സഖിയെ തേടി..: ഭാഗം 100

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

 കുറച്ചുകഴിഞ്ഞ് റാമും അർജുനും ഓഫീസിൽ പോകാനായി റെഡിയായി. കുറേ നാളുകൾക്ക് ശേഷമാണ് റാം ഓഫീസിൽ പോകുന്നത്. അനുവിനെ ശ്രദ്ധിക്കണേ എന്ന് Angelz നോട്‌ പറഞ്ഞിട്ടാണ് റാം പോയത്. റാം പോയി കുറച്ചു കഴിഞ്ഞപ്പോൾ Angelz ഉം അനുവും കൂടി ആഹാരം പാകം ചെയ്ത് ഫോട്ടോ ഒക്കെ എടുത്ത് അടിച്ചുപൊളിച്ചു. പിന്നീട് അനു എന്തോ ആവശ്യത്തിന് അവളുടെ റൂമിൽ കയറി തിരിച്ചിറങ്ങിയപ്പോഴാണ് അവൾ റാമിന്റെ റൂം ശ്രദ്ധിച്ചത്. അവൾക്ക് അതിനകത്ത് കയറണം എന്ന് ആഗ്രഹം തോന്നി. മുൻപ് ഈ കാര്യം റാമിനോട് പറഞ്ഞിരുന്നെങ്കിലും(ഡോക്ടർ പറഞ്ഞത് കാരണം)റാം അവൾക്ക് അവന്റെ റൂം കാണിച്ചില്ല. അനു അവന്റെ റൂമിനടുത്തേക്ക് നടന്നു. അകത്തുകയറണോ വേണ്ടേ എന്ന് അവൾ കുറച്ചുനേരം ആലോചിച് നിന്നിട്ട് കയറാമെന്ന് തന്നെ കരുതി ആ റൂമിന്റെ ഡോർ തുറന്നു. റാം ഇന്ന് റൂം ലോക്ക് ചെയ്യാൻ മറന്നെന്നു തോന്നുന്നു എന്നാലോചിച്ചശേഷം അവൾ ആ റൂമിലേക്ക് കയറി. ഒരു നല്ല വൃത്തിയുള്ള റൂം എല്ലാ സാധനങ്ങളും അടുക്കി ഒതുക്കി വെച്ചിട്ടുണ്ട്... അവൾ ആ റൂം മൊത്തമൊന്ന് നോക്കി. എന്നിട്ട് അവിടുത്തെ ചുവരിലെ റാമിന്റെ ഫ്രെയിം ചെയ്ത ഫോട്ടോസ് കൗതുകത്തോടെ നോക്കി. എന്നിട്ടവൾ ഒരു സൈഡിലുള്ള ജനലിലൂടെ നോക്കിയപ്പോൾ ആ റോസാച്ചെടികൾ കണ്ടു.

അവൾ അവന്റെ കബോർഡ് നോക്കി അതിൽ ആദ്യത്തേതിൽ അവന്റെ ഡ്രസ്സ്‌ ആയിരുന്നു. അടുത്തത് അനു തുറന്നപ്പോൾ അതിൽ അനുവിന്റെ ഡ്രസ്സ്‌ ആയിരുന്നു ഉണ്ടായിരുന്നത്. അവൾ അതിൽ നിന്നൊരു സാരിയെടുത്തു. അവൾക്ക് ആ സാരി നന്നായി ഇഷ്ടപ്പെട്ടിരുന്നു അവൾ അത് നോക്കിനിന്നപ്പോൾ ആ കബോർഡിന്റെ ഒരു വശത്തായി അനുവിന്റെ താലിയും കുങ്കുമചെപ്പും ചെയിനും ഇരിക്കുന്നത് കണ്ടത്. അവൾക്ക് അതൊക്കെ വളരെ പരിചിതമായി തോന്നി. അവൾ അതൊക്കെ തിരികെ അതിൽ വെച്ചിട്ട് തിരിഞ്ഞപ്പോൾ ഒരു നീളമുള്ള കർട്ടൻ കണ്ടത്. അനു ആ കർട്ടനു പുറകിൽ ജനൽ ആണെന്ന് കരുതി അത് നീക്കിയതും. അതിന്റെ പുറകിൽ ഉള്ള ചുവരിലെ അനു വരച്ച മൂന്നു പെയിന്റിംഗ്സും അവളെ ഞെട്ടിച്ചു. അവൾ ഓരോന്നും തൊട്ടുനോക്കി. പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ആ പെയിന്റിംഗ് വരച്ചതും റാമിന് കാണിച് കൊടുത്തതും ഒക്കെ മിന്നി മാഞ്ഞു. അനു റാമിനെ കണ്ടതുമുതലുള്ള കാര്യങ്ങൾ മനസ്സിലേക്ക് തെളിഞ്ഞുവന്നു. അതിലെ ഓരോ രംഗങ്ങൾ കാണുമ്പോഴും അവൾക്ക് തല പൊട്ടിപൊളിയുന്നത് പോലെ തോന്നി.

അവൾക്ക് വേദന സഹിക്കാൻ പറ്റുന്നതിനപ്പുറമായപ്പോൾ അവൾ തലയിൽകൈകൾ വച് നിന്നു. പെട്ടെന്ന് തന്നെ അവളെ ബോധം മറഞ്ഞുവീണു. അനുവിനെ ആഹാരം കഴിക്കാൻ വിളിക്കാൻ വന്ന Angelz കാണുന്നത് അനു ബോധംകെട്ട് കിടക്കുന്നതാണ്. അച്ചു അവളെ തറയിലിരുന്ന് തട്ടിവിളിച്ചെങ്കിലും അനു എണീച്ചില്ല. അവർ Devilzനേയും വിളിച്ചു. Devilz വീട്ടിലേക്ക് ഡോക്ടറിനെ വിളിച്ചുവരുത്തി. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഓഫിസിൽ ഒരു പ്രധാനപ്പെട്ട ഫയൽ നോക്കിയിരിക്കുമ്പോഴാണ് വിഷ്ണുവും, ഇച്ചുവും കൂടി റാമിനെ ഫോണിൽ വിളിച്ചത്.അനു ബോധം കെട്ട് വീണെന്ന് അവർ പറഞ്ഞതും റാമിന്റെ കയ്യിൽ നിന്ന് അവന്റെ ഫോൺ നിലത്തേക്ക് വീണു. അവൻ ഉടനെ അർജുവിനെയും കൂട്ടി വീട്ടിലേക്ക് പോയി. അവിടെയെത്തി വീട്ടിലോട്ട് കയറിയപ്പൊത്തന്നെ ഹാളിൽ എല്ലാവരും സങ്കടത്തോടെ ഇരിക്കുന്നതാണ് അവൻ കണ്ടത്. അവൻ ഉടനെ സ്റ്റെപ്പ് കയറി അവരുടെ റൂമിൽ എത്തിയപ്പോൾ അവൾ തിരിഞ്ഞിരിക്കുന്നതാണ് കണ്ടത്.. "നന്ദ..."

"നിങ്ങളാരാ...?"(അനു) "ന..ന്ദ ഞാ..ൻ റാം.. " "ഏത് റാം??"എന്ന് അനു ചോദിച്ചതും അവനാകെ ഭ്രാന്ത് പിടിക്കുന്നതുപോലെ തോന്നി. അവനെ വീണ്ടും അനുവിനെ തനിക്ക് നഷ്ടപ്പെടുമോ എന്ന ഭയം വേട്ടയാടിക്കൊണ്ടിരുന്നു. അവൾ അവന്റെ അടുത്തേക്ക് വന്നിട്ട് അഭിയേട്ടാ...എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. റാം സംശയഭാവത്തിൽ അവളെ നോക്കിയപ്പോൾ അവളെ സൈറ്റടിച്ചിട്ട് പുറകിലോട്ട് നോക്കാൻ കണ്ണുകൊണ്ട് കാണിച്ചു. അവന് പുറകിലോട്ട് നോക്കിയപ്പോ എല്ലാവരും സന്തോഷത്തോടെ നിൽക്കുന്നുന്നതാണ് കണ്ടത്. ഇച്ചു റാമിന്റെ തോളിൽ തട്ടിയിട്ട് *അനുവിന്റെ ഓർമ തിരിച്ചുവന്നടാ..*എന്ന് പറഞ്ഞതും റാം അത്ഭുതപ്പെട്ട് അനുവിനെ നോക്കിയപ്പോൾ റാം ചിരിച്ചുകൊണ്ട് അവളെ പൊക്കിയെടുത്ത് വട്ടം ചുറ്റി. പിന്നെ അവളെ ചുംബനങ്ങളാൽ മൂടി.. തന്റെ പ്രാണനെ തിരിച്ചുകിട്ടിയതിലുള്ള സന്തോഷം അവന്റെ ആ പ്രവർത്തിയിൽ തന്നെ വ്യക്താമായിരുന്നു. സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു. അനു അത് തുടച്ചുകൊടുത്തിട്ട് റാമിന്റെ കണ്ണുകൾ പൊത്തിയിട്ട് ഒരു സർപ്രൈസ് ഉണ്ട് കണ്ണ് തുറക്കരുത്എന്ന് പറഞ്ഞ് അവനെ റൂമിൽനിന്ന് വെളിയിലോട്ട് നടത്തിച്ചു... _____________ ഇതേസമയം മറ്റൊരിടത്ത് 🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸

അടികൊണ്ട് അവശനിലയിലായിരുന്ന അയ്യാളെ ഒരു പെൺകുട്ടി എണീപ്പിച്ച് നിർത്തി വീണ്ടും ഇടിച്ചു. അയ്യാൾ ഇടികൊണ്ട് നന്നേ തളർന്നിരുന്നു. *നീ എന്റെ കയ്യിൽ നിന്ന് രക്ഷപ്പെടാൻ പോണില്ല.. നീ പിച്ചിച്ചീന്തിയ എന്റെ ഈ ശരീരവും എനിക്ക് വേണ്ട!!എന്നെ നീ ദ്രോഹിച്ചപോലെ എത്രപേരെ നീ ദ്രോഹിച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല..പക്ഷെ ആരുടെയോ കണ്ണീരിന്റെ ഫലമായിട്ടാണ് ഞാനിന്നിവിടെ നിൽക്കുന്നത് എന്നറിയാം.. നീ ഓരോ പെണ്ണിൽ നിന്നും ഉതിർന്നുവീണ ഓരോ തുള്ളി കണ്ണീറിനും നീ വില നൽകേണ്ടിവരും. ആ വില നിന്റെ ജീവനാണ്!!അതേടാ... ഞാൻ നിന്നെ കൊല്ലുകതന്നെ ചെയ്യും.. നീ പറയുന്നതുപോലെ ഈ പീറ പെണ്ണ്തന്നെ.. ആ പെണ്ണാണ് നിന്റെ ജീവനെടുക്കുന്നത്!!!** ""Plz.. എ..ന്നെ ഒ..ന്നും ചെ..യ്യ..രുത്. ഞാ..ൻ എ..ത്ര ക്യാഷ് വേ..ണമെ..ങ്കിലും നിന..ക്ക് തരാം.."" *ഹും!!നിന്നെ എനിക്ക് കൊള്ളണമെടാ.. And LaSt GoOdBye...* എന്ന് പറഞ്ഞ് അവൾ ഒരു ചുറ്റികയെടുത്ത് ശക്തിയായി അയ്യാളുടെ തലയിൽ ആഞ്ഞടിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അനു റാമിനെ ഹാളിൽ കൊണ്ടുപോയി നിർത്തിയിട്ട് കണ്ണുകൾ തുറക്കാൻ പറഞ്ഞു. അവൻ തന്റെ മുമ്പിൽ എഴുതിയിരിക്കുന്ന വാക്കുകകൾ വായിച്ചു. HAPPY BIRTHDAY... അനു അവന് കേക്ക് കൊണ്ട് കൊടുത്തിട്ട് Happy Birthday അഭിയേട്ടാ..എന്ന് പറഞ്ഞിട്ട് കേക്ക് കട്ട്‌ ചെയ്യാൻ പറഞ്ഞു. അവൻ കേക്ക് കട്ട്‌ ചെയ്ത് അവൾക്ക് കൊടുത്തു. അവൾ തിരിച്ചും.. പിന്നെ എല്ലാവർക്കും കേക്ക് കൊടുത്ത് ആഘോഷിച്ചു. അർജുൻ അച്ചുവിനോട് ടീവിയിൽ ഒരു പാർട്ടി സോങ് വയ്ക്കാൻ പറഞ്ഞു. അവൾ ചാനൽ മാറ്റുന്നതിനിടക്ക് ഒരു ന്യൂസ്‌ ശ്രദ്ധിയിൽപ്പെട്ട റാം അവളോട് ആ ന്യൂസ്‌ ചാനൽ ഇടാൻ പറഞ്ഞു. *മന്ത്രി ശ്രീധറിന്റെ മകൻ അമൽ ശ്രീധർ കൊല്ലപ്പെട്ടു. കൊലയാളി സ്വമേധയാ കീഴടങ്ങി.അനശ്വര വിജയൻ എന്ന പെൺകുട്ടിയാണ് കൊലയാളി.

തലയിൽ ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ നിന്നും, പ്രതിയുടെ മൊഴിയിൽ നിന്നും വ്യക്തമാകുന്നത്* അത് കേട്ട എല്ലാവരിലും ഞെട്ടൽ ഉണ്ടായിരുന്നു.. പ്രതേകിച് അനുവിന്റെ പേരുള്ള കൊലയാളിയാണെന്ന് അറിഞ്ഞപ്പോൾ. വിഷ്ണുവിന്റെയും, ഇച്ചുവിന്റെയും, റാമിന്റെയും, അർജുന്റെയും കാതുകളിൽ അനു അന്ന് പറഞ്ഞ വാക്കുകകൾ മുഴങ്ങിക്കേട്ടു... *നീ ഈ ചെയ്യുന്നതിനൊക്കെ നീ അനുഭവിക്കും അമൽ!!നീ പെണ്ണിനെയാണ് അന്നും ഇന്നും അപമാനിച്ചത്!!ഒരു പെണ്ണിനെയാണ് നീ നോവിച്ചത്!!ആ പെണ്ണ് തന്നെ ഒരിക്കൽ നിന്റെ കാലനായി വരും. അതൊരിക്കലും ഞാനവണമെന്നില്ല.. ഏതൊരു പെണ്ണ് നിന്നെ വേരോടെ പിഴുതെറിയും...*.....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story