സഖിയെ തേടി..: ഭാഗം 37

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(റാം) ഇന്ന് എന്തായാലും അനൂന്റെ സ്വഭാവത്തിന്റെ മാറ്റം കണ്ടെത്തണമെന്ന് മനസ്സിൽ വിചാരിച്ച്കൊണ്ട് ഞാൻ കോളേജിൽ പോയി. അവിടെയെത്തിയപ്പോൾ അനുജത്തീസ്‌ അവിടെ മുമ്പേ എത്തിയിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ അനുവും ഉണ്ട്. ഇന്ന് പക്ഷെ അവൾ എന്നത്തേയും പോലെ DEVILZ നോട്‌ ഭയങ്കര സംസാരമാണ്. DEVILZ "ഇപ്പോഴാണ് ഇവൾ നമ്മുടെ അനു ആയതെന്ന് " പറഞ്ഞതും അനു പൊട്ടിച്ചിരിച്ചു 😁. പിന്നെ ഞാൻ വിചാരിച്ചു ഇന്നലെ വല്ല ഫാമിലി പ്രോബ്ലം കൊണ്ടായിരിക്കും അവൾ സാഡ് ആയിരുന്നത്. അതിൽ ഞാനിടപെടുന്നത് ശരിയല്ല എന്ന് വിചാരിച്ച് അവളോടൊന്നും ചോദിച്ചില്ല. പിന്നെ അവരും നമ്മളും അവരുടെ ക്ലാസ്സിലേക്ക് പോയി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

🌼 (അനു) ഞാനിന്ന് കോളേജിൽ എത്തിയിട്ട് എല്ലാവരുടെയും വായാടി അനുവായി. എന്തിനാണെന്ന് നിങ്ങൾക്ക് അറിയണ്ടേ? ഞാൻ മൂഡ്ഔട്ടായി ഇരുന്നാൽ brotherz ഉം കോന്തനും എന്നോട് കാര്യം ചോദിക്കും.പിന്നെ എനിക്ക് പറയുകയല്ലാതെ നിവർത്തി ഇല്ല. എന്റെ വിഷമം എന്റെ ഉള്ളിതന്നെ കിടക്കട്ടെ, ആരും അറിയണ്ട. ആദ്യം കോന്താനെന്നെ സംശയത്തോടെ നോക്കിയെങ്കിലും പിന്നെ ഒക്കെയായി. പിന്നെ ഞാൻ ബെല്ലടിച്ചപ്പോൾ ക്ലാസ്സ്‌ലേക്ക് പോയി.പിന്നെ ഓരോരോ ടീച്ചേർസ് വന്നു പഠിപ്പിച്ചിട്ട് പോയി. ഞാൻ കോളേജിൽനിന്ന് ഇറങ്ങി കുറച്ചു ദൂരം നടന്നപ്പോൾ ഒരു white കാർ വന്നെന്റെ മുമ്പിൽ നിർത്തി.

എന്നിട്ട് അതിൽനിന്ന് ഇറങ്ങുന്ന ആളെക്കണ്ട് എനിക്ക് ദേഷ്യം വന്നു. അക്ഷയ് 😡😡😠. അവനെന്റെ അടുത്തേക്ക് വന്നിട്ട് "ആരൂട്ടി നിന്നെ ഇന്ന് ഞാൻ വീട്ടികൊണ്ടുവിടാമെന്ന്" പറഞ്ഞ് എന്റെ കൈയ്യിൽകയറി പിടിച്ചിട്ട് വലിച്ചുകൊണ്ട് പോയി കാറിൽ കയറ്റി. ഞാൻ തടയാൻ ഒരുപാട് ശ്രമിച്ചു, പക്ഷെ അവൻ അപ്പോഴേക്കും കാറിന്റെ ഡോർ ലോക്കാക്കിയിരുന്നു. പിന്നെ അവൻ കാർ എന്റെ വീട്ടിലേക്ക് ചലിപ്പിച്ചു. ഞാൻ അതിൽനിന്ന് രക്ഷപ്പെടാൻ എന്നെകൊണ്ട് പറ്റുന്നവിധം ശ്രമിച്ചു. ഈ കാഴ്ചകണ്ടാൽ അച്ഛൻ തളർന്നുപോകും എന്നെന്റെ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും കാർ എന്റെ വീട്ടിന്റെ മുമ്പിൽ എത്തിയിരുന്നു. നിർഭാഗ്യവശാൽ അച്ഛൻ അത് കാണുകയും ചെയ്തു.

അവൻ എന്നെയും അച്ഛനെയും നോക്കി പുച്ഛിച്ചിട്ട് കാറും കൊണ്ട് പോയി. പിന്നെ ഞാനവിടെ നിൽക്കാതെ എന്റെ റൂമിൽ പോയി ഇരുന്നു. അപ്പോഴേക്കും എന്റെ മനസ്സിൽ അവനോടുള്ള പക ആളിക്കൊണ്ടിരുന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം ) ഞാൻ കോളേജിൽനിന്ന് വീട്ടിലേക്ക് പോകുന്നവഴിയിൽ അമ്മ എന്റെ ഫോണിൽ വിളിച്ചിട്ട് "ആമി വന്നിട്ട് ഐസ്ക്രീം വേണമെന്ന് പറയുന്നു. നീയൊരു ഐസ്ക്രീം കൂടി വാങ്ങിക്കൊണ്ടു വരണേ എന്ന് പറഞ്ഞു. ഞാൻ അടുത്തുള്ള ഒരു ബേക്കറിയിൽ കയറി ആമിടെ ഇഷ്ടപ്പെട്ട ഐസ്ക്രീം വാങ്ങിച്ചു. അതും വാങ്ങിച്ചു വെളിയിലോട്ട് ഇറങ്ങിയപ്പോൾ ഒരു പെൺകുട്ടിയുടെ മുമ്പിൽ ഒരു വൈറ്റ് കാർ വന്ന് നിർത്തി.

അതിൽനിന്ന് ഇറങ്ങിവന്ന ആളെക്കണ്ട് ഞാൻ ഞെട്ടി. ഇച്ചു😳.അപ്പൊ അവൻ അവളുടെ കൈയ്യിൽ പിടിച്ചിട്ട് അവളോട് എന്തോ പറഞ്ഞിട്ട് കാറിൽ കയറ്റി. അവൾ കൈയ്യിൽപിടിച്ചിട്ട് വിടേന്നോക്കെ പറയുന്നെന്നു തോന്നുന്നു. ഈ ഇച്ചുവിന് ഇതെന്ത് പറ്റി? സാധാരണ ഒരു പെൺകുട്ടിയുടെയും മുഖത്ത് നോക്കാത്ത ആളാ..എത്രയോ പേര് അവന്റെ പിറകെ നടന്നിട്ടുണ്ട്. എന്നിട്ടും? 🙄.അവൻ അവളെ കാറിൽ കയറ്റി ലോക്കാക്കി. അപ്പൊ അവൾ ലോക്കെടുക്കാൻ നോക്കുന്നതിനിടക്ക് ഞാൻ അവളുടെ മുഖം കണ്ടു. അനു 😳😳.അപ്പൊ ആ കുട്ടി അനു ആയിരുന്നോ😳? അവൾക്ക് ഇച്ചുവുമായി എന്താ ബന്ധം🙄? അവൾക്ക് ഇച്ചുവുമായി എങ്ങനെയാ പരിചയം🙄? .......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story