സഖിയെ തേടി..: ഭാഗം 44

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി... 🍁🍁 {ഞാനാണ് ഇനി കുറച്ചു കഥ പറയുന്നത്} അതിനിടയിൽ ആമി ഹോസ്പിറ്റലിൽ പോയി അക്ഷയ് യെ പരിചരിച്ചു. അവളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ അക്ഷയ്ക്ക് പറ്റിയില്ല. അക്ഷയ് സ്വയം മാറി. അനൂനോട് ചെയ്തതിനെല്ലാം ക്ഷമ ചോദിച്ചു. അനു അക്ഷയ്ന്റെ ആരു എന്ന അനുജത്തികുട്ടിയായി മാറി.പിന്നെ ബാക്കിയുള്ള Devilz ബാക്കിയുള്ള Angelz നെ പ്രൊപ്പോസ് ചെയ്യ്തു. അങ്ങനെ അവർ സെറ്റായി. പക്ഷെ അനൂനും അവളുടെ കോന്തനും മാത്രം ഒരു മാറ്റവുമില്ല. റാം അവളുടെ പിന്നാലെ നടക്കുന്നു. അവൾ അവനെനോക്കി പുച്ഛിക്കുന്നു. ആമിയുടെയും അക്ഷയ്ന്റെയും കാര്യം വീട്ടിലറിഞ്ഞു. അവർക്കും ഒരു എതിർപ്പും ഇല്ലാത്തത് കൊണ്ട് അവരുടെ എൻഗേജ്മെന്റ് നടത്താമെന്ന് തീരുമാനിച്ചു.

ഇതൊക്കെയാണ് ഈ കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ഇവിടെ സംഭവിച്ചത്. ഇനി ബാക്കി എല്ലാ കാര്യങ്ങളും അനു പറഞ്ഞ്തരുന്നതാണ് 😁. (അനു) നിങ്ങൾക്ക് ഇവിടെത്തെ വിശേഷങ്ങളെല്ലാം നക്ഷത്ര പറഞ്ഞ് തന്നിട്ടില്ലേ.. പിന്നെ നാളെയാണ് ആമിയുടെയും ഇച്ചുവേട്ടന്റെയും എൻഗേജ്മെന്റ്. നമ്മളെല്ലാം നാളെയാകാൻ വെയ്റ്റിംഗ് ആണ് 😍. പിന്നെ ഞാൻ അഭിയേട്ടനോട് ഒരു കാര്യം ചോദിക്കാൻ തുടങ്ങിയിട്ട് കുറേ നാളായി. ഞാൻ ഒന്നുടെ ചോദിക്കട്ടെ.. ഞാൻ അഭിയേട്ടനെ തിരക്കിയിറങ്ങി. അനുജത്തിയുടെ എൻഗേജ്മെന്റ് ആയതുകൊണ്ട് തന്നെ ഏട്ടൻ എന്ന സ്ഥാനത്ത് ഓരോ കാര്യങ്ങളും ചെയ്യുകയാണ് നമ്മുടെ നായകൻ. ഞാൻ അഭിയേട്ടനെ വലിച്ചുകൊണ്ടുപോയി വെളിയിൽ ആക്കി.

ഞാൻ "അഭിയേട്ടാ.. എങ്ങനെയാ നിങ്ങൾ ഞാൻ ഇച്ചുവേട്ടന്റെ കൂടെയാണെന്നും, ആ സ്ഥലവും കണ്ടുപിടിച്ചത്? എന്ന് ചോദിച്ചപ്പോൾ ഇനി ഞാനൊന്നും പറയാതിരിക്കുന്നില്ല എന്ന് പറഞ്ഞ് ഞാൻ കൈപിടിച്ച് അഭിയേട്ടന്റെ അടുത്തേക്ക് വലിച്ചു. ഞാൻ "എന്താ🤨? "എന്ന് ചോദിച്ചപ്പോൾ "അടങ്ങി നില്ല് അനു.. എന്ന് പറഞ്ഞ് എന്റെ കൈയ്യിലുള്ള ചെയിൻ ഊരിയെടുത്തു. എന്നിട്ട് "ഇതാണ് എന്നെ നിന്റെ അടുത്തേക്ക് എത്തിച്ചതെന്ന് പറഞ്ഞു". ഞാൻ എന്ത്? നെറ്റി ചുളിച്ചപ്പോൾ ഇതിൽ ഞാൻ ഒരു ട്രാക്കർ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അത് ഇതിൽ വച്ചത് അച്ചുവാണ്. നിനക്ക് ഓർമയുണ്ടോ? എന്ന് ചോദിച്ചപ്പോൾ അന്ന് എന്റെ ചെയിൻ പൊട്ടിയപ്പോൾ അച്ചു ശരിയാക്കിയത് ഓർമവന്നത്. ഞാൻ ഇതാരുടെ idea ആയിരുന്നു എന്ന് ചോദിച്ചതും അഭിയേട്ടൻ തോള് പൊക്കികാണിച്ചു. ഞാൻ "ഓഹ് "

എന്നാക്കിയിട്ട് പോകാൻ തിരിഞ്ഞതും അഭിയേട്ടൻ എന്നെ ഒറ്റ വലിയയിരുന്നു. എന്നിട്ട് എന്റെ ചെവിയിൽ "ഈ എൻഗേജ്മെന്റ് ഒക്കെ നോക്കിവച്ചോ.. അടുത്തത് നമ്മുടെയാണ് 😉" എന്ന് പറഞ്ഞതും ഞാൻ നന്നായിട്ടൊന്ന് പുച്ഛിച്ചു😏😏.. അപ്പോഴാണ് "അയ്യേ... ഞാനോ ഞാനൊന്നും കണ്ടില്ലേ.. 🙈" എന്നൊരു സൗണ്ട് കേട്ടത്. നമ്മൾ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ കണ്ണ് പൊത്തി തിരിഞ്ഞു നിൽക്കുന്ന ആമി. അഭിയേട്ടൻ "നീയെന്താ ഇവിടെ? "എന്ന് ചോദിച്ചപ്പോൾ "അമ്മ ഏട്ടനെ വിളിക്കുന്നു എന്ന് പറയാൻ വന്നതാണ് ഞാൻ. ഏട്ടാ.. നിങ്ങൾക്ക് വേറെ ഒഴിഞ്ഞ സ്ഥലത്തൊക്കെ അല്ലെങ്കിൽ റൂമിലോ പോയി റൊമാൻസിച്ചൂടെ? ഇവിടെ പ്രായമൂർത്തി സോറി, പ്രായമൂത്രി ഇത് ശെരിയാകുന്നില്ലല്ലോ നാശം 🤦‍♀️

പ്ര പ്ല അപ്പോൾ ഞാൻ "പ്രായപൂർത്തി"എന്ന് പറഞ്ഞപ്പോൾ അതന്നെ ആ സംഭവം തികയാത്ത എന്റെ മുമ്പിൽവച്ച് ഇങ്ങനെയൊക്കെ കാണിക്കാമോ🙈? "എന്ന് ചോദിച്ചപ്പോൾ ഞാൻ "അതിനിവിടെ എന്ത് നടന്നു എന്നാണ് നീ പറയുന്നത്🤨? എന്ന് ചോദിച്ചപ്പോൾ അത്.. അത് ഏട്ടൻ അനൂനെ... എന്ന് പറഞ്ഞപ്പോൾ ആമിയുടെ ഫോൺ ബെല്ലടിച്ചു. അതിൽ ഇച്ചുവേട്ടൻ 😘എന്ന് തെളിഞ്ഞു വന്നതും ഞാൻ അവളുടെ കൈയ്യിൽനിന്ന് ഫോൺ വാങ്ങിയിട്ട് സംസാരിക്കാൻ പറഞ്ഞു. അവൾ സംസാരിക്കാതെ വന്നപ്പോൾ ഞാൻ അവളുടെ കാലിനിട്ടൊരു ചവിട്ട് കൊടുത്തു. അതോടെ ആമി സംസാരിക്കാൻ തുടങ്ങി 😂. ഹലോ... (ആമി) ഹലോ ആമി.. നിയെന്ത് ചെയ്യുകയായിരുന്നു? (ഇച്ചു) അത് ഞാൻ (എന്ന് പറഞ്ഞു അവൾ വിക്കിയപ്പോൾ ഞാൻ നാണമെന്ന് പറയാൻ പറഞ്ഞ്. അപ്പോൾ അവളെന്നെ ദഹിപ്പിച്ച് ഒരു നോട്ടം നോക്കിയിട്ട് സംസാരിക്കാൻ തുടങ്ങി)എനിക്ക് നാണം വരുന്നു ഇച്ചുവേട്ടാ...

ശ്ശോ.. നിനക്ക് നാണമോ🤭? അതൊക്ക നിനക്ക് ഉണ്ടോ.. (ഇച്ചു) അതെന്താ എനിക്ക് നാണം വന്നൂടെ 😬 (ആമി) അതല്ലാ.. നീ എന്റെ ആരൂട്ടിയുടെ കൂടെയല്ലേ നടക്കുന്നത് അവളെക്കണ്ട് പഠിച്ചോ എന്നാണ് ഞാൻ ചോദിച്ചത്😁 (ഇച്ചു) അതിന് അനുവെന്ത് ചെയ്തു😤(ആമി) എന്റെ അളിയൻ ആരൂട്ടിയുടെ പിറകെ നടക്കാൻ തുടങ്ങിയിട്ട് കുറേ നാളായില്ലേ.. അതിനിടയിൽ ഞാനിതുവരെയായും അവളെ നാണത്തോടെ കണ്ടിട്ടില്ല അതാ ഞാൻ ചോദിച്ചത്😁(ഇച്ചു) അത് കെട്ട് എനിക്കങ്ങോട്ട് ദേഷ്യം ഇരച്ചു കയറി. ആമി.. നിന്റെ ഇന്നത്തെ pic അയച്ചേ.. (ഇച്ചു) എന്ന് പറഞ്ഞതും ഞാൻ എന്റെ pic അയച്ചാൽ മതിയോ ഇച്ചുവേട്ടാ.. എന്ന് ചോദിച്ചതും ഏട്ടൻ ആരൂ.. നീ.. നീ അടുത്ത് ഉണ്ടായിരുന്നോ? എന്ന് ചോദിച്ചപ്പോൾ "അതെ ഞാൻ അടുത്തുണ്ടായിരുന്നു. എല്ലാം കേൾക്കുകയും ചെയ്യ്തു.എനിക്ക് നാണം എന്നൊരു സാദനം ഇല്ലങ്കിൽ അങ്ങനെതന്നെ ഇരുന്നോട്ടെ😒.ഹും..

ഇനി ആരൂട്ടി.. എന്ന് വിളിച്ചുകൊണ്ടു വാ.. അപ്പൊ ബാക്കി ഇന്നുപറഞ് ഞാൻ ഫോൺ കട്ടാക്കി ആമിയുടെ കൈയിൽ കൊടുത്തിട്ട് അഭിയേട്ടനെയും നോക്കാതെ ഒരു ചെയറിൽ വന്നിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഫോണിൽ ഇച്ചുവേട്ടൻ വിളിച്ചു. ഞാൻ എടുത്തില്ല, കുറേ പ്രാവശ്യം വിളിച്ചപ്പോൾ ഞാൻ സ്വിച്ച് ഓഫാക്കി വച്ചു. അങ്ങനെ ഇരുന്നപ്പോഴാണ് "ആരൂ.. "എന്നൊരു വിളി കേട്ടത്. എനിക്ക് അപ്പോഴേ ഇച്ചുവേട്ടൻ അവിടെ എത്തിയെന്നു മനസിലായി. ഞാൻ ഒന്നും "ആരാ? "എന്ന് ചോദിച്ചു. അപ്പോൾ ഇച്ചുവേട്ടൻ "ഞാൻ അക്ഷയ് എന്തെ..? "എന്ന് ചോദിച്ചു. പിന്നെ എന്തെക്കയോ ചോദിച്ചു എന്റെ പിണക്കം മാറ്റി. അത് അങ്ങനെയാണ്. ഞാനും ഇച്ചുവേട്ടനും പിണങ്ങിയാൽ അരമണിക്കൂറിനുള്ളിൽ കൂട്ടാകും. ❤️ശെരിക്കും ഒരു ഏട്ടനെയും പെങ്ങളെയും പോലെ❤️.....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story