സഖിയെ തേടി..: ഭാഗം 51

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഞാൻ കോളേജിൽ ചെന്നപ്പോൾ അവിടം ആളുകൾ കൊണ്ട് നിറഞ്ഞിരുന്നു. ഞാൻ കാര്യമറിയാതെ നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ Angelz ഒരറ്റത് നിൽക്കുന്നത് കണ്ട് ഞാൻ അങ്ങോട്ട് ചെന്നു. ഞാൻ കാര്യം തിരക്കി. നിത്യ എന്ന നമ്മുടെ കോളേജിൽ പഠിക്കുന്ന കുട്ടി ആത്മഹത്യ ചെയ്തു. അതിന്റെ സ്ട്രൈക്ക് ആണെന്നാണ്. അച്ചു അപ്പോഴേ ഫോണിൽ അജുവേട്ടനെ വിളിച്ചിട്ട് Brotherz നെയും കൂട്ടി ഐസ്ക്രീം പാർലറിലേക്ക് വരാൻ പറഞ്ഞു. എന്നിട്ട് നമ്മളെയെല്ലാംകൂടി വിളിച്ച് അച്ചു ഐസ്ക്രീം പാർലറിലേക്ക് പോയി. അവിടെയെത്തി ഒരു വല്യ ടേബിളിൽ നമ്മളെല്ലാംകൂടി ഇരുന്നു. എന്നിട്ട് ഷാർജ ഷേക്ക് ഓർഡർ ഓർഡർ ചെയ്തു.

പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞ് ഷാർജയും കുടിച് അവിടെത്തന്നെ ഇരുന്നു. അപ്പോഴാണ് ഞാൻ ഉത്സാവത്തിന്റെ കാര്യം ഓർത്തത്. ഞാനത് എല്ലാവരോടും പറഞ്ഞു. ആദ്യം അവർ sad ആയിരുന്നെങ്കിലും പിന്നെ എന്തോ കത്തിയതുപോലെ ചിരിച്ചു. അനൂ.. അനൂ 😁 (അച്ചു) എന്തെ? അതുപിന്നെ അന്ന.. (അജുവേട്ടൻ) ഏത് പിന്നെ 🙄 അനൂ.. അത് ഞങ്ങളും (സിദ്ദുവേട്ടൻ) നിങ്ങളും 🙄? ഒന്ന് നിർത്തിക്കെ.... ഞാൻ പറയാം, നമ്മളുംകൂടി നിന്റെ തറവാട്ടിലേക്ക് വന്നോട്ടെ... എന്തായാലും സ്ട്രൈക്ക് ആണ്. കുറച്ചു ദിവസം കോളേജ് തുറക്കില്ല. എന്നാപ്പിന്നെ വീട്ടിൽ ബോറടിച്ച് നിൽക്കണ്ടല്ലോ.. എന്ന് അഭിയേട്ടൻ പറഞ്ഞപ്പോൾ ഞാൻ എല്ലാവരെയും നോക്കിയിട്ട് ആണോ.. 🤭? എന്ന എക്സ്പ്രഷൻ ഇട്ട് ചോദിച്ചു.

അപ്പൊ എല്ലാവരും നിഷ്കു എക്സ്പ്രഷൻ ഇട്ട് അതെ എന്ന് തലയാട്ടിയതും ഞാൻ ഇതിനാണോ നിങ്ങളിത്രയും വിക്കിയത് എന്ന് ചോദിച് ഞാൻ പൊട്ടിച്ചിരിച്ചു. എന്റെ ചിരി കേട്ടിട്ട് ആണെന്ന് തോന്നുന്നു അവിടെയുള്ള സ്റ്റഫ്സ് എല്ലാം എന്നെ അന്തംവിട്ട് നോക്കുന്നുണ്ട്. അതുകണ്ടിട്ട് അച്ചു എന്നെനോക്കി പല്ല്കടിച്ചിട്ട് എന്റെ കാലിൽ ഒരു ചവിട്ട് തന്നു.ഞാൻ എരുവ് വലിച്ചുകൊണ്ട് അവളെ നോക്കി പേടിപ്പിച്ചു. അവൾ ഇതൊന്നും എനിക്കൊരു പുത്തരിയല്ല എന്ന രീതിയിൽ ഇരിക്കുകയാണ്. ഞാൻ എല്ലാവരോടും "തറവാട്ടിൽ നിങ്ങളൊക്കെ വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു"എന്ന് പറഞ്ഞതും എല്ലാവരും ഡബിൾ ഹാപ്പി. പിന്നെ കുറച്ചുനേരം കഴിഞ്ഞപ്പോൾ എല്ലാവരും അവരവരുടെ വീട്ടിലേക്ക് പോയി.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) ഐസ്ക്രീം പാർലറിൽ നിന്ന് ഞാൻ ആമിയെയും കൂട്ടി വീട്ടിലേക്ക് ചെന്നു. അമ്മയോട് കാര്യം പറഞ്ഞു. അമ്മ എന്നോട് പോകാൻ പറഞ്ഞെങ്കിലും ആമിയോട് വീട്ടിൽ നിൽക്കാൻ പറഞ്ഞു. അവൾ കരഞ്ഞുപിഴിഞ്ഞ് എങ്ങനെയെങ്കിലും അമ്മയെ സമ്മതിപ്പിക്കാൻ നോക്കിയെങ്കിലും അത് നടന്നില്ല. അവസാനം അമ്മ "ഇച്ചുമോൻ പോകുന്നെങ്കിൽ വിടാം അല്ലെങ്കിൽ റാം പോയാൽ മതി"എന്ന് പറഞ്ഞിട്ട് അമ്മ ഇച്ചൂനെ ഫോൺ വിളിക്കാൻ വെളിയിലോട്ട് പോയി.

ആമി ലേബർ റൂമിന്റെ വെളിയിൽ നിൽക്കുന്നതുപോലെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയാണ്. അമ്മ ഫോൺ വിളിച്ചിട്ട് ആമിയെയൊന്ന് നോക്കിയിട്ട് "ഇച്ചു വരുന്നുണ്ട്. അവിടെച്ചെന്ന് കുരുത്തക്കേടൊന്നും കാണിക്കില്ലെങ്കിൽ പൊക്കോ"എന്ന് പറഞ്ഞതും ആമി സന്തോഷംകൊണ്ട് തുള്ളിച്ചടിയിട്ട് അമ്മക്കൊരു ഉമ്മയും കൊടുത്ത് എന്നെയും കെട്ടിപ്പിടിച്ചിട്ട് അവളുടെ റൂമിലോട്ട് കയറിപ്പോയി. അങ്ങനെ അന്നത്തെ ദിവസവും കടന്നുപോയി 💕........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story