സഖിയെ തേടി..: ഭാഗം 34

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഞാൻ അനൂന്റെ വീട്ടിലെത്തി. അവിടെ എത്തിയപ്പോൾ എനിക്കൊരു സംശയം. എവിടെയാണ് അനൂന്റെ റൂം🙄, ഇനിയെങ്ങനെ കണ്ടുപിടിക്കും🙄? (അപ്പോഴേ പറUഞ്ഞില്ലേ പോകണ്ടാ പോകണ്ടാന്ന്.. ലെ റാമിന്റെ മനസ്സ്😂) അപ്പോഴാണ് ഞാൻ ബാൽക്കണിയുടെ അടുത്തുള്ള റൂമിൽ ചെറിയ വെട്ടം കണ്ടത്. ഞാൻ അവിടെകയറി നോക്കാമെന്ന് വിചാരിച്ച് പൈപ്പിൽ കൂടി എങ്ങെനെയെങ്കിലും വലിഞ്ഞുകയറി ആ റൂമിൽ എത്തി. ഞാൻ നോക്കിയപ്പോൾ അവിടെ ബെഡിൽ സുഖനിദ്രയിൽ കാന്താരി 😍. ഹാവു! രക്ഷപെട്ടു😌. പിന്നെ ഞാൻ ആ ബെഡിന്റെ അറ്റത്തു കിടന്നിട്ട് അവളെ തോണ്ടാൻ തുടങ്ങി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു)

ഞാൻ കോളേജിൽനിന്ന് വന്നു. പിന്നെ നിങ്ങളോട് ഒരു കാര്യം പറയാൻ മറന്നുപോയി. നാളെയാണ് കോളേജിൽ ഓണം സെലിബ്രേഷൻ നടക്കുന്നത്. ഗേൾസ് എല്ലാവരും മഞ്ഞ സാരി ആണ് ഉടുക്കുന്നത് 💛. പിന്നെ ഞാൻ വീട്ടിലെത്തിയിട്ട് ചായയൊക്കെ കുടിച്ച്, ടീവീയൊക്കെ കണ്ട് ഇരുന്നപ്പോൾ സന്ധ്യയായി. പിന്നെ വിളക് കൊളുത്തിയിട്ട്, കുറച്ചു പഠിച്ചു. ഇന്ന് അച്ഛൻ വീട്ടിൽ വരില്ല കാരണം അച്ഛൻ അപ്പൂപ്പന്റെ(അച്ഛന്റെ അച്ഛൻ) വീട്ടിൽ പോയിരിക്കുകയാണ്. പിന്നെ ഫുഡ്‌ കഴിച്ച് 10 മണിയായപ്പോൾ ഞാൻ കിടാക്കാൻ എന്റെ റൂമിൽ പോയി. (ഞാൻ ബെഡ്ലൈറ്റ് ഇട്ടിട്ടാണ് കിടക്കുന്നത്).കുറച്ചു കഴിഞ്ഞപ്പോൾ ആരോ എന്നെ തോണ്ടുന്നു. ഞാൻ " ആക്കൂ.. ചുമ്മാതെ ഇരുന്നേ" എന്ന് പറഞ്ഞു ആ കൈ തട്ടിമാറ്റി. പിന്നെ എന്റെ കാതിൽ ആരോ കാന്താരി എന്ന് വിളിച്ചു. ഞാൻ തിരിഞ്ഞ്നോക്കിയപ്പോൾ കോന്തൻ. ഞാൻ അലറി വിളിക്കാൻ പോയപ്പോൾ കോന്തനെന്റെ വായപൊത്തിപിടിച്ചു. ഉം.. ഉം.. ഉം - ഞാൻ എന്തോന്ന്🙄

-കോന്തൻ ഉം.. ഉം.. ഉം 😡 - ഞാൻ ഏഹ്🙄 -കോന്തൻ ഉം... .. 😡-ഞാൻ Oh sorry kandhari... 🙀 ഞാൻ കോന്തൻ കൈമാറ്റിയതും ബെഡിന്റെ അപ്പുറത്തിരിക്കുന്ന ടേബിളിലെ എന്റെ ഫോണെടുത്തു നോക്കി. സമയം 1 AM 😱😱 താനെന്തിനാ ഈ സമയത്ത് ഇങ്ങോട്ട് വന്നത് 😤 എനിക്കെന്റെ പെണ്ണിനെ കാണണമെന്ന് തോന്നി. ഞാൻ വന്നു 😉 തനിക്ക് തോന്നുമ്പോൾ വരാൻ ഞാൻ തന്റെ ഭാര്യ ഒന്നുമല്ല😏 അത് വൈകാതെ തന്നെ ആയിക്കൊള്ളും എന്ന് ആ കോന്തൻ പറയുന്നത് കേട്ട് ഞാൻ ബെഡിൽ കിടന്ന തലയണയെടുത്തു അവനെ എറിഞ്ഞു. പക്ഷെ കോന്തൻ അത് ക്യാച് ചെയ്യ്തു. ഞാൻ പോകാൻ പറഞ്ഞിട്ടും ഈ കോന്തൻ പോകാൻ ഒരു ലക്ഷണവും ഇല്ലാത്തത്കൊണ്ട് ഞാൻതന്നെ കോന്തനെ തള്ളികൊണ്ട് വന്ന് ബാൽക്കണിയിൽ ആക്കി. എങ്ങനെയെങ്കിലും കോന്തൻ ഇറങ്ങി താഴെ എത്തിയെത്തി.

പിന്നെ അവൻ എന്നെനോക്കി ഒരു ഫ്ലയിങ്കിസ്സ് തന്നു. ഞാനത് പിടിക്കുന്നത് പോലെ കാണിച്ചിട്ട് ചുരിട്ടികൂട്ടി ദൂരെയെറിയുന്നപോലെ കാണിച്ചു. അതുകണ്ടിട്ട് കോന്തൻ എന്നെ നോക്കി സൈറ്റടിച്ചിട്ട് അവന്റെ ബുള്ളറ്റും എടുത്തുകൊണ്ട് പോയി. പിന്നെ ഞാൻ കതക്കൊക്കെ അടച്ചിട്ട് കിടന്നുറങ്ങി. പിന്നെ എണീച്ചത് രാവിലെ 6 മണിക്കാണ്. ആ കോന്തൻ കാരണം ഞാൻ ഉറങ്ങിയത് 2 മണിക്കാണ്😤. പിന്നെ ഞാൻ കുളിച്ചിട്ട് ഹാളിലേക്ക് പോയി. അവിടെ എത്തിയപ്പോൾ സോഫയിലിരുന്ന് പത്രം വായിക്കുന്ന അച്ഛനെയാണ് കണ്ടത്. പിന്നെ ഞാൻ അച്ഛൻ എപ്പൊവന്നു എന്നൊക്കെ ചോദിച്ചു അവിടെ ഇരുന്നു. ഞാൻ ചായയിടട്ടെ എന്ന് ചോദിച്ചപ്പോൾ അച്ഛൻ കുറച്ചൂടെ കഴിഞ്ഞ് മതിയെന്ന് പറഞ്ഞു. ഒരു 6:30 ആയപ്പോൾ അക്കു എണീറ്റു. എന്നിട്ട് എന്നോട് ഞാൻ ചായയിടട്ടെ എന്ന് ചോദിച്ചു. ഞാൻ ചായയോടാമെന്ന് പറഞ്ഞപ്പോൾ അച്ഛൻ അവൻ ചായഇടട്ടെ എന്ന് പറഞ്ഞു.

പിന്നെ അവൻ ചായഉണ്ടാക്കി 4 ഗ്ലാസിലാക്കി കൊണ്ടുവന്ന് ഓരോരുത്തർക്ക് കൊടുത്തു. അച്ഛൻ അത് കുടിച്ചിട്ട് "നല്ല ചായ " എന്ന് പറഞ്ഞിട്ട് വെളിയിലോട്ട് പോയി. അമ്മ ചായ കൊള്ളാമെന്നു പറഞ്ഞിട്ട് കിച്ചണിലോട്ട് പോയി. അച്ചു ചായ എടുത്ത് കുടിച്ചിട്ട് മുമ്പിൽ നിൽക്കുന്ന ആക്കൂന്റെ നേരെ ചായ തുപ്പി. എന്നിട്ട് "സോറി അക്കു... ചായ superb ആയിരുന്നു. Keep it up 😂 എന്ന് പറഞ്ഞ് റൂമിലോട്ട് ഓടി. അവസാനം ഞാൻ ചായ കുടിച്ചിട്ട് ആക്കൂനെ അടുത്തോട്ട് വിളിച്ചിട്ട് "അക്കു.. ഇനിമുതൽ ചായ ഉണ്ടാക്കുബോൾ തെയ്‌ല കുറച്ചു ഇടണം, പിന്നെ ചായക്ക് മധുരം ചേർക്കുമ്പോൾ അത് പഞ്ചാരയാണോ അതോ ഉപ്പാണോ എന്ന് ടേസ്റ്റ് നോക്കിയിട്ട് വേണം ഇടാൻ. കുഴപ്പമില്ല കുറച്ചു കഴിയുമ്പോൾ നീ ചായയിടാൻ പഠിക്കുമെന്ന്" പറഞ്ഞിട്ട് ഞാനെന്റെ റൂമിലോട്ട് പോയി 😊...........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story