സഖിയെ തേടി..: ഭാഗം 26

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) അത് അനു ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. പിന്നെ നമ്മൾ അതൊക്കെ സംസാരിച്ച് ക്ലാസ്സിലേക്ക് പോയി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ ക്ലാസ്സിലിരുന്ന് ബോറടിച്ച് ഒരു വഴിക്കായി. പിന്നെ ഞാൻ ബോറടി മാറ്റാൻ പടം വരച്ചു കളിച്ചുകൊണ്ടിരുന്നു.പിന്നെ ബെല്ലടിച്ചപ്പോൾ ഞാൻ പോകാൻവേണ്ടി നടന്നതും എന്റെ കൈയ്യിലെന്തോ കുരുങ്ങിയതുപോലെ തോന്നി. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കോന്തന്റെ വാച്ചിൽ എന്റെ ചെയിൻ കുരിങ്ങിയത്. ഞാൻ അത് ചെയിൻ പൊട്ടാതെ അഴിച്ചെടുത്തു. ആ ചെയിൻ അന്ന് മാളിൽ വച്ച് ഞാൻ കളഞ്ഞിട്ട് വന്ന ചെയിനിന്റെ ബാക്കിയുള്ള ചെയിൻ ആണ്. ഞാൻ അത് അഴിച്ചെടുത്ത് ചെയിൻ ശരിയാക്കിയിട്ട് ബസ്സ്സ്റ്റോപ്പിലേക്ക് നടന്നു. അവിടെ എത്തിയപ്പോൾ 🍀ചൊറിയൻ തവള🍀 ബസ്സ് വന്നിരുന്നു. നമ്മൾ അതിൽ കയറിയപ്പോൾ അതിൽ അന്നത്തെപോലെ എല്ലാ സീറ്റിലും ആളുകൾ ഉണ്ടായിരുന്നു കൂടാതെ നല്ല തിരക്കും ഉണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞതും തിരക്ക് ഒരുവിധം കുറഞ്ഞു.

അപ്പോഴാണ് ഞാൻ ആ ചേട്ടനെ(മനസിലായില്ലേ.. നമ്മളെ നിവിനേ.. 😂, പാറു പറ്റിച്ച ചേട്ടൻ) വന്ന് പാറുനോട് സംസാരിച്ചു. പിന്നെ സ്റ്റോപ്പ്‌ എത്തിയപ്പോൾ ഞങ്ങൾ ഇറങ്ങി അവരവരുടെ വീട്ടിലേക്ക് നടന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ ക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങി നടന്നതും എന്തോ എന്റെ കൈയ്യ് വലിക്കുന്നതുപോലെ തോന്നി. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അത് അനൂന്റെ ചെയിൻ എന്റെ വാച്ചിൽ കുരിങ്ങിയിരിക്കുന്നതാണ് കണ്ടത്. അനു അപ്പോഴേ അത് വളരെ ശ്രദ്ധാപൂർവം അത് അഴിച്ചെടുത്തു. അപ്പോഴാണ് ഞാൻ ആ ചെയിൻ ശ്രെദ്ധിച്ചത്. അത് ആ മാളിൽനിന്ന് കിട്ടിയ ചെയിൻ പോലെ ഉണ്ടായിരുന്നു. അത് ആലോചിച്ചു നിന്നപ്പോഴാണ് അവൾ എന്നെ നോക്കിയത്. ആ കണ്ണ്കണ്ട് ഞാൻ ഞെട്ടി. അന്ന് മാളിൽ വച്ച് കണ്ട അതേ കണ്ണുകൾ 😳.അപ്പൊ.. അപ്പൊ അത് അനു ആയിരുന്നോ 😳.അവൾ നടന്നു പോയപ്പോഴും എന്റെ മനസ്സിൽ ആ കാര്യങ്ങളായിരുന്നു.അപ്പോൾ ഞാൻ അനൂനെ ഇതിന് മുമ്പേ 2 തവണ കണ്ടിട്ടുണ്ട് 😳.

അത് ആലോചിച്ചപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി തത്തിക്കളിച്ചു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) വീട്ടിൽ വന്നപ്പോൾ എനിക്ക് ചെറിയ തലവേദന ഉള്ളത്കൊണ്ടുതന്നെ ഞാൻ രാത്രി 7 മണിക്ക് ഉറങ്ങി. പിന്നെ ഞാൻ എണീറ്റത് രാവിലെ 5 മണിക്കും. പിന്നെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരാത്തത്കൊണ്ട് ഞാൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ബാല്യകാല സഖി❤️ എന്ന നോവൽ വായിച്ചുകൊണ്ടിരുന്നു. പിന്നെ ഒരു 6 മണിക്കായപ്പോൾ ഞാൻ ഹാളിൽ പോയിരുന്നു. പിന്നെ ഞാൻ ആക്കുനെ (അനുജൻ) എണിപ്പിക്കാൻ നോക്കിയപ്പോൾ ഞാൻ ഞെട്ടിപ്പോയി. അക്കുവിന് നല്ല പനി😳.ഞാൻ അമ്മയോട് പറഞ്ഞപ്പോൾ അമ്മ അവന് മരുന്ന് കൊടുത്തു. പിന്നെ ഞാൻ ആവിക്ക് വച്ചിട്ട് അവനെക്കൊണ്ട് ആവിപിടിപ്പിച്ചു. പിന്നെ വെള്ളം കുറച്ചു ടൗവ്വലിൽമൂക്കി അവന്റെ ദേഹത്ത് തുടച്ചുകൊടുത്തു.

പിന്നെ സമയം നോക്കിയപ്പോൾ 8:45 പിന്നെ ഞാൻ വിചാരിച്ചു കോളേജിൽ പോകേണ്ടെന്ന്. ഞാൻ ഇന്ന് വരുന്നില്ലെന്ന് അച്ചൂനെ വിളിച്ചുപറഞ്ഞു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ രാവിലെ എണിയിറ്റ് സ്ഥിരമായി ചെയ്യാറുള്ള വർക്ക്‌ഔട്ട്‌ ഒക്കെ ചെയ്ത് അമ്മയുണ്ടാക്കിയ കോഫിഒക്കെ കുടിച്ച് എല്ലാം ചെയ്ത് കഴിഞ്ഞപ്പോൾ കോളേജിൽ പോകാനുള്ള സമയമായിരുന്നു. പിന്നെ ഞാൻ കോളേജിൽ പോകാൻ റെഡിയായി അവിടെ പോയി. DEVILZ അനുജത്തിമാരെ തിരക്കി നിൽക്കുകയായിരുന്നു. അവസാനം അവർ വന്നു പക്ഷെ അതിൽ അനു ഉണ്ടായിരുന്നില്ല. പിന്നീട് ആ ദിവസമത്രയും എന്തോ ഒരു മൂകതയായിരുന്നു. പിറ്റേ ദിവസവും അവൾ വരുമെന്ന് വിചാരിച്ച എനിക്ക് തെറ്റി. അവൾ അന്നും വന്നില്ല. അന്നത്തെ ദിവസവും ഒരുവിധം തള്ളിനീക്കി. ഞാൻ പതിയെ ആ സത്യം മനസിലായി * ഞാൻ അനൂനെ പ്രണയിക്കുന്നു. അതേ.. ❤️എന്റെ സഖി എന്നെത്തേടി വന്നിരിക്കുന്നു ❤️ *…… 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story