സഖിയെ തേടി..: ഭാഗം 30

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ഞാൻ കോളേജിൽ നിന്ന് വന്നയുടനെ ആമി എന്നെ എന്റെ റൂമിൽ വന്നിട്ട് ഞാൻ അനൂനെ വായിനോകി എന്ന് പറഞ്ഞ് എന്നെയിട്ട് കളിയാക്കാൻ തുടങ്ങി. അവസാനം അവൾ ഒരു ഒത്തുതീർപ്പിൽ എത്തി. ഫലൂഡ ഐസ്ക്രീം വാങ്ങിച്ചുതന്നാൽ ഞാൻ കളിയാക്കൽ നിർത്താമെന്ന് പറഞ്ഞത്കൊണ്ട് 2 ഫലൂഡ ഐസ്ക്രീം വാങ്ങിച്ചു(ഒന്ന് ജിത്തൂനും ഒന്ന് ആമിക്കും). പിന്നെ ഞാൻ ആമിയുടെ കയ്യിൽനിന്ന് അനൂന്റെ നമ്പർ വാങ്ങിച്ചിട്ട് അതിൽ 💖കലിപ്പന്റെ കാന്താരി💖 എന്ന് സേവ് ചെയ്തിട്ടു. പിന്നെ അതിൽ വാട്സ്ആപ്പ് എടുത്തപ്പോൾ അതിൽ D.P ആയിട്ട് ഇട്ടിരിക്കുന്നത് അവളും, അവളുടെ അനുജത്തിയും, അനുജനും 3 സ്റ്റെപ്പുകളിലായി വീട്പോലെ കൈ വച്ച് ഇരിക്കുന്ന പിക് ആണ്. പിന്നെ ഞാൻ ടീവീ കണ്ടിട്ട് ഉറക്കം വന്നപ്പോൾ ഞാനെന്റെ റൂമിൽ പോയി കിടന്നു. ❤️നാളെ ഞാനെന്റെ പ്രണയം നിന്നോട് പറഞ്ഞിരിക്കും അനൂ❤️ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അവൻ ഉറക്കത്തിലേക്ക് വഴുതിവീണു😴. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഞാൻ എന്നത്തേയും പോലെ രാവിലെ എണീച്ച് അമ്മയ്ക്കും അച്ചൂനും അച്ഛനും ചായ ഉണ്ടാക്കി കൊടുത്തിട്ട് ഞാൻ ഒരു ഗ്ലാസ്സെടുത്തു ചായ കുടിച്ചു. പിന്നെ ന്യൂസ്‌പേപ്പറൊക്കെ വായിച്ചിട്ട് ആക്കൂനെ വിളിച്ച് എണീപ്പിച്ചു.

അവൻ ആദ്യമൊന്നും ഞാൻ അവന്റെ ചൂട് നോക്കിയിട്ട് "ആഹാ ! നിന്റെ പനി മാറിയില്ലല്ലോ അക്കൂ.. ശ്ശോ ! നമ്മുക്ക് വൈകിട്ട് നിങ്ങൾ സ്കൂളിലും ഞാൻ കോളേജിലും പോയിട്ട് വന്നിട്ട് നമ്മൾ ഐസ്ക്രീം പാർലറിൽ പോയി നിങ്ങൾക്ക് ഇഷ്ടമുള്ള ഐസ്ക്രീം വാങ്ങി കഴിക്കാമെന്ന് വിചാരിച്ചത്. ആഹ്! ഇനി എന്ത് ചെയ്യാൻ😉" എന്ന് പറഞ്ഞപ്പോൾ അക്കു ചാടിഎണീട്ടിട്ട് എനിക്ക് പണിയൊന്നുമില്ല എന്ന് പറഞ്ഞു പോയി ബ്രഷ് ചെയ്തിട്ട്, കുളിച്ചിട്ട് സുന്ദരകുട്ടപ്പനായി എന്റെ മുമ്പിൽ വന്നുനിന്നു.അപ്പൊ അവന്റെ മുടിയിൽ നിന്ന് വെള്ളം വരുന്നുണ്ടായിരുന്നു.ചെക്കൻ ഐസ്ക്രീംമിന്റെ കാര്യം പറഞ്ഞപ്പോൾ മുടിപോലും നേരെ തുവർത്താതെയാണ് ഇറങ്ങിയത്. ഞാൻ അവനെ പിടിച്ചുനിർത്തിയിട്ടു അവന്റെ മുടി തുവർത്തി കൊടുത്തിട്ട് രാസനാതി പൊടി അവന്റ തലയിൽ തിരുമികൊടുത്തു. പിന്നെ അവനെയും കൊണ്ട് ഹാളിൽ പോയി ഡെയിനിങ് ടേബിളിൽ ഇരുന്നു. അപ്പൊ അമ്മ നല്ല ചൂട് ദോശയും സാമ്പാറും കൊണ്ടുവന്നു 😋😋. ഞാൻ അതിൽനിന്ന് 3 എണ്ണം ആക്കൂനും 3 എണ്ണം അച്ചൂനും പ്ലേറ്റിൽ വച്ച്കൊടുത്തിട്ട് എന്റെ പ്ലേറ്റിൽ 2 ദോശയും സാമ്പാറും എടുത്ത് കഴിച്ചു.

അത് കണ്ട് അമ്മവന്ന് എന്നോട് "മോളെ.. നീയെന്താ 2 ദോശ എടുത്തത്? 3 ദോശ കഴിക്കണം എന്ന്പറഞ്ഞു എന്റെ പ്ലേറ്റിലോട്ട് ഒരു ദോശ വയ്ക്കാൻ പോയപ്പോൾ ഞാൻ "വേണ്ടമ്മാ.. കോളേജിൽ പോകാൻ സമയം താമസിക്കും. താമസിച്ചു വന്നാൽ ANGELZ എന്നെ കൊല്ലും. അതുകൊണ്ട് അമ്മ എനിക്ക് വൈകുന്നേരം വരുമ്പോൾ ദോശ ചുട്ടുതന്നാൽ മതി. " എന്ന്പറഞ്ഞു ഞാൻ ഇറങ്ങാൻ നേരം അച്ചൂനോടും ആക്കൂനോടും ഞാൻ കോളേജിൽ നിന്ന് വരുമ്പോൾ റെഡിയായി നിൽക്കണേ എന്ന് പറഞ്ഞ് ഞാൻ ബസ്സ് സ്റ്റോപ്പിലേക്ക് പോയി. അവിടെന്ന് ANGELZ നെ കൂട്ടി കോളേജിലേക്ക് പോയി. അവിടെ എത്തിയപ്പോൾ എന്നും BROTHERZ നിൽക്കുന്ന സ്ഥലത്ത് വേറെ കുറെ പേര് നിൽക്കുന്നത് കണ്ടു. പിന്നെ നമ്മൾ ക്ലാസ്സിലേക്ക് പോയി. പിന്നെ രജീഷ് സാറും മറ്റുള്ള ടീച്ചേഴ്സ്ഉം വന്ന് പഠിപ്പിച്ചിട്ട് പോയി. പിന്നെ ബെല്ലടിച്ചപ്പോൾ നമ്മൾ BROTHERZ നിൽക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെ BROTHERZ നിൽക്കുന്നു🙃. പിന്നെ അവരോട് സംസാരിച്ച് നിന്നപ്പോളാണ് സിദ്ദുവേട്ടൻ പാറുവിന്റെയും, പ്രവിയേട്ടൻ കിച്ചുവിന്റെയും, അരുണേട്ടൻ കാര്ത്തുവിന്റെയും മുന്നിൽ മുട്ട്കുത്തി നിന്നിട്ട് ഒരു റോസപ്പൂവും നീട്ടിയിട്ട് ❤️ I LOVE YOU❤️ എന്ന് പറഞ്ഞത്.

അത് കേട്ടിട്ട് പാറുവും, കിച്ചുവും, കാർത്തുവും വായപൊളിച്ച് നിൽക്കുകയാണ്. പിന്നെ അവർ റോസാപൂവ് വാങ്ങി.(ഞാനൊരു രഹസ്യം പറയട്ടെ.. അവർക്ക് (പാറു, കാർത്തു, കിച്ചു)മുമ്പേ അവരെ ഇഷ്ടമായിരുന്നു. അവരോടണോടാണെങ്കിലും ഇഷ്ടം പറയണം എന്നൊക്കെ അവർ വിചാരിച്ചിരിക്കുകയായിരുന്നു. അപ്പൊ brotherz ഇങ്ങോട്ട് വന്ന് പ്രൊപ്പോസ് ചെയ്തപ്പോൾ അതാണ് അവർ ഞെട്ടിയത്). പിന്നെ നമ്മൾ ബെല്ലടിച്ചപ്പോൾ തിരികെ ക്ലാസ്സിൽ പോയി. പിന്നെ മാവേലി വന്ന് ക്ലാസ്സെടുക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ഒരു കുട്ടി വന്നിട്ട് "അനശ്വരവിജയനെ പ്രിൻസി വിളിക്കുന്നു" എന്ന് പറഞ്ഞു. അതുകേട്ടു anglezum ഞാനും ഞെട്ടി. അല്ലാ.. എന്തിനാ എന്നെ പ്രിൻസി വിളിക്കുന്നത് 🙄 എന്നാലോചിച്ചു ഓഫീസ് ലക്ഷ്യമാക്കി നടന്നപ്പോഴാണ് ആരോ എന്നെ ഒരു ക്ലാസ്സിലോട്ട് വലിച്ചത്. ഞാൻ എന്നെ വലിച്ച ആളെ നോക്കിയപ്പോൾ ഞാൻ ഞെട്ടി 😳 കോന്തൻ😳 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാൻ എന്നത്തേയും പോലെ രാവിലെതന്നെ കോളേജിലേക്ക് പോയി.

അവിടെ ചെന്ന് കുറച്ചു കഴിഞ്ഞപ്പോൾ ആഹി അവൻ എന്തോ സാധനം വീട്ടിൽ വച്ച് മറന്നു. അത് എടുത്തിട്ട് വരാമെന്ന് പറഞ്ഞു പോകാൻ പോയപ്പോൾ ഞാനും DEVILZ ഉം വരുന്നെന്നു പറഞ്ഞ് അവന്റെകൂടെ അവന്റ വീട്ടിലേക്ക് പോയി. പിന്നെ അവിടെ നിന്ന് കുറച്ചു നേരം കഴിഞ്ഞതും അവൻ എടുക്കാനുള്ളതും എടുത്തുകൊണ്ടു വന്നു. പിന്നെ ഇന്ന് സിദ്ദുവും, ആരുവും, പ്രവിയും അവരുടെ പെണ്ണിനെ പ്രൊപ്പോസ് ചെയാൻ പോകുകയാണ്. അതുകൊണ്ട് പോകുന്നവഴിക്ക് 3 റോസാപൂവ് വാങ്ങി. നമ്മൾ കോളേജിൽ എത്തിയപ്പോൾ ബെൽ അടിച്ചിരുന്നു. അങ്ങോട്ട്‌ നോക്കിയപ്പോൾ അനുജത്തീസ് വരുന്നത് കണ്ടു. പിന്നെ അവർ നമ്മുടെ അടുത്തേക്ക് വന്നിട്ടി എന്താ വൈകിയേ എന്നൊക്കെ ചോദിച്ചു. അതിനോക്കെ നമ്മൾ മറുപടി പറഞ്ഞു. അപ്പൊ സിദ്ദു പാറുവിന്റെ മുമ്പിലും,

ആരു കാർത്തുവിന്റെ മുന്നിലും, പ്രവി കിച്ചൂന്റെ മുന്നിലും മുട്ട്കുത്തി നിന്നിട്ട് റോസപ്പൂവും നീട്ടി അവരെ പ്രൊപ്പോസ് ചെയ്യ്തു. അനുജത്തിമാർ അതുകണ്ടു വായപൊളിച് നിൽക്കുകകയാണ്. അനുജത്തിമാർ പൂവ് വാങ്ങിയതും ബെൽ അടിച്ചു അവർ ക്ലാസ്സിലേക്ക് പോയി. ശ്ശോ.. അനൂനോട് സംസാരിക്കണമെന്ന് വിചാരിച്ചതാണ്. ഇനിയെങ്ങനെ സംസാരിക്കും😪 എന്ന് വിചാരിക്കുമ്പോഴാണ് എനിക്കൊരു Idea കിട്ടിയത്. ഞാൻ അതിലെപോയ ഒരു കുട്ടിയോട് ഡിഗ്രി 1st ഇയറിൽ പഠിക്കുന്ന അനശ്വരവിജയനെ പ്രിൻസി വിൽക്കുന്നെന്ന് പറയാൻ പറഞ്ഞു. എന്നിട്ട് ഒരു ക്ലാസ്സിൽ കയറി ഒളിച്ചിരുന്നു. അനു എന്തൊക്കെയോ ആലോചിച്ചു വരുന്നത് കണ്ടു. ഞാൻ അവളെ വലിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ടു😉.........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story