സഖിയെ തേടി..: ഭാഗം 46

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) എന്തൊക്കെ പറഞ്ഞാലും എനിക്ക് അഭിയേട്ടന്റെ പാട്ട് ഭയങ്കര ഇഷ്ടമാണ് അതിന്റെ കൂടെ ഗിറ്റാറും😍. Uff💖💖... അടിപൊളി ആയിരുന്നു. ഞാൻ സൈഡിലോട്ട് നോക്കിയപ്പോൾ കുറേ പുട്ടികൾ അഭിയേട്ടനെ നോക്കി വെള്ളമിറക്കുന്നു 😤. ഞാൻ അവരുടെ അടുത്തേക്ക് പോയി "നിങ്ങളൊക്കെ ആരെയാ നോക്കുന്നത് സെച്ചിമാരെ.. "എന്ന് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചപ്പോൾ അതിലൊരുത്തി "നമ്മൾ സ്റ്റേജിൽ ഗിറ്റാർ വായിച്ചു പാട്ടുപാടിയ ഒരു പയ്യൻ ഉണ്ടല്ലോ.. അവനെയാ നോക്കിന്നതെന്ന്" പറഞ്ഞ് വീണ്ടും നോക്കി വെള്ളമിറക്കാൻ തുടങ്ങി. ഞാൻ "പഫ!ഡി പൂട്ടികളെ.. നിങ്ങൾ ഈ നോക്കി വെള്ളമിറക്കുന്നത് എന്നെ കേട്ടാൻപോകുന്ന ചെക്കനെയാണ്. ആ എന്നോടാണ് നിങ്ങൾ ഇത് പറഞ്ഞത്😤"എന്ന് പറഞ്ഞപ്പോൾ അവർ പെട്ടെന്ന് "oh sorry" എന്നുപറഞ്ഞു പോകാനായി തിരിഞ്ഞപ്പോൾ ഞാൻ "പുട്ടി ചേച്ചിമാർ അവിടെയൊന്ന് നിന്നെ"എന്ന് വിളിച്ചപ്പോൾ അവർ തിരിഞ്ഞുനോക്കി.

ഞാൻ "ഇനി നിങ്ങൾ ആരെങ്കിലും വായിനോക്കുന്നുണ്ടെങ്കിൽ ആദ്യം അവർ എൻഗേജ്മെന്റോ, കല്യാണോ കഴിഞ്ഞവരാണോ എന്ന് ഉറപ്പിച്ചിട്ട് വേണം ഇനി ആരെങ്കിലും നോക്കി വെള്ളമിറക്കാൻ. അതൊന്നും ചെയ്തില്ലെങ്കിൽ അവരുടെ പെണ്ണ് വന്ന് നിങ്ങളുടെ ഈ സുന്ദരമായ മുഖത്തിന്റെ shape മാറ്റും. എനിക്ക് സംസ്കാരം ഉള്ളതുകൊണ്ട് ഞാൻ നിങ്ങളെ ഒന്നും ചെയ്യുന്നില്ല"എന്ന് പറഞ്ഞ് Angelz ന്റെ അടുത്തേക്ക് നടന്നു. (Bgm ഇട് Bgm ഇട്.. 😎😎) ഹാ.. നിങ്ങൾക്ക് ഒന്നും മനസിലായില്ല അല്ലേ..? എനിക്ക് ആ കോന്തനെ ഭയങ്കര ഇഷ്ടമാണ്. ഒത്തിരി ഒത്തിരി ഇഷ്ടമാണ്. എന്നാലും ഞാൻ ഈ കാര്യം അഭിയേട്ടനോടും, Angelz നോടും, Brotherz നോടും പറഞ്ഞിട്ടില്ല.അത് എന്റെ മനസ്സിൽ മാത്രം ഇരുന്നോട്ടെ.. അഭിയേട്ടൻ എന്റെ പിറകെ നടക്കുന്നത് കാണാൻ നല്ല രസമാണ്. അതുകൊണ്ട് ഞാൻ എന്റെ ഇഷ്ടം കൊന്ദനോട് പറയാത്തത്.

കുറച്ചു ദിവസവുംകൂടി ഇങ്ങനെ പോകട്ടെ. പിന്നെ ആ പുട്ടികൾ ഇവിടുന്ന് പോയതുകൊണ്ട് അവർ രക്ഷപ്പെട്ടു. അല്ലെങ്കിൽ ഗീത ഗോവിന്ദം movieയിലെ രശ്മിക ചെയ്യുന്നപോലെ ഇടിച്ച് അവളുടെ മുഖത്തിന്റെ shape മാറ്റിയിരുരുന്നേനെ. ഹും. ദേഷ്യം മാറുന്നില്ലല്ലോ ദൈവമേ... control തരൂ.. എന്ന് പറഞ്ഞ് ഞാനൊരു തൂണിൽ ചാരി നിന്നപ്പോഴാണ് സ്റ്റേജിൽ നിന്ന് "AnaswaraVijayan"എന്ന് കേട്ടത്. ഞാൻ എന്റെ പേര് കേട്ടിട്ട് ഞെട്ടി ഇരിക്കുകയാണ്. എന്റെ പേരെന്താ വിളിച്ചതെന്ന് ചോദിച്ചപ്പോഴല്ലേ മനസിലായത്. എന്നെ എല്ലാവരുംകൂടി ഗിറ്റാർ വായിപ്പിക്കാനുള്ള പുറപ്പാടിലാണ്. ഞാൻ എന്റെ ഗിറ്റാർ കൊണ്ടുവന്നില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാൻ നോക്കിയപ്പോൾ അഭിയേട്ടൻ ഏട്ടന്റെ ഗിറ്റാറും കൊണ്ടുവന്നിട്ട്, ഇത് നിന്റെയുംകൂടി ഗിറ്റാറാണ്. ഇത് നീ വായിച്ചോ എന്ന് പറഞ്ഞ് എന്റെ കൈയ്യിൽ തന്നപ്പോൾ ഞാൻ "വേണ്ട"എന്ന് പറഞ്ഞപ്പോൾ എല്ലാവരുംകൂടി എന്നെ നിർബന്ധിച്ച് അത് വാങ്ങിപ്പിച്ചു.

സത്യം പറഞ്ഞാൽ എനിക്ക് ഭയങ്കര സന്തോഷമായി😘😍. ആമി അഭിയേട്ടനെക്കുറിച്ച് പറഞ്ഞടത്തോളം അഭിയേട്ടൻ തന്റെ എന്തൊക്കെ സാധനങ്ങൾ ആർക്ക് കൊടുത്താലും ഗിറ്റാർ കൊടുക്കില്ല. അത്രക്ക് ഇഷ്ടമാണ് അഭിട്ടേന് ഗിറ്റാർ ❤️. എന്നിട്ടാണ് എനിക്ക് അത് തന്നത്. ഞാൻ ഭയങ്കര ഹാപ്പി ആണ്. എന്നാലും ഞാൻ കുറച്ചു വെയിറ്റിട്ട് നിന്നു. ഞാൻ ഗിറ്റാർ വാങ്ങിച്ചപ്പോൾ കോന്തൻ എന്നെ നോക്കിയൊരു കള്ളച്ചിരി ചിരിച്ചു. ഞാൻ സ്റ്റേജിന്റെ നടുക്കുള്ള ഒരു ചെയറിൽ വന്നിരുന്നു. ആഡിറ്റോറിയത്തിന്റെ മുമ്പിൽ ഒരു White ഇനോവ കാർ വന്നുനിന്നു. അതിന്റെ മുമ്പിൽ മന്ത്രി എന്ന് എഴുതിയിരുന്നു. അതിൽനിന്ന് വെള്ള ഷർട്ടും മുണ്ടും ധരിച്ച അൽപ്പം വയസായ ആള് ഇറങ്ങുന്നു.

അപ്പോൾ അതിന്റെ അടുത്തായി ഒരു Red Hyundai i20 നിർത്തി. അതിൽനിന്ന് ചാരക്കണ്ണും, ചീകിവച്ച നീളൻ മുടിയും, ബേബി പിങ്ക് നിറമുള്ള ചുണ്ടും, വെളുത്ത നിറവും blue ജീനും, white ഷർട്ടും കൂളിംഗ് ഗ്ലാസ്സും വച്ചുകൊണ്ട് ഇറങ്ങി. മുമ്പോട്ട് നീട്ടിയ ബൊക്കയും വാങ്ങിച്ച് താങ്ക്സും പറഞ്ഞുകൊണ്ട് iphonil സംസാരിച്ചുകൊണ്ട് വന്ന് സ്റ്റേജിന്റെ മുമ്പിൽ മന്ത്രിയോട് അടുത്തായി ഇരിന്നു. "അമൽ നീ ആരെയാ ഫോൺ വിളിക്കുന്നത്? "-മന്ത്രി "Dad.. ഞാൻ ഹോസ്പിറ്റലിലേക്ക് കാൾ ചെയ്യുകയാണ്"-അമൽ കുറച്ചു കഴിഞ്ഞ് അക്ഷയ്യുടെഅച്ഛൻ അവിടെയുള്ള കുറച്ചു പേർക്ക് അവരെ പരിചയപ്പെടുത്തിക്കൊടുത്തു. അത് മന്ത്രി ശ്രീധറും, അദ്ദേഹത്തിന്റെ മകൻ അമൽ ശ്രീധർഉം ആണ്.

അമൽ അവന്റെ സ്വന്തം ഹോസ്പിറ്റലിലെ M.D യും, മെയിൻ ഡോക്ടറും ആണ്. കുറച്ചു കഴിഞ്ഞ് ഒരു ഗിറ്റാറിന്റെ ശബ്ദം അവിടെയെങ്ങും അലയടിച്ചു. ആദ്യം ഒരു കുഞ്ഞു വെട്ടം മാത്രം അനുവിന്റെ നേർക്ക് വന്നിട്ട് പാട്ടിന്റെ ട്യൂൺ തുടങ്ങിയപ്പോൾ ഫുൾ ലൈറ്റ്സും കത്തി അനുവിന്റെ മുഖം തെളിഞ്ഞു. ഈ ലിങ്ക് ഞാൻ കമന്റ്‌ ബോക്സിൽ ഒന്നുടെ ഇട്ടേക്കാം. ഇത് ഓപ്പണാക്കി കേട്ടുനോക്കിയാൽ ഒരു ഒർജിനാലിറ്റി കിട്ടും😉) പാട്ട് കേട്ടപ്പോഴേക്കും അനുവിനെ കണ്ടപ്പോഴേക്കും അമൽ കണ്ണിൽ വച്ചിരുന്ന കൂളിംഗ് ഗ്ലാസ്സ് ഊരി അവളുടെ പാട്ട് കേട്ടുകൊണ്ടിരുന്നു. അവളുടെ സൗന്ദര്യവും, കഴിവും ഒരുപോലെ അവനെ അവളിലേക്ക് ആകർഷിച്ചു. പാട്ട് ഗിറ്റാറിൽ വായിച്ചു തീർന്ന് എഴുന്നേറ്റ അവളെക്കണ്ട് അവൻ മനസ്സിൽ ഉറപ്പിച്ചു ഇവൾ ഈ അമൽ ശ്രീധറിന്റെ പെണ്ണ്...🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story