സഖിയെ തേടി..: ഭാഗം 14

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ഇന്ന് ഞാൻ ഫ്രഷേഴ്‌സ് ഡേ ആയതുകൊണ്ട് നേരത്തെ പോകാണെമെന്ന് വിചാരിച്ചു. ഇറങ്ങാൻ നേരത്താണ് അച്ഛൻ കുറച്ച് important ഫയൽസ് എടുത്ത് നോക്കാൻ പറഞ്ഞത്. ഞാൻ അതൊക്കെ നോക്കി കഴിഞ്ഞപ്പോഴേക്ക് സമയം താമസിച്ചിരുന്നു. പിന്നെ ഞാനെന്റെ white Verna കാറുമെടുത്ത് കോളേജിലേക്ക് വിട്ടു. പോകുന്നു വഴിക്കാണ് ഒരു പെണ്ണ് റോഡിന്റെ നടുക്ക് നിൽക്കുന്നത് കണ്ടത്. ഞാൻ അപ്പോഴേ കാറിന്റെ ബ്രേക്ക്‌ ചവിട്ടിയത്കൊണ്ട് ആ പെണ്ണിന്നൊന്നും പറ്റിയില്ല. ഞാൻ ദേഷ്യത്തിൽ കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് പോയി. ഞാൻ അവളോട് എന്തോ പറയാൻ നോക്കിയപ്പോൾ അവൾ കണ്ണടച്ച് നിൽക്കുകയായിരുന്നു. കുറച്ചു കഴിഞ്ഞ് അവൾ കണ്ണ് തുറന്നു. അവളുടെ ആ കണ്ണ് ഞാൻ എവിടെയോ കണ്ടത്പോലെ. But എവിടെയാണെന്ന് പിടികിട്ടുന്നില്ല 🤔

കൂയ് നിങ്ങൾക്ക് അറിയാമോ ഇവളെ ഞാൻ എവിടെവെച്ചാണ് കണ്ടിട്ടുള്ളതെന്ന്🤔.പിന്നെ ഞാൻ സ്വബോധം വീണ്ടെടുത്ത് അവളോട് ചൂടായി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) പിന്നീട് എന്റെടുത്ത് ആരോ നിൽക്കുന്നതുപോലെ തോന്നിയപ്പോളാണ് ഞാൻ കണ്ണുതുറന്നത്. മുമ്പിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഞാൻ അസ്തമിച്ചു പോയി😍😍.എന്നാ സൗന്ദര്യമാണ്‌ ഇയ്യാൾക്ക് 😍❤️.ഞാൻ അയ്യാളെ നോക്കിക്കൊണ്ട് നിൽക്കുമ്പോഴാണ് അയ്യാളുടെ "എന്താഡി നിനക്ക് കണ്ണില്ലേ"എന്നൊരു ചോദ്യം കേട്ടത്. ഡോ.. എന്നോട് സോറി പറയുന്നതിന് പകരം തന്നെന്നോട് ദേഷ്യപ്പെടുന്നോ -ഞാൻ അല്ലഡി, നിന്നെഞാൻ താലോലിക്കാം😠-അയ്യാൾ അയ്യോ, അതൊക്ക സാറിന് പാടല്ലേ😏

-ഞാൻ ഡി ഡി.. നിന്റെ നാക്കിന്റെ നീളം കുറയ്ക്ക്. അല്ലെങ്കിൽ നീ എന്റെ കയ്യിൽനിന്ന് വാങ്ങും - അയ്യാൾ തരുമ്പോൾ dairymilk ഇന്റെ സിൽക്ക് വാങ്ങിത്തന്നാൽ മതി - ഞാൻ അയ്യോ, വാങ്ങിത്തരാൻ പറ്റിയൊരു മുതല് -അയ്യാൾ പോടാ കുരങ്ങാ… നീ പോടീ എരുമേ.. എരുമ ഇയ്യാളുടെ കെട്ടിയോള്.. പോടീ.. നീ പോടാ ചിമ്പാൻസി.. നീ പോയി കഴുതേ... നീ പോടാ തവളെ... നീ പോടീ മരപ്പട്ടി... നീ പോടാ ഈനാംബീച്ചി... പോടാ... പോടീ... (ഈ പാർട്ട്‌ വായിക്കുന്നവർ പോടീ.. പോടാ.. പോടീ.. പോടാ എന്നുള്ള പാട്ട് പാടിക്കോള്ളു😂) വെയിറ്റ് ✋️- ഞാൻ എന്താ 🤨 കുറച്ച് വെള്ളം തരോ 🤕-ഞാൻ ഞാനും വെള്ളം കുടിക്കട്ടെ ഭയങ്കര ദാഹം 😌-അയ്യാൾ അങ്ങനെ അയാൾ പോലെ ആ കാറിൽനിന്ന് 2 കുപ്പി വെള്ളമെടുത്ത് എനിക്കും തന്ന് അയ്യാളും കുടിച്ചു.

(എന്താല്ലേ, അടികൂടിക്കൊണ്ടിരുന്നവർ ഒരുമിച്ചിരുന്നു വെള്ളം കുടിക്കുന്നു 😂🤣) താൻ തന്റെ നാക്കിന്റെ നീളം കുറക്കണേ.. ഇതുപോലെ ആരെങ്കിലുംഅടുത്ത് വഴക്കയാൽ നിന്റെ ഗതി അധോഗതി. ഞാൻ ഒരു മുന്നറിയിപ്പ് തന്നതാണ്-അയ്യാൾ ആഹാ അത്രക്കായോ എന്ന് പറഞ്ഞ് ഞാൻ ചുറ്റുമൊന്ന് നോക്കി. വഴിയിലാരും ഇല്ല. ഞാൻ അടുത്തുകിടന്ന ഒരു പാറക്കല്ലെടുത്ത് അയ്യാളുടെ കാറിന്റെ ഗ്ലാസ്സിലേക്ക് ഒറ്റ എറി എറിഞ്ഞു.. നിമിഷ നേരംകൊണ്ട് ആ കാറിന്റെ ഗ്ലാസ്‌ പൊട്ടിച്ചി തറി.അപ്പോൾ അയ്യാളുടെ മുഖം ദേഷ്യംകൊണ്ട് മുറുകുന്നത് ഞാനറിഞ്ഞു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) ഇവൾ ഞാനുദ്ദേശിച്ചപ്പോലെ പാവമൊന്നുമല്ല കണ്ടില്ല എന്റെ കാറിന്റെ ചില്ല് അവൾ പാറക്കല്ല് വച്ച് എറിഞ്ഞു പൊട്ടിച്ചത്. ഞാൻ അവൾക്ക് നല്ലൊരു പണി കൊടുക്കും. ഡി..നീ എന്താടി ഈ കാണിച്ചത്. മര്യാദക്ക് cash തന്നിട്ട് പൊക്കോ ഹെലോ.. താനെന്തിനാ എന്നോട് ചൂടാവുന്നന്നത്. എന്നെവന്ന് ഇടുച്ചതുംപോര ഒരു സോറി പോലും പറയാതെ എന്റുടെ ദേഷ്യപ്പെട്ടിട്ട് cash ചോദിക്കുന്നോ. താനാള് കൊള്ളാല്ലോ -അവൾ ഡി കൂടുതൽ വിളച്ചിലെടുക്കാതെ cash തന്നിട്ട് പൊക്കോ അല്ലെങ്കിൽ നീയിവിടെന്ന് പോകില്ല അങ്ങനെയാണോ എന്ന് പറഞ്ഞ് അവൾ പോകാൻ നോക്കിയപ്പോൾ ഞാൻ അവളുടെ കൈ രണ്ടും ലോക്കാക്കിയിട്ട് ഇനി എങ്ങനെ പോകുമെന്ന എക്സ്പ്രഷൻ ഇട്ട് നോക്കി

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) നിങ്ങളൊക്കെ അയ്യാൾ ചെയ്യ്തത് കണ്ടില്ലേ എന്നിട്ടെന്റെ കൈ ലോക്കാക്കി വച്ചേക്കുന്നു.നിങ്ങളെപ്പോൾ വിചാരിക്കും ഞാൻ അയാളോട് സോറി പറഞ്ഞിട്ട് പോകുമെന്ന് ഞാൻ അനുവാണ് സോറി എന്റെ പട്ടി പറയും 😏😏 ഞാൻ ചുറ്റുമൊന്ന് നോക്കി. ഇപ്പോഴും ഒറ്റ മനുഷ്യരില്ല ഈ ഭാഗത്ത്‌. ഞാൻ ഒന്നും നോക്കിയില്ല. അയ്യാളുടെ വലത്തേ കാൽമുട്ട് നോക്കി ഒരു ചവിട്ടങ് കൊടുത്തു. പയ്യപയ്യെ ആ ലോക്കഴിയുന്നത് ഞാൻ അറിഞ്ഞു. ഞാൻ നോക്കിയപ്പോൾ അയ്യാൾ റോഡിലിനിന്ന് തുള്ളികളിക്കുവാണ് 😂🤣.ഞാൻ ആ തക്കത്തിന് ഓടി അടുത്ത ബസ്സ് സ്റ്റോപ്പിൽ poyininnu.അപ്പോൾ ഒരു ബസ്സ് അതുവഴിവന്നു. പിന്നെ അതിൽ കയറി ഞാൻ കോളേജിലേക്ക് വിട്ടു.

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (രാം) അവളിങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചില്ല. എന്റമ്മോ!എന്തൊരു ചവിട്ടാണ് ആ കുരിപ്പ് ചവിട്ടിയത്. എന്റെ കാല്!.എന്റെ കാറിന്റെ ഗ്ലാസും പോയി, കാലും വേദനിക്കുന്നു 😪.ഞാൻ വീട്ടിലോട്ട് വിളിച്ച് ചന്ദ്രൻചേട്ടനോട് ( വീട്ടിലെ ഡ്രൈവർ)വരാൻ പറഞ്ഞു. പിന്നെ ചേട്ടൻ വന്ന് കാർ റിപ്പയർ ചെയ്യാൻ കൊണ്ടുപോയി. ഞാൻ എന്റെയൊരു കൂട്ടുകാരനെ വിളിച്ച് ആ പെണ്ണിന്റെ ഫുൾ ഡീറ്റെയിൽസ് കണ്ടുപിടിക്കാൻ പറഞ്ഞു. പിന്നെ ഞാൻ ചേട്ടൻ കൊണ്ടുവന്ന ബുള്ളറ്റിൽ കോളേജിലേക്ക് പോയി..🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story