സഖിയെ തേടി..: ഭാഗം 101 | അവസാനിച്ചു

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

മൂന്ന് വർഷങ്ങൾക്ക് ശേഷം... 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 പാർക്കിൽ ഒരു ബെഞ്ചിലിരുന്ന് സംസാരിക്കുകയായിരുന്നു വേണിയും അവളുടെ ഫിയാൻസി അർപ്പിതും. സംസാരിക്കുന്നതിനിടയിലാണ് ആ പാർക്കിലെ ലോണിലൂടെ ഈഴഞ്ഞുവരുന്ന ഒരു പെൺകുഞ്ഞിനെ വേണി കാണുന്നത്. ആ കുഞ്ഞിന്റെ മുഖത്തെ ഓമനത്വ്യം കണ്ടപ്പോൾ വേണി ആ കുരുന്നിനെ എടുത്ത് കൊഞ്ചിച്ചു. പെട്ടെന്നാണ് കുഞ്ഞിനെ അന്വേഷിച്ചുവന്ന അനു അവരെ കാണുന്നത്. അവളിൽ നിന്ന് കുഞ്ഞിനെ എടുത്ത ശേഷം അവൾ ആ കുരുന്നിന്റെ കവിളിലൊരുമ്മ കൊടുത്തു. അപ്പോഴാണ് വേണി അനുവിനെ ശ്രദ്ധിക്കുന്നത്. പക്ഷെ അനുവിന് അവളെ മനസ്സിലായിരുന്നില്ല. "Hai.. തനിക്ക് എന്നെ ഓർമ്മയുണ്ടോ??"(വേണി) "എവിടെയോ കണ്ടുമറന്നതുപോലെ.." അപ്പോഴാണ് റാം അണുവിനെതിരക്കി അങ്ങോട്ട് വന്നത്. വേണിയെ കണ്ടതും റാമിനെ അവളെ മനസ്സിലായി.

"Hai Ram..!!"(വേണി) "Hai വേണി!താനെന്താ ഇവിടെ?" "ഇവിടെ വരാൻ തോന്നി.."(വേണി) "ഇതാരാ??" "ഇത് അർപ്പിത്.. എന്റെ ഫിയൻസിയാണ്.. Next Week നമ്മുടെ മാര്യേജ് ആണ്.." "ആഹാ... Congrats.." റാം അനുവിനെ വേണിയെക്കുറിച്ച് ഓർമിപ്പിച്ചു. അനു അവളെനോക്കി നിറഞ്ഞൊരു പുഞ്ചിരി സമ്മാനിച്ചു. റാമും, അർപ്പിതും പെട്ടെന്നതന്നെ കൂട്ടായി. അനുവും, വേണിയും ഒരു ബെഞ്ചിൽ സംസാരിച്ചുകൊണ്ടിരുന്നു. "മോൾടെ പേരെന്താ?" "Shreshtha Abhiram.. വീട്ടിൽ ശ്രീ എന്നാ വിളിക്കാറ്.." വേണി കുഞ്ഞിനെ കളിപ്പിച്ചുകൊണ്ടിരുന്നു. കുഞ്ഞിപ്പെണ്ണ് ഇടക്കിടക്ക് ചിരിക്കുന്നുമുണ്ട്.. "ഇന്ന് നമ്മുടെ വീട്ടിലൊരു ഫങ്ക്ഷൻ ഉണ്ട്.. വീടിവിടെ അടുത്തല്ലേ.. നിങ്ങൾ വരുന്നോ..?

എല്ലാവരെയും പരിചയപ്പെടുകയും ചെയ്യാം.."(റാം) "Ok" (അർപ്പിത് &വേണി) അങ്ങനെ അവർ രണ്ടു കറുകളിലായി വീട്ടിലേക്ക് വിട്ടു. ആ വീട് വളരെ നന്നായി അലങ്കരിച്ചിരുന്നു. ഹാളിൽ ബലൂണുകളും മറ്റും കൊണ്ട് നന്നായി അലങ്കരിച്ചിരുന്നു. ഇന്ന് ആമിയുടെയും ഇച്ചുവിന്റെയും മകൾ ശ്രീഷ്‌നയുടെ ഒന്നാം പിറന്നാളാണ്. എല്ലാവർക്കും റാം വേണിയെ പരിചയപ്പെടുത്തിക്കൊടുത്തു. വേണി എല്ലാവരെയും പെട്ടന്ന് പരിചയപ്പെട്ടു. ഇനി നമുക്ക് പരിചയപ്പെടാം.. റാമിനും അനുവിനും ഒരു മകൾ ശ്രേഷ്ഠ എന്ന ശ്രീ.., അർജുനും അച്ചുവിനും ഒരു മകൻ ശ്രെയസ് എന്ന സച്ചുകുട്ടൻ. ശ്രേഷ്ഠക്കും ശശ്രെയസിനും ഒന്നര വയസ്സുകഴിഞ്ഞു. ഇച്ചുവിന്റെയും ആമിയുടെയും മകൾ ശ്രീഷ്‌ന എന്ന പൊന്നു. വിഷ്ണുവിനും മിന്നുവിനും ഒരു മകൻ യാദവ് എന്ന യെദു. Angelzലും Devilzലും പ്രവിക്കും കിച്ചുവിനും ഒരു മകൾ അമൃത. സിദ്ധുവിനും പാറുവിനും ഒരു മകൾ ശ്രേയ. ആഹിക്കും അപ്പുവിനും ഒരു മകൻ ദർശൻ. അരുണിനും കാര്ത്തുവിനും ഒരു മകൻ തരുൺ. ആദിക്കും ദേവുവിനും ഒരു മകൾ തൃഷ. അശ്വിനും റിയക്കും ഒരു മകൻ വിശാഖ്. മഹിക്കും ലച്ചുവിനും ഒരു മകൾ വേദ. ഇനിയുള്ളത് മുറച്ചെറുക്കൻസ്.. കണ്ണനും പ്രീയക്കും ഒരു മകൻ ദാക്ഷാഗ്. ഹരിക്കും മീരക്കും ഒരു മകൻ പ്രജിത്ത്.ശ്യാമിനും ശ്രുതിക്കും ഒരു മകൻ ആദ്രവ്. വരുണിനും സൂര്യക്കും ഒരു മകൻ ഋഷിൻ. ശിവനും മാളുവിനും ഒരു മകൻ അവനീത്.

ദീപുവിനും ധന്യക്കും ഒരു മകൻ ആശ്വന്ത്. സച്ചുവിനും ആവണിക്കും ഒരു മകൻ സഞ്ജിത്. മനുവിനും ദീപക്കും ഒരു മകൻ പ്രജിൻദേവ്. മഹേഷിനും ഭാമക്കും ഒരു മകൻ അൻകിത്. ധ്യാനിനും പൗര്ണമിക്കും ഒരു മകൻ ആരോഹ്. അരവിന്തിനും ആദ്യക്കും ഒരു മകൻ പ്രജ്. *ചുരുക്കിപ്പറഞ്ഞാൽ അണുവിനെപ്പോലെ ശ്രേഷ്ഠ മോൾക്കും മുറച്ചെറുക്കൻസ് കൂടുതലാണെന്ന്* പരിചയപ്പെടലൊക്കെ കഴിഞ്ഞ് പൊന്നുവിനെ ചേർത്തിപിടിച്ചു ഇച്ചുവും ആമിയും കേക്ക് കട്ട്‌ ചെയ്തു. പിന്നെ ആഘോഷം ആയിരുന്നു. കുട്ടികളുടെ കളികൾ അതോനൊക്കെ കൂടുതൽ ഭംഗിയേകി.. പാർട്ടി ഒക്കെ കഴിഞ്ഞ് രാത്രി എല്ലാവരും കിടന്നു. കുറച്ചുകഴിഞ്ഞപ്പോൾ അനു ഞെട്ടിയുണർന്നു. അവൾ ജനലിന്റെ അടുത്തേക്ക് പോയി ജനൽ തുറന്നപ്പോൾ മഴചാറുന്നുണ്ടായിരുന്നു. അനു അവരുടെ മെയിൻ ബാൽക്കണിയിൽ പോയി മഴകൊള്ളാതെ നിന്നിട്ട് കൈകൾ മഴയിൽ നീട്ടിനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ അവളെ ആരുടയോ കൈകൾ ചുറ്റിവരിഞ്ഞു. അവൾക്ക് അത് റാം ആണെന്ന് അറിയാമെങ്കിലും അവൾ തിരിഞ്ഞു നോക്കിയില്ല. "എന്റെ ഭാര്യ ഞാൻ എന്റെ *🥀സഖിയെ തേടിയ🥀കഥ ഓർക്കുകയായിരുന്നോ?? എന്ന് ആർദ്രമായി അവൻ ചോദിച്ചു. അവിൾ അതിന് ചെറുതായൊന്നു പുഞ്ചിരിച്ചു. പിന്നെയവിടെ നിശബ്ദത തളംകെട്ടി നിന്നു.. ഇതേസമയം ആ ബാൽക്കനിയുടെ അറ്റാതായി മഴയും നനഞ്ഞുകൊണ്ട് അർജുനും അച്ചുവും ഉണ്ടായിരുന്നു.

അച്ചു നാണത്താൽ അർജുന്റെ നെഞ്ചിലേക്ക് മുഖമമർത്തി നിന്നു. എന്നിട്ട് ഒരു ടവ്വൽ കൊണ്ടുവന്ന് അവന്റെ മുടി തൂവർത്തികൊടുത്തു. അവൻ തിരിച്ചും അവളുടെ മുടിയിഴകൾ തുവർത്തി. അപ്പോഴാണ് അവർ റാമിനെയും അനുവിനെയും കാണുന്നത്. റാമും അനുവും അവരെ കണ്ടുരുന്നു.പെട്ടെന്ന് ശ്രീ കരയാൻ തുടങ്ങി. റാം പോയി കുഞ്ഞിനെയെടുത്തു. കുഞ്ഞ് അപ്പോഴും കരച്ചിൽ നിർത്തിയില്ല. അതുകേട്ട് സച്ചുവും കരയാൻ തുടങ്ങി.. അർജുനും അച്ചുവും റാമും അനുവും കൂടി ഒരുമിച്ചുനിന്ന് കുഞ്ഞുങ്ങളുടെ കരച്ചിൽ നിർത്താൻ നോക്കിയിട്ടും പറ്റിയില്ല. സച്ചുമോൻ കരയുന്നത് നിർത്തിയെങ്കിലും ശ്രീ കരയുന്നത് നിർത്തിയില്ല. റാം മോളെ അനുവിന്റെ കയ്യിൽ കൊടുത്തു. അപ്പോൾ ശ്രീ വിങ്ങിക്കൊണ്ട് "മ്മ.."എന്ന് പറഞ്ഞു. അതുകേട്ട് അനുവിന്റെ കാണുകൾ വിടർന്നു. സന്തോഷം കൊണ്ട് അവളിൽ നിന്ന് അശ്രുകൾ പൊഴിഞ്ഞു. അച്ചുവും, അർജുനും, റാമും അനുവും ആ സന്തോഷത്തിൽ നിന്നപ്പോഴാണ് സച്ചുമോൻ അച്ചുവിന്റെ കഴുത്തിലൂടെ കയ്യിട്ടിട്ട് മ്മ..എന്ന് പറഞ്ഞ് അവളുടെ കവിളിൽ കുഞ്ഞിപ്പല്ലുകൾ ആഴ്ത്തിയത്. അച്ചുവിനും അതുകേട്ടപ്പോൾ സന്തോഷം ആയിരുന്നു.. അവരിൽ നാലുപേരുടെയും ഉള്ളം സന്തോഷം കൊണ്ട് നിറഞ്ഞു.. ആ സന്തോഷത്തിൽ പങ്കുചേരാനെന്നവണ്ണം അവിടെ മഴ തോരാതെ പെയ്തുകൊണ്ടിരുന്നു!! (അവസാനിച്ചു) 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

സഖിയെ തേടി എന്ന നോവൽ ഇവിടെ തീരുകയാണ്.. സപ്പോർട്ട് ചെയ്ത്, ഓരോ പാർട്ടിനും വേണ്ടി കാത്തിരുന്ന, ഗിഫ്റ്റ് തന്ന നിങ്ങളോട് ഒത്തിരി ഒത്തിരി സ്നേഹം ❤❤.. പിന്നെ കഴിഞ്ഞ പാർട്ടിലെ ഒരു ഡൌട്ട് ക്ലിയർ ചെയ്യാം... അമലിനെ കൊന്നത് അനു അല്ല,അത് വേറെ അനശ്വര വിജയൻആണ്.. ഒരാളുടെ പേരുള്ള കുറച്ചുപേർ കാണില്ലേ.. അതുപോലെ അനശ്വര വിജയരാഘവൻ എന്നതിനെയാണ് അനശ്വര വിജയൻഎന്ന് ഞാൻ വച്ചത്. ചിലപ്പോൾ അനശ്വര വിജയൻ എന്ന് പേരുള്ള ഒരാളുണ്ടായിരിക്കാം 😉.. പിന്നെ ഈ കഥയിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്രം ഏതാണ്? എന്തുകൊണ്ട്? എന്നൂടെ പറയണേ... എല്ലാവർക്കും നായികയും നായകനെയും ഇഷ്ടവണമെന്ന് ഇല്ലല്ലോ 😉 എന്ന് എന്റെ ഓരോരു അനിയന്റെ birthday ആയിരുന്നു😌... അവന്റെ birthdayയുടെ അന്നുതന്നെ ഞാൻ സ്റ്റോറി തീർത്തു 😁.. ഈ സ്റ്റോറിയെക്കുറിച്ച് എല്ലാവരും അഭിപ്രായം അറിയിക്കണം(ഒളിച്ചു വായിക്കുന്നവരും🙈)സെഞ്ച്വറി അടിച്ചിരിക്കുന്നു🎉🎉🎉🎊 അടുത്ത സ്റ്റോറിയുമായി ഉടനെ വരുന്നതാണ്... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story