സഖിയെ തേടി..: ഭാഗം 25

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ വീട്ടിലെത്തിയപ്പോഴേക്ക് അമ്മ ഓടിവന്നെന്നെ കെട്ടിപ്പിടിച്ചു. അമ്മയുടെയും അച്ചൂന്റെയും അക്കുന്റെയും കണ്ണ് നിറഞ്ഞിരുന്നു. ഞാൻ ചെയിൻ കാണാതെപോയി, അത് തിരക്കിവന്നപ്പോൾ സമയം പോയി എന്ന് പറഞ്ഞു അവരെ സമാധാനിപ്പിച്ചു. പിന്നെ അമ്മയെനിക്ക് ചായയും പരിപ്പ്വടയും തന്നു. അതും കഴിച്ചിട്ട് പോയി ഫ്രഷായിവന്ന് വിളക്ക് കത്തിച്ചിട്ട് കുറച്ച് നോട്ട്സ് കംപ്ലീറ്റ് ആക്കാൻ ഉണ്ടായിരുന്നു. അത് എഴുതികൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ വന്നത്. പിന്നെ അച്ഛനോട് സംസാരിച്ച് "മനസ്സറിയാതെ" സിനിമയൊക്കെ കണ്ട് ഉറക്കം വന്നപ്പോൾ ഞാനെന്റെ റൂമിൽ പോയി. കിടന്നപ്പോഴും എന്റെ മനസ്സിൽ ഇന്ന് നടന്ന സംഭവങ്ങൾ മിന്നിമറഞ്ഞുകൊണ്ടിരുന്നു ☺️. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ വീട്ടിൽ എത്തിയപ്പോൾ അമ്മ സിറ്റ്ഔട്ടിൽ ഇരിക്കുകയായിരുന്നു. പിന്നെ എന്നോട് അമ്മ വീണ്ടും താമസിച്ചത് എന്തിനാണെന്ന് ചോദിച്ചു. ഞാൻ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ടെന്ന് പറഞ്ഞു.

പിന്നെ അമ്മ എനിക്ക് ഭയങ്കര ഇഷ്ടമുള്ള പാല്പായസം എടുത്തുതന്നു. പിന്നെ അതും കുടിച്ച് റൂമിൽ പോയി ഫ്രഷായിട്ട് ഹാളിൽ ഇരുന്ന് ടീവീ കണ്ടു. പിന്നെ കുറച്ചുകഴിഞ്ഞപ്പോൾ അച്ഛന് വന്നു. അച്ഛനോടും സംസാരിച്ച് ഉറക്കം വന്നപ്പോൾ ഞാൻ റൂമിലോട്ട് പോയി കിടന്നു 😴. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ രാവിലെ എണീച്ച് ചായ ഉണ്ടാക്കി അച്ഛനും അമ്മയ്ക്കും കൊടുത്ത് ഞാനും കുടിച്ചു. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ന്യൂസ്‌ പേപ്പർ വന്നു. പിന്നെ ഞാൻ അതെടുത്ത് വായിക്കാൻ തുടങ്ങി 😉 📰 5 പൂച്ചകൾ ഒന്നൊന്നായി ചത്തു അയൽക്കാരനെതിരെ പോലീസ് കേസ്. പൂച്ചശല്യം കൂടുന്നുണ്ടെന്നും ഇത് തുടർന്നാൽ വിഷം കൊടുത്ത് കൊല്ലുമെന്ന് പറഞ്ഞെന്ന് വീട്ടുകാരി മൊഴി നൽകി. പാവം പൂച്ചകൾ. ആ മിണ്ടാപ്രാണിയോട് ഇങ്ങനെ ചെയ്യാൻ അയാൾക്കെങ്ങനെ മനസ്സ്വന്നു. ദൈവം പോലും പൊറുക്കില്ല ഇങ്ങനെയുള്ള ചെയ്തികൾ ചെയ്‌താൽ 😪😪😪😪 📰മിന്നൽ പ്രളയം. മഞ്ഞുമല ഇടിഞ്ഞുവീണു 125 പേരെ കാണാതായി. അയ്യോ... 😳😳 📰

പാമ്പിനെ തിരിച്ചറിയാം സ്നേക് പീഡിയ വിരൽത്തുബത്ത്. ഇനി പാമ്പ്പിടിത്തതിന് സഹായിക്കാനും ഒരു മൊബൈൽ ആപ്പ് ആയി.കൊള്ളാം നല്ല പേര് snakepedia😉. (ഈ ന്യൂസ് ഒക്കെ സത്യമാണേ.. ) പിന്നെ ഞാൻ കോളേജിലേക്ക് പോകാൻ റെഡിയായിട്ട് ബസ്സ് സ്റ്റോപ്പിലേക്ക് പോയി. പിന്നെ ഇന്നലെ ബസ്സ് വന്നപ്പോൾ ANGLEZ വിളിച്ചിരുന്നു. എന്റെ ഫോൺ സ്വിച്ച്ഓഫ്‌ ആയതുകൊണ്ട് കേട്ടില്ല. ഞാൻ അവിടെ ചെന്നപ്പോൾ ANGLEZ അവിടെ ഉണ്ടായിരുന്നു. പിന്നെ നമ്മൾ കോളേജിലേക്ക് പോയി.പിന്നെ നമ്മൾ BROTHERZine കണ്ടു സംസാരിച്ചിട്ട് ക്ലാസ്സിൽ പോയിഇരുന്നു. പിന്നെ എങ്ങനെയെങ്കിലും സമയം തള്ളിനീക്കി അവസാനം ബെൽ അടിച്ചപ്പോൾ നമ്മൾ വീണ്ടും ഏട്ടന്മാരുട അടുത്തേക്ക് പോയി. നമ്മൾ സംസാരിച്ചുകൊണ്ട് ഇരുന്നപ്പോൾ ആഹിയേട്ടൻ എന്നോട് ഗിറ്റാർ വായിച്ചു പാട്ടുപാടാൻ പറഞ്ഞു. ഞാൻ ഗിറ്റാർ ഇല്ലെന്ന് പറഞ്ഞപ്പോൾ അജുവേട്ടൻ "ഡാ.. റാമേ... നിന്റെ ഗിറ്റാർ അനൂന് കൊടുക്കാൻ" പറഞ്ഞപ്പോൾ കോന്തൻ ഗിറ്റാർ എടുത്ത് തന്നു. ഞാൻ ഒരു male voice ഉണ്ട്.

അത് ആര് പാടുമെന്ന് ചോദിച്ചപ്പോൾ അശ്വി പാഠമെന്ന് പറഞ്ഞു (അശ്വിൻ പാട്ട് പാടും, ഗിറ്റർ വായിക്കാൻ അറിയില്ല ). അവസാനം ഞാൻ പാടി. 🎶ചുണ്ടിൽ തത്തും കവിതേ എൻ നിലാവേ നിൻ നിഴലിളകും എൻ കൺപീലിയിൽ എൻ കാനവുകളോ… മിഴിനീരോ.. എന്നാണയുകയായ്‌ എന്നെ കണ്ടോ.. കണ്ടോ.. കുളിരും പൂക്കളും വിതറുകയോ മെല്ലെ വന്നെന്ന് കുടിലിലെ പുതുവിരിയിൽ എൻ അഴക്കോ മനസ്സോ കണ്ണാടിയിൽ കണ്ടോ.. കണ്ടോ.. കണ്ടോ.. കണ്ടോ നീയൊരു മാലാഖയായ്.. കണ്മറയും മുമ്പേ എന്നെ കണ്ടോ... വിണ്ണിൽ നിന്ന് മുകിലെ കണ്ണിമാവിൽ പൊന്കതകരിക്കിൽ എൻ സന്ദേശമായ്‌ ചെന്നാണയുകയോ പറയാമോ.. എന്നുയിരോളികൾ ഒന്ന് മെല്ലെ മെല്ലെ.. നിറയെ പൂമണം പടരുകയോ ആരോ.. ആരോ ഇതുവഴി തെന്നിപ്പോകുന്നോ.. എൻ ചെറുകാലടി നീ നിൻ പാതയിൽ കണ്ടോ.. കണ്ടോ.. കണ്ടോ.. കണ്ടോ.. നീയൊരു മായാവിയായ്‌. കണ്മറയും മുമ്പേ കണ്ടോ.. കണ്ടോ... അപ്പൊ അശ്വി പാടാൻ തുടങ്ങി. മേഘപ്പൂകൊമ്പിൽ ഊഞ്ഞാൽ കെട്ടാം ഞാൻ നീ വന്നെന്നൊന്നടാൻ…കണ്ണാളേ..

നിൻ ശ്വാസകാറ്റിൽ എൻ മൗനം മൂടുന്നു പ്രേമത്തിൻ മാലാഖ നീയരോ.. മിന്നും കനവിലെ കണിമാലരോ ഒഴുകും നദിയിലെ കുളിരലയോ നീ ചൂടാത്ത കാടാണ് ഞാൻ കണ്ടോ.. കണ്ടോ.. കണ്ടോ.. കണ്ടോ നീയൊരു മാലാഖയായ്‌ കണ്മറയും മുമ്പേ എന്നെക്കണ്ടോ.... പിന്നെ ഞാൻ പാടി കണ്ടോ കണ്ടോ.. കണ്ടോ കണ്ടോ.. നീയൊരു മായാവിയായ്‌ കണ്മറയും മുമ്പേ എന്നെക്കണ്ടോ.. പിന്നെ ഒരുമിച്ച് ലാ.. ലാ.. ലാ..🎶 ഞങ്ങൾ പാടി തീർന്നപ്പോൾ ഒരു വല്യ കൈയ്യടി ആയിരുന്നു കേട്ടത്. Brotherzum, Anglezum കൂടാതെ കുറേ കുട്ടികളും അതിൽ ഉണ്ടായിരുന്നു. പിന്നെ ബെല്ലടിച്ചപ്പോൾ നമ്മൾ തിരിച്ചു ക്ലാസ്സിൽ പോയി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ കോളേജിൽ എത്തിയപ്പോൾ DEVILZ കോളേജിന് മുമ്പിൽ തന്നെ അനുജത്തിമാരെ തിരക്കി നിൽക്കുന്നുണ്ടായിരുന്നു. ഞാനും devilzum അവരെ കാത്ത് നിന്നു. പിന്നെ അനുജത്തിമാരോട് സംസാരിച്ചു 🤗.പിന്നെ അവർ ക്ലാസ്സിലേക്ക് പോയി. പിന്നെ ബെല്ലടിച്ചപ്പോൾ അവർ വീണ്ടും വന്നു.

അവോരോട് സംസാരിക്കുന്നതിന് ഇടയിലാണ് ആഹി അനൂന്റെടുത് ഗിറ്റാർ വായിച്ച് പാടാൻ പറഞ്ഞത്. ഇവൾ ഗിറ്റാരൊക്കെ വായിക്കോ 😳അവൾ ഗിറ്റാർ ഇല്ലെന്ന് പറഞ്ഞതും അർജു എന്റെ ഗിറ്റാർ എടുത്തോകൊള്ളാൻ പറഞ്ഞു. പിന്നെ അവൾ പാടാൻ തുടങ്ങി. ട്യൂൺ ഒക്കെ വളരെ കൃത്യം ആയാണ് ഗിറ്റാർ വായിച്ചത് ഒപ്പം അശ്വിൻന്റെയും അവളും പാടാൻ തുടങ്ങി. Uff🔥🔥 അടിപൊളി ആയിരുന്നു. പാട്ട് കേട്ട് കുറേ കുട്ടികൾ നമ്മുടെ അടുത്ത് വന്ന്നിന്നു. ലാസ്റ്റ് പാടിതീർന്നപ്പോൾ ബെല്ലടിച്ചു. അവൾ ഗിറ്റാർ എന്റെ കൈയ്യിൽ തന്നിട്ട് ക്ലാസ്സിലേക്ക് പോയി. ഞാൻ Devilz നോട്‌ നല്ല പാട്ടായിരുന്നു. എവിടെയെങ്കിലും പാടിയാൽ ഫസ്റ്റ് കിട്ടുമെന്ന് പറഞ്ഞപ്പോൾ ആഹി പറഞ്ഞ കാര്യം കേട്ട് ഞാൻ ഞെട്ടി. അന്ന് അവിടെ തിരുവനന്തപുരത്തെ കോമ്പറ്റിഷൻനിൽ ഞാൻ കാണാൻ പോയതും ഫസ്റ്റ് കിട്ടിയതും അനൂനാണെന്ന് 😳😳  🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story