സഖിയെ തേടി..: ഭാഗം 24

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) അങ്ങനെ ക്ലാസ്സൊക്കെ കഴിഞ്ഞ് നമ്മൾ പോകാൻ ഇറങ്ങി. ബസ്സ് സ്റ്റോപ്പ്‌ ഏറ്ററായപ്പോഴാണ് കാർത്തു എന്റെ കൈയ്യിലെ ചെയിൻ എവിടെയെന്ന് ചോദിച്ചത്. അപ്പോഴാണ് ഞാൻ അത് ശ്രദ്ധിച്ചത് തന്നെ. ഞാൻ അവരോട് നിങ്ങൾ പൊക്കോ.. ബസ്സ് വരുമ്പോൾ എന്നെ വിളിച്ചാൽ മതിയെന്ന് ഞാൻ തിരിച്ചു കോളേജിലേക്ക് പോയി. ഞാൻ അവിടെ എത്തിയപ്പോഴേക്ക് എല്ലാവരും പോയിരുന്നു. ഞാൻ എന്റെ ക്ലാസ്സിൽ കയറി ചെയിൻ അന്വേഷിച്ചു പക്ഷെ കിട്ടിയില്ല. അവസാനം ഞാൻ വെളിയിലോട്ട് നടന്നതും ഡോറിന്റെ പിറകിലായി എന്റെ ചെയിൻ കിടക്കുന്നത് കണ്ടു. ഞാൻ അതെടുത്തിട്ട് വെളിയിലോട്ട് നടന്നതും ഞാൻ ഒരാളെപ്പോയി ഇടിച്ചു. അയ്യാൾ സോറി പറഞ്ഞ് പോകാൻപോയപ്പോഴാണ് ഞാൻ അയ്യാളെ കണ്ടത്. കോന്തൻ 😳. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) ഞാൻ ക്ലാസ്സ്‌ കഴിഞ്ഞ് കുറച്ചു കാര്യങ്ങൾ സംസാരിക്കാനായി പ്രിൻസിയുടെ അടുത്ത് പോയിരുന്നു. പിന്നെ അത് കഴിഞ്ഞ് ഞാൻ വെളിയിലോട്ട് ഇറങ്ങിയതും ആരോ എന്നീവന്നിടിച്ചു. ഞാൻ "സോറി "പറഞ്ഞ് നടന്നു. അപ്പോഴാണ് അതാരാണെന്ന് എനിക്ക് കത്തിയത്. ഞാൻ അതേ സ്പീഡിൽ റിവേഴ്‌സ് എടുത്ത് അവളെയടുത്തോട്ട് ചെന്നിട്ട് "അനൂ.. നീ ഇത്രെയും നേരമായും പോയില്ലേ"എന്ന് ചോദിച്ചു. അപ്പോൾ അവൾ ചെയിൻ നോക്കിയതാണെന്ന് പറഞ്ഞു. അവൾ അപ്പൊത്തന്നെ "ഞാൻ പോണ്, ബസ്സ് ഇപ്പോൾ വരുമെന്ന്"പറഞ്ഞ് പോയി. ഞാൻ കുറച്ചൂടെ സമയം കോളേജിൽ തന്നെ നിന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(അനു) അത് ആ കോന്തനായിരുന്നു. എന്നെക്കണ്ട് റിവേഴ്‌സ് എടുത്ത് വന്നിട്ട് "നീ ഇത്രേംനേരമായും പോയില്ലേ" എന്ന് ചോദിച്ചു. ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തിട്ട് ബസ്സിപ്പോൾ വരുമ്മെന്ന് പറഞ്ഞ് ബസ്സ്സ്റ്റോപ്പിലേക്ക് പോയി.അവിടെ എത്തിയപ്പോൾ Angelz പോയിട്ട് അവരുടെ പൊടിപോലും ഇല്ല. ഞാൻ അവിടെ കുറേനേരം വെയിറ്റ് ചെയ്യ്തു. ഒരൊറ്റ ബസ്സുപോലും വന്നില്ല. അപ്പൊ കുറച്ചു സൈഡിലായി കുറെ ഞരമ്പ് രോഗികൾ എന്തൊക്കെയോ പിറുപിറുക്കുന്നു.അത് ആദ്യമൊന്നും ശ്രദ്ധിച്ചില്ലങ്കിലും പിന്നെ എന്റെ ഉള്ളിൽ ഒരു ഭയം ഉടലെടുത്തു. ആ റോഡിലാണെങ്കിലോ ഞരമ്പ്കൾ അല്ലാതെ ഒറ്റ മനുഷ്യർ ഇല്ല. ഞാൻ കുറച്ചു നേരംകൂടി നിന്നപ്പോൾ ഒരു ഞരമ്പ് എന്റെ ഓപ്പോസിറ്റ് വന്നിരുന്നു. ഞാനത് മൈൻഡ് ചെയ്യാതെ ഇരുന്നെങ്കിലും അവർ എന്തൊക്കെയോ പറയുന്നത് കേട്ട് എനിക്ക് ചെറിയൊരു പേടിയൊക്കെ വരാൻ തുടങ്ങി 😩.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബുള്ളറ്റ് വന്നെന്റെ അരികിൽ നിർത്തി. അതിലുള്ള ആളെ കണ്ടപ്പോൾ എന്റെ മനസ്സിനൊരു ആശ്വാസം തോന്നി. മനസിലായില്ലേ... കോന്തൻ തന്നെ 😉. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ കുറച്ചു നേരംകൂടി അവിടെയൊക്കെ നിന്നിട്ട് പോകാൻ പോയപ്പോൾ അമ്മയുടെ കാൾ വന്നു. അമ്മോയോട് ഇപ്പൊ വരാന്ന് പറഞ്ഞ് ഞാൻ ഫോൺ വച്ചു. പിന്നെ എന്റെ ബുള്ളറ്റും എടുത്ത് വീട്ടിലോട്ട് പോകാൻ ഇറങ്ങി. ഞാൻ ബസ്സ്സ്റ്റോപ്പിൽ എത്തി നോക്കിയതും അനു ഇത്ര നേരമായിട്ടും പോയിട്ടില്ല, കൂടാതെ കുറെ ആണുങ്ങളും ഉണ്ട്. ഇനി അവളിവിടെ നിൽക്കുന്നത് അത്ര പന്തിയല്ലെന്ന് അറിയാവുന്നത്കൊണ്ട് അവളോട് ഞാൻ കയറാൻ പറഞ്ഞു. അത് കേട്ടിട്ട് അവൾ അന്തം വിട്ട് നിൽക്കുകയാണ്. ഞാൻ അവളോട് ഒന്നുടെ പറഞ്ഞപ്പോൾ അവൾ വന്ന് കയറി ഇരുന്നു. പിന്നെ ഞാൻ പോകുന്നവഴി അവളോട് വീടെവിടെ ആണെന്നൊക്കെ ചോദിച്ചു. (പിന്നെ.. എനിക്ക് ഒരു രഹസ്യം നിങ്ങളോട് പറയാനുണ്ട്.അനു എന്റെകൂടെ ബുള്ളറ്റിൽ ഇരിക്കുന്നത് എനിക്ക് ഒരു പ്രതേക ഫീൽ തരുന്നു.

എന്താണെന്ന് അറിയില്ല.. പക്ഷെ അവൾ എന്നുമിങ്ങനെ ഉണ്ടായിരിക്കാനാണെന്നൊരു ആഗ്രഹം. ആരും അവളോട് പറയല്ലേ.. 😉).അവസാനം അവളെ വീട്ടിൽ അവളെ ഇറക്കിയിട്ട് ഞാൻ നേരെ എന്റെ വീട്ടിലേക്ക് വിട്ടു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) എന്റെ ഒരേഒരു ഭാഗ്യംകൊണ്ടാണ് കോന്തൻ ആ വഴി വന്നത്. പിന്നെ കോന്തൻ എന്നോട് കയറാൻ പറഞ്ഞതും ഞാൻ അന്തം വിട്ട് നിന്നു. പിന്നെ ഒന്നുടെ പറഞ്ഞപ്പോൾ ഞാൻ സ്വബോധം വീണ്ടെടുത്ത് ബുള്ളറ്റിൽ കുറിച്ചു മാറി ഇരുന്നു(ഇവിടെ നിൽക്കുന്നത് അത്ര safe അല്ല😌).പിന്നെ കോന്തൻ എന്നോട് വീട്ടിലോട്ടുള്ള വഴിയൊക്കെ ചോദിച്ച് അറിഞ്ഞു. പിന്നെ എന്നെ വീട്ടിൽ കൊണ്ടാക്കിതന്നു. ഞാൻ താങ്ക്സ് പറയാൻ പോയതും ബുള്ളറ്റ് പോയിരുന്നു. ഇനി നാളെ താങ്ക്സ് പറയാമെന്നു വിചാരിച്ചു. എന്തായാലും എന്നോട് വഴക്ക്കൂടുമെങ്കിലും ആൾക്ക് നല്ല മനസ്സാണ്☺️. പിന്നെ മുറ്റത്തു കുറെ നേരം നിൽക്കാതെ വീട്ടിലേക്ക് കയറി പോയി. 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story