സഖിയെ തേടി..: ഭാഗം 40

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അതെങ്ങനെ നിനക്കറിയാം🙄? -Brotherz & കോന്തൻ അറിയാം. ഇച്ചുവേട്ടൻ മൊബൈലിൽ ഫാമിലി ഫോട്ടോ കാണിച്ചിരുന്നു. ഞാനതിലെല്ലാവരെയും നന്നായി കണ്ടെങ്കിലും അതിൽ കോന്തന്റെ ഫോട്ടോ അത്ര ക്ലിയർ ഇല്ലായിരുന്നു. എന്നാലും ഞാൻ കണ്ടിരുന്നു. ഞാൻ ഇതാരാണെന്ന് ഇച്ചുവേട്ടനോട് ചോദിച്ചപ്പോൾ "അതെന്റെ കസിൻ അഭിറാം"എന്ന് പറഞ്ഞിരുന്നു. ഞാൻ കോന്തനെ ആദ്യമായിട്ട് കണ്ടപ്പോൾതൊട്ട് ഞാൻ എവിടെയോ അതിന്മുമ്പ് കണ്ടതായിട്ട് എനിക്ക് തോന്നിയിട്ടുണ്ട്. പിന്നെ കുറച്ച് ദിവസങ്ങൾക്കു മുൻപാണ് ഏട്ടന്മാർ ഇച്ചുവേട്ടന്റെ ഫ്രണ്ട്ഉം, കോന്തൻ ഇച്ചുവേട്ടന്റെ കസിനും ആണെന്ന് എനിക്ക് മനസിലായത്. ആങ്ങനെയായിരുന്നെങ്കിൽ ആമിയെ നിനക്ക് മുമ്പേ അറിയാമായിരുന്നോ അനു -ആഹിയേട്ടൻ ഇല്ല, ആ picil ആമിയുടെ ഫോട്ടോ ഇല്ലായിരുന്നു.അന്ന് എന്നോട് ഇച്ചുവേട്ടൻ

"റാമിനൊരു അനുജത്തിയുണ്ട്. അവൾ ട്യൂഷന് പോയിരിക്കുവാണ് എന്ന്.അതുകൊണ്ട് അവൾ ഈ ഫോട്ടോയിൽ ഇല്ല.നേരിട്ട് കാണിച്ചുതരാമെന്ന്" പറഞ്ഞു. ഇതൊക്കെ അറിഞ്ഞിട്ടും അനുവെന്താ ഞങ്ങളോട് ദേഷ്യപ്പെടുകയോ, മിണ്ടാതെ ഇരിക്കുകയോ ചെയ്യാത്തത്? -അജുവേട്ടൻ അക്ഷയ് ചെയ്ത തെറ്റിന് ഞാനെന്തിനാ എന്റെ ഏട്ടന്മാരോട് ദേഷ്യപ്പെടുകയോ, മിണ്ടാതിരിക്കുകയോ ചെയ്യുന്നത്? എന്റെ ഏട്ടന്മാർ 😻-Brotherz മ്മ്.. എന്തെങ്കിലും കുഴപ്പമുണ്ടോ 🤨😁 ഏയ്.. നമ്മുടെ അനിയത്തിക്കുട്ടി അനു അങ്ങനെ വിളിച്ചാൽ മതി ☺️-Brotherz പിന്നെ നമ്മളെല്ലാംകൂടി സംസാരിച്ച് ബീച്ചിൽ നിന്ന് ഐസ്ക്രീം ഒക്കെ വാങ്ങിച്ച് ഏട്ടന്മാരുമായിട്ട് pics ഒക്കെ എടുത്ത്, ഞാൻ കുറച്ചു നേരം ആ മണലിൽ ഇരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ആരോ എന്റെ അടുത്ത് ഇരിക്കുന്നപോലെ തോന്നിയപ്പോൾ ഞാൻ തലചരിച്ചു നോക്കി. അത് കോന്തനായിരുന്നു. കോന്തൻ എന്റെ കൈയ്യെടുത്ത് അവന്റെ കയ്യിൽ ചേർത്ത് വച്ചു.

ഞാൻ കണ്ണുരുട്ടിയിട്ട് എന്റെ കൈയ്യെടുത്ത് മാറ്റാൻ നോക്കിയപ്പോൾ ഉടുമ്പ് പിടിച്ചേക്കുന്നതുപോലെ പിടിച്ചിരിക്കുവാണ് കോന്തൻ. പിന്നെ കുറെ ശ്രമിച്ചിട്ടും പറ്റാത്തതുകൊണ്ട് ഞാൻ പിന്നെ മാറ്റാനൊന്നും പോകാതെ കടലിലോട്ട് നോക്കിയിരുന്നു. അപ്പൊ കോന്തൻ "അനു.. നിനക്ക് എന്നോടെന്തെങ്കിലും ദേഷ്യം ഉണ്ടോ? "എന്ന് ചോദിച്ചത്. ഞാൻ കടലിലോട്ട് നോക്കിത്തന്നെ "ഇല്ല" എന്ന് പറഞ്ഞു. "നിന്റെ പിറകെ ഞാൻ നാക്കുന്നതുമൊക്കെ നിനക്ക് ശല്യമായി തോന്നുന്നുണ്ടോ? എന്ന് കോന്തൻ വീണ്ടും ചോദിച്ചു. ഞാൻ ഇതെന്താ വീണ്ടും ചോദിച്ചുന്നതെന്ന് തിങ്കിക്കൊണ്ട് "ഇല്ല" എന്ന് പറഞ്ഞു. അപ്പോൾ കോന്തൻ "നിനക്ക് അങ്ങനെ എന്തെങ്കിലും തോന്നുന്നുണ്ടെങ്കിൽ ഇപ്പോൾ അതങ്ങ് കളഞ്ഞേക്ക്. ഈ ജന്മമെന്നല്ല, ഒരു ജന്മത്തിലും എന്നിൽനിന്ന് നിനക്കൊരു മോചനമില്ല അനു.

. "എന്ന് പറഞ്ഞിട്ട് ചുറ്റിനുമൊന്ന് നോക്കിയിട്ട് എന്റെ കവിളിലൊരു കിസ്സ് തന്നു 😘എന്നിട്ട് ഒന്നും അറിയാത്തത് പോലെ അവിടെത്തന്നെ ഇരുന്നു. ഞാൻ കിസ്സ് കിട്ടിയതിന്റെ ഹാങ്ങ്‌ഓവറിൽ കവിളിൽ കൈവച്ചു നിന്നു. "ഇനിയും വേണോ? "എന്ന കോന്തന്റെ ചോദ്യത്തിൽ നിന്നാണ് എനിക്ക് സ്വബോധം വന്നത്. ഞാൻ അപ്പൊ രണ്ടുകയ്യിലും മണൽ വാരിയിട്ട് കോന്തന് നേരെ എറിഞ്ഞു. എന്നിട്ട് ഞാൻ ഓടി. അപ്പൊ കോന്തൻ നിൽക്കെഡിഎന്ന് പറഞ്ഞ് എന്റെ പിറകെ ഓടി. പിന്നെ അവസാനം ഓടി തളർന്നപ്പോൾ നമ്മൾ രണ്ടും ഒരു ബെഞ്ചിൽ വന്നിരുന്നിട്ട് മുഖത്തോട് മുഖം നോക്കിയിട്ട് പൊട്ടിച്ചിരിച്ചു 😆😆. പിന്നെ brotherz നെയും & Angelz നെയും വിളിച്ചിട്ട് നമ്മെളെയെല്ലാം ഒരുമിച്ചുള്ള ഫോട്ടോ എടുത്തു. പിന്നെ അതെടുത്ത് സ്റ്റാറ്റസ് ഉട്ടു 😘. അങ്ങനെ അന്നത്തെ ദിവസം കടന്നുപോയി.

അടുത്ത ദിവസം ☀️☀️☀️☀️☀️☀️☀️ ഞാൻ രാവിലെ angelz നെയും കൂട്ടി കോളേജിലേക്ക് പോയി. പിന്നെ ക്ലാസ്സിലിരുന്നപ്പോൾ എന്റെ കൈയിലുള്ള ചെയിൻ പൊട്ടി അച്ചൂന്റെ കാലിലേക്ക് വീണു. ഞാൻ അതെടുത്ത് ശരിയാക്കികൊണ്ടിരുന്നപ്പോഴാണ് അച്ചു എന്റെ കൈയ്യിൽ നിന്ന് അത് വാങ്ങിച്ചിട്ട് എനിക്ക് ശരിയാക്കി തന്നു. ഞാൻ അതെടുത്തുകൈയ്യിൽ ഇട്ടു. പിന്നെ ഓരോ ടീച്ചേഴ്സ് വന്ന് ക്ലാസ്എടുത്ത് പോയി. ഞാൻ ഇന്ന് കോളേജ് വിട്ടപ്പോഴേ ഇറങ്ങി. അക്കു ഇന്ന് എന്നോട് നേരത്തെ വരാൻ പറഞ്ഞു. ANGELZ എന്റെ കൂടെ ഇല്ലാട്ടോ 🙂. ഞാൻ റോഡിലൂടെ (അധികം ആരും ഇല്ലാത്ത സ്ഥലം) നടന്നപ്പോൾ പെട്ടെന്ന് ആരോ വന്ന് പിറകിൽ നിന്ന് എന്റെ വച്ചെന്റെ തലയിൽ അടിച്ചു.

അപ്പോഴേ എന്റെ ബോധം പോയി😣. പിന്നെ എനിക്ക് ബോധം വന്നപ്പോൾ ഞാനൊരു ബെഡിലാണ് കിടക്കുന്നതെന്ന് എനിക്ക് പിടികിട്ടി. ആ റൂമിൽ മൊത്തം ഇരുട്ടായിരുന്നു. ഞാനെങ്ങനെയെങ്കിലും സ്വിച്ച് തപ്പികണ്ടുപിടിച്ച് ലൈറ്റ് ഇട്ടു. ഞാൻ നിന്നത് ഒരു കണ്ണാടിയുടെ മുമ്പിലായിരുന്നു. ഞാൻ ആ മുറിയും എന്റെ ഡ്രെസ്സും ഒക്കെ കണ്ട് ഞെട്ടിപ്പോയി 😳......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story