സഖിയെ തേടി..: ഭാഗം 11

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) കോളേജിൽ നിന്ന് വന്നപ്പോൾ നല്ല ക്ഷീണം ഉണ്ടായിരുന്നു.ഞാൻ ചെയർമാൻ ആയത്കൊണ്ട് ഓരോരോ കാര്യങ്ങൾ ചെയ്ത് എന്റെ നടുവൊടിഞ്ഞു.ഹോ🤯.അപ്പോഴാണ് നല്ല പാൽപ്പായാസത്തിന്റെ മണം നാസികയിലേക്ക് തുളച്ച്കയറിയത്. എനിക്ക് പാൽപായസം ഒത്തിരി ഒത്തിരി ഇഷ്ടമാണ്(പാൽപായസം ഇഷ്ടമുള്ളവർ കമന്റ്‌ ഇടുക).ഞാൻ കിച്ചണിലേക്ക് എത്തിനോക്കിയപ്പോൾ കാണുന്നത് അമ്മ അടിപൊളി പാൽപായസം ഉണ്ടാകുന്നതാണ്. ഞാൻ കിച്ചണിലോട്ട് കയറിച്ചെന്നു. അപ്പോൾ ഇവിടെത്തെ 2 കുരിപ്പുകൾ എന്നെ ആക്കാൻ തുടങ്ങി. അമ്മേ പായസം കുറച്ച് മാറ്റിവച്ചേക്ക് അല്ലെങ്കിൽ എന്നാർക്കും പായസം കിട്ടില്ല -ആമിക്കുട്ടി ശരിയാ അമ്മേ..

പായസം ഉണ്ടാക്കി കഴിഞ്ഞോ. പൂച്ച മണംപിടിച്ചു വന്നതുകണ്ട് ചോദിച്ചതാ - ജിത്തു അങ്ങനെ എല്ലാരുംകൂടി എന്റെ റാമിനെ കളിയാക്കണ്ട. ജിത്തു നീ ഞാൻ ഇലയപ്പം ഉണ്ടാക്കുമ്പോൾ മണംപിടിച്ചുവരുന്നതോ. പിന്നെ ആമി നീ എന്ന് ഞാൻ ബിരിയാണി ഉണ്ടാക്കുന്നെന്ന് പറയുന്നോ അന്ന് പഠിക്കാൻ പോകാതെ വീട്ടിൽ കുത്തിയിരിക്കുന്ന പെണ്ണാണ്. അപ്പൊ റാമിനെ നിങ്ങൾ കളിയാക്കേണ്ട ഒരു ആവിശ്വവും ഇല്ല😏 - അമ്മ അങ്ങനെ പറഞ്ഞുകൊടുക്ക് അമ്മേ -ഞാൻ ഓഹ് ഒരു അമ്മയും മോനും😒-ജിത്തു & ആമി അമ്മേ അതൊക്ക പോട്ടെ. പായസം ഉണ്ടാക്കി കഴിഞ്ഞോ - ഞാൻ ആഹ് മോനെ -അമ്മ അമ്മേ എന്നെങ്കിലും പ്രതേകത ഉണ്ടോ - ഞാൻ ആഹ്‌ഡാ, ഇന്ന് നിന്റെ കിങ്ങിണിടെ 80 ആം പിറന്നാളാണ് -അമ്മ ഞാൻ കിങ്ങിണിയെ പോയി കണ്ടിട്ട് വരാം -ഞാൻ ഞാൻ പോയി ഫ്രഷായി കിങ്ങിണിയുടെ റൂമിലേക്ക് പോയി.

അപ്പോൾ കിങ്ങിണി ഉറങ്ങുകയായിരുന്നു. ഞാൻ അടുത്ത് പോയി "സന്തോഷ ജന്മദിനം കുട്ടിക്ക്"എന്ന് ഒരു അലർച്ചയായിരുന്നു.പെട്ടന്ന് കിങ്ങിണി ഞെട്ടി എണീച്ചു. എന്നിട്ട് എന്റെ ചെവിയിൽ പിടിച്ചിട്ട് "ഇനി നീ എന്റെയടുത്ത് വന്ന് എന്തെങ്കിലും ഉറക്കെ പറയോ"എന്ന് ചോദിച്ചു. ഞാൻ "ഇല്ലാ, സോറി കിങ്ങിണിന്ന്"പറഞ്ഞിട്ടാണ് ആള് വിട്ടത്. പിന്നെ ഞാനും കിങ്ങിണിയും സംസാരിച്ച് ഇരുന്നപ്പോളാണ് അമ്മ പാൽപായസവും കൊണ്ട് വന്നത്. ഞാൻ പായസം കുറച്ച് കിങ്ങിണിക്കും കുറച്ച് അമ്മയ്ക്കും കുറച്ച് ജിത്തൂനും ആമിക്കും കൊടുത്ത് ഞാനും കുടിച്ചു. പായസം കുടിച്ചുകഴിഞ്ഞപ്പോൾ അമ്മ നിനക്ക് നല്ല ക്ഷീണമുണ്ട്. പോയി കിടന്നുകൊള്ളാൻ പറഞ്ഞു.

ഞാൻ ബെഡിൽ കയറി കിടന്ന് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഉറക്കത്തിലേക്ക് വഴുതിവീണു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ വീട്ടിൽ വന്നപ്പോൾ സിറ്റൗട്ടിൽതന്നെ എന്റെ പ്രിയപ്പെട്ട സഹോദരൻ അക്കു ഇരുന്ന് പഠിക്കുന്നത് കണ്ടു. അപ്പോഴേ എനിക്ക് മനസിലായി അമ്മ ഭദ്രകാളി ആയിട്ടുണ്ടെന്ന്. ഞാനെന്റെ റൂമിൽ പോയി ഫ്രഷായിട്ട് കിച്ചനിലേക്ക് ചെന്നപ്പോൾതന്നെ പഴംപൊരിയുടെ മണം മൂക്കിൽതുളച്ച് കയറി. അമ്മയുണ്ടാക്കുന്ന പഴംപൊരി uff🔥🔥🔥.ഞാൻ പമ്മി പമ്മി അമ്മയുടെ പിറകിൽ ചെന്നിട്ട് അച്ഛന്റെ സൗണ്ടിൽ "ശ്രീജേ നീ പഴപൊരി ഉണ്ടാക്കിയോ "എന്ന് ചോദിച്ചു ആഹ് ഞാൻ ഉണ്ടാക്കി -അമ്മ പഴപൊരി ഒട്ടും കൊള്ളില്ല ആഹാ അങ്ങനെ പറയണ്ട. ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞമ്മ തിരിഞ്ഞ് ഒരു ചൂടുള്ള പഴപൊരിയെടുത്തു എന്റെ വായിൽ കുത്തി കയറ്റി തന്നു.

പിന്നെ തലയിൽ കൂടി പുകയൊക്കെ പറക്കുന്നപോലെ തോന്നി🤯.എന്റമ്മോ ഞാൻ സ്വർഗ്ഗവും നരകവും ഒന്നിച്ചുകണ്ടു. പിന്നെ "നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോല്ലേ"എന്ന് അമ്മയുടെ ഡയലോഗും കേട്ടപ്പോൾ എനിക്ക് തൃപ്തിയായി. ഞാൻ അമ്മയെ തുറിച്ച് നോക്കിയിട്ട് റൂമിലോട്ട് പോയി. രാത്രി 7 മണിയായപ്പോൾ അച്ഛൻ ഓഫീസിൽനിന്ന് വന്ന്. പിന്നെ വിശേഷങ്ങളൊക്കെ പറഞ്ഞുഒരുമിച്ചിരുന്നു ഫുഡ്‌ കഴിച്ചു.പിന്നെ എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി. അച്ഛനും, അമ്മയും താഴത്തെ മുറിയിലും, ഞാൻ മുകളിലത്തെ ബാൽക്കണിഉള്ള റൂമിലും, എന്റെ റൂമിന്റെ ഇടത് വശത്തെ മുറി അച്ചുന്റെയും വലത്വശത്തെ മുറി അക്കുന്റെയും ആണ്. പിന്നെ കുറച്ച്നേരം പാട്ട് കേട്ട് ഉറങ്ങിപ്പോയി..🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story