സഖിയെ തേടി..: ഭാഗം 27

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ അത് ആലോചിച്ച്കൊണ്ട് നിന്നപ്പോഴാണ് ബെല്ലടിച്ചത്. ഞാൻ ആ ഫോട്ടോ നോക്കുന്നത് കണ്ട് ആമി ഞെട്ടി. അപ്പോൾ ANGELZ എല്ലാം അത് നോക്കിയിട്ട് അവളെ ദഹിപ്പിക്കുന്നതുപോലെ നോക്കുകയാണ്. "എനിക്കൊന്നും അറിയില്ല, ഏട്ടനാണ് എന്നോട് ഇത് ആരോടും പറയരുതെന്ന് പറഞ്ഞത്. സോറി ഫ്രണ്ട്‌സ് ഞാൻ അല്ലാതെ പറയാതിരുന്നത് അല്ല😔😔-ആമി പിന്നെ നമ്മൾ BROTHERZ ഇന്റെ അടുത്തേക്ക് ചെന്ന് സംസാരിച്ചുകൊണ്ട് നിന്നു. ഇടക്കിടക്ക് ആമി കണ്ണ്കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ കോന്തന് അതൊന്നും കത്തുന്നില്ല😂. അവസാനം ഞാൻ "എന്താണ് ഏട്ടന് അനുജത്തി പറയുന്നതൊന്നും മനസിലാകുന്നില്ലേ? എന്താ ആമി, നീ നിന്റെ ചേട്ടന് ആഗ്യം പഠിപ്പിച്ചു കൊടുക്കുകയാണോ🤨എന്ന് ഞാൻ ചോദിച്ചപ്പോൾ brotherzum, കോന്തനും എല്ലാവരും (ANGELZ ഒഴിച്ച്) ഒരുമിച്ചു ഞെട്ടി. പിന്നെ അപ്പു എന്തിനാണ് ഇത് നമ്മളോട് മറച്ച്വച്ചെന്ന് ചോദിച്ചപ്പോൾ അജുവേട്ടൻ " നമ്മൾ ഈ കോളേജിൽ ഒരുപാട് ശത്രുക്കൾ ഉള്ളതുകൊണ്ട് ആമിക്ക് ഒരാപത്തും വരാതിരിക്കാനാണ് നമ്മൾ അത് മറച്ചുവച്ചതെന്ന്"

പറഞ്ഞത്. പിന്നെ നമ്മൾ കുറച്ചു സംസാരിച്ച് കുറച്ചുനേരം കഴിഞ്ഞപ്പോൾ ക്ലാസ്സിലേക്ക് പോയി 😉 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ ഇന്നും രാവിലെ ജോഗിങ്ങിനോക്കെ പോയിട്ട് വന്ന് ഹാളിൽ ഇരുന്നപ്പോൾ അമ്മ കോഫി എടുത്തുകൊണ്ടുവന്നു. അമ്മ ഇന്ന് എല്ലാം വേഗത്തിലാണ് ചെയ്യ്തത്. ഞാൻ കാര്യം ചോദിച്ചപ്പോൾ അമ്മക്കിന്ന് സ്കൂളിൽ നേരത്തെ പോകണമെന്ന് പറഞ്ഞു. അമ്മ കിങ്ങിണിക്ക് ചായ ഉണ്ടാക്കിയപ്പോൾ ഞാൻ കൊടുത്തോളാം എന്ന് പറഞ്ഞു ചായയുംകൊണ്ട് കിങ്ങിണിയുടെ റൂമിലേക്ക് പോയി. ഞാൻ ചായകൊണ്ട് വന്നപ്പോൾ കിങ്ങിണി പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാൻ കിങ്ങിണിയുടെ അടുത്തേക്ക് ചെന്നിട്ട് " കിങ്ങിണികുട്ടീടെ ചായ വന്നേ... ചായ ചായ ചായേയ്യ്... " എന്ന് പറഞ്ഞു. എന്നെക്കണ്ടതും കിങ്ങിണി ന്യൂസ്‌പേപ്പർ അവിടെ വച്ചിട്ട് ചായയെടുത്ത് കുടിച്ചു. "മോനെ റാമേ... നീ എന്റെ ഫോണിൽ പുബ്ജി കയറ്റിതരോ? 😁 "പുബ്ജിയോ? അതെന്താ 🙄 "അതില്ലേ.. വെടിയൊക്കെ വയ്ക്കാൻ പറ്റുന്ന ഗെയിം😌"

"ഓ... പബ്ജി 😂" "ആഹ് അങ്ങനെയും പറയും😏" "പബ്ജിയെക്കുറിച് കിങ്ങിണി എങ്ങനെ അറിഞ്ഞു😝" "ഞാൻ വീട്ടിൽ ബോറടിച്ചു ഇരിക്കുമ്പോഴാണ് എന്റെ ഫ്രണ്ട് സുമതി എനിക്ക് പബ്ജി റെക്കമെന്റ് ചെയ്യ്തത് 😜" (ഈ സുമതി എന്നത് കിങ്ങിണിയുടെ കൂട്ടുകാരി ആണ്. മൂപ്പത്തിക്ക് 81 വയസ്സായി😝😝) "അത് കിങ്ങിണിക്ക് കളിക്കാൻ അറിയാമോ 🤔" "അത് ഇന്ന് സുമതി അവളുടെ മൊബൈലും കൊണ്ട് വരാമെന്ന് പറഞ്ഞിട്ടുണ്ട്. അവൾ പഠിപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട് 😎" "ആ.. മൊബൈൽ താ😒 പക്ഷെ എപ്പോഴും ഗെയിം കളിക്കരുത്. കണ്ണിന് കുഴപ്പമാണ്😇" "ആഹ്.. ശെരിയെടാ 🙃" അങ്ങനെ ഞാൻ ഡൌൺലോഡ് ചെയ്തിട്ട് കോളേജിലോട്ട് പോകാൻ റെഡിയായി. എന്നിട്ട് എന്റെ ബുള്ളറ്റും കൊണ്ട് നേരെ കോളേജിലേക്ക് പോയി. സൈഡിലായി DEVILZ അനുജത്തിമാരെ നോക്കി നിൽപ്പുണ്ട്.

കുറച്ചു കഴിഞ്ഞതും അവർ വന്നു. കൂട്ടത്തിൽ അനുവും ഉണ്ടായിരുന്നു.അവൾ DEVILZ നോട്‌ സംസാരിച്ചപ്പോഴും ഞാൻ അവളെതന്നെ നോക്കികൊണ്ടിരുന്നു. പിന്നീട് എനിക്ക് സ്വബോധം വന്നപ്പോൾ ഞാനെന്റെ തലക്ക് ഒരു കൊട്ട്കൊടുത്തു അവളെനോക്കി ചിരിച്ചു. അവൾ അന്തം വിട്ട് നിൽക്കുകയാണ് 😂🤣.പിന്നെ ഞാൻ DEVILZ നോട്‌ എനിക്ക് അനൂനെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവർക്ക് സന്ദോഷമായി😊.കൂടെ കുറച്ചു കളിയാക്കലും കിട്ടി. പിന്നെ അന്നത്തെ ദിവസം വളരെ സന്ദോഷത്തിൽ തന്നെ കടന്നുപോയി🙂. 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story