേ ഇന്ന് തന്നെ ഇത് എത്രാമത്തെയാ....??"" അവന്റെ വലിക്കണ്ട് അവൾ വെറുതെ ചിന്തിച്ചു....!! 

അവൾ തിരിഞ്ഞു നടക്കാണാഞ്ഞതും അവന്റെ ശബ്ദമുയർന്നു....!!

""കഴിക്കാനുള്ള ഭക്ഷണം അടുക്കളയിൽ വാങ്ങി വെച്ചിട്ടുണ്ട് കഴിച്ചിട്ട് പോയി കിടന്നുറങ്ങാൻ നോക്ക്....!!"" തിരിഞ്ഞുനോക്കാതെ തന്നെ അവൻ പറഞ്ഞതും അവൾ വേഗം അടുക്കളയിലേക്ക് നടന്നു....!! നല്ല വിശപ്പുണ്ടാതിരുന്നു....!!

അവൻ വാങ്ങിവെച്ച ഭക്ഷണവും കഴിച്ചവൾ തിരികെ വന്നു....!! അപ്പോഴും രുദി അതെ നിപ്പായിരുന്നു....!!

""ഇനി യാമി ചേച്ചിയെ ആലോചിച്ചു നിക്കാവോ..... 🤔🤔""" ചിന്തിച്ചുകൊണ്ടവൾ അകത്തേക്ക് കേറി അവന്റെ പിന്നിൽ വന്ന് നടുവിന് കൈകൊടുത്തുനിന്നു...!! ജനല്പടിയിൽ സിഗരറ്റ് കുതികെടുത്തി തിരിഞ്ഞ രുദി അവളെ കണ്ട് ഒന്ന് ഞെട്ടി പിന്നോട്ടഞ്ഞുപോയി.....!!

""പേടിച്ചുപോയോ....!!"" പല്ല് മുഴുവൻ ട്യൂബ് ലൈറ്റ് കത്തിച്ചുവെച്ചത് പോലെ ഇളിച്ചുകൊണ്ട് അവൾ ചോദിച്ചു....!! അവൻ അവളെ അടിമുടി നോക്കി പിന്നെ മാറിൽ കൈയും കെട്ടി അവളെ തന്നെ നോക്കി....!!......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story