സഖിയെ തേടി..: ഭാഗം 4

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഞാൻ നേരെ തിരുവന്തപുരത്തെ പട്ടത്തിലേക്ക് ബുള്ളറ്റ് പറപ്പിച്ചു വിട്ടു. നമ്മൾ അവിടെ 8.55 ആയപ്പോൾ എത്തി. പിന്നെ ഞാൻ ജിത്തൂനെ കൊണ്ടുപോയി അവന്റെ ഡാൻസ് ടീമിൽ ചേർത്തു. അവർ ആദ്യം ചെസ്സ്നമ്പർ വാങ്ങി . 20 ആണ് കിട്ടിയത്. 2 മണിക്ക് തീരോ ന്നൊരു ഡൌട്ട് ഉണ്ട്. 2 മണിക്ക് അപ്പച്ചിയും മീനുവും (അപ്പച്ചിയുടെ മോൾ ) വരും. അതോണ്ട് അമ്മ നേരത്തെ വരാൻ പറഞ്ഞേക്കെയാണ്. പിന്നെ ജിത്തു ആൻഡ് ടീം ഡാൻസ് പ്രാക്ടീസ് ചെയ്യലായിരുന്നു പണി. ആരെയും ആ റൂമിലോട്ട് കടത്തി വിടില്ലായിരുന്നു. അതോണ്ട് ഞാനും devils ഉം അവിടെ ഒക്കെ ചുറ്റികറങ്ങി. 4 ബുള്ളറ്റിലായി ഡെവിൾസും നമ്മുടെ കൂടെ വന്നായിരുന്നു. Devilsil ആരൊക്കെ ഉണ്ടെന്ന് പറഞ്ഞില്ലല്ലോ. അർജുൻ എന്ന അജു ❤️, പ്രവീൺ എന്ന പ്രവീ❤️, ആദിത്യൻ എന്ന ആദി ❤️, അരുൺ എന്ന ആരു❤️, മഹേഷ്‌ എന്ന മഹി❤️, സിദ്ധാർഥ് എന്ന സിദ്ദു ❤️, അഹിൽ എന്ന ആഹിയുമാണ് ഇതിൽ ഉള്ളത് ) അവിടെയൊക്കെ നമ്മൾ ചുറ്റികറങ്ങി. നല്ല സ്ഥലം. നിറയെ ചെടികളൊക്ക വച്ചുപിടിപ്പിച്ചിട്ടുണ്ടായിരുന്നു. അതിൽ ഒരു കോളമ്പി ചെടി എനിക്കൊരുപാട് ഇഷ്ടപ്പെട്ടു. അത് പടർന്നു പന്തലിച്ചു നിറയെ മഞ്ഞ പൂക്കളുമായാണ് നിന്നിരുന്നത് 💛.അങ്ങനെ ഞാനും devils ഉം വഴിയേ പോയ ഒരാളെ വിളിച്ച് ഒരു ഗ്രൂപ്പ്‌ ഫോട്ടോ എടുത്തു.

എന്നിട്ട് കുറെ സെൽഫി വേറെയും എടുത്തു. എല്ലാവരും സ്റ്റാറ്റസ് ഇട്ടു. കൂട്ടത്തിൽ ഞാനും "💝WITH MY CHUNKZ💝" എന്നൊരു ക്യാപ്ഷനും കൊടുത്ത് സ്റ്റാറ്റസ് ഇട്ടു. പിന്നെ നേരെ നമ്മൾ ജിത്തൂനെ കാണാൻ പോയി. അപ്പൊ അവൻ ഡ്രസ്സൊക്കെ മാറി എല്ലാവരെയുംപോലെ ഒരേപോലുള്ള ഡ്രെസ്സൊക്കെ ഇട്ട് അവിടെ ഇരിക്കുന്നു. പിന്നെ നമ്മൾ നേരെ കോമ്പറ്റിഷൻ നടക്കുന്ന സ്റ്റേജിലേക്ക് പോയി. അവിടെ ചെന്നപ്പോൾ എല്ലാവരും ഗിറ്റാർ കോമ്പറ്റിഷൻ ആണ് ഇവിടെ main ആയിട്ട് നടക്കുന്നെന്ന് പറയുന്നു. ഞാനും കുറച്ചു ഗിറ്റാർ വായിക്കെയും, പാടുകെയുമൊക്ക ചെയ്യും. അങ്ങനെ കുറച്ചു നേരത്തിനു ശേഷം കോമ്പറ്റിഷൻ ആരംഭിച്ചു. എല്ലാവരും ഒന്നിനൊന്നു മെച്ചമായി ഡാൻസ് കളിച്ചു. പിന്നെ ജിത്തൂന്റെ ഡാൻസ് ആയിരുന്നു. Pwoli ഡാൻസ് ആയിരുന്നു. എല്ലാവരും കട്ടക്ക് മത്സരിച്ചാണ് ഡാൻസ് കളിച്ചത്. മൊത്തത്തിൽ നോക്കിയാൽ ഏത് ഗ്രൂപ്പ്‌ ജയിക്കൊന്ന് പറയാൻ പറ്റില്ല.അത്രയ്ക്ക് നല്ലതായിരുന്നു എല്ലാ ഡാൻസും. ജിത്തൂന്റെ ഡാൻസ് കഴിഞ്ഞ് അവന്റുടെ വേഗം ഇറങ്ങാൻ പറഞ്ഞു. 2 മണിക്ക് വീട്ടിൽ എത്തണമല്ലോ. ഞാനും devilsum (ആഹി ഒഴികെ. ആഹി അവന്റെ മുത്തശ്ശിയുടെ വീട് ഇതിന്റെ അടുത്തയൊണ്ട് ഇവിടെ നിൽക്കുന്നു )ബുള്ളറ്റിൽ കയറി ജിത്തൂന് വേണ്ടി വെയിറ്റ് ചെയ്തു. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(അനു ) അങ്ങനെ എന്റെ ചെസ്സ്നമ്പർ വിളിച്ചു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു കാരണം ഞാൻ ഇത്ര അധികം ആളുകളുടെ മുന്നിൽവച്ചു ആദ്യമയാണ് പാടുന്നത്. അതിന്റെ ഒരു ടെൻഷൻ ഉണ്ടായിരുന്നു. പിന്നെ സ്റ്റേജിൽ കയറി ഗിറ്റാറും കൊണ്ട് സ്റ്റേജിലെ സീറ്റിൽ പോയിരുന്നു. ഞാൻ ശ്വാസം നാന്നായി എടുത്തെന്ന് ശേഷം പാടാൻ തുടങ്ങി.. 🎶Nenjukul Peidhidum Maamazhai, Neerukal Moozhgidum thamarai, Sattendru marudhu vannilai, Penne Un Mel Pizhal Nillamal Veesidum Peralal Nenjukul Neenthidum Tharangai Pon Vaanam soodiya kaariyai Penne Nee Kanchanai Oh shanti,shanti oh shanti En uyirai uyirai,Neeyenthi Yen sendraai sendraai Ennai Thaandi Inu Neethan Enthan Anthathi Nenjukul Peidhidum Maamazhai, Neerukal Moozhgidum Thamarai, Sattendru Marudhu Vannilai, Penne Un Mel Pizhal…🎶 🎧For better experience🎧 ഈ പാട്ട് സ്വന്തമായി പാടി വായിക്കുക. അതിനാണ് ഞാൻ പാട്ടിന്റെ lyrics തന്നത് 😂😂 അവസാനം ഞാൻ പാടി നിർത്തിയപ്പോൾ അവിടെ ഒരു വല്യ കൈയ്യടിയായിരുന്നു 👏. കൂടാതെ നേരത്തെ ഉള്ളവരെക്കാളും കൂടുതൽ പേര് അവിടെ കൂടിയിരുന്നു. ശോ.. ഞാൻ ഇത്ര നന്നായി പാടിയോ 🙄😌 ഞാൻ Angelsinte അടുത്ത് വന്നിരുന്നു. അവരും അടിപൊളി ആയിരുന്നു. സൂപ്പർ ആയിരുന്നു എന്നൊക്ക പറഞ്ഞു. പിന്നെ നമ്മൾ 3 മണിയാകാൻ കാത്തിരുന്നു..

🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം ) ഞാൻ ജിത്തൂനെ വെയിറ്റ് ചെയ്യുമ്പോഴാണ് നമ്മൾ (devils) നിൽക്കുന്ന അവിടെ ഒരു സ്പീക്കറിൽ ഗിറ്റാർ കോമ്പറ്റിഷൻ ചെസ്സ്നമ്പർ 25 എന്ന് കേട്ടത്. ഞാൻ അധികം അത് ശ്രദ്ധിച്ചില്ല. ആദ്യം ട്യൂൺ അടിപൊളിയായി ഗിറ്റാർ പ്ലേ ചെയ്യ്തു. പിന്നെ ആ പെൺകുട്ടി നന്നായി പാടാൻ തുടങ്ങി. ആ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഇതുവരെ തോന്നാത്ത ഒരു ഫീലിംഗ്സ് തോന്നി. എന്റെ fav സോങ് ആയ "🎶Nejukul Peidhidum Maamazhai🎶"എന്ന സോങ്ങാണ് ആ കുട്ടി അത്ര മനോഹരമായി പാടിയത്.ഞാൻ നോക്കിയപ്പോൾ അവിടെ ഉണ്ടായിരുന്ന പകുതി ആളുകളും ആ കോമ്പറ്റിഷൻ നടക്കുന്ന സ്ഥലത്തേക്ക് പോയിരുന്നു. ഞാൻ Devilsine നോക്കിയപ്പോൾ അവർ ആ പാട്ടിൽ ലയിച്ച് ഇരിക്കുകയായിരുന്നു. എനിക്ക് ആ പാടുന്ന കുട്ടിയെ കാണണമെന്ന് തോന്നി. ഞാൻ ബുള്ളറ്റിൽ നിന്നിറങ്ങി പാട്ട് കേൾക്കുന്ന സ്ഥലത്തേക്ക് നടന്നു 🤗 🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story