സഖിയെ തേടി..: ഭാഗം 16

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ ജ്യൂസ്‌ ഫുൾ കുടിച്ചത് കണ്ട് സ്റ്റേജിൽ ഉള്ളവരും brothersum എന്തിന് ആ കോന്തൻ വരെ ഞെട്ടി. ആ കോന്തൻ 2 ഗ്ലാസിൽ 3 എണ്ണം വീതം മുളകുള്ളതിൽ 4 എണ്ണം ആക്കി. സാരമില്ല ഞാൻ പണി കൊടുത്തോളാം. ഞാൻ ജ്യൂസ്‌ കുടിച്ചത്കണ്ട് അശ്വിയും ആമിയും വായതുറന്നിരിക്കുന്നത് ഞാൻ കണ്ടായിരുന്നു. ബാക്കിയുള്ള ANGLEZ ഇതല്ല ഇതിനപ്പറവും ചെയ്തവളാണ് ഈ അനു എന്ന രീതിയിൽആണ് ഇരിക്കുന്നത്. ഞാൻ സീറ്റ്‌ വന്നിരുന്നപ്പോൾ അവർ 2 ഉം എങ്ങനെ ആ ജ്യൂസ്‌ കുടിച്ചു? നല്ല എരുവില്ലായിരുന്നോ? എന്നൊക്കെ ചോദിക്കാൻ തുടങ്ങി. ഞാൻ അശ്വിയോടും ആമിയോടും എനിക്കൊരു കുഴപ്പവുമില്ല എന്ന് പറഞ്ഞു സമാധാനിപ്പിച്ചു. പിന്നീട് നമ്മളെല്ലാം ക്ലാസ്സിലേക്ക് പോയി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഫ്രഷേഴ്‌സ് ഡേ പ്രോഗ്രാം കഴിഞ്ഞ് അവന്മാരൊക്കെ എന്നെ ഒരു പരുവമാക്കി. എന്തിനാണെന്നോ...

നിങ്ങൾതന്നെ കേട്ട് നോക്കിക്കെ.. 🤧 നിന്നെ കാരണം ഇനി നമ്മളെങ്ങനെ ഇനി അനുന്റെയും ബാക്കി അനുജത്തിമാരെയും മുഖത്ത് നോക്കും - ആരു അങ്ങനെ പറഞ്ഞുകൊടുക്ക് അരുണേ.. അതുമല്ല ഇവൻ 2 മുളക്കൂടി നമ്മൾകാണാത്തെ ചേർത്തില്ലേ... -മഹി അത്ശരിയാ... നീ എപ്പോഴാടാ അതൊക്ക ചെയ്തേ.. -സിദ്ദു അത് ഞാൻ നിങ്ങളൊക്കെ ജ്യൂസ്‌ ഉണ്ടാക്കി അവിടെ വെച്ചിട്ട് പോയപ്പോൾ - ഞാൻ എന്നാലും റാമേ... നമ്മളോട് ഈ ചതി വേണ്ടായിരുന്നു- പ്രവി ഈ..... 😁 അവൾക്ക് എന്തെങ്കിലും പറ്റിയായിരുന്നെങ്കിലോ... - ആഹി എന്തെങ്കിലുമാകട്ടെ നിങ്ങളെന്നെയൊന്ന് വെറുതെവിട് എന്ന് പറഞ്ഞ് ഞാൻ വെളിയിലോട്ട് നോക്കിയിരുന്നു. അങ്ങനെ അന്നത്തെ ദിവസം അവളെയോ അവളുടെ ഫ്രണ്ട്സിനെയോ നമ്മൾ കണ്ടില്ല. അങ്ങനെ വീട്ടിൽ എത്തിയിട്ട് ഞാൻ അമ്മയുണ്ടാക്കിയ ചായയും കുടിച്ചു ടീവീയും കണ്ട് അങ്ങനെയൊക്കെ സമയം തള്ളിനീക്കി. പിന്നെ 7 മണി ആയപ്പോൾ അച്ഛൻ വന്നു. അച്ഛൻ എന്നോട് ഓഫീസ് റൂമിലേക്ക് വരാൻ പറഞ്ഞു. എനിക്കപ്പോഴേ ഇന്നത്തെ കാര്യം ചോദിക്കാനാണ് വരാൻ വിളിച്ചതെന്ന് പിടികിട്ടി.

ഞാൻ ഓഫീസ് റൂമിലെ സോഫയിൽ വന്നിരുന്നു. അവിടെ ഇരുന്ന് കുറച്ച് നേരം കഴിഞ്ഞപ്പോൾ അച്ഛൻ എന്റെ അടുത്ത്വന്നിരുന്നു. മോനെ...എങ്ങനെയാണ് നിന്റെ കാറിന്റെ ഗ്ലാസ്സ് പൊട്ടിയത് - അച്ഛൻ അത്...അച്ഛാ... ഞാൻ - റാം പറയടാ... നിന്നെ ഞാനൊന്നും ചെയ്യില്ലെന്ന് നിനക്കറിയില്ലേ... ധൈര്യായിട്ട് പറ 😊 - അച്ഛൻ അങ്ങനെ ഞാൻ അച്ഛനോട് ഇന്ന് നടന്നതെല്ലാം പറഞ്ഞുകൊടുത്തു. അപ്പോൾ ആ കുട്ടീടെ പേര് അനൂന്ന് ആണല്ലേ? -അച്ഛൻ ആഹ് -ഞാൻ യഥാർത്ഥ പേരോ? -അച്ഛൻ അനശ്വര വിജയൻ എന്നാണ് അവന്മാർ പറഞ്ഞത് - ഞാൻ നല്ല പേരും നല്ല കുട്ടിയും. നിന്നെ നിലക്ക് നിർത്തണമെങ്കിൽ ഇങ്ങനൊരു പെണ്ണ് വിചാരിക്കണം. നമ്മുക്കിതങ് ആലോചിച്ചാലോ - അച്ഛൻ ഈ.. 😬.അച്ഛാ... ആ അനൂനെ കെട്ടുന്നതും കുർള എക്സ്പ്രസിന് തലവയ്ക്കുന്നതും ഒരുപോലെയാ😤-ഞാൻ ഇപ്പൊ നീ എങ്ങനെയൊക്കെ പറഞ്ഞാലും നീ വൈകാതെ എന്നോട് വന്ന് ഇക്കാര്യം പറയും-അച്ഛൻ ഒരിക്കലും നടക്കാത്ത മനോഹരമായ സ്വപ്നം 😏

-റാം ഞാൻ പിന്നെ ഓഫീസ് റൂമിൽ നിന്ന് വന്നിട്ട് എന്റെ റൂമിലോട്ടാണ് പോയത്. ഞാൻ സഖിയെ... എന്ന പാട്ട് ഫോണിൽ കേട്ടുകൊണ്ടിരുന്നു. പെട്ടെന്ന് ഇന്ന് നടന്ന സംഭവങ്ങൾ എന്റെ മനസിലൂടെ മിന്നിമറഞ്ഞു. അവന്റെ ചുണ്ടിൽ അവൻപോലും അറിയാതെ ഒരു പുഞ്ചിരി തത്തിക്കളിച്ചു.. ❤️ 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ കോളേജിലെ ക്ലാസ്സൊക്കെ കഴിഞ്ഞ് വീട്ടിലോട്ട് പോയി.ഇന്ന് നമ്മളാരും brothersine കണ്ടില്ല. വീട്ടിൽ എത്തിയിട്ട് അമ്മയോട് ഞാൻ ഫ്രഷേഴ്‌സ് ഡേയെ കുറിച്ച് പറഞ്ഞു. അപ്പൊ അമ്മ"ചോദിക്കേണ്ട ആവശ്യം ഇല്ലന്നറിയാം, എന്നാലും ചോദിക്കുവാ.. നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ? -അമ്മ കുഴപ്പമുണ്ടോന്ന് ചോദിച്ചാൽ? 🤨-ഞാൻ കുഴപ്പമുണ്ടോന്ന് ചോദിച്ചത് എന്നാൽ നിനക്ക് വട്ടുണ്ടോന്നല്ല, നിനക്ക് ജ്യൂസ്‌ കുടിച്ചിട്ട് എന്തെങ്കിലും പറ്റിയോ എന്നാണ് ചോദിച്ചത്-അമ്മ അതായിരുന്നോ, ഞാനമ്മയെ തെറ്റ്ധരിച്ചു 😌-ഞാൻ പിന്നെ കുറച്ച് നേരം അച്ചുന്റെടുത്(അനുജത്തി)കുറെ സമയം കളിച്ചും വഴക്കുകൂടിയും സമയം പോയി. പിന്നെ അച്ഛൻ വന്നു. അച്ഛനോട് സംസാരിച്ച് ഉറക്കം വന്നപ്പോൾ റൂമിൽ പോയി കിടന്നു.....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story