സഖിയെ തേടി..: ഭാഗം 33

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ഞാൻ വീട്ടിലെത്തിയപ്പോൾ തന്നെ കിങ്ങിണിയുടെ "അവനെ വെടിവയ്ക്കു, അതിനെ കൊല്ല് " എന്നൊക്കെ കേൾക്കുന്നുണ്ട്. അപ്പോഴേ എനിക്ക് മനസിലായി പുള്ളിക്കാരി PUBG കളിക്കുകയാണെന്ന്. പിന്നെ ഞാനെന്റെ റൂമിൽ പോയി ഫ്രഷായിട്ട് കിങ്ങിണിയുടെ റൂമിലേക്ക് പോയി. "അവനെ കൊല്ലടാ😏"-കിങ്ങിണി കൂയ് കിങ്ങിണിയ്.. - ഞാൻ റാമേ.. ഞാൻ ഭയങ്കര ബിസി ആണ്. നീ പിന്നെ വിളിക്ക്😎-കിങ്ങിണി പിന്നെ വിളിക്കാൻ ഞാൻ ഫോൺ വിളിച്ചില്ലല്ലോ🙄-ഞാൻ അങ്ങനെ കിങ്ങിണി ഫോൺ ടേബിളിൽ വച്ചിട്ട് എന്നോട് വിശേഷങ്ങളൊക്ക ചോദിച്ചു.

അപ്പോൾ കിങ്ങിണി ഇന്ന് സുമതിമ്മ വന്നെന്ന് പറഞ്ഞു. മൂപ്പത്തിയാണ് കിങ്ങിണിക്ക് PUBG കളിക്കാൻ പഠിപ്പിച്ചുകൊടുത്തത്. കാലം പോയൊരു പോക്കേ.. 🙄 പിന്നെ അമ്മ കുറച്ചു കഴിഞ്ഞപ്പോൾ ചായ കൊണ്ടുവന്നു. പിന്നെ കിങ്ങിണിയോട് സംസാരിച്ച് ചായയൊക്കെ കുടിച്ചിട്ട്, ആമിയോടും അടികൂടിയപ്പോൾ സമയം പോയതറിഞ്ഞില്ല😌. പിന്നെ അച്ഛൻ ഓഫീസിൽ നിന്ന് വന്നു. കുറച്ചുകഴിഞ്ഞപ്പോൾ തലവേദനയെന്ന് പറഞ്ഞ് അച്ഛൻ ഉറങ്ങാൻ പോയി. ഞാൻ അവിടെയൊക്കെ ഇരുന്ന് സമയം തള്ളിനീക്കി 😉 രാത്രിയിൽ എന്റെ ഫോൺ നിർത്താതെ ബെല്ലടിക്കുന്നത് കേട്ടാണ് ഞാൻ എണീറ്റത്. ഞാൻ ഫോണെടുത്തു നോക്കി.

അതിന്റെ സ്‌ക്രീനിൽ എഴുതിയിരിക്കുന്ന പേര് വായിച്ചപ്പോൾ എന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു ❤️ കാന്താരി❤️. ഞാൻ ഫോണെടുത്തിട്ട് എന്താ വിളിച്ചതെന്ന് ചോദിച്ചപ്പോൾ അവൾ ഗാർഡനിലോട്ട് വരാൻ പറഞ്ഞു. ഞാൻ ആരും കാണാതെ ഇറങ്ങി അങ്ങോട്ട്‌ ചെന്നു. അപ്പൊ അനു ഒരു റോസാപ്പൂവും പിടിച്ചുകൊണ്ട് എന്നെ പ്രൊപ്പോസ് ചെയ്യ്തു. പിന്നെ നമ്മൾ കാര്യങ്ങളൊക്കെ പറഞ്ഞു ഗാർഡനിൽ ഇരുന്നു. പിന്നെ അനു പോകുന്നെന്ന് പറഞ്ഞ് പോയപ്പോൾ ആരോ വന്നിട്ട് അനൂനെ കത്തി വച്ച് വയറ്റിൽ കുത്തി. അത് കണ്ട് ഞാൻ സ്റ്റംഭിച്ചു പോയി😳.

അനൂ...... ഞാൻ ഞെട്ടിയുണർന്ന് ചുറ്റും നോക്കിയപ്പോൾ ഞാൻ റൂമിലാണ് നിൽക്കുന്നതെന്ന് എനിക്ക് മനസിലായി. അപ്പൊ.. അപ്പൊ ഞാൻ കണ്ടത് സ്വപ്നം ആയിരുന്നോ😳. ഞാൻ ആ സ്വപ്നം വീണ്ടും വീണ്ടും ഓർത്തെടുത്തു. അതിൽ അനൂനെ കുത്തിയ ആളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട്. വ്യക്തമായി ആ സ്വപ്നത്തിൽ കാണാത്തത് കൊണ്ട് ആളാരാണെന്ന് അറിയാൻ പറ്റുന്നില്ല.

അപ്പൊ എനിക്ക് അനൂനെ കാണാമെന്ന് തോന്നി. ഞാൻ എന്റെ ബുള്ളറ്റിന്റെ കീയും എടുത്ത് പയ്യെ പയ്യെ നടന്നു മെയിൻ ഡോർ വഴി വെളിയിൽ ചാടി. പിന്നെ ബുള്ളറ്റ് ഉരുട്ടികൊണ്ട് വെളിയിൽ നിർതിയിട്ട് അതിൽ കയറി അനൂന്റെ വീട് ലക്ഷ്യമാക്കി ചലിപ്പിച്ചു. അപ്പോഴും അത് കണ്ടുകൊണ്ട് അവിടെ രണ്ട് കണ്ണുകളുണ്ടായിരുന്ന കാര്യം റാം അറിഞ്ഞിരുന്നില്ല.............🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story