സഖിയെ സ്നേഹിനിയെ..💞: ഭാഗം 9

sagiye snehiniye

രചന: SoLoSouL (രാഗേന്ദു)


""ഇനി യാമി ചേച്ചിയെ ആലോചിച്ചു നിക്കാവോ..... 🤔🤔""" ചിന്തിച്ചുകൊണ്ടവൾ അകത്തേക്ക് കേറി അവന്റെ പിന്നിൽ വന്ന് നടുവിന് കൈകൊടുത്തുനിന്നു...!! ജനല്പടിയിൽ സിഗരറ്റ് കുതികെടുത്തി തിരിഞ്ഞ രുദി അവളെ കണ്ട് ഒന്ന് ഞെട്ടി പിന്നോട്ടഞ്ഞുപോയി.....!!

""പേടിച്ചുപോയോ....!!"" പല്ല് മുഴുവൻ ട്യൂബ് ലൈറ്റ് കത്തിച്ചുവെച്ചത് പോലെ ഇളിച്ചുകൊണ്ട് അവൾ ചോദിച്ചു....!! അവൻ അവളെ അടിമുടി നോക്കി പിന്നെ മാറിൽ കൈയും കെട്ടി അവളെ തന്നെ നോക്കി....!!

""യാമി ചേച്ചിയെ ആലോചിച്ചു നിക്കുവായിരുന്നോ....??ഇങ്ങോട്ട് പോരുന്നതിനെ പറ്റി വീട്ടിൽ ചോദിച്ചപ്പോ അവർ പറഞ്ഞിരുന്നു എല്ലാം....!!"" അവൾ നിഷ്കളങ്കതയോടെ ചോദിക്കുന്നത് കേട്ടിട്ട് അവൻ ഒരു നിമിഷം ഒന്ന് നിശ്ചലനായി....!! പിന്നെ മറുപടി പറഞ്ഞു....!!

""അല്ല sunny Leone നെ പറ്റി ആലോചിച്ചു നിക്കുവായിരുന്നു....!! ഇനി വേണെങ്കിൽ മിയ ഗലിഫയിലേക്ക് ഷിഫ്റ്റ്‌ ചെയ്യാം....!!"" ഒരു കൃത്രമ പുഞ്ചിരിയോടെ അവൻ പറഞ്ഞു....!!അവളുടെ മുഖത്തെ ചിരി സ്വിച്ച് ഇട്ടത് പോലെ off ആയി....!!

""നിന്നോട് പറഞ്ഞിട്ടില്ലെടി ഈ റൂമിൽ ആവിശ്യമില്ലാതെ കേറിയിറങ്ങരുതെന്ന്....!!"" അവൻ ദേഷ്യത്തിൽ ചോദിച്ചു....!!

""ആഹാ ഇതൊന്നും അങ്ങ് അംഗീകരിക്കാനാവില്ലെങ്കിൽ ഈ സാധനം എന്തിനാ എന്റെ കഴുത്തി കൊണ്ട് ക്കുരുക്കിയെ....!!"" അവളും വിട്ടുകൊടുത്തില്ല....!! അത് കേൾക്കെ അവന്റെ മനസിലേക്കൊരു പെൺകുട്ടി കടന്നുവന്നു....!! ഉറച്ച വാക്കുകളോടെ കുറുമ്പ് വിട്ടുമാറാത്ത മുഖത്തോടെ തർക്കിക്കുന്ന ഒരു പെൺകുട്ടി.....!! പുറത്തേക്ക് വരാൻ വെമ്പിയ പുഞ്ചിരി അവൻ പാടുപെട്ട് തടഞ്ഞ് നിർത്തി....!!

'"'ഈ വീരവാതം നീയെന്താ പെണ്ണെ നിന്റെ വീട്ടിലുള്ളവരോട് കാട്ടാതെ....?? "" അവൻ മനസ്സിൽ ചോദിച്ചു....!!അവന്റെ നിപ്പുകണ്ട് അവൾ അവനെ തന്നെ നോക്കി നിന്നു....!!

""നിനക്ക് അത്രക്ക് ആഗ്രഹം ആണെങ്കിൽ വായോ ഈ കവല ചട്ടമ്പിയുടെ കൂടെ കിടക്കാം....!!"" അവൻ അർത്ഥം വെച്ചു പറഞ്ഞതും അവൾ കണ്ണും തള്ളി അവനെ നോക്കി....!! അവനിപ്പോഴും അതെ നിപ്പ്....!!

""എന്താ വരുന്നില്ലേ....?? "" അവനൊറ്റ പുരികം പൊക്കി ചോദിച്ചു.....!!

""അയ്യെടാ....!! ഞാൻ പണ്ടേ ഭയങ്കര അഭിമാനി ആണ് ഒരിക്കൽ തീരുമാനിച്ചാൽ പിന്നെ അതിൽ മാറ്റമില്ല...!! മാറ്റാരാളുടെ മുറിയിൽ കേറരുതെന്ന് പറഞ്ഞാൽ കേറുന്നില്ല അത്ര തന്നെ....!!"" അവളവിടുന്ന് വലിയനുള്ള പ്ലാൻ നോക്കി......!!

""ഇപ്പൊ എന്തിന് കെട്ടിയെടുത്തതാണാവോ....?? "" അവൻ പല്ല് കടിച്ചു....!!

""അത് പിന്നെ യാമിച്ചേച്ചിയെ വിചാരിച്ചിരിക്കുവായിരിക്കുന്ന് കരുതി....!!"" അവൾ തപ്പി തടഞ്ഞു....!!

""ആണെങ്കിൽ....?? "" അവൻ കൈയും കെട്ടി അതെ നിപ്പ് തുടർന്നു....!!

""അല്ല ഇച്ചിരി ആശ്വാസം തരാന്ന് കരുതി....!!""അവളത്പറഞ്ഞതും അവൻ അവൾക്ക് മുന്നിലേക്ക് ഒരു കൈ നീട്ടി നിന്നു....!! അവളാ കൈയിലേക്കും അവന്റെ മുഖത്തെക്കും മാറി മാറി നോക്കി.....!!

""എന്താ തരുന്നില്ലേ ആശ്വാസം....??"" അവൻ ഗൗരവത്തിൽ ചോദിച്ചു....!! ഉടനെ തന്നെ അവൾ പോക്കറ്റിൽ കൈയിടുമ്പോലെ കാണിച്ചിട്ട് അവന്റെ കൈയിലേക്ക് എന്തോ വെക്കും പോലെയും കാണിച്ചു....!!

""ഇത്രേം മതിയോ ചേട്ടാ സമാധാനം....??"" അവൾ ഇളിയോടെ ചോദിച്ചു.....!! അവനവളെ ഒന്ന് ദേഹിപ്പിച്ചു നോക്കി.....!!

""ഞാ പോണേണ് വെറുതെ എന്തിനാണ് കൊറേ എക്സ്പ്രഷനിട്ട് വെസ്റ്റ് ആക്കുന്നത്....!!"" എന്നും പറഞ്ഞവൾ ഒരുജാതി ദശമൂലം ദാമുവിനെ കൂട്ട് അവിടുന്ന് വലിഞ്ഞു....!! ഇത്തവണ അവന് ചിരി അടക്കാൻ കഴിഞ്ഞില്ല....!! അവനറിയാതെ ചിരിച്ചുപോയി...!!

""ഇവള് ദശമൂലം ദാമുവിൻറെ പെങ്ങളാണെന്ന് തോന്നുന്നു.....!!"" ചിരിക്കിടയിൽ അവൻ വെറുതെ ആലോചിച്ചു....!! പിന്നെ വാതിലടച്ചിട്ട് കട്ടിലിലേക്ക് കിടന്നു....!!

________♥️

""നാളെ പോയി കല്ലുന്റെ പിണക്കം മാറ്റിയാൽ മാത്രം പോരാ എല്ലാ സത്യവും നമ്മൾ തുറന്നു പറയുന്നു....!! "' രവി സങ്കടത്തോടെ പറഞ്ഞു....!!

""രവി നീ ഒന്ന് ആലോചിച്ചുനോക്ക് ഇത്രയൊക്കെ കേട്ടപ്പോ തന്നെ ആ കൊച്ചിന് സഹിക്കാനും ക്ഷമിക്കാനും പറ്റിയില്ല....!! വാശിപുറത്താണ് അവൻ അവളെ കെട്ടിയതെന്ന് കൂടി അറിഞ്ഞാൽ ഒക്കെ കുളമാവും....!!"" യാമി രവിയെ തിരുത്താൻ ശ്രമിച്ചു.....!!

""യാമിയേച്ചി എന്തായാലും നനഞ്ഞു ഇനി കുളിച്ചു കേറാം....!! സത്യങ്ങൾ എല്ലാം തുറന്നു പറയാം...!! എന്നിട്ട് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാം....!!"" അവ്നി രവിയെ അനുകൂലോച്ചു....!! രുക്കുവും യദുവും അത് ശരിവെച്ചു....!! പിന്നെ യാമിയും ഒന്നും മിണ്ടില്ല...!!

പഠിത്തമൊക്കെ കഴിഞ്ഞ് ബുക്ക്‌ ഒക്കെ മടക്കിവെച്ച് അടുക്കളയിൽ നിന്ന് വെള്ളം ജാറിലേക്ക് പകർത്തി റൂമിലേക്ക് പോക്കുവായിരുന്നു ഋതു....മായയുടെ ഇളയ മോള് ഋതിക....!! 

അപ്പോഴാണ് നമ്മുടെ രുക്കുന്റെ റൂമിൽ നിന്നുള്ള ചർച്ചകൾ കേക്കുന്നത്....!!കല്ലുനേ കണ്ട് പലഹാരം ഉണ്ടാക്കുന്ന കാര്യം.....!! ഋതു അവരുടെ സംസാരത്തിനു കാത്കൂർപ്പിച്ചു....!! 

""എവിടെ പോകുന്ന കാര്യമാ....?? "" കാര്യങ്ങൾ കേട്ടുകഴിഞ്ഞപ്പോൾ ഋതു ആകാംഷയോടെ അവരോട് ചോദിച്ചു....!! ഋതുനെ കണ്ടപ്പോൾ യദു പുച്ഛിച്ചു , രുക്കുനും അവ്നിക്കും ദേഷ്യം വന്നു.....!!

""ഊളം പാറയിൽ പോകുന്ന കാര്യം....!!"' രുക്കു ആക്കികൊണ്ട് പറഞ്ഞു.....

""വേണെങ്കിൽ തിരിച്ചുവരുന്നവഴി  നിന്നെ അവിടെ ആക്കിയിട്ടും വരാം....!!"" അവ്നി on fire

ഋതു ഒരിളിയും പാസ്സ് ആക്കി അവിടുന്ന് സ്കൂട്ട് ആയി....!! 

""ഉഫ് എനിക്കെന്തിന്റെ കേടായിരുന്നു.....?? 😬"" ഋതു ചിന്തിച്ചുകൊണ്ട് അകത്തേക്ക് കേറിയതും അതാ വാലിനു തീപിടിച്ചതുപോലെ ഋതി....!!

""എന്താടി കൊറേ ആയി കാണുന്നു ഹെലൻഓഫ് സ്പാർട്ടക്ക് തീ
പിടിച്ചപോലെ...."" ഋതു അവളുടെ ചേച്ചി ഋതിയോട് ചോദിച്ചു.....!!

""ദെ ഋതു ആകെക്കൂടി ചൊറിഞ്ഞു നിക്കുവാ....!!"" ഋതി കത്തികേറി....!!

""ചൊറിയാണെങ്കിൽ പോയി കുളിയടി ശവമേ...!!"" (ഋതു

""ഡി....!!"" ഋതു പില്ലോ എടുത്ത് അവൾക്കിട്ട് കൊട്ടി.....!! പിന്നെ അവിടെ ഇടിയായി....!!

""Okk ok cool.....!! ഇതിനും മാത്രം ടെൻഷൻ ആവാൻ എന്താ കാര്യം....??"" തലയിണ യുദ്ധത്തിനിടയിൽ ശ്വാസം മുട്ടിയപ്പോ ചിരിയടക്കാൻ പാടുപെട്ടുകൊണ്ട് ഋതു പറഞ്ഞു....!!

അത് കണ്ട് ഋതിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു....!! ശ്വാസം ആഞ്ഞുവലിക്കുന്ന തന്റെ അനിയത്തിയെ അവൾ നെഞ്ചിലേക്കൊതുക്കി.....!!

""എന്താടി ചേച്ചി ഇണ്ടായേ....?? "" അവൾ ഒന്നുടെ ചോദിച്ചു ഋതി എല്ലാം പറഞ്ഞു കേട്ട് കഴിഞ്ഞതും അവിടെ ഋതു പൂര ചിരിയായിരുന്നു....!! തലയിണ കൊണ്ട് ഒരെണ്ണം കൂടി കൊടുത്തു....!!

""ഋതി മോളെ....!!"" കിട്ടിയത് മതിയായില്ല എന്നപോലെ ഋതു ഒന്നാക്കി വിളിച്ചു....!!

""എന്റെ ഋതി എന്തിനാ ആ കിളവനെ നിനക്ക്....!!"" മറ്റൊരു യുദ്ധതിനോടുവിൽ അവൾ ചോദിച്ചു...!!

""എടി രുദി തിരിച്ചുവന്ന നിലക്ക് ഈ വീട്ടുകാർ അവനോട് എല്ലാം ക്ഷമിച്ച മട്ടാ....!! അപ്പൊ ഇക്കണ്ട സ്വത്തുകളുടെ പകുതിയിൽ കൂടുതൽ അവകാശവും ആ കിളവന് തന്നെയാണ്....!!

അമ്മ പറഞ്ഞത് വെച്ചുനോക്കുമ്പോ കേരളത്തിന്‌ പുറത്തും അങ്ങ് വിദേശത്തും വരെ അയാൾക്ക് properties ഉണ്ട്.....!! അഞ്ചേട്ട് തലമുറകൾക്ക് പണയെടുക്കാതെ തിന്നാമെടി....!!"" ഋതിയുടെ ഭാവം ഞൊടിയിടയിൽ മാറി......!!

""പക്ഷെ ഒരു തിരുത്തുണ്ട്....!! രുദിയേട്ടനോട് കഷമിച്ചു പക്ഷെ ഇത് വരെ നിരപരാതിത്വം തെളിഞ്ഞിട്ടില്ല....!!"" ഋതു കടുപ്പത്തിൽ പറഞ്ഞു.....!!

""നിരപരാതിയോ....?? അന്ന് രുദി ദേഷ്യത്തോടെ കുളപുര കടന്നുപോകുന്നത് നീയും കണ്ടതല്ലേ....?? "" ഋതു സംശയം ചോദിച്ചു....!!

""രുദിയേട്ടൻ അങ്ങിനെ ചെയ്യുമെന്ന് ഋതി നിനക്ക് തോന്നുന്നുണ്ടോ....?? "" ആ ചോദ്യത്തിന് ഋതിക്ക് ഉത്തരം ഉണ്ടായിരുന്നില്ല....!!

""കാര്യങ്ങളുടെ കിടപ്പ് ഇങ്ങനെയൊക്കെ ആയ സ്ഥിതിക്ക് രുദിയേട്ടൻ ഇവിടുന്ന് ഒരു തരി മണ്ണ് സ്വന്തമായി സ്വീകരിക്കും എന്നാ തോന്നൽ ചേച്ചിക്കുണ്ടെങ്കിൽ അത് വേണ്ട....!!

അങ്ങിനെ സ്വന്തമാക്കാനായിരുന്നെങ്കിൽ രുദിയേട്ടൻ കല്യാണം കഴിഞ്ഞ് അടുത്തദിവസം അവളെയും കൊണ്ട് ഇവിടുന്ന് പോകില്ലായിരുന്നു....!!"" ഋതു അവളുടെ മനസ്സിൽ തോന്നിയത് പറഞ്ഞു.....!!

""എടി അങ്ങേർക്ക് വേണ്ടെങ്കിൽ എന്താ....?? ഞാൻ അങ്ങേരെ കെട്ടിക്കഴിഞ്ഞാൽ അങ്ങേർടെ ഭാര്യയായ എനിക്ക് അവകാശമുണ്ടല്ലോ അതിലൊക്കെ....!!"" ഋതി കാര്യമായ ആലോചനയിൽനിന്നും പറഞ്ഞു....!!

""എന്തോ ചെയ്യ് പുല്ല്....!! "" അതും പറഞ്ഞ് ഋതു കിടന്നു ഋതി കൂടെയും....!! മനസ്സിൽ പലതും ഉറപ്പിച്ചുകൊണ്ട് തന്നെ.....!!


•••••••••••••••••••••••••••••

ഇരുട്ട് മൂടിയ അന്തരീക്ഷം.....!! കണ്ണിൽ കുത്തുന്ന ഇരുട്ട് മാത്രം....!! മറ്റെല്ലാം മറന്ന് നിദ്രയെപുൽക്കാൻ അവളൊരു വിഫല ശ്രമം നടത്തി  പേടി അസഹ്യമായപ്പോൾ അവൾ പുതച്ചു മൂടി....!!

""ഈശ്വരാ ഒറക്കം മുഴുവൻ പകൽ ഉറങ്ങി തീർത്തു....!! ഇനി ഞാൻ എങ്ങിനെറങ്ങും....?? ഒറ്റക്ക് കിടന്നിട്ടാണെങ്കിൽ പേടിയുമാവുന്നു....!!"" പുതപ്പിനുള്ളിൽ കിടന്ന് അവൾ നഖം കടിച്ചു....!!

""ആയ്യോാ...... 😱😱"" പെട്ടെന്നാണ് പട്ടി ഓളിയിടുന്ന ശബ്ദം കേട്ടത്....!! അതുടെ ആയതും പുതപ്പും വാരിച്ചുറ്റി in gost ഹൌസിലെ മുഗേഷിനെ വെല്ലുന്ന ഓട്ടമായിരുന്നു.....!!

ഉറങ്ങിക്കൊണ്ടിരുന്ന രുദി ഡോറിൽ ഉള്ള കച്ചേരി കേട്ട് ഒന്ന് ശങ്കിച്ചു നിന്നെങ്കിലും പിന്നെ ചാടി എഴുനേറ്റ് വാതിൽ തുറന്നു.....!! തുറന്നത് മാത്രേ ഓർമ്മയുള്ളു പുതച്ചു മൂടിയ എന്തോ സാധനം അവനെ തട്ടിയിട്ട് ഓടി ബെഡിലേക്ക് ചാടി കേറി.....!!

അവനൊരു നിമിഷം അന്തംവിട്ടുപോയി....!! പുതച്ചുമൂടി കട്ടിലിൽ കിടക്കുന്ന സാധനം ഒന്ന് തലപൊക്കി നോക്കി....!! രുദിയുടെ അന്തംവിട്ടുള്ള നിപ്പ് കണ്ടിട്ട് അവൾ പുതച്ചു മൂടി കട്ടിൽ ഇരുന്നു മുഖം മാത്രം പുറത്തിട്ട്....!!

അവളൊന്ന് റൂമിന് ചുറ്റും കണ്ണോടിച്ചു....!!

""കണ്ണില് blood വേണം മനിഷ്യ.... 😪 ഈ പിഞ്ചു കുഞ്ഞിനെ അപ്പുറത്തെ മുറിയിൽ ഒറ്റക്ക് കിടത്തിയിട്ട് ഒന്ന് അന്വേഷിക്കുന്നുകൂടിയില്ല....!!

ഒന്നാമത്തെ പഴയ തറവാടാ വല്ല വല്ലി അക്കയോ നീലിച്ചേച്ചിയോ നൈറ്റില് വിസിറ്റിനു വന്നാ.....!!അതോണ്ട് വേഗം വാ നമ്മക്ക് കിടക്കാം.....!!"" മുറിക്കു ചുറ്റും കണ്ണോടിച്ചുകൊണ്ട് അവൾ ഇഞ്ചികടിച്ച കുരങ്ങാനെകൊണ്ട് ഉപ്പിലിട്ട നാരങ്ങ തീറ്റിച്ച എക്സ്പ്രഷൻ ഇട്ട് കൊണ്ട് പറഞ്ഞു....!!

അവൾ പറഞ്ഞത് പകുതിയും ശെരിയാണെന്ന് തോന്നിയിട്ടാവണം അവനൊന്നും മിണ്ടാത്തെ ലൈറ്റ് off ആക്കി കട്ടിൽ വന്ന് കിടന്നു......!!

""Sorry....!!"" സൗമ്യമായ അവന്റെ സംസാരം കേട്ട് അവൾ പുതപ്പ് മാറ്റിനോക്കി....!!

""പരിജയം ഇല്ലാത്തിടത് നിന്നെ ഒറ്റക്ക് കിടത്തരുതായിരുന്നു.....!! Sorry......!!"" രുദി വീണ്ടും പറഞ്ഞു.....!!

""സാരവില്ല....!! ഞാൻ ഇതുവരെ ഒറ്റക്ക് കിടന്നിട്ടില്ല അതാ.....!!"" അവൾ പറഞ്ഞതും അവൻ വെറുതെ ഒന്ന് മൂളി....!!

നേരം ഏറെ വൈകി കല്ലു പതിയെ ഉറങ്ങിയിരുന്നു....!! രുദി അവൾക്ക് അഭിമുഖമായിയാണ് കിടക്കുന്നത്.....!! അവൻ മെല്ലെ അവളുടെ ഇടുപ്പിലൂടെ കൈകടത്തി അവളെ എടുത്ത് അവന്റെ നെഞ്ചിലേക്ക് കിടത്തി....!!

തണുപ്പുള്ള ഇരവിൽ തന്റെ മേലേക്ക് ചൂട് പടർന്നതും ഉറക്കത്തിൽ കല്ലു ഒന്നുടെ അവന്റെ നെഞ്ചിലേക്ക് ചുരുണ്ടു കൂടി....!! രുദി മെല്ലെ അവളുടെ നെറുകയിലൂടെ വിരലോടിച്ചു....!!

ആറുമാസം മുൻബ് താൻ ഇവിടെ എത്തിയപ്പോ അടിയും പിടിയും കുടിയും ഒക്കെയായി നടപ്പായിരുന്നു....!! ഒരിക്കൽ വീട്ടിൽ ഒരു പ്രശ്നം ഉണ്ടായി ആ തരിപ്പ് കവലയിൽ ഒരാളുടെ നെഞ്ചത് തീർത്തു....!!അത് കഴിഞ്ഞ് പിടിച്ചു വലിച്ചാണ് ജിത്തു ബസ് സ്റ്റോപ്പിൽ ഉള്ള ആൽത്തറയിൽ കൊണ്ടുപോയി ഇരുത്തിയത്....!!

അൽപ്പനരത്തിന് ശേഷം അന്തരീക്ഷം ഒന്ന് തണുത്തു....!! രുദി അപ്പോഴും തല കുനിച്ച് ഇരിക്കുവാണ് ഒരു പെൺകുട്ടിയുടെ ഒച്ചകെട്ടാണ് അവൻ നേരെ നോക്കുന്നത്....!!ഉറച്ച വാക്കുകളോടെ കുറുമ്പ് വിട്ടുമാറാത്ത മുഖത്തോടെ തർക്കിക്കുന്ന ഒരു പെൺകുട്ടി.....!!

""എവിടെ നോക്കിയ അമ്മാവാ നടക്കുന്നത്.....?? കണ്ണ് കണ്ടൂടെ.... എവിടെയൊക്കെ കൊടുക്കേണ്ട പാലാന്ന് അറിയോ....?? "" അവൾ ആക്രോംഷിച്ചു....!! 

""മോളെ അറിയാതെ പറ്റിയതാ....!!"" അയാൾ പരമാവധി പറഞ്ഞുനോക്കി.....!!

""ആഹാ ഇയാൾക്ക് അങ്ങിനെ പറഞ്ഞോഴിയാം....!! എന്റെ നഷ്ട്ടം ആര് നിക്കത്തും.....!!"" അവൾ വീണ്ടും തട്ടിക്കേറി....!!

""ആളിത്തിരി ഒള്ളുങ്കിലും എന്താ നാക്ക്....!!"" അയാൾ ഈർഷ്യയോടെ പറഞ്ഞു....!!

""തന്നെ പോലെ ഉള്ളവരുടെ അടുത്ത് പിടിച്ചുനിക്കണം എങ്കിൽ ഈ നക്കൊക്കെ വേണം.....!!""

""എന്താ കല്ലുമോളെ പ്രശ്നം....?? "" ചായക്കടക്കാരൻ ഒച്ചക്കെട്ട് വന്ന് ചോദിച്ചു....!!
പിന്നെ അവിടെ പൂര ബഹളം ആയിരുന്നു....!! ഒച്ച മുഴുവൻ തെറിച്ചു നിന്നത് കല്ലുവിന്റെയും....!!

""ഇവളുടെ അണ്ണാക്കിൽ വല്ല JBL സ്പീക്കർ ആണോ....?? "" അവൻ വെറുതെ ചിന്തിച്ചു അതിന്റെ പരിണിത ഫലം എന്നോണം അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു....!!

അവളിപ്പോഴും non stop ആയിട്ട് പ്രസങ്ങിക്കുവാന്....!! അത് കണ്ട് കലിപ്പിടിച്ചിരുന്ന രുദി ചിരിച്ചുപോയി.....!! പിന്നെയും കണ്ടു അവളെ പലപ്പോഴയും പലയിടത്തും കയർക്കുന്ന പാൽക്കാരിപ്പെണ്ണിനെ....!! ഒരിക്കൽ അമ്പലം വഴിപോഴപ്പോൾ ദവാനി ചുറ്റയ ഒരു കുഞ്ഞി പെണ്ണിനെ.....!!

എന്തെന്തെന്നില്ലാത്ത ശാന്തതയായിരുന്നു മനസ്സിൽ അവളെ കാണുമ്പോൾ...!! കൂടുതൽ അന്വേഷിച്ചു അവളെപ്പറ്റി അറിഞ്ഞു....!! അറിഞ്ഞപ്പോ പാവം തോന്നി....!! ഇനി അവിടെ നിർത്തി കഷ്ട്ടപെടുതണ്ടന്ന് തോന്നി....!! കൂട്ടികൊണ്ട് പൊന്നു ഈ ചെകുത്താൻ....!!

ചെകുത്താന്റെ സ്വന്തമായിട്ട്....♥️

നിന്റെ വാശിയും കുറുമ്പും എനിക്ക് വേണം....!! നിന്റെ ഓരോ പിണക്കങ്ങളും എനിക്ക് വേണം....!! ഒറ്റപ്പെടലിന്റെ ആഴങ്ങളിലേക്ക് മുങ്ങി താന്ന എനിക്ക് നിന്റെ തർക്കുത്തരങ്ങളുടെ കുസൃതിയിലൂടെ കര കേറണം....!! മാറ്റിയെടുക്കും നിന്നെ ഞാൻ ഈ ചെകുത്താന്റെ സ്വന്തമായിട്ട്....!!

അതിനൊക്കെ മുൻബ് നീ എല്ലാത്തിനോടും ഒന്ന് പൊരുത്തപ്പെടണം....!! എന്നിട്ട് പറയാം ഈ ചെകുത്താന്റെ പ്രണയവും, പിന്നെ കഴിഞ്ഞുപോയ ജീവിതവും....!!

ആദ്യമൊക്കെ സഹതപമായിരുന്നു പെണ്ണെ....!! എന്നെ പോലെ ആണെല്ലോ നീ എന്നോർത്തു പിന്നെ എന്തോ സ്വന്തമാക്കണം എന്ന് തോന്നി...!! കരണമൊന്നും ചോദിക്കരുത് എന്തായാലും സഹതപമല്ലെന്ന് ഉറപ്പിച്ചോ....!!

മനസ്സിൽ ചിന്തിച്ചുകൊണ്ട് അവൻ അവളെ നോക്കി....!!

""തീരെ വെയ്റ്റ് ഇല്ലല്ലോ നിനക്ക്....!! ഒരു തുമ്പിയെ പോലെ....!!"" അവളുടെ നെറുകിലൂടെ
 തലോടി തലോടി അവനും എപ്പോഴോ ഉറക്കം പിടിച്ചു....!!

രാവിലെ അവൻ ആദ്യം എഴുന്നേറ്റ് അവൾ ഉണരും മുന്നേ അവളെ ബെഡിലേക്ക് കിടത്തി പോയി ഫ്രഷ് ആയി പുറത്തേക്ക് പോയി....!! തിരിച്ചു വന്നതും അവൻ റൂമിലേക്ക് ചെന്നു.... അവിടെ അവളെ കണ്ട് അവൻ കണ്ണ് വിടർത്തി നോക്കി..

കുളിച്ചു വന്ന് തല തുടക്കുവാണ് കല്ലു.. അലങ്കാരങ്ങൾ ഒന്നുമില്ലാത്ത മുഖത്ത് വെള്ളത്തുള്ളികൾ പറ്റിപിടിച്ചിരിക്കുന്നു, ഒരു കുഞ്ഞ് പൊട്ടുപോലും ഇല്ല ആകെക്കൂടി അവന്റെ പേരിൽ തൊട്ട സിന്ദൂരം ഉണ്ട് നെറ്റിയിൽ.....!!
കല്ലു അവനെ ഒന്ന് നോക്കിയിട്ട് വീണ്ടും തല തൂവാർത്താൻ തുടങ്ങി....!!

""രാവിലത്തേക്കുള്ളതാണ്....!! ഉച്ചക്കത്തേക്ക് നവ്യ കൊണ്ട് വരും.....!! ഞാൻ വൈകുനേരമേ വരു....!!"" അതും പറഞ്ഞ് അവൻ പുറത്തേക്ക് പോയി...!!

അവൾക്കെന്തോ സങ്കടായി ഒറ്റക്കിരിക്കണല്ലോ എന്നോർത്തിട്ട്....!! സമയം എട്ടര ആവുന്നതേ ഒള്ളു...!! ഒരു ടീവി പോലും ഇല്ല....!! അവിടെ ആണെങ്കിൽ ഒത്തിരി പണി ഉണ്ടാവും ഇവിടെ ആണെങ്കിൽ ഒരു പണിയും ഇല്ല....!!ഇതിപ്പോ എവിടെയാ നല്ലത്....!! ബോറടിച്ചു ചത്തു കുത്തി ഇരുന്നപ്പോൾ അവൾ സ്വപ്നലോകത്തെ ബാലബസ്കാരി ആയി....!!

അങ്ങിനെ ഇരിക്കെ എന്തോ ഓർത്തപോലെ അവൾ രുദിയുടെ മുറിയിലേക്കോടി....!! ഷെൽഫിന്റെ മുന്നിൽ നിപ്പുറപ്പിച്ചു....!! അതിൽ ഒരുപാട് പുസ്തകങ്ങൾ ഉണ്ടായിരുന്നു....!! പ്രസിദ്ധിയാർജിച്ചതും അല്ലാത്തതും ഒക്കെ ഉണ്ടായിരുന്നു....!!അതിൽ നിന്ന് അവൾ ഒരു ബുക്ക്‌ എടുത്തു....!! കനം കുറഞ്ഞ ഒരു ബുക്ക്‌ ആയിരുന്നു അത്......!!

അവൾ അതുമായി നേരെ നടുമുറ്റത്തേക്ക് ഓടി....!! ഇന്നലെ പെയ്യ്ത മഴയിൽ കുളം കെട്ടികിടക്കുന്ന നടുമുറ്റത്തെ വെള്ളത്തിലേക്ക്  കാലിട്ട് ബുക്ക്‌ കൈയിലെടുത്തു നോക്കി....!!

        ഇലഞ്ഞി ഉലഞ്ഞ ശിശിരം....!! ഉലഞ്ഞാലും പൊഴിക്കാൻ പൂക്കൾ ഇല്ലെനിക്ക് 

അവൾ തലകെട്ട് വായിച്ചു പിന്നെ ഒന്നും നോക്കിയില്ല ബുക്ക്‌ ചരിച്ചു പിടിച്ചു കൊണ്ട് ഒരു വീശൽ ആയിരുന്നു....!!

""ആഹാ എന്താ സുഖം....!!"" സ്വയം പറഞ്ഞുകൊണ്ടവൾ നടുമുറ്റം ആകെ വീക്ഷിച്ചുകൊണ്ട് വീശാൻ തുടങ്ങി.....!!

""ഒരു മുറൈ വന്ത് പാർത്തയാ.... തോം തോം തോം....!! തജം തജം തക ജാം അല്ല ജം.... 🎶""


""ആരെവിടെ....?? "" ഒരു ഫ്ലോയിന്റെ പുറത്ത് കല്ലു ചോദിച്ചതും പാതസ്വരം കിലുങ്ങുന്ന ഒച്ച കെട്ടു....!!

""അതാരാ അവിടെ....!!"" തല ചരിച്ചു നോക്കിയതും മുപ്പത്തിരണ്ട് പല്ലും കാണിച്ചുകൊണ്ട് രുക്കു അങ്ങോട്ട് വന്നു പിന്നാലെ യദുവും അവ്നിയും രവിയും....!!

അവരെ കണ്ടതും കല്ലുന്റെ മുഖം വീർത്തു....!! അവൾ പിണക്കത്തോടെ നടുമുറ്റതിരുന്നു....!!...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story