സഖിയെ തേടി..: ഭാഗം 52

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഇന്ന് രാവിലെമുതൽക്കേ നമ്മൾ ഭയങ്കര പാക്കിങ്ങിലാണ്.1 വർഷത്തിന് ശേഷം സ്വന്തം വീട്ടിലേക്ക് പോകുന്നതിന്റെ സന്തോഷം അമ്മയുടെ മുഖത്ത് നല്ലവണ്ണം ഉണ്ട്. പിന്നെ Angelz ഉം, Brotherz ഉം വരുന്ന കാര്യം അമ്മ മുത്തശ്ശിയോട് വിളിച്ചു പറഞ്ഞിരുന്നു. അവർക്കൊന്നും ഒരു എതിർപ്പുമില്ല. അശ്വി വരുന്നെന്ന് പറഞ്ഞപ്പോഴാണ് അവന്റെ നാട്ടിൽ പോകണമെന്ന് പറഞ്ഞത്. അതുകൊണ്ട് അവൻ വരില്ല കൂടാതെ റിയയും വരില്ല. അങ്ങനെ ഒരുവിധം പാക്കിങ്ഒക്കെ ചെയ്ത് കഴിഞ്ഞപ്പോൾ അച്ചു വിളിച്ചു. അതവളുടെ അമ്മയായിരുന്നു. അവൾ കുരുത്തക്കേട് വല്ലതും കാണിക്കുന്നേൽ അപ്പോഴേ അവിടെന്ന് ബസ്സിൽ കയറ്റി വിടണമെന്ന് ആന്റി പറഞ്ഞപ്പോൾ ഞാൻ അതിനൊന്ന് പൊട്ടിച്ചിരിച്ചിട്ട് "ശരി ആന്റി"എന്ന് പറഞ്ഞു. അവൾക്കും ആന്റിക്കുമൊക്കെ എന്റെ നാടൊക്കെ അറിയാം. അവൾ വന്നിട്ടുമുണ്ട്.

അവൾ എന്റെ തറവാട്ടിന്റെ അടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പിന്നെ ഞാൻ ഫോൺ ചാർജിൽ വച്ചിട്ട് ഹാളിലേക്ക് പോയി. അപ്പോ അമ്മ അക്കു എവിടെയെന്ന് നോക്കാൻ പറഞ്ഞു. ഞാൻ അവന്റെ റൂമിൽ ചെന്നപ്പോൾ പുള്ളിക്കാരൻ അവന്റെ റൂം മൊത്തവും എന്തോ തിരയുകയാണ്. ഞാൻ "എന്താ ആക്കൂ തിരയുന്നെ?"എന്ന് ചോദിച്ചപ്പോൾ എനിക്ക് ചേച്ചി വാങ്ങിത്തന്ന എന്റെ fav വാച് കാണുന്നില്ല. അത് തിരയുകയാണെന്ന് പറഞ്ഞു. ഞാൻ അവിടെക്കിടന്ന അവന്റെ കുറച്ചു ഡ്രസ്സ്‌ അടുക്കിവച്ചുകൊണ്ടിരുന്നപ്പോഴാണ് എന്റെ റൂമിൽനിന്ന് എന്തോ ഉടയുന്ന സൗണ്ട് കേട്ടത്. ഞാൻപോയി നോക്കിയപ്പോൾ അക്കു തറയിലിരുന്ന് കരയുകയാണ്. ഞാൻ എന്താ പൊട്ടിയതെന്ന് നോക്കിയപ്പോൾ എന്റെ നെഞ്ചോന്ന് വിങ്ങി. അതെന്റെ ഗിത്താർ ആയിരുന്നു.

എനിക്ക് അത് പൊട്ടിയതിൽ നല്ല വിഷമമുണ്ടെങ്കിലും അതൊന്നും പുറത്തുകാട്ടത്തെ ആക്കൂനോട് കരയണ്ടന്ന് പറഞ്ഞു. ചേ.. ച്ചി സോ.. റി, ഞാ.. ൻ തിര.. യുന്നതിനിടക്ക് വീ.. ണു പൊട്ടി.. സോ.. റി ചേച്ചി.. എന്ന് അവൻ തേങ്ങിക്കൊണ്ട് പറഞ്ഞപ്പോൾ ഞാൻ അവനെ ചേർത്പിടിച്ചിട്ട് "സാരമില്ല, അറിയാതെ പറ്റിയതല്ലേ.."എന്ന് പറഞ്ഞതും അവനെന്നെ കരഞ്ഞുകൊണ്ട് കെട്ടിപ്പിടിച്ചു. ഞാൻ സങ്കടത്തോടെ എന്റെ പൊട്ടിയ ഗിറ്റാറിനെ നോക്കി.. 😔 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) ഞാനും ആമിയുംകൂടി കൊണ്ടുപോകാനുള്ള സാധനങ്ങളെല്ലാം പാക്ക് ചെയ്ത് വച്ചു. വൈകിട്ട് 3 മണിയായപ്പോൾ നമ്മൾ 5 കാറുകലിലായി യാത്രതിരിച്ചു. അനൂന്റെ വീട്ടിന്റെ കുറച്ചു ദൂരെ എത്തിയപ്പോൾ 4 ഡ്രൈവർ ചേട്ടന്മാർ വന്ന് കാർ ഡ്രൈവ് ചെയ്യ്തു.

അവിടെ എത്തിയപ്പോൾ ഏകദേശം 9 മണി കഴിയാറായിരുന്നു. നീണ്ട യാത്രക്ക് ശേഷം നമ്മൾ കൊട്ടാരസാദൃശ്യമുള്ള തറവാട്ടിലേക്കെത്തി. ഇരുട്ടായതുകൊണ്ട് നന്നായിട്ട് കാണാൻ പറ്റിയില്ല. പിന്നെ എല്ലാവരും അവരവരുടെ ലക്കേജ്ജും എടുത്തുകൊണ്ട് ഇറങ്ങി. അനു വീട്ടിന്റെ മുമ്പിലെ കുഞ്ഞു മണി മുഴക്കി (കാളിങ് ബെൽ). അപ്പോൾ കതകുതുറന്ന് അനുവിന്റെ അമ്മുമ്മയും(അമ്മയുടെ അമ്മ), എന്റെ അമ്മേടെ പ്രായം വരുന്ന ഒരു സ്ത്രീയും വന്നു. അനുപോയി അവരെ കെട്ടിപ്പിടിച്ചു. അപ്പോഴേക്കും അനൂന്റെ അമ്മുമ്മ "മക്കളും വരുമെന്ന് ശ്രീജ മോള് (അനൂന്റെ അമ്മ)പറഞ്ഞിരുന്നു. നാളെ നമുക്ക് പരിചയപ്പെടാം. ഇപ്പൊ നിങ്ങൾക്ക് നല്ല ക്ഷീണം കാണും. മോളെ രാധികേ.. അവരെ കൊണ്ടുപോയി റൂമിൽ ആക്കികൊടുക്കു"

എന്ന് പറഞ്ഞപ്പോൾ അനു അവരോട് "രാധുച്ചി പൊയ്ക്കോ.. ഞാനിവരെ കൊണ്ടാക്കാം "എന്ന് പറഞ്ഞു. പിന്നെ നമ്മൾ അനൂന്റെ പിറകെ നടന്ന് അവസാനം ഒരു റൂമിന്റെ മുന്നിലെത്തി. അപ്പോ സിദ്ധു "അനൂ.. നമ്മളിത്രയും പേരുണ്ട്. ഈ റൂം തികയില്ല"എന്ന് പറഞ്ഞപ്പോൾ അനു ചെറുതായിട്ടൊന്ന് ചിരിച്ചിട്ട് ആ റൂമിന്റെ പൂട്ടാഴിച്ച് വാതിൽ തുറന്നു. റൂം കയറിക്കണ്ട സിദ്ധു സസി 🤭. ആ റൂം ഒരു ഹാളിന്റെ വലുപ്പം ഉണ്ട്. കൂടാതെ 2 ഡബിൾ കോട്ട് ബെഡും,3 നീളമുള്ള സോഫയും ഉണ്ട്. നിറയെ ലൈറ്റുകളും, ചുമരിൽ കുറച്ചു പെയിന്റിംഗ്സും ഉണ്ടായിരുന്നു. നമ്മൾ ഇതൊക്കെ നോക്കികാണുമ്പോഴാണ് അനു സിദ്ധുവിനോട് "ഈ റൂം മതിയോ സിദ്ധുവേട്ടാ"എന്ന് പുരികം പൊക്കി ചോദിച്ചത്. അപ്പൊ സിദ്ധു സൈക്കളിൽ നിന്ന് വീണൊരു ഇളി ഇളിച്ചു. പിന്നെ അനു അനുജത്തീസിനെ റൂമിൽ കൊണ്ടാക്കാൻ പോയി. നമ്മൾ ബാഗ്കളെല്ലാം അലമാരയിൽ വച്ചിട്ട് കുറച്ചുപേര് കാട്ടിലിലും, കുറച്ചുപേർ സോഫയിലുമായിട്ട് കിടന്നു.. 🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀.

ആ......... ആ.......... സരിഗ രിഗ രിഗ മിഗസ സരിഗ സരിഗ സരിഗപ ധപ പ ഗപ ധാ പ ഗപ ഗരി.... സരിഗ രീസപാഗരി ഗരിസ പഗരി ധപഗ സധാപഗരി ഗരിസധാസാ സരിഗ രിഗ സധാ പാലയ സാര സാക്ഷി സധാ പാലയ സാര സാക്ഷി സധാ പാലയ സാര സാക്ഷി സമാന രഹിത സമാന രഹിത മോഹനാംഗി സധാ പാലയ സാര സാക്ഷി സമാന രഹിത സമാന രഹിത {2} മോഹനാംഗി സധാ പാലയ... ആ........ ആ...... ആ....... ആ........ സുധാ മധുര വിലാസിനി സുധാ മധുര വിലാസിനി സുജലാഗ മൂചനി സുജലാഗ മൂചനി സുഹാസിനി.... സാധാ പാലയ സാര സാക്ഷി സമാന രാഹിത മോഹനാംഗി സാധാ പാലയ..... ആ..... ആ..... ആ...... ആ...... രാവിലെതന്നെ ആരുടെയോ മധുരമായ സംഗീതം കേട്ടാണ് നമ്മൾ ഉണർന്നത്. ഞാനും Devilz ഉം പെട്ടന്ന് തന്നെ കുളിച് റെഡിയായി ആരാ അത് പാടിയത് എന്നുള്ള ആകാംഷയിൽ വെളിയിലോട്ട് പോയി.

അപ്പൊ ഏകദേശം നമ്മുടെ പ്രായം വരുന്ന ഒരുവൻ നിൽക്കുന്നത് കണ്ടു. അവൻ നമ്മളെ കണ്ടിട്ട് ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു. ഹായ്.. (അവൻ) ഹലോ... (Devilz, ഞാൻ) ഞാൻ വിഷ്ണു നിങ്ങളാണല്ലേ ഇന്നലെ വന്നത്. ഞാൻ നേരത്തെ ഉറങ്ങിയതുകൊണ്ട് നിങ്ങളെ കണ്ടില്ല (അവൻ) ആഹ് വിഷ്ണു.. അനു പറഞ്ഞു കേട്ടിട്ടുണ്ട് (ഞാൻ) അല്ല വിഷ്ണു.. ആരാ ഈ സംഗീതം പാടിയത്?നമ്മളൊക്കെ അതറിയാനാണ് വന്നത് (അർജു) അതോ.. അത് കൃഷ്ണ കുട്ടികളെ സംഗീതം പഠിപ്പുന്നതാണ് (വിഷ്ണു) ആരാ കൃഷ്ണ? ( ഞാൻ) വാ... കൃഷ്ണയെ കാണിച്ചുതരാം...........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story