സഖിയെ തേടി..: ഭാഗം 38

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ റൂമിൽനിന്ന് ഇറങ്ങിയത് സന്ധ്യക്ക്‌ വിളക്ക് കൊളുത്താനാണ്. പിന്നെ വിളക്ക് കൊളുത്തി നാമവും ചൊല്ലി കുറച്ചു ചായയും കുടിച്ച് തിരിച്ചെന്റെ റൂമിൽ പോയി നോട്ട്സ് എഴുതി. അപ്പൊ പിറകിൽ ആരോ ഉണ്ടെന്ന് ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അത് അച്ഛനായിരുന്നു. ഞാനൊന്ന് പുഞ്ചിരിച്ചു കാണിച്ചു. എന്നാലും അച്ഛന്റെ മുഖത്തൊരു സങ്കടം നിഴലിച്ചിരുന്നു. ഞാൻ ഇതൊന്നും അച്ഛൻ കാരണം സംഭവിച്ചതല്ലന്ന് പറഞ്ഞു അച്ഛനെ സമാധാനിപ്പിച്ചു. പിന്നെ അച്ഛൻ എന്റെ തലയിൽ തലോടിയിട്ട് റൂമിൽ നിന്ന് പോയി. പിന്നെ ഞാൻ എഴുതി തീർത്തിട്ട് ഹാളിൽചെന്ന് കുറച്ചുനേരം അച്ചൂനോട് വഴക്കിട്ടു. പിന്നെ കിച്ചണിൽചെന്ന് അമ്മയെ സഹായിച്ചിട്ട് ഫുഡും കഴിച്ചിട്ട് ഞാൻ റൂമിൽ പോയി കിടന്നു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) എനിക്ക് വീട്ടിലെത്തിയിട്ട് ഒരു സമാധാനവും ഇല്ല. എന്തോ ചെറിയ പേടിപോലെ. ഞാനിന്നാകെ ഡൾ ആയിരുന്നു. എന്തരോ എന്തോ 😐. കിടക്കാനാണെങ്കിലോ.. തിരിഞ്ഞിട്ടും മറിഞ്ഞിട്ടും ഉറക്കം വന്നില്ല. എങ്ങനെയെങ്കിലും നേരം വെളുത്താൽ മതിയെന്നായിരുന്നു എന്റെ മനസ്സിൽ. പിന്നെ കുറെ നേരം കിടന്നപ്പോൾ എനിക്ക് ഉറക്കം വന്നു. പിന്നെ ഞാൻ രാവിലെ എണീച്ചിട്ട് എല്ലാ കാര്യങ്ങളും വളരെ വേഗത്തിൽ ചെയ്ത് നേരെ ബുള്ളറ്റുംകൊണ്ട് കോളേജിലേക്ക് പോയി.

നേരത്തെ വന്നതുകൊണ്ടാകാം Devilz എന്തുപറ്റി? എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാൻ അവരോട് ഇന്നലെ നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു(Devilz ന്റെ ഫ്രണ്ട്കൂടിയാണ് akshay).അപ്പൊ Devilz അന്ന് അനു മൂഡ്ഔട്ടായി സംസാരിച്ചതുമായി ഇതിനെന്തോ കണക്ഷൻ ഉള്ളതായി തോന്നുന്നെന്ന് പറഞ്ഞത്. പിന്നെ നമ്മൾ എന്താണ് അനു വരാൻവേണ്ടി കാത്തുനിന്നു. കുറച്ചു നേരത്തിനു ശേഷം അനുജത്തീസും അനുവുംകൂടി വന്നു. അപ്പോൾ Devilz ഉം ഞാനും അനൂനോട് ചോദിക്കാൻ പോയപ്പോൾ ബെല്ലടിച്ചു. അതുകൊണ്ട് അവർ റ്റാറ്റാ പറഞ്ഞു ക്ലാസ്സിൽ പോയി(😂). പിന്നെ ഞാനും Devilz ഉം സമയം എങ്ങനെഒക്കെയോ തള്ളിനീക്കി. പിന്നെ നമ്മൾ ബെല്ലടിച്ച് അവരെ ക്ലാസ്സിൽ പോയപ്പോൾ ക്ലാസ്സിൽ ടീച്ചർ ഉണ്ടായിരുന്നു. അതുകൊണ്ട് അത് നടന്നില്ല. അവസാനം കോളേജ് വിട്ടപ്പോൾ Devilz ഉം ഞാനും ക്ഷമനശിച്ച് അവരോട് ബൈക്കിലും ബുള്ളറ്റിലും കയറാൻ പറഞ്ഞു. എല്ലാവരും കയറിയെങ്കിലും അനു മാത്രം കയറിയില്ല. ഞാൻ കയറടി * എന്ന് പറഞ്ഞപ്പോൾ അവൾ കയറിയിരുന്നു. പിന്നെ നമ്മൾ പോയത് ബീച്ചിലോട്ടാണ്. അവിടെയെത്തി ബുള്ളെറ്റ് ഒരു സൈഡിലോട്ട് പാർക്ക്‌ചെയ്തിട്ട് അനുന്റെ കയ്യുംവലിച്ചുകൊണ്ട് പോയി ആ മണൽപരപ്പിൽ ഉള്ള ബെഞ്ചിൽ കൊണ്ടിരുത്തി.

അപ്പോഴേക്കും Devilz ഉം അനുജത്തിമാരെയും കൂട്ടി നമ്മുടെ അടുത്തുള്ള ബെഞ്ചുകളിൽ ഇരുന്നു. അപ്പൊ അനുവും അനുജത്തീസും *എന്താപ്പോ സംഭവിച്ചേ എന്നുള്ള എക്സ്പ്രഷനിൽ ഇരിക്കുകയാണ്. ഞാനും Devilz ഉം ഒരുമിച്ച് "അക്ഷയ് യെ നിനക്കെങ്ങനെയാ പരിചയം" എന്ന് ചോദിച്ചു. അത്കേട്ടപ്പോൾ ആദ്യം അവളൊന്ന് ഞെട്ടി. പിന്നെ ബ.. ബ.. ബ അടിക്കാൻ തുടങ്ങി. പിന്നെ ഒന്നുമില്ല എന്ന് പറഞ്ഞ് എണീക്കാൻ പോയതും ഞാനവളെ വലിച്ച് അവിടെ ഇരുത്തി. അപ്പോൾ Devilz പറയ് അനൂ എന്ന് പറഞ്ഞു. ഞാൻ അനുജത്തീസിനെ നോക്കിയപ്പോൾ അവർ ഓരോ പാക്ക് കടലയും വാങ്ങിച്ച് വായിലിട്ടുകൊണ്ട് എന്തോ വല്യകഥ കേൾക്കുന്നതുപോലെ plz എടി പറയ് എന്ന് പറഞ്ഞു 😂. അപ്പൊ അനു ഞാൻ പറയാമെന്നുപറഞ്ഞ് പറയാൻ തുടങ്ങി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) ഇപ്പോൾ ഇവിടെ നടന്നതൊക്കെ നിങ്ങൾ വായിച്ചതല്ലേ.. അവര് പറയാൻ പറഞ്ഞപ്പോൾ ഞാൻ പറയാമെന്ന് സമ്മതിച്ചു. ഞാൻ പഴയ കാര്യങ്ങളൊക്കെ ഓർക്കാൻ തുടങ്ങി..

⚡️ഫ്ലാഷ്ബാക്ക്⚡️ (NB: For better experience😎- എല്ലാവരും വീട്ടിലുള്ള ഏതെങ്കിലും സ്നാക്ക്സ് എടുത്ത് കഴിച്ചുകൊണ്ട് വായിക്കുക 😁) കഴിഞ്ഞ വർഷം അച്ഛന് തിരുവനന്തപുരത്ത് ഒരു വില്ലേജ് ഓഫീസിലായിരുന്നു ജോലി. നമ്മുടെ തറവാട് അവിടെ അടുത്ത് ആയിരുന്നത്കൊണ്ട് നമ്മൾ അവിടെ താമസിച്ചു. അച്ഛൻ ഒരുദിവസം വീട്ടിൽവന്നപ്പോൾ ആകെ ഡെസ്പ് ആയിരിക്കുന്നത് കണ്ട് ഞാൻ കാര്യം തിരക്കി. അപ്പോൾ അച്ഛൻ ഏതോ മേനോൻ എന്ന് പറയുന്ന ആളെക്കുറിച്ചോർത്താണ് വിഷമിഷമിച്ചിരിക്കുന്നതെന്ന് പറഞ്ഞു. അയാൾ ഏതോ ഭൂമി പ്രശ്നത്തിന്റെ പേരിൽ അച്ഛന് കൈകൂലി കൊടുത്ത് ഒഴിവാക്കാൻ നോക്കി. പക്ഷെ അച്ഛനത് വാങ്ങിയില്ല. കൂടാതെ ഈ ഭൂമിപ്രശ്നത്തിന്റെ പേരിൽ പോലീസിൽ കംപ്ലയിന്റ് കൊടുക്കുമെന്ന് പറഞ്ഞു. അതുകേട്ട് അയ്യാൾ അച്ഛനെ ഫോണിൽ വിളിച്ചിട്ട് നമ്മുടെ കുടുംബത്തിനെ ഇല്ലാതാക്കുമെന്ന് ഭീഷണിപെടുത്തി അച്ഛൻ ആദ്യമൊന്നും അത് കാര്യമാക്കിയില്ല എങ്കിലും അച്ഛനെ അവർ 2 പ്രാവശ്യം ആക്‌സിഡന്റിൽപെടുത്താൻ നോക്കി . ആദ്യത്തെ പ്രാവശ്യം ഒന്നും പറ്റിയില്ലെങ്കിലും രണ്ടാമത്തെ പ്രാവശ്യം അച്ഛന് പരിക്കുകൾ പറ്റി. പിന്നെ കുറച്ചുനാളെടുത്ത് ശരിയായി. പിന്നെ കുറച്ചുനാൾ ആ മേനോന്റെ ഒരറിവും ഇല്ലായിരുന്നു.

പിന്നെ കുറച്ചു ദിവസം കഴിഞ്ഞ് ഒരു ഞായറാഴ്ച ഞാനും മീനുവും(ചെറിയച്ഛന്റെ മോള്) കൂടി ബീച്ചിൽ പോയി. കുറച്ചുനേരം ഞാനും അവളുംകൂടി ബീച്ചിൽ ഒരു ബെഞ്ചിൽ ഇരുന്നു. അപ്പൊ മീനുന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരു കൂട്ടുകാരിയെ കണ്ട് അവൾ ഇപ്പോൾ വരാമെന്ന് പറഞ്ഞ് അങ്ങോട്ട്‌ പോയി. ഞാൻ കുറേനേരം ഞാൻ കടൽ നോക്കി ഇരുന്നു. അപ്പൊ ഒരു 3 വയസ്സ് തോന്നിക്കുന്ന ഒരു പെണ്ണ്കുട്ടി അവിടെ പന്ത് തട്ടികളിക്കുന്നത് കണ്ടു. എന്തോ ആ മോളെ കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടമായി. അപ്പോൾ ഒരു കാറ്റടിച്ച് അവളുടെ പന്ത് വെള്ളത്തിൽ വീണു. അതെടുക്കാൻ വേണ്ടി അവൾ കടലിലിറങ്ങുന്നു. ഞാൻ ഓടിപ്പോയി അവളെ കൈയ്യിലെടുത്തു തിരിഞ്ഞതും അവളുടെ അച്ഛനും അമ്മയും വന്ന് അവളെ എടുത്തിട്ട് എന്നോട് നന്ദിയും പറഞ്ഞിട്ട് പോയി. എന്നിട്ട് ഞാൻ ചെന്ന് ആ ബെഞ്ചിൽ ഇരുന്നു. അപ്പൊ എന്റെ അടുത്ത് ആരോ വന്നിരിക്കുന്നപോലെ തോന്നി. . അപ്പോൾ "ഹായ്" എന്ന് എന്റെ അടുത്തിരിക്കുന്ന ആള് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ എന്റെ വിഷ്ണുഏട്ടന്റെ (ആരാണെന്ന് പിന്നെ പറയാം) പ്രായം തോന്നിക്കുന്ന ഒരു ആള് പറഞ്ഞു.

ഞാനും ഹലോ പറഞ്ഞു. അപ്പൊ അയാളെന്നോട് പേര് ചോദിച്ചു . ഞാൻ അനശ്വര എന്ന് പറഞ്ഞു. അപ്പൊ അയാൾ "തന്നെ എവിടെയോ കണ്ടത് പോലെ, തന്റെ അച്ഛന്റെ പേരെന്താ" എന്ന് ചോദിച്ചു. ഞാൻ അച്ഛന്റെ പേരും ജോലിയും പറഞ്ഞപ്പോൾ "ഓ.. താൻ വിജയൻ സാറിന്റെ മോളാണല്ലേ" എന്ന് ചോദിച്ചു. പിന്നെ ഞാൻ അയാളോട് പേര് ചോദിച്ചു . അപ്പൊ അയാൾ "അക്ഷയ് എല്ലാവരും എന്നെ ഇച്ചു എന്നാണ് വിളിക്കുന്നത്" എന്ന് പറഞ്ഞു . ഞാൻ വിഷ്ണുവേട്ടന്റെ പ്രായമുള്ളത് കൊണ്ട് ഞാൻ ഇച്ചുവേട്ടണെന്ന് വിളിച്ചു. അപ്പൊ ഇച്ചുവേട്ടൻ എന്നെ ആരൂട്ടി എന്ന് വിളിച്ചോട്ടെ എന്ന് ചോദിച്ചു.ഞാൻ അതെന്താ എന്ന് ചോദിച്ചപ്പോൾ ഇച്ചുവേട്ടന്റെ പെങ്ങളുടെ പേരാണ് , അവൾ ഒരു ആക്‌സിഡന്റ്ഇൽ മരിച്ചു പോയെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ അത് വിളിച്ചുകൊള്ളാൻ പറഞ്ഞു. പിന്നെ സംസാരിച്ചു സംസാരിച്ച് എനിക്ക് ഇച്ചുവേട്ടൻ ഒരു ഏട്ടനെപോലെയായി.......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story