സഖിയെ തേടി..: ഭാഗം 19

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ആ കൊനൂനെ ഞാൻ എവിടെയെങ്കിലും കൊണ്ട് കളയും നോക്കിക്കോ എന്ന് പറഞ്ഞത് ഞാൻ തിരിഞ്ഞ് ക്ലാസ്സിലേക്ക് പോയി. അങ്ങനേ ഇനി ഞാൻ അവൾക്ക് എന്ത് പണികൊടുക്കുമെന്ന് ആലോചിച്ചുകൊണ്ട് നിന്നു. അവസാനം എനിക്ക് ഒരു Idea കിട്ടി. "ഇത് നിനക്കൊരു പാഠമായിരിക്കും അനൂ" എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ക്ലാസ്സിൽ ശ്രദ്ധിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ആ കോന്തന് എന്തിന്റെ കുഴപ്പമാണ്? കുരങ്ങൻ. ആദ്യം അയ്യാൾതന്നെ തുടങ്ങിവച്ചതും പോരാ എന്നെ കളിയാക്കുന്നോ😤. ആ കോന്തന് ഞാനൊരു 8 ഇന്റെ പണിതന്നെ കൊണ്ടുക്കുന്നുണ്ട്. അങ്ങനെ വിചാരിച്ചു ഞാൻ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നു.

Notes ഒക്കെ കംപ്ലീറ്റ് ആക്കി. കോളേജ് വിട്ടപ്പോൾ കോളേജിന്റെ മുമ്പിൽതന്നെ BROTHERZ ഉണ്ടായിരുന്നു. പക്ഷെ ആ കോന്തനെ മാത്രം കണ്ടില്ല. എവിടെപോയതായിരിക്കും 🙄?. ഞാനെന്തിനാ അതൊക്ക ചിന്തിക്കുന്നത്. അയാളെ കണ്ടില്ലെങ്കിൽ മനസ്സിനൊരു സമാധാനം ഉണ്ട്. എന്റെ വായിന്റെ വെള്ളം തീരുരല്ലോ... പിന്നീട് എന്നോട് BRPTHERZ സോറി പറഞ്ഞു. ഞാൻ കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് നമ്മൾ ബസ്സിൽ കയറി വീട്ടിൽ പോയി. വീട്ടിൽ എത്തിയപ്പോൾ അമ്മ പറഞ്ഞു സുജചേച്ചി പാൽ കൊണ്ടുവന്നില്ലെന്ന്. അങ്ങനെ ഞാൻ സുജചേച്ചിയുടെ വീട്ടിൽ പോയി. ഞാൻ സുജചേച്ചിയെ തിരക്കി വീട്ടിന്റെ പിറകിലെ തൊഴുത്തിൽ പോയി. അവിടെ ചെന്നപ്പോൾ ചേച്ചി കിങ്ങിണികുട്ടിയേയും ഗൗതമികുട്ടിയെയും(പശുക്കൾ ആണ്😂)

പുല്ല് തീറ്റിക്കുകയായിരുന്നു. എന്റെ കണ്ട് ചേച്ചി ഓടിവന്ന് പാലെടുത്തു തന്നു. ഞാൻ പശുക്കൾക്ക് പുല്ലൊക്കെ ഇട്ട്കൊടുത്തു ചേച്ചിയോട് സംസാരിച്ചുകൊണ്ടിരുന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ കോളേജിൽ നിന്ന് കുറച്ചു നേരത്തെ വീട്ടിൽ വന്നിരുന്നു. വീട്ടിൽ വന്നപ്പോൾ ഞാൻ കാണുന്നത് ആമിക്ക് പുറകിലായി ചോറ്കൊണ്ട് അമ്മ നടക്കുന്നു, അമ്മക്ക് പിറകിലായി പലഹാരങ്ങളും കൊണ്ട് അമ്മിയുടെ പിറകിലായി ജിത്തു നടക്കുന്നു. കിങ്ങിണി അടുത്തിരുന്നു "ദേവി അവൾക്ക് അത് കൊടുക്ക്" എന്നൊക്കെ വിളിച്ചുപറയുന്നു. ഞാൻ കിങ്ങിണിയുടെ അടുത്ത്ചെന്ന് എന്തോ കാര്യമെന്ന് ചോദിച്ചപ്പോൾ കിങ്ങിണി പറയുകാണ്"ആമി മോൾക്ക് കുറച്ചു ദിവസങ്ങളായി വിശപ്പില്ല.

അതുകൊണ്ട് അവളെ കഴിപ്പിക്കുകയാണെന്ന്". ഞാൻ അമ്മേടെ അടുത്തോട്ടു ചെന്നിട്ട് പറഞ്ഞു "അവൾക്ക് വിശപ്പില്ലെങ്കിൽ വേണ്ട, അവൾക്കുള്ളതൂടെ എനിക്ക് തന്നാൽ മതിയെന്ന്". അപ്പോൾ അമ്മയെന്റെ ചെവിപിടിച്ചു തിരിച്ചിട്ട് "ഇതിന് വല്ല മാറുന്നുണ്ടോന്ന് നോക്കാതെ അവളതും കൂടി നീ കഴിക്കുന്നൊന്ന്" പറഞ്ഞു. ഞാൻ കിങ്ങിണിയോട് ഇതിനെന്തെങ്കിലും മരുന്നുണ്ടോന്ന് ചോദിച്ചപ്പോൾ കിങ്ങിണി പറഞ്ഞു "ഉണ്ട്, നാടൻ പശുവിന്റെ പാലിൽ വേപ്പിലഇട്ട് ജ്യൂസ്‌ അടിച്ചു കൊടുത്താൽ വിശപ്പ് വരുമെന്ന്"(ഇത് ഞാൻ ചുമ്മാതെ എഴുതിയിരിക്കുന്നതാണ്. ആരും പരീക്ഷിക്കല്ലേ... പരീക്ഷിച്ചാൽ ബാത്‌റൂമിൽ 2, 3 ദിവസം താമസിക്കാം 😂😂). ഞാൻ മൊബൈലെടുത്തു പാൽ ഓർഡർ ചെയ്യാൻ പോയപ്പോൾ കിങ്ങിണി

"കടയിൽ വാങ്ങാതെ പശുവിനെ വളർത്തുന്ന ഏതെങ്കിലും വീട്ടിൽ നിന്ന് വാങ്ങിക്കണമെന്ന് പറഞ്ഞു". ഞാൻ വീട്ടിൽ പോകാണോന്ന് ചോദിച്ചു 😲.. അപ്പോ അമ്മ "റാമേ.. നീ പോയി ഏതെങ്കിലും പശുവുള്ള വീട്ടിൽനിന്ന് 3 ഗ്ലാസ്‌ പാൽ വാങ്ങിക്കൊണ്ട് വാടാന്ന്"പറഞ്ഞു. അതുകേട്ടതും ഞാൻ അന്തം വിട്ട് തൊള്ളയുംതുറന്ന് നിന്നു. (കാരണമുണ്ടേ.. കുട്ടിക്ക് ഓർഡർ ചെയ്യാനല്ലാതെ വീട്ടിൽ പോയി വാങ്ങിക്കാനൊന്നും അറിയത്തില്ല, കൂടാതെ അവന് ഒരു ബിസ്സിനെസ്സ് മീറ്റിംഗ്ഉം ഉണ്ട്). ഞാൻ പോകില്ലെന്ന് പറഞ്ഞെങ്കിലും ആമിയുടെ മുഖം കണ്ടപ്പോൾ സങ്കടം വന്ന് ഞാൻ പോകാമെന്ന് സമ്മതിച്ചു. മീറ്റിങ് ഉള്ളത്കൊണ്ട് ഞാൻ മീറ്റിങ്ങിനിടാൻ suit ആക്കിരുന്നു ഇട്ടിരുന്നത്. ഞാൻ കുറെ വീടുകളും തിരക്കിയെങ്കിലും ഒരു സ്ഥലത്തും പശുവിനെ വളർത്തുന്ന വീട് കണ്ടില്ല.

അവസാനം ഞാനൊരു വീട് കണ്ടുപിടിച്ചു. അവിടെ വണ്ടിനിർത്തി അവിടെയുള്ള ചേച്ചിയോട് കാര്യം പറഞ്ഞു. ആ ചേച്ചി ഇപ്പൊ എടുത്തോണ്ട് വരാമെന്ന് പറഞ്ഞ് വീട്ടിന്റെ അകത്തേക്ക് പോയി. ഞാൻ ആ വീട്ടിന്റെ മുമ്പിൽ നിന്നു. പെട്ടന്ന് എന്തോ ഒന്നെന്റെ പുറത്തേക്ക് ചരിഞ്ഞു. ഞാൻ നോക്കിയപ്പോൾ കാടിവെള്ളം. ഇതെവിടെന്ന് വന്നെന്ന് നോക്കിയപ്പോൾ അതാ കതകിന്റെ മുമ്പിൽ നിൽക്കുന്നു സാക്ഷാൽ അനു 😳. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ ചേച്ചിയോട് സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ഒരു കാറിന്റെ ശബ്ദം കേട്ടു. ചേച്ചി അങ്ങോട്ട്‌ പോയി.

ഞാൻ വീട്ടിന്റെ അകത്തോട്ട് കയറിനിന്നു. ചേച്ചി പറഞ്ഞു ഏതോ പണമുള്ള വീട്ടിലെ മോന് പാൽ വാങ്ങിക്കാൻ വന്നെന്ന്. ഞാൻ ചേച്ചിയോട് എന്തെങ്കിലും സഹായം ചെയ്യണോന്ന് ചോദിച്ചപ്പോൾ ചേച്ചി "മോളെ.. ആ കാടിവെള്ളം ആ കിങ്ങിണികുട്ടിക്കൊന്ന് കൊടുക്കൊന്ന് ചോദിച്ചു". ഞാൻ ഓക്കേ ചേച്ചിന്നു പറഞ്ഞു കാടി വെള്ളവുമെടുത്ത് കതകിന്റെ മുമ്പിൽ നിന്നു. അപ്പോഴാണ് ചേച്ചി എന്നോട് എന്തോ ചോദിച്ചത്. ഞാൻ ചേച്ചിയോട് ഉത്തരം പറഞ്ഞുകൊണ്ട് കാടി പാത്രത്തിലേക്ക് ഒഴിച്ചു. ഒഴിച്ചു കഴിഞ്ഞിട്ടും പാത്രത്തിൽ ശബ്ദം കേൾക്കാതിരുന്ന് ആ പാത്രത്തിലേക്ക് നോക്കിയപ്പോൾ പാത്രത്തിന്റെ സ്ഥാനത്തൊരു കാല്. ആ കാലിന്റെ ഉടമയെ കണ്ടതും ഞാൻ ഞെട്ടിപ്പോയി. കാടിയിൽ കുളിച്ച് നിൽക്കുന്ന കോന്തൻ 😳🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story