സഖിയെ തേടി..: ഭാഗം 29

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) അങ്ങനെ ഇന്നത്തെ ക്ലാസും കഴിഞ്ഞു. ഞാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ നേരത്തെ വന്നിരുന്നു. എന്തോ ഒരു ഫങ്ക്ഷന് ഉണ്ട് , അതുകൊണ്ട് ഫാമിലിയുമായി പോകാനാണ് അച്ഛൻ നേരത്തെ വന്നത്. ഞാൻ എനിക്ക് 2 ദിവസത്തെ നോട്ട്സ് എഴുതാനുള്ളതുകൊണ്ട് ഞാൻ വരുന്നില്ലെന്ന് പറഞ്ഞു.ആക്കൂന് പനി കുറയാത്തത്കൊണ്ട് അവനും വരുന്നില്ലെന്ന് പറഞ്ഞു. അച്ചൂന് നാളെ മോഡൽ എക്സാം ആയതുകൊണ്ട് അവളും വരുന്നില്ലെന്ന് പറഞ്ഞു. ഒരു 6 മണിയായപ്പോൾ അച്ഛനും അമ്മയുംകൂടി ഫങ്ക്ഷന് പോയി. പിന്നെ ഞാൻ നോട്ടൊക്കെ എഴുതി കൈ കഴച്ചപ്പോൾ ഹാളിൽ വന്നിരുന്നു ടീവീ ഓൺ ചെയ്യ്തു. അതിൽ ഏഷ്യാനെറ്റിൽ 💖 കണ്ണന്റെ രാധ💖 ആയിരുന്നു ഉണ്ടായിരുന്നത്. സത്യം പറയാലോ, എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ടമുള്ള സീരിയലാണ് കണ്ണന്റെ രാധ❤️. 💖പ്രണയം രാധാ മാധവ പ്രണയം💖

രാധ കൃഷ്ണനിൽ ലയിക്കുകയായിരുന്നു. പ്രണയത്തിന്റെ ഭക്തി പാരവശ്യമായിരുന്നു. രാധ അനശ്വരമായ പ്രണയം ലോകത്തെവിടെയും കാണാൻ കഴിയാത്ത ഒന്നാണ്. ഭഗവാൻ രാധയ്ക്ക് തന്നിൽ എത്രമാത്രം സ്വാധീനവും പ്രണയവുമുണ്ട് എന്ന് ലോകത്തിന് മുമ്പിൽ തെളിയിക്കുകയാണ്… നമ്മൾ മധുരയിൽ എവിടെ ചെന്നാലും കേൾക്കുക രാധാദേവിയുടെ പുണ്യമന്ത്രങ്ങളാണ്..രാധേ.. രാധേ.. കാളവണ്ടിക്കാരൻ മുതൽ മന്ത്രിമാർ വരെ പരസ്പരം സംബോധന ചെയ്യുന്ന ദിവ്യം മന്ത്രം കൃഷ്ണ.. കൃഷ്ണ എന്നല്ല രാധേ... രാധേ.. എന്നാണ്. ദ്വാരകയിലിലും, മധുരയിലും, അമ്പാടിയിലും ജയ് രാധേ രാധേ മന്ത്രങ്ങൾ. പ്രണയിനിയുടെ നാമം കൽപ്പാന്തക്കാലത്തോളം പാടി നടക്കാൻ പരസ്പരസംബോധന മന്ത്രമായി ഒരു ജനതയുടെ മനസ്സിൽ കുറിച്ചിടാൻ ശ്രീകൃഷ്ണ ഭാഗവാന് മാത്രമേ കഴിയൂ.. രാധയെ പൂജിച്ചാൽ കൃഷ്ണനെ പൂജിച്ചതിന് തുല്യമാണ്💖 രാധേ.... ഗോവിന്ദ 🙏🙏🙏 പിന്നെ ഞാനത് കണ്ടുകഴിഞ്ഞിട്ട് ടീവീ ഓഫാക്കി ആക്കൂനുള്ള കട്ടൻചായയും, അച്ചൂനുള്ള ബൂസ്റ്റ്‌ഉം ഉണ്ടാക്കി അവരുടെ റൂമിൽ കൊണ്ടുപോയി കൊടുത്തു.

പിന്നെ ഞാൻ വീണ്ടും നോട്ട്എഴുത്ത്. അയ്യൊ.. അങ്ങനെ കുറച്ചു സമയത്തിന് ശേഷം ഞാൻ എഴുതിക്കഴിഞ്ഞു😌.ഞാൻ റൂമൊക്കെ ക്ലീൻആക്കിവച്ചു. പിന്നെ എന്റെ വീടിന് ഒരു പ്രതേകത ഉണ്ട്. ഓരോ റൂമിലും അതിൽ താമസിക്കുന്ന ആളുടെ ഇഷ്ടമുള്ള കളർ ആണ്. അമ്മയുടെയും അച്ഛന്റെയും റൂമിൽ അച്ഛന്റെ ഇഷ്ടപെട്ട കളർആയ ഗ്രീൻ, കിച്ചണിൽ അമ്മയുടെ Fav കളർ വൈറ്റ്, അച്ചൂന്റെ റൂമിൽ അവളുടെ Fav കളർ യെല്ലോ, ആക്കൂന്റെ റൂമിൽ അവന്റെ Fav ഓറഞ്ച്, എന്റെ റൂമിൽ എന്റെ കാബോർഡും, കർട്ടനും, ബെഡ്ഷീറ്റ്, പെയിന്റ് അങ്ങനെയെല്ലാം റോസ് കളറിലാണ്. ഹാൾ റെഡ് കളർ ഹെവി ഡിസൈനിൽ. അങ്ങനെ ഞാൻ റൂമൊക്കെ ക്ലീനാക്കി കഴിഞ്ഞ് വാട്സ്ആപ്പ് എടുത്ത് ANGELZ നോട്‌ ചാറ്റ് ചെയ്യ്തു. പിന്നെ ഏകദേശം 9 മണിയായപ്പോൾ അച്ഛനും അമ്മയും തിരിച്ചുവന്നു. കൂട്ടത്തിൽ നമ്മുടെ (ഞാൻ, അച്ചു, അക്കു) fav flavor ചോക്ലേറ്റ് ഐസ്ക്രീംമും വാങ്ങിക്കൊണ്ട് വന്നു. ഞാൻ ഐസ്ക്രീം എടുക്കാൻ പോയപ്പോഴാണ് എനിക്ക് ആക്കൂന് വയ്യാത്തകാര്യം ഓർത്തത്.

ഞാൻ എന്റെ ഐസ്ക്രീം അച്ചൂന് കൊടുത്തിട്ട് "എന്റെ ആക്കൂട്ടന് കഴിക്കാൻ പറ്റാത്തതോന്നും എനിക്കും വേണ്ട. ഞാനും ആക്കുവും പനിയൊക്കെ മാറിയിട്ട് നമ്മൾ ഐസ്ക്രീം പാർലറിൽ പോയി കഴുക്കു" മെന്ന് പറഞ്ഞു. അപ്പോഴേക്കും അച്ചു അവളുടെ കയ്യിലിരുന്ന 3 ഐസ്ക്രീം എടുത്ത് അമ്മയുടെ കൈയ്യിൽ കൊടുത്തിട്ട്"ചേച്ചിക്കും, അനുജനും വേണ്ടാത്തത് എനിക്കും വേണ്ടന്ന്" പറഞ്ഞു അവൾ റൂമിലോട്ട് പോയി. പിന്നീട് കുറച്ചുനേരം കഴിഞ്ഞതും ഞാനെന്റെ റൂമിൽ പോയി ബെഡിൽ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആക്കുവും, അച്ചുവും വന്ന് എന്നെ കെട്ടിപ്പിടിച്ചു കിടന്നു.രണ്ട് കണ്ണുകൾ അത് കണ്ട് നിറഞ്ഞുവന്നു............🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story