സഖിയെ തേടി..: ഭാഗം 39

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

പിന്നെ ഒരു ദിവസം നമ്മൾ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഞാൻ ഇച്ചുവേട്ടൻ എന്റെ മുഖത്തേക്കല്ല, എന്റെ ശരീരത്തിലേക്ക് ആണ് നോക്കുന്നതെന്ന് അറിഞ്ഞു. പിന്നെ ഞാൻ ഇച്ചുവേട്ടനോട് വഴക്കിട്ട് വീട്ടിൽ പോയി. പിന്നെ ഒരു ദിവസം ഞാൻ എന്റെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്ന് പറഞ്ഞ് ഞാൻ വീട്ടിൽ നിന്നിറങ്ങി. കുറച്ചു ദൂരം നടന്നപ്പോൾ ഒരു വണ്ടിയെന്റെ മുമ്പിൽ വന്ന്നിർതിയിട്ട്, അതിൽനിന്ന് 4 ഗുണ്ടകൾ ഇറങ്ങി വന്ന് എന്റെ മുഖത്തേക്ക് ഒരു സ്പ്രൈ അടിച്ചു. ഞാൻ അപ്പോഴേക്കും ബോധംകെട്ട് വീണിരുന്നു. പിന്നെ ഞാൻ ഉണർന്നപ്പോൾ ഒരു മുറിയിൽ അവിടെയുള്ള ഒരുകാട്ടിലിലാണ് ഞാൻ കിടക്കുന്നത്. ആപ്പോൾ ആണ് ആരോ കതക് തുറന്നു വരുന്ന ശബ്ദം ഞാൻ കേട്ടത്. ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ ആ വരുന്ന ആളെക്കണ്ട് ഞാൻ ഞെട്ടി ഇച്ചുവേട്ടൻ😳

എന്റെ അടുത്തേക്ക് വന്നിരുന്നിട്ട് ഞാൻ പിറകിലേക്ക് പോയികൊണ്ടിരുന്നു. നടന്ന് നടന്ന് ഞാൻ ഭിത്തിയിൽ ചെന്നിടിച്ചു. ഇച്ചുവേട്ടനും എന്റെ അടുത്ത് നിന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു താലിമാല എടുത്തു. എന്നിട്ട് "ആരൂ.. എനിക്ക് നിന്നെ കണ്ടപ്പോഴേ ഇഷ്ടമായി. നിന്റെ ഈ കണ്ണ് ഉഫ്.. 🔥🔥.ഞാനങ്ങു ഇല്ലാണ്ടായിപോകുന്നു. കുറച്ചു ദിവസം മുമ്പ് നീ നിന്റെ സ്വന്തം ഏട്ടനായിട്ടാണ് എന്നെ കരുതുന്നതെന്ന് പറഞ്ഞപ്പോൾതൊട്ട് ഇങ്ങനെയൊരു കല്യാണമേ നമുക്ക് നടക്കുള്ളു എന്ന് ഉറപ്പിച്ചതാണ്. നമ്മുടെ കല്യാണം കഴിഞ്ഞേ ഞാൻ നിന്റെ ശരീരത്തിൽ തൊടുള്ളു. നിനക്ക് പറ്റിയ ഒരു വരനാണെടി ഞാൻ, കാരണം എന്റെ പേര് AKSHAY MENON എന്നാണ്. നിന്റെ അച്ഛൻ ആ വില്ലേജ് ഓഫീസർ എന്റെ അച്ഛൻ മേനോനെ സഹായിക്കാതെ പോലീസിൽ കംപ്ലയിന്റ് കൊടുക്കുമെന്ന് പറഞ്ഞു.

പിന്നെ നിന്റെ അച്ഛനെ കൊല്ലാൻ എന്റെ അച്ഛൻ 2 ആക്‌സിഡന്റ് ഉണ്ടാക്കി. പക്ഷെ ആ വിജയന്റെ ആരോഗ്യത്തിനൊന്നും പറ്റിയില്ല. അതുകൊണ്ട് ഈ വിവാഹം വച്ച് എന്റെ അച്ഛന്റെ ആഗ്രഹമായ ആ പ്രോപ്പർട്ടി നിന്റെ അച്ഛന്റെ കൈയ്യിൽനിന്ന് വാങ്ങിക്കും എന്ന് പറഞ്ഞതും ഞാൻ അയ്യാൾക്ക് (ഇച്ചു)മുഖം അടച്ചുള്ള ഒരു മറുപടി ഞാൻ കൊടുത്തു. അപ്പൊ അയ്യാൾ ആ താലിമാലയും കൊണ്ട് ദേഷ്യത്തിൽ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ആ താലി എന്റെ കഴുത്തിന്റെ അടുത്തേക്ജ് കൊണ്ടുവന്നു. റ്റിക്ക്.ആ താലിമാല എനിക്ക് ചേരില്ല എന്നപോലെ അത് പൊട്ടിപ്പോയി. ഞാൻ അപ്പോഴേ തിരിഞ്ഞ് അവിടെയിരിക്കുന്ന കുപ്പിയെടുത്ത് അയ്യാളുടെ തലയ്ക്ക് അടിച്ചു. എന്നിട്ട് ഓടി വെളിയിലെത്തി. അപ്പോഴതാ നിൽക്കുന്നു ഗാർഡ്‌സ്. ഞാൻ എങ്ങനെയെങ്കിലും അവരുടെ കണ്ണ് വെട്ടിച്ചു വെളിയിലിറങ്ങി.

പക്ഷെ എന്റെ കൊലുസ്ന്നെ ചതിച്ചു. അത് കിലുങ്ങുന്ന ശബ്ദം കെട്ട് അവർ തിരിഞ്ഞുനോക്കിയപ്പോൾ എന്നെ കണ്ടു. അവരെന്റെ പിറകെ ഓടി. ആ സ്ഥലമൊരു ഉൾകാടായിരുന്നു. അതുകൊണ്ട് ഞാൻ അവിടെയുള്ള ഒരു മരത്തിന്റെ പിറകിലായി ഒളിച്ചു. ഗാർഡ്സ് പോയപ്പോൾ ഞാൻ എങ്ങനെയെങ്കിലും നടന്നു നടന്ന് ഒരു റോഡിന്റെ മുമ്പിലെത്തി.അവിടെ കുറച്ചു സമയം നിന്നുകഴിഞ്ഞപ്പോൾ ഒരു ഓട്ടോ വരുന്നത് കണ്ടു. പിന്നെ അതിൽ കയറി ഞാൻ തറവാട്ടിലോട്ട് വന്നു. അന്ന് തറവാട്ടിൽ എല്ലാവരും അമ്പലത്തിൽ പൂജക്ക്‌ പോയിരുന്നു. ഞാൻ വീട്ടിൽ കയറിയപ്പോൾ ഞാൻ അച്ഛൻ കണ്ടു. ഞാൻ ഓടിപ്പോയി അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞു. അച്ഛൻ കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ ഞാനെല്ലാം പറഞ്ഞു. അതുകേട്ടു അച്ഛൻ തളർന്നുപോയി. ഞാൻ അച്ഛന്റെ അടുത്ത് വന്നിരുന്ന് ഇത് വേറാരൊടും പറയണ്ട.

അവരൊക്കെ ഇതറിഞ്ഞാൽ എന്താ സംഭവിക്കുക എന്നറിയില്ല എന്ന് പറഞ്ഞു. അപ്പോ അച്ഛൻ എന്നോട് വീട് മാറിയല്ലോ എന്ന് ചോദിച്ചു. അപ്പൊ ഞാൻ എന്ത് കാര്യം പറഞ്ഞു വീട് മാറുമെന്ന് ചോദിച്ചു. അപ്പൊ അച്ഛന്റെ ഫോൺ ബെല്ലടിച്ച്. അതെടുത്തപ്പോൾ അതിൽ പറയുന്ന കാര്യകേട്ട് നമുക്ക് കുറച്ചു ആശ്വാസമായി. അച്ഛന് ഇവിടേക്ക് (അനു ഇപ്പോൾ ഉള്ള സ്ഥലത്തേക്ക്)ട്രാൻസ്ഫർ. പിന്നെ ഈ കാര്യം പറഞ്ഞു നമ്മൾ ഇങ്ങോട്ട് താമസം മാറ്റി. പിന്നെ ഞാൻ അക്ഷയ് യെ കണ്ടത് ഓണന്തിന്റെ അന്നാണ്. അന്നെന്നെ വീട്ടിലോട്ട് പോകുന്ന വഴിൽ നിർതിയിട്ട് എന്തൊക്കെയോ പറഞ്ഞു. അതാണ് ഞാനന്ന് സാഡായി ഇരുന്നത്. ⚡️ പാസ്റ്റ് തീർന്നു 😁⚡️ ഞാൻ നോക്കിയപ്പോൾ കടലയും തിന്നിരുന്ന angelz വായും തുറന്ന് ഇരിക്കുകയാണ് (അവർക്ക് ഇതൊന്നും അറിയില്ല). Brotherz എന്നോട് പേടിക്കണ്ട എന്നൊക്കെ പറഞ്ഞു. ഞാൻ കോന്തനെ നോക്കിയപ്പോൾ എന്തോ ആലോചിക്കുകയാണ്. ഞാൻ കണ്ണ് കൊണ്ട് എന്താ എന്ന് ചോദിച്ചു "ഇച്ചു ഇങ്ങനെ ചെയ്യുമെന്ന് ഞാൻ വിചാരിച്ചില്ല 😡. ഇത്രയ്ക്ക് വൃത്തികെട്ടവനാണോ അവൻ 😠. അനു.. അവനെന്റെ ക... " Akshay തന്റെ കസിനാണ്. അങ്ങനെയല്ലേ പറയാൻ വന്നത് 🤨? -ഞാൻ ......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story