സഖിയെ തേടി..: ഭാഗം 42

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അപ്പോഴാണ് "Hai ഇച്ചു" എന്ന് എനിക്ക് ഒരു പരിചയമുള്ള ശബ്ദം കേട്ടത്. ഞാൻ മുമ്പിലോട്ട് എത്തി നോക്കിയപ്പോൾ(അനുവിന്റെ മുമ്പിലാണ് നിൽക്കുന്നത്.അതുകൊണ്ടാണ് അനു എത്തി നോക്കിയത്)അത് കോന്തൻ ആയിരുന്നു. കോന്തനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് എന്റെ കണ്ണൊക്കെ നിറഞ്ഞു☺️. ഞാൻ കോന്തനെ ചിരിച്ചുകൊണ്ട് നോക്കിയപ്പോൾ, കോന്താണെന്നെനോക്കി സൈറ്റടിച്ചു കാണിച്ചു😉. റാമേ... നീയെന്താ ഇവിടെ 🧐-അക്ഷയ് ഞാൻ ഇവിടെ അടുത്ത് ഒരു സ്ഥലത്ത് നിന്നപ്പോൾ ഒരാൾ പറഞ്ഞു ഇന്ന് നിന്റെ കല്യാണം ആണെന്ന് അതുകൊണ്ട് നിനക്കൊരു സമ്മാനം തരാനാണ് വന്നത് - റാം കൂടെ ഞങ്ങളും ഉണ്ടേ.. -brotherz DEVILZ, നിങ്ങളും ഉണ്ടോ☺️? -അക്ഷയ് നിനക്ക് നമ്മളും ഒരു സമ്മാനം കരുതിയിട്ടുണ്ട് -BROTHERZ അതൊന്നും വേണ്ടടാ.. നിങ്ങൾ വന്നില്ലോ അതുമതി 😊-അക്ഷയ് ഏയ്.. അതൊന്നും പറ്റില്ല, ഈ സമ്മാനം ഞങ്ങൾ നിനക്ക് മാത്രം തരാൻ വച്ചിരിക്കുകയാണ്😉-Brotherz & Ram അതൊക്കെ കല്യാണം കഴിഞ്ഞിട്ട് തന്നാൽ മതി 😊(അടിവാങ്ങാൻ സമയം നോക്കുന്ന ആദ്യത്തെ വ്യക്തി😂)-അക്ഷയ് ശ്ശോ.. അത് പറ്റില്ലടാ.. ഇത് നിനക്ക് തന്നില്ലങ്കിൽ നമ്മുക്ക് ഒരു സമാധാനവും കിട്ടില്ല-റാം Ok, ഞാൻ നിങ്ങൾക്ക് എന്റെ വൈഫ്നെ പരിചയപ്പെടുത്തിതരാം. എന്നിട്ട് അക്ഷയ് എന്റെ മുന്നിൽനിന്ന് മാറിയിട്ട് Meet my wife Anaswara.. എന്ന് പറഞ്ഞതും കോന്തൻ ഇട്ടിരിക്കുന്ന ഷർട്ടിന്റെ കൈ തെരുത്ത്കയറ്റി, മുഷ്ട്ടി ചുരുട്ടി അക്ഷയ് ന്റെ വയറ്റിലേക്ക് ഇടിച്ചു.

അത് അക്ഷയ് പ്രതീക്ഷിക്കാത്തത് കൊണ്ട് "ആഹ്.. "എന്ന് വിളിച്ച് അയ്യാൾ പുറകിലേക്ക് വേച്ചുപോയി. അപ്പോഴേക്കും പുറത്തുനിന്ന് കുറേ ഗാർഡ്സും, ഗുണ്ടകളും Brotherz നെയും കോന്തനെയും വളഞ്ഞിരുന്നു. അതിലൊരുത്തൻ കോന്തന്റെ അടുത്തേക്ക് ഓടിവന്നതും കോന്തൻ കോന്തന്റെ കാല് ആ ഓടിവന്ന ആളെ തലയിലേക്ക് വീശിയടിച്ചു. അപ്പോഴേ അയ്യാൾ മറിഞ്ഞു വീണു. അപ്പോഴേക്കും അക്ഷയ് stop... എന്ന് അലറിയിരുന്നു. എന്തിനാ റാമേ... നീയെന്തിനാ അടിയുണ്ടാക്കുന്നത്😡? -അക്ഷയ് എന്റെ പെണ്ണിനെ തട്ടികൊണ്ട് വന്നിട്ട് അവൾ നിന്റെ ഭാര്യയാണെന്ന് പറഞ്ഞാൽ ഞാൻ നിന്നെ കെട്ടിപിടിച്ചു ഉമ്മ തരണോ😠-കോന്തൻ നിന്റെ പെണ്ണോ 🙄? -അക്ഷയ് അതേടാ.. ഞാൻ സ്നേഹിക്കുന്ന എന്റെ പെണ്ണാണ് ഈ നിൽക്കുന്ന അനശ്വര. ധൈര്യം ഉണ്ടെങ്കിൽ എന്റെ മുമ്പിൽ വച്ച് അവളെ കെട്ടാടാ😠-കോന്തൻ (മാസ്സ് ഡയലോഗ്.. bgm ഇട്ടോ😁) അക്ഷയ് ഡാ.. എന്ന് അലറിക്കൊണ്ട് കോന്തന്റെ പുറകിൽ നിന്ന് കൈകൊണ്ട് കഴുത്തിൽ മുറുക്കിയതും... അപ്പോൾ കോന്തൻ ദേഷ്യത്തോടെ അവന്റെ വലത് കൈ ഉയർത്തി പുറകിൽ നിൽക്കുന്ന അക്ഷയ് ന്റെ മൂക്കിനിട്ട് കൈ മുട്ടുകൊണ്ട് പഞ്ച് ചെയ്തതും... അക്ഷയ് ഒരു അലർച്ചയോടെ മൂക്കും പൊത്തി പുറകിലേക്ക് മറിഞ്ഞു..

Brotherz ഓരോരുത്തരെയായിട്ട് ഇഞ്ചപരുവം ആക്കികൊണ്ട് ഇരിക്കുകയാണ്. അപ്പോൾ 5 പേര് കോന്തന്റെ നേർക്ക് വടിയുംകൊണ്ട് വരിവരിയായി വന്നതും, കോന്തൻ ഓടി അവരുടെ നേർക്ക് എത്തിയിട്ട് മുമ്പിൽ നിൽക്കുന്ന ഒരുവനെ ആഞ്ഞു ചവിട്ടി. അപ്പോൾ വരിവരിയായി നിന്ന 4 പേരുംകൂടി കമഴ്ന്നു വീണു. പിന്നെ കോന്തന്റെ മുമ്പിൽ ഒരുവൻ ഒരു ഇരുമ്പ് ദണ്ഡ വീശി. അപ്പൊ കോന്തൻ പെട്ടന്ന് അവന്റെ നെഞ്ച് നോക്കി ഒരുചവിട്ട് കൊടുത്തതും.. അവന്റെ കൈയ്യിലുള്ള ആ ദണ്ഡ പറന്നുവന്ന് കോന്തന്റെ കൈയിലിരുന്നു. എന്നിട്ട് അതുവച്ച് അയാളുടെ കാലിന് നേരെ വീശി... കോന്തനും brotherz ഉം അവന്മാരെ അടിച്ച് എല്ലൊക്കെ ഓടിക്കുകയാണ്. ഇതൊക്കെ കണ്ട് ഈ ഞാൻ ഞെട്ടിപ്പോയി. ഈ കോന്തനും ഏട്ടന്മാരും ഏതൊരു അടിയാണ് അടിക്കുന്നത്... ഒരു ക്യാമറ കിട്ടിയായിരുന്നെങ്കിൽ ഒരു video പിടിച്ച് Angelz ന് കാണിച്ചു കൊടുക്കാമായിരുന്നു എന്ന് തിങ്കിയതും കോന്തന്റെ ഇടികൊണ്ട് വീണ ഒരുത്തന്റെ ഫോൺ എന്റെ മുന്നിൽ വീണു. ഞാൻ അത് എടുക്കാൻ നോക്കിയപ്പോഴാണ് ഒരു കാര്യ ഓർത്തത്. എന്റെ കൈ ആ അക്ഷയ് കെട്ടിവച്ചേക്കുക അല്ലേ 🤦. ഞാൻ ചുറ്റിനും നോക്കിയപ്പോൾ എന്നെ ഒരുക്കാൻ വന്ന 5 പെണ്ണുങ്ങളിൽ ഒരാൾ അവിടെ നിൽക്കുന്നു. ഞാൻ അവളെ അടുത്തേക്ക് വിളിച്ചിട്ട് "ഈ കെട്ട് അഴിക്കെടീ"എന്ന് അലറിയതും അവൾ പേടികൊണ്ട് എന്റെ കൈയ്യിലെ കെട്ട് അഴിച്ചെടുത്തു. എന്നിട്ട് ഞാൻ good എന്ന് പറഞ്ഞ് ആ മൊബൈൽ എടുത്ത് ക്യാമറ ഓണാക്കി video പിടിക്കാൻ തുടങ്ങി..

പെട്ടെന്ന് മൂക്കും പിടിച്ചുകൊണ്ട് നിൽക്കുന്ന അക്ഷയ് കർചീഫ് കൊണ്ട് മൂക്കിലെ രക്തം തുടച്ചിട്ട് അവിടെകിടന്ന ഒരു ഇരുമ്പ് ദണ്ഡ എടുത്ത് കോന്തന്റെ പുറകിലായി അടിക്കാൻ പോയതും.. ഞാൻ അഭിയേട്ടാ... എന്ന് ഉറക്കെ വിളിച്ചതും.. കോന്തൻ തിരിഞ്ഞതും അക്ഷയ് യെ കണ്ട് കോന്തൻ അവന്റെ നെഞ്ച് നോക്കി ഒരു ചവിട്ട് കൊടുത്തതും.. അക്ഷയ് തെറിച്ചു ചെന്ന് വീണത് ഒരു കസേരയിലായിരുന്നു 😂. മൊത്തത്തിൽ brotherz ഉം കോന്തനും എല്ലാവരുടെയോൺ എല്ലൊക്കെ ഓടിച്ചിട്ടുണ്ടെന്ന് ചോദിച്ചു. ഞാൻ പിടിച്ച video എന്റെ മൊബൈലിലേക്ക് സെൻറ് ചെയ്യ്തു. അപ്പോഴാണ് ഒരു സൈഡിൽകൂടി പമ്മി പമ്മി വരുന്ന അച്ചുനെയും, ആമിയെയും ഞാൻ കണ്ടത്. എന്റെ അടുത്തേക്ക് വന്നപ്പോൾ "നീയൊക്കെ ഇവിടെ എങ്ങനെയെത്തി🙄? "എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ "ഞങ്ങൾ brotherz വന്ന കാറിന്റെ ഡിക്കിയിൽ കയറി എങ്ങെത്തി"എന്ന് പറഞ്ഞിട്ട് ഒരു ക്ലോസ്അപ്പ്‌ ഇന്റെ ചിരി ചിരിച്ചു. ഞാൻ "അയ്യൊ ദാരിദ്ര്യം"എന്ന ഡയലോഗ് പറഞ്ഞു 😂. അപ്പോഴാണ് നമ്മൾ "ആഹ്.. "എന്നൊരു അലർച്ച കേട്ടത്. നമ്മൾ അങ്ങോട്ട് നോക്കിയപ്പോൾ കോന്തൻ അക്ഷയ് യുടെ അടുത്ത് ഒരു തടിയും പിടിച്ച് നിൽക്കുന്നതാണ് കണ്ടത്. കോന്തൻ ആ തടി കറക്കികൊണ്ട് "നിനക്കെന്റെ പെണ്ണിനെ വേണം അല്ലേടാ.. ഇനി ഒരു പെണ്ണിനേയും നീ ഇങ്ങനെ ചെയ്യരുത്"എന്ന് പറഞ്ഞ് അത് വീശിയതും ആമി ഓടിപ്പോയി അക്ഷയ് ന്റെ മുമ്പിൽ നിന്നിട്ട്. "Plz ഏട്ടാ.. ഇച്ചുവേട്ടനെ ഇനി അടിക്കല്ലേ "എന്ന് പറഞ്ഞു. അതുകേട്ടപ്പോൾ ഞങ്ങൾ എല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടായി😳......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story