സഖിയെ തേടി..: ഭാഗം 13

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) അങ്ങനെ നാളെയാണ് ഫ്രഷേഴ്‌സ് ഡേ. പാറുവിനും ദേവുവിനും നല്ല പേടിയുണ്ട്. ബാക്കിഎല്ലാവരും ഭയങ്കര സന്തോഷത്തിലാണ്. task ഏതാണെന്നറിയില്ല.അതെന്തായാലും എനിക്ക് ഒരു പ്രശ്നവും ഇല്ല. പിന്നെ നമ്മൾ brothersസിനോട് യാത്ര പറഞ്ഞ് വീട്ടിലേക്ക് പോയി.വീട്ടിൽ എത്തിയപ്പോൾ അച്ചു സ്കൂളിൽനിന്ന് വന്നതേഉള്ളു. അവൾ അമ്മയെ ഒന്ന് പറ്റിക്കാമെന്ന് പറഞ്ഞു. അങ്ങനെ അവളും ഞാനും പമ്മി പമ്മി കിച്ചണിലേക്ക് പോയി. അവിടെ അമ്മ പിടിപ്പത്പണിയിലാണ് അതുകൊണ്ട് നമ്മൾ വന്നതൊന്നും അറിഞ്ഞില്ല. എന്റെ കൈയ്യിൽനിന്ന് വാച്ച് തറയിൽവീണു. അത് എടുക്കാൻവേണ്ടി ഞാൻ കുനിഞ്ഞതും, അച്ചു അമ്മയെ "ട്ടോ"എന്ന് പറഞ്ഞു പേടിപ്പിച്ചതും അമ്മയുടെ കൈയിലിരുന്ന പ്ലേറ്റ് താഴെവീണതും,അതിലൊരു പീസ് ചില്ല് എന്റെ കൈയ്യിൽ തറച്ചതും ഒരുമിച്ചായിരുന്നു. പിന്നെ ഞാൻ പതിയെ ആ ചില്ല് എടുത്ത്മാറ്റിയിട്ട് ക്ലീൻ ചെയ്ത് മരുന്ന് വച്ച് കെട്ടിവെച്ചു. അമ്മ അപ്പോഴും അച്ചുനെ വഴക്ക് പറയുന്ന തിരക്കിലാണ്. അവസാനം ഞാൻഇടപെട്ട് പ്രശ്നം സോൾവ് ആക്കി.

പിന്നെ നമ്മൾ ചായയൊക്ക കുടിച്ച് T.V കണ്ടുകൊണ്ടിരുന്നപ്പോൾ അച്ഛൻ ഓഫീസിൽനിന്ന് വന്നു. അച്ഛന് എന്നെവിടെയോ പോകണമെന്ന് പറഞ്ഞതുകൊണ്ട് ഇന്ന് നേരത്തെ വന്നു. പിന്നെ ഞാൻ റൂമിൽ പോയി കിടന്നു. നാളേക്ക് ഇനി എന്തെന്നറിയാതെ... 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ കോളേജിൽ പോയപ്പോൾ അർജുവും ആഹിയുമൊഴിച്ച് എല്ലാവരും ഭയങ്കര ചർച്ചയിലാണ്. ഇവിടെ എന്താ ഒരു ചർച്ച എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ അവരുടെ പെണ്ണിനെ എങ്ങനെ വളക്കാം എന്ന് ആലോചിക്കുന്നതാണെന്ന് പറഞ്ഞു. പിന്നെ നമ്മൾ ക്ലാസ്സിൽ കയറി. സാറുമാരും ടീച്ചേഴ്സും മാറിമാറിവന്ന് പഠിപ്പിച്ചിട്ട് പോയി. പിന്നെ... നാളെയാണ് ഫ്രഷേഴ്‌സ് ഡേ. അതിനുള്ള പരിപാടികൾ നോക്കണം. പിന്നീട് DEVILZ ഇറങ്ങാൻനേരത്തു ഞാനുംകൂടി പോകാൻ പോയപ്പോൾ ഒരു കുട്ടിവന്ന് എന്നോട് പ്രിൻസി വിളിക്കുന്നെന്ന് പറഞ്ഞത്. പിന്നെ ഞാൻ പ്രിൻസിയുടെ അടുത്തേക്ക് പോയി കാര്യം ചോദിച്ചപ്പോൾ നാളത്തെ ഫ്രഷേഴ്‌സ് ഡേയെ കുറിച്ച് ഓർമിപ്പിക്കാനാണ് വിളിച്ചതെന്ന് പറഞ്ഞു.

പിന്നെ അവിടത്തെ കാര്യങ്ങളെല്ലാം സെറ്റാക്കി ഞാനും DEVILZ ഉം വീട്ടിലോട്ട് വിട്ടു. വീട്ടിൽ എത്തിയപ്പോൾ കിങ്ങിണി ആരോടോ സംസാരിക്കുന്നത് കേട്ടു. ഞാൻ അകത്തോട്ട് കയറി നോക്കിയപ്പോൾ വീട്ടിന്റെ അടുത്തുള്ള മേരിചേച്ചി കിങ്ങിണിയോട് സംസാരിക്കുന്നതാണ് കണ്ടത്. എന്നെ കണ്ടപ്പോൾ മേരിചേച്ചി എന്നോട് "എങ്ങനെയൊക്കെ നടന്നാൽ മതിയോ മോനും ഒരു പാതിയെ വേണ്ടെന്ന്" ചോദിച്ചത്. അവരെന്നെ എവിടെവച്ച് കണ്ടാലും ഇതുപോലെ ചോദിക്കും. ഞാൻ "അതൊക്ക സമയമാകുമ്പോൾ വരുമെന്ന് പറഞ്ഞു".പിന്നെ കിങ്ങിണിയും മേരിചേച്ചിയുംകൂടി ഭയങ്കര കത്തിയടിയായിരുന്നു. ഹോ ഭയാനകം 😵 പിന്നെ കുറച്ച് നേരം അവിടെയൊക്കെ നിന്ന് ചായയൊക്ക കുടിച്ച് T.V ഒക്കെ കണ്ട് സമയം തള്ളിനീക്കി. പിന്നെ അച്ഛൻവന്ന് എന്റുടെ ഇന്നത്തെ വിശേഷങ്ങളൊക്ക ചോദിച്ചു. ഞാൻ ഇന്ന് അങ്ങനെ ഒരുവിശേഷവുമില്ല നാളെയാണ് ഫ്രഷേഴ്‌സ് ഡേയെന്ന് പറഞ്ഞു. പിന്നെ ഞാൻ അച്ഛന്റുടെ കാര്യങ്ങളൊക്കെ ചോദിച്ചു. നമ്മൾ ഫ്രണ്ട്‌സ് പോലെയാണ്.

എന്തിയും അച്ഛൻ കട്ട സപ്പോർട്ട് ആണ്. പിന്നെ നമ്മൾ ഒരുമിച്ചിരുന്ന് ഫുഡ്ക്കെ കഴിച്ച് കിടന്നുറങ്ങി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാനിന്ന് 5:30 ആയപ്പോൾ എണീറ്റു. എന്താണെന്നോ ഞാനൊരു ദു:സ്വപ്നം കണ്ടു ഞാനിന്നൊരു ആക്‌സിഡന്റിൽ പെടുന്നതായിട്ട്. അതുകണ്ട് ഞാൻ ഞെട്ടി ഉണർന്നതാണ്. പിന്നെയെല്ലാം സാധാരണ പോലെ.പിന്നെ സമയം നോക്കിയപ്പോളാണ് ഞാൻ താമസിച്ചുഎന്ന് അറിഞ്ഞത്. ഞാൻ വേഗംപോയി റെഡിയായി ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. അപ്പോൾ അവിടെ ഒരു മുത്തശ്ശി റോഡ് കടക്കാൻ പാടുപെടുന്നത് കണ്ടു. ഞാൻചെന്ന് ആ മുത്തശ്ശിയെ മറുവശത്താക്കി സഹായിച്ചു. അതുകഴിഞ്ഞ് ഞാൻ തിരിച്ച് ആ സൈഡിലേക്ക് പോകാൻ ഇറങ്ങിയതും ഒരു white verna എന്നെ ഇടിക്കാനായി വന്നു. ഞാനൊരു നിമിഷത്തേക്ക് പകച്ചുപോയി ഞാൻ പെട്ടന്ന് കണ്ണടച്ചു. കുറേനേരമായി ഒന്നും സംഭവിക്കാതെ ഇരുന്നപ്പോൾ അതിൽനിന്നൊരാൾ ഇറങ്ങി വരുന്നത് കണ്ടു 😍😍🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story