സഖിയെ തേടി..: ഭാഗം 45

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഇന്നാണ് ആമിയുടെയും ഇച്ചുവേട്ടന്റെയും കല്യാണം❤️. ഞാനും Angelz ഉം കുറച്ചു നേരത്തെ തന്നെ ഹെവൻ ആഡിറ്റോറിയത്തിൽ എത്തി. പേര് പോലത്തന്നെ ഒരു സ്വർഗം പോലെ മനോഹരം ആയിരുന്നു അവിടെ. അവിടെയെല്ലാ പൂക്കൾ കൊണ്ട് അലങ്കരിച്ചിട്ടിട്ടുണ്ട്. സ്റ്റേജിന്റെ മുമ്പിൽ ഇച്ചുവേട്ടന്റെയും ആമിയുടെയും ഫോട്ടോ ഫ്രെയിം വച്ചിട്ട് അതിൽ അവരുടെ പേര് നല്ല ഭംഗിയിൽ എഴുതിയിട്ടുണ്ട്. പിന്നെ നമ്മൾ ആഡിറ്റോറിയത്തിൽ ആമിയുള്ള റൂമിലേക്ക് പോയി. അവിടെ ചെന്നപ്പോൾ ആമിയെ മേക്കപ്പ് ചെയ്യുകയായിരുന്നു. കുറച്ചു കഴിഞ്ഞ് അത് തീർന്നപ്പോൾ ആമി ചെയറിൽ നിന്ന് എഴുനേറ്റിട്ട് "എങ്ങനെ ഉണ്ട് "എന്ന് ചോദിച്ചു. നമ്മൾ എല്ലാം "pwoli... "എന്ന് പറഞ്ഞു.

അവൾ ബ്ലാക്ക് കളറിൽ ഗോൾഡൻ കളർ സ്റ്റോൺസ് വച്ചുള്ള ഹെവി ഡിസൈൻ ഉള്ള ഒരു ലഹങ്കയായിരുന്നു ഉടുത്തിരുന്നത്.അതിന്റെ കൂടെ ബ്ലാക്ക് കമ്മലും, ഗോൾഡ് നെക്‌ളേസ്‌ഉം ഉണ്ടായിരുന്നു. മൊത്തത്തിൽ ഒരു രാജകുമാരിയെ പോലെ 😍. പിന്നെ നമ്മൾ ഒരുമിച്ച് കുറേ pics എടുത്ത് സ്റ്റാറ്റസ് ഇട്ടു. ഇച്ചുവേട്ടൻ കാണണ്ട എന്ന് വിചാരിച്ച് നമ്മളെല്ലാം ഇച്ചുവേട്ടനെ ഹൈഡ് ചെയ്തിട്ടാണ് സ്റ്റാറ്റസ് ഇട്ടത്. പിന്നെ കുറച്ചു കഴിഞ്ഞപ്പോൾ ആളുകൾ വന്നുതുടങ്ങി. സ്റ്റേജിലേക്ക് വരാൻ പറയാൻവേണ്ടി അഭിയേട്ടൻ വന്നിട്ട് ആമിയെ നോക്കി "നീയാള് സൂപ്പർ ആയിട്ടുണ്ടല്ലോ"എന്ന് പറഞ്ഞപ്പോൾ അവൾ ഒരു നിറഞ്ഞ പുഞ്ചിരി സമ്മാനിച്ചു. ഞാൻ ഒരു സൈഡിലോട്ട് മാറിനിൽക്കുകയായിരുന്നു അതുകൊണ്ട് അഭിയേട്ടൻ എന്നെ കണ്ടില്ല.ഹോ.. രക്ഷപ്പെട്ടു.

ഇനി എന്നെ കണ്ടായിരുന്നെങ്കിൽ ഇവിടെ ഒരു യുദ്ധം നടന്നു കഴിയേണ്ട സമയം ആയിരുന്നെനെ. എന്നിട്ട് നമ്മളെല്ലാംകൂടി സ്റ്റേജിലേക്ക് വന്നു. ഇച്ചുവേട്ടൻ അടിപൊളിയായി ബ്ലാക്ക് suit ഇൽ നിൽക്കുന്നുണ്ട്. ഞാൻ അങ്ങനെ അവരെ നോക്കി നിന്നപ്പോഴാണ് അഭിയേട്ടൻ എന്നെ നോക്കുന്നത് ഞാൻ കണ്ടത്. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) എല്ലാവരും എന്നെ മറന്നോ? കുറച്ചു ദിവസമായി ആമിയുടെ എൻഗേജ്മെന്റ്ന്റെ തിരക്കിലായിരുന്നു. ഇന്ന് ആ ദിവസം വന്നെത്തി. ഇച്ചുവിനെ റെഡിയാക്കിയത് ഞാനും Devilz ഉം ചേർന്നാണ്. ഞാൻ ഒരു ബ്ലാക്ക് suit ആയിരുന്നു ഇട്ടിരുന്നത്(പിക്കിൽ ഉള്ളതുപോലെ). പിന്നെ നമ്മൾ ഇച്ചുവിനെയും കൂട്ടി സ്റ്റേജിലേക്ക് വന്നു. ഞാൻ ആമിയെ വിളിക്കാൻ വേണ്ടി അവളുടെ റൂമിലേക്ക് ചെന്നു.

അവൾ ഒരു മാലാഖയെപോലെ കണ്ടപ്പോൾ എനിക്കെന്തോ നല്ല സന്തോഷം ആയി. ഞാൻ അവളെയും വിളിച്ചുകൊണ്ട് സ്റ്റേജിലേക്ക് വന്ന് ഇച്ചുന്റെ അടുത്തായി നിർത്തി. എന്നിട്ട് ഞാൻ Devilz ന്റെ കൂടെ നിന്നു. അപ്പോഴാണ് ഞാൻ അനുവിനെ ശ്രദ്ധിക്കുന്നത്. ഒരു റോസ് കളർ ലഹങ്കയിൽ (pic നോക്കണേ.. ) പെണ്ണ് തിളങ്ങി നിൽക്കുകയാണ്. ഞാനങ്ങനെ അവളെ നോക്കി നിന്നപ്പോഴാണ് അവളെന്നെ നോക്കിയത്. അവൾ എന്നോട് "എന്താ"എന്ന എക്സ്പ്രഷനിൽ കണ്ണുകൊണ്ട് ചോദിച്ചപ്പോൾ ഞാൻ അവളെനോക്കി സൂപ്പർ എന്ന് കാണിച്ചപ്പോൾ അവൾ വേറെവിടെയോ നോക്കി. 🤭ഇങ്ങനെയൊരു പെണ്ണ് 🤭. കുറച്ചു കഴിഞ്ഞ് ആമി ഇച്ചുവിന്റെ കൈയ്യിലും ഇച്ചു ആമിയുടെ കൈയ്യിലും റിങ് ഇട്ടു.

പിന്നെ അവിടെ മൊത്തവും പരുപാടികലായിരുന്നു. ഞാൻ നോക്കിയപ്പോപ് അനൂനെ നോക്കി 4 ചെക്കന്മാർ വെള്ളമിറക്കുന്നു. എന്റെ പ്രോപ്പർട്ടിയിൽ ആരും നോക്കി വെള്ളമിറക്കണ്ട എന്ന് തീരുമാനിച്ച് ഞാൻ അവരുടെ അതുത്തേക്ക് പോയി "എന്താ🤨? "എന്ന് ചോദിച്ചതും "മ്മ്ച്ചും"എന്ന് പറഞ്ഞ് അവർ അപ്പോഴേ വലിഞ്ഞു. അല്ലപിന്നെ😏. അങ്ങനെ ഇരുന്നപ്പോഴാണ് Devilz ഉം അനുജത്തീസും എന്നോട് ഗിറ്റാർ വായിക്കാൻ പറഞ്ഞത്. ഞാൻ ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും അവർ നിർബന്ധിച്ചപ്പോൾ ഞാൻ സമ്മതിച്ചു. 🎶🎶ഈ കാറ്റു വന്നു കാതിൽ പറഞ്ഞു. നീ എന്നുമെന്നും എന്റേത് മാത്രം. ഉരുകുമെൻ നിശ്വാസമായ്... ഉയിരിനെ പുൽകീടുമോ... എൻ മൗനങ്ങൾ തേടും സംഗീതമേ...

ചെഞ്ചുണ്ട് തുടിച്ചോ ചെരുവുവാൽ കിളിയെ നെഞ്ചോന്ന് പിടച്ചോ പറയൂ പതിയെ മഞ്ചാടി കൊമ്പത്തരോ ഇടക്കിടയെ കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ... മിഴിവാതിൽ ചാരും നാണം.. പതിയെ ഞാൻ തഴുകവേ... ഇനി നീയുണ്ടെൻ കൂടെ... നിലാവേകാൻ തിങ്കളെ... ഒരു ചെറു നേരം ചിരിയാക്കി.. എൻ പാതി മെയ്യായ്... ഓരോരാവും പകലാക്കി.. നേരിൻ മോഹ വെയിലാക്കി... ഇവാനിലായ് ചേരുന്നു നീ.. മുറിവെഴാ.. കൈരേഖ പോൽ.. കാഞ്ചിമ്മാതെ കാക്കാം എന്നോമലെ... ഈ നീലമിഴിയാമങ്ങളിൽ ഞാൻ.. ഓ.. വീണലിഞ്ഞു പോകുന്നു താനെ.. ഉരുകുമെൻ നിശ്വാസമായ്... ഉയിരിനെ പുൽകീടുമോ.. എൻ മൗനങ്ങൾ തേടും സംഗീതമേ... ചെഞ്ചുണ്ട് തുടിച്ചോ ചെറുവാൽ കിളിയെ.. നെഞ്ചോന്ന് പിടച്ചോ പറയൂ പതിയെ.. മഞ്ചാടി കൊമ്പത്താരെ ഇണക്കിളിയെ.. കിന്നാരം ചൊല്ലി ചൊല്ലി അടുത്തതല്ലേ... 🎶🎶 ....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story