സഖിയെ തേടി..: ഭാഗം 43

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ആമി നീയെങ്ങനെ ഇവിടെ വന്നു? -കോന്തൻ അതൊക്കെ പിന്നെ പറയാം. Brotherz, ഏട്ടാ.. ഇനിയാരും ഇച്ചുവേട്ടനെ അടിക്കല്ലേ...-ആമി അതെന്താ അങ്ങനെ? -അജുവേട്ടൻ എനിക്ക്.. എനിക്ക്.. ഇച്ചുവേട്ടനെ ഇഷ്ടമാണ് -ആമി അവളുടെ മറുപടി ഞങ്ങളെല്ലാവരിലും ഒരു ഞെട്ടൽ ഉണ്ടാക്കി 😳. ആമി.. നീ.. ഇച്ചുനെ.. സ്.. നേഹി.. ക്കുന്നോ? എന്ന് കോന്തൻ ചോദിച്ചു. അവന്റെ ശബ്ദം അപ്പോൾ ഇടറിയിരുന്നു. അതെ ഏട്ടാ..കുഞ്ഞുനാൾമുതലേ എനിക്കൊരുപാട് ഇഷ്ടമാണ് ഇച്ചുവേട്ടനെ.. പക്ഷെ ഞാനിത് ആരോടും എന്തിന് ഇച്ചുവേട്ടനോട് പോലും പറഞ്ഞിട്ടില്ല, എനിക്ക് ഇച്ചുവേട്ടാനില്ലാതെ പറ്റില്ല ഏട്ടാ.. 😭എന്ന് പറഞ്ഞ് ആമി കരയാൻ തുടങ്ങി. ആമീ.. നിനക്ക് ഇവൻ അനൂനോട് ചെയ്തതൊക്കെ അറിയാമല്ലോ.. എന്നിട്ടും.. -അരുണേട്ടൻ എനിക്കറിയാം അരുണേട്ടാ..

ഇച്ചുവേട്ടൻ ചെയ്തതിനൊക്കെ ഞാൻ അനൂനോട് ക്ഷമചോദിക്കുന്നു. അനൂ.. ക്ഷമിക്കില്ലേ..? എന്ന് ചോദിച്ച് അവളെന്റെ കാലിൽവീഴാൻ പോയതും ഞാൻ അവളെ പിടിച്ചു വച്ച് ഞാൻ ക്ഷമിച്ചു എന്ന് പറഞ്ഞ് അവളെ കെട്ടിപ്പിടിച്ചു. ഏട്ടാ.. ഞാൻ ഇച്ചുവേട്ടനെ നല്ല ഒരു മനുഷ്യനാക്കികൊള്ളാം.. plz ഏട്ടാ.. ഇച്ചുവേട്ടനെ ഹോസ്പിറ്റലിൽ കൊണ്ടുപോകുമോ? എന്ന് ആമി ചോദിച്ചതും... കോന്തന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ തറയിലേക്ക് വീണു. വേഗം തന്നെ കോന്തനും brotherz ഉം ചേർന്ന് അവർവന്ന കാറുകളിൽ ഒന്നിൽ അക്ഷയ് യെ കയറ്റി ഹോസ്പിറ്റലിലേക്ക് പോയി. അവസാനം ഞാനും കോന്തനും മാത്രം ബാക്കിയായി. ഞാൻ മുമ്പിലോട്ട് നടക്കാൻ ആഞ്ഞതും ദാ പോണ് തറിയിലോട്ട്. കൃത്യസമയത്ത് കോന്താണെന്നെ പിടിച്ചത് കൊണ്ട് എനിക്കൊന്നും പറ്റിയില്ല.

ഞാൻ എനിക്ക് എന്താ പറ്റിയതെന്ന്🙄നോക്കിയപ്പോഴല്ലേ കാര്യം മനസിലായത്. എന്റെ കാലിലെ കെട്ട് ഞാനിതുവരെ അഴിച്ചിട്ടില്ലായിരുന്നു 😬.ഞാൻ സ്വന്തമായി എന്റെ തലക്കൊരു മേട്ടം കൊടുത്തിട്ട്🤦 കയറഴിക്കാൻ കുനിഞ്ഞതും ദാ പോണ് ഞാൻ മേലോട്ട്. ആ കോന്താണെന്നെ പൊക്കിയെടുത്തുകൊണ്ട് പോകുകയാണ്. ഞാൻ വിടടോ കോന്താ.. എന്ന് പറഞ്ഞപ്പോൾ "അനൂ.. അതല്ലല്ലോ എന്നെ നീ നേരത്തെ വിളിച്ച പേര്? ആ പേര് വിളിച്ചാൽ ഞാൻ തറയിൽ ഇറക്കാം എന്ന് പറഞ്ഞു. ഞാൻ "അയ്യോ.. അറിയാതെ വായിൽനിന്ന് വീണ peranu.നാശം😤" എന്ന് മനസിലോർത്തുകൊണ്ട് അഭിയേട്ടാ...എന്ന് വിളിച്ചു. അപ്പോൾ കോന്തനെകൊണ്ട് അങ്ങനെയല്ല സോഫ്റ്റ്‌ ആയിട്ട് വിളിക്ക് എന്ന് പറഞ്ഞതും എനിക്ക് ദേഷ്യം കയറി ഞാൻ കോന്താ.. എന്ന് വിളിച്ചു.

അപ്പോൾ എന്നെ തറയിലിറക്കിയിട്ട് പെട്ടെന്നാണ് കോന്തൻ അവന്റെ അധരം എന്റെ അധരത്തിൽ ആഴ്ന്ന് ഇറങ്ങിയത്. ഞാൻ ഞെട്ടിപ്പോയി 😳.ഞാൻ കോന്തനെ അടിക്കുകയും കൈയ്യിൽ എന്റെ നഖം ആഴ്ത്തിയിട്ടും കോന്തൻ എന്റെ അധരത്തിൽ നിന്ന് വിട്ടുനിന്നില്ല. അവസാനം കോന്തൻ എന്റെ അധരതിൽ ഒരു ചെറിയ കടിയും കടിച്ചിട്ട് എന്റെ അധരത്തിൽ നിന്ന് വിട്ടുനിന്നു. എനിക്ക് ദേഷ്യമാണോ സങ്കടമാണോ വന്നതെന്ന് എനിക്കറിയില്ല. ഞാൻ വേഗം എന്റെ ചുണ്ട് കൈകൊണ്ട് ശക്തിയായി തുടച്ചു. അപ്പോൾ കോന്തൻ എന്റെ കൈ തടുത്ത്വച്ചിട്ട് "ഇനി എന്നെ നീ അഭിയേട്ടൻ എന്നല്ലാതെ വേറെന്തെങ്കിലും വിളിച്ചാൽ ദേ.. ഇതുപോലൊരു സമ്മാനം ഞാനങ് തരും.ചിലപ്പോൾ അതിൽ കുടുതലും 😉" എന്ന് എന്നെനോക്കി സൈറ്റടിച്ചു കോന്തൻ പറഞ്ഞു.

എന്നിട്ട് "ഇനി എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് അഭിയേട്ടാ.. എന്നൊന്ന് വിളിച്ചേ.. 😉" എന്ന് ആ കോന്തൻ പറഞ്ഞതും ആദ്യമൊന്നും മൈൻഡ് ചെയ്യാത്ത ഞാൻ കോന്തൻ അടുത്തേക്ക് വരുന്നത് കണ്ട് ഞാൻ കുറച്ചു ഡിസ്റ്റൻസ് ഇട്ട് കോന്തനെ കെട്ടിപിടിച്ചു. അപ്പോൾ എന്നോട് കോന്തൻ "എനിക്ക് പകർച്ചവ്യാധിയൊന്നും ഇല്ല. ഇങ്ങോട്ട് നീങ്ങി നിൽക്കടി.. "എന്ന് ഒരു അലർച്ചയായിരുന്നു. അതുകൊണ്ട് ഞാൻ വേഗം കോന്തനെ ഇറുക്കി കെട്ടിപിടിച്ചു. അതുകണ്ട് കോന്തൻ എന്നോട് "very good, അടുത്തത് അഭിയേട്ടാ.. എന്ന് വിളിക്കണം"എന്ന് പറഞ്ഞു. ഞാൻ പല്ലുഞ്ഞെരിച്ചിട്ട് കോ.. എന്ന് പറഞ്ഞതും കോന്തന്റെ ഭീഷണി ഓർമവന്നതും ഞാൻ അഭിയേട്ടാ.. 😬

എന്ന് വിളിച്ചു. അപ്പോൾ കോന്തൻ "Thankyou കാന്താരീ ❤️.."എന്ന് പറഞ്ഞ് എന്നെ തിരിച്ചു കെട്ടിപിടിച്ചു. പിന്നെ കോന്തൻ എന്നെ വീട്ടിൽ കൊണ്ടാക്കി. അമ്മ താമസിച്ചതെന്താണെന്ന് ചോദിച്ചപ്പോൾ ഞാൻ അച്ചൂന്റെ വീട്ടിൽ പോയതാണെന്ന് ഞാൻ കള്ളം പറഞ്ഞു. സത്യം അറിഞ്ഞാൽ അമ്മ തളരും എന്ന് അറിയാവുന്നത്കൊണ്ട് ഞാൻ സത്യം മറച്ചു വച്ചു. ഞാൻ ആ കാര്യം അച്ഛനോട് മാത്രം പറഞ്ഞു. അങ്ങനെ അന്നത്തെ ദിവസം കഴിഞ്ഞുപോയി. ആരും ഒന്നും അറിയാതെ 💖💖.....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story