സഖിയെ തേടി..: ഭാഗം 41

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഞാൻ ഞെട്ടിപ്പോയി. കാരണം ആ റൂം ഒരു മണിയറപോലെ ഒരുക്കി ഇട്ടിരുന്നു. കൂടാതെ എന്റെ ഡ്രസ്സ്‌ ഒരു ഓറഞ്ച് & റെഡ് മിക്സഡ് കളർ സാരി ആയിരുന്നു. മൊത്തത്തിൽ ഞാൻ എന്നെത്തന്നെ കണ്ണാടിയിലൂടെ നോക്കിയപ്പോൾ ഒരു കല്യാണപ്പെണ്ണിന്റെ ലുക്ക്‌ ഉണ്ട് 🙄. ഇതെങ്ങനെ🙄 എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് എന്റെ മനസിലേക്ക് അക്ഷയ്ന്റെ മുഖം വന്നത് 😡. എനിക്ക് ദേഷ്യം വന്ന് അവിടെയുള്ള ഒരു വൈസ് എടുത്ത് കണ്ണാടിയിലേക്ക് എറിഞ്ഞു. എന്നിട്ട് ആ റൂമിലുള്ള എല്ലാ സാധനങ്ങളും പൊട്ടിച്ച്, ഡെക്കറേഷനും ഞാൻ പൊട്ടിച്ച് വലിച്ചെറിഞ്ഞു. എന്നിട്ട് ഞാനവിടെയുള്ള ബെഡിൽ ചെന്നിരുന്നു 😡.കുറച്ചു കഴിഞ്ഞ് ഡോർ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കിയപ്പോൾ 5 പെണ്ണ്കുട്ടികൾ വരുന്നത് കണ്ട് ഞാൻ നെറ്റിചുളിച്ചു. മേഡം എണീറ്റോ? -പെണ്ണ് no:1 മേഡം plz.. ഇതിൽനിന്ന് ഇഷ്ടപെട്ട ചെരുപ്പ് എടുക്കൂ.. -പെണ്ണ് No:2 മേഡം.. ഈ നെക്‌ളേസ്‌ ഇഷ്ടപ്പെട്ടോ അതോ ഇതോ? -പെണ്ണ് No:3 മേഡം.. കുറച്ചു നേരം സോഫയിൽ വന്നിരുന്നാൽ കയ്യിൽ മെഹന്ദി ഇട്ടു താരമായിരുന്നു -പെണ്ണ് No:4 മേഡം ജസ്റ്റ്‌ഒന്ന് എണിയ്ക്കോ?

കുറച്ചൂടെ ഡിസൈൻ ഹെയറിൽ ചെയ്യാനുണ്ട് - പെണ്ണ് No:5 ഇതൊക്കെ കേട്ടിട്ട് തലപൊട്ടുന്നത് പോലെയൊക്കെ തോന്നി. ഞാൻ ഗെറ്റ് ഔട്ട്‌ ... എന്ന് പറഞ്ഞിട്ട് അവരുടെ കൈയിലിരുന്ന സാധനങ്ങൾ എല്ലാം തട്ടികളഞ്ഞു. എന്നിട്ട് ഞാൻ ആ റൂമിലെ ജനലിൽ കൂടി വെളിയിലേക്ക് നോക്കി. അത് അന്നത്തെപോലെ ഒരു ഉൾകാട് ആയിരുന്നു. അങ്ങനെ ഞാൻ അതും നോക്കികൊണ്ട് നിൽക്കുമ്പോഴാണ് ആരുടെയോ കൈയ്യടി കേട്ടത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അത് ആ അക്ഷയ് ആയിരുന്നു 😡😠. ഞാൻ അയാളെ നോക്കി ദേഷ്യത്തിൽ വെളിയിലോട്ട് നടക്കാൻ പോയപ്പോൾ അയ്യാൾ എന്റെ കയ്യിൽ പിടിച്ചു പിറകിലോട്ട് വലിച്ചു. എന്നെക്കണ്ട് അക്ഷയ് "Wow... 😍 Awsome.. ആരൂ.. നിന്നെ ഈ വെഡിങ് ഡ്രെസ്സിൽ കാണാൻ ഒരു പ്രിൻസസ്സ്നെ പോലെയുണ്ട് ❤️❤️. നിനക്ക് ഞാൻ തിരഞ്ഞെടുത്ത കല്യാണസാരി നന്നായി ഇണങ്ങുന്നുണ്ട്. അപ്പൊ നമ്മുക്ക് കല്യാണം കഴിക്കാം അല്ലേ..?" എന്ന് അയ്യാൾ ചോദിച്ചപ്പോൾ ഞാൻ അയ്യാളുടെ കവിളിൽ അടിക്കാനായി കൈ ഉയർത്തിയതും അക്ഷയ് "അയ്യോ.. എന്റെ ആരൂ. എന്നെ അടിക്കാൻ പോകുകയാണോ?

എനിക്കറിയായിരുന്നു നീ എന്തെങ്കിലും കുരുത്തക്കേട് കാണിക്കുമെന്ന്, കൂടാതെ നീ കളരിയോ, കാരട്ടെയോ പഠിക്കുന്നുണ്ടെന്നും എനിക്ക് അറിയാമായിരുന്നു.അതുകൊണ്ട് ഒരു സേഫ്റ്റിക്കായി ഞാൻ ദാ ഇങ്ങനെ ചെയ്യുമെന്ന് പറഞ്ഞ് എന്റെ കൈകൾ ഒരു കയർ വച്ച് മുറുക്കി കെട്ടി. എന്നിട്ട് എന്റെ കാലുകളും ഒരു കയർ വച്ച് കെട്ടിവെച്ചു. അപ്പൊ ആ 5 പെണ്ണുങ്ങളിൽ ഒരാൾ അക്ഷയ് യോട് "ഇനി മേഡം എങ്ങനെ പന്തലിലോട്ട് വരുമെന്ന്" ചോദിച്ചപ്പോൾ ദാ ഇങ്ങനെ എന്ന് പറഞ്ഞ് എന്നെ പൊക്കിയെടുത്ത് താഴോട്ട് നടന്നു. ഞാൻ ഒരുപാട് പ്രാവശ്യം രക്ഷപെടാൻ ശ്രമിച്ചു എങ്കിലും കൈയ്യും കാലും കെട്ടിയിരിക്കുന്നത് കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ല. അവസാനം അക്ഷയ് എന്നെ ഒരു വല്യ നിറയെ അലങ്കരിച്ച ഒരു ഹാളിൽ കൊണ്ടുപോയി നിർത്തി. അവിടെ പൂജാരിയും മറ്റും എല്ലാവരും ഉണ്ടായിരുന്നു.

ഞാൻ എന്റെ ജീവൻ പോയാലും എന്റെ കഴുത്തിൽ അക്ഷയ് ന്റെ താലി വീഴരുത് എന്ന് പ്രാത്ഥിച്ചുകൊണ്ട് ഒരു വഴി ആലോചിച്ചുകൊണ്ട് നിന്നു. അപ്പൊ എന്റെ അടുത്തായി കുറേ വിളക്കുകൾ വച്ചിരിക്കുന്നത് ഞാൻ കണ്ടു. അക്ഷയ് എന്റെ കഴുത്തിൽ താലി കെട്ടുന്ന നിമിഷം ഞാൻ ഈ തീയിൽ എന്റെ സാരിയുടെ അറ്റംമുട്ടിക്കും എന്ന് ഉറപ്പിച്ചുകൊണ്ട് നിന്നു. അങ്ങനെ ഇരുന്നപ്പോൾ പൂജാരി "താലി കെട്ടികോളുക" എന്ന് പറഞ്ഞപ്പോൾ അക്ഷയ് ഒരു താലിയും കൊണ്ട് എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ആ താലി എന്റെ കഴുത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നതും ഞാൻ എന്റെ സാരിയുടെ തുമ്പ് തീയുടെ അടുത്തേക്ക് വച്ചു.......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story