സഖിയെ തേടി..: ഭാഗം 53

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

അമ്മേ.... എന്താ വിഷ്ണു കൃഷ്ണയെ കണ്ടോ... കൃഷ്ണമോള് പശുക്കളുടെ അവിടേക്ക് പോയല്ലോ... ആഹ്.. നമ്മൾ അതുവരെ പോയിട്ട് വരാം ശരി മോനെ.. നമ്മൾ(Angelz, Brotherz)വെളിയിലോട്ട് വരുന്നതിനിടയ്ക്കാണ് വിഷ്ണു അവന്റെ അമ്മയോട് കൃഷ്ണ എവിടെയെന്ന് ചോദിച്ചത്. അതിന് ആ ആന്റി പശുക്കളുടെ അവിടേക്ക് പോയെന്ന് പറഞ്ഞു. അപ്പൊ ആദി വിഷ്ണുവിനോട് ഇവിടെ എത്ര പശുവുണ്ടെന്ന് ചോദിച്ചു. അതിന് വിഷ്ണു "ഏകദേശം ഒരു 27 പശുക്കൾ കാണുമെന്ന്" പറഞ്ഞു. അതുകേട്ട് നമ്മൾ വായതുറന്നിരുന്നു. പിന്നെ അരുൺ ഇത്രയും പശുക്കളുടെ പാൽ നിങ്ങൾ എന്ത് ചെയ്യും? എന്ന് ചോദിച്ചപ്പോൾ വിഷ്ണു " കുടുംബക്ഷേത്രത്തിലും ബാക്കി നമ്മുടെ തറവാട്ടിലും"എന്ന് പറഞ്ഞപ്പോൾ സിദ്ധു ഇത്രയും പാല് നിങ്ങളെങ്ങനെ കുടിക്കാനാണ്? എന്ന് ചോദിച്ചപ്പോൾ വിഷ്ണു ചെറുതായി ഒന്ന് പുഞ്ചിരിക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല.

പിന്നെ നമ്മൾ നടന്നുനടന്ന് അവരുടെ ഫാമിൽ എത്തി. അവിടെയുള്ള പശുവിനെ നോക്കുന്ന രാജുചേട്ടനോട് വിഷ്ണു കൃഷ്ണ എവിടെയെന്ന് ചോദിച്ചപ്പോൾ രാജുചേട്ടൻ "കൃഷ്ണമോള് കുതിരകളുടെ അടുത്തേക്ക് പോയല്ലോ" എന്ന് പറഞ്ഞതും വിഷ്ണു "കൃഷ്ണ.. 😬"എന്ന് തലയിൽ കൈവച്ച് വിളിച്ചിച്ചിട്ട് നമ്മളെയുംകൂട്ടി കുതിരക്കളെ കെട്ടിയിരിക്കുന്ന സ്ഥലത്തേക്ക് പോയി. അവിടെയെത്തിയപ്പോൾ അവിടെ ഒരു കറുത്ത കുതിര മാത്രം ഉണ്ട്. അതൊരു വല്യ ഗ്രൗണ്ടിന്റെ ഒരു ഭാഗത്തായിരുന്നു. പെട്ടന്ന് കാട്ടുപോലെ എന്തോ നമ്മളെ മറികടന്നുപോയി. അത് കണ്ടിട്ട് വിഷ്ണു "കൃഷ്ണ.. നിൽക്ക്"എന്ന് പറഞ്ഞ് ഓടിയതും അത് കൃഷ്ണയാണെന്ന് നമുക്ക് മനസ്സിലായി. കുതിരയെ ഓടിക്കുന്നതോടൊപ്പം അവളുടെ പാറിപറക്കുന്ന മുടിയിഴകളും, കിലുങ്ങുന്ന കൊലുസ്സും, നീല ദവാണിയും, നീണ്ടു കിടക്കുന്ന വെള്ള ദാവണി ഷാളും ഒക്കെകണ്ട് എനിക്ക് അത് എന്റെ വേണ്ടപ്പെട്ട ആരോണെന്ന് തോന്നി. അപ്പൊ വിഷ്ണു avalude💃

അടുത്തേക്ക് പോയി "അനൂന്റെ കൂട്ടുകാർ നിന്നെ കാണാൻ വന്നിട്ടുണ്ട് "എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞതും അവൾ കുതിരയിൽ നിന്ന് ഇറങ്ങിയിട്ട് തിരിഞ്ഞ് നിന്നു. ഇത്രയും നേരം കുതിരയുടെ മുകളിൽ തിരിഞ്ഞിരുന്ന് ഓടിച്ച അവളുടെ മുഖം കണ്ടിട്ട് ഞാനും Devilz ഉം, അനുജത്തീസും ഞെട്ടി അനു.. 😳 നമ്മളെല്ലാം അനൂനെ അന്തം വിട്ട് നോക്കി. ദവാനിയാണ് വേഷം, മുടി കെട്ടാതെ അഴിച്ചിട്ടിട്ടുണ്ട്, കൈയ്യിൽ ദാവനിക്ക് അനുയോജ്യമായ കുപ്പിവള, കിലുങ്ങുന്ന കൊലുസ്, കണ്ണ് കണ്മഷികൊണ്ട് കട്ടിക്ക് വരഞ്ഞിട്ടുണ്ട്, ദാവനിയുടെ വെള്ള നീളമുള്ള ഷാൾ നിലത്ത് ഇഴയുന്നുണ്ട്, മുഖത്തിന്റെ ഒത്ത നടുക്കായി ഒരു കുഞ്ഞു നീല പൊട്ട് തൊട്ടിട്ടുണ്ട്. എല്ലാംകൊണ്ടും അനുവാണെന്ന് അറിയാൻ പറ്റില്ലായിരുന്നു. അനു... നീ.. കു.. തി.. ര? സിദ്ധു, പാറു ഹാ.. (അനു) നിനക്ക് പേടിയൊന്നും ഇല്ലേ..? അരുൺ എന്തിന്, പേടിയൊന്നും ഇല്ല (അനു) അരൂട്ടി.. നീ കൃഷ്ണ ആണോ🙄?

ഇച്ചു അതേ... (അനു) എനിക്ക് അനു കുതിരയെ ഓടിക്കുമെന്നും അവളുടെ പേര് കൃഷ്ണ ആണെന്നും മുമ്പേ അറിയായിരുന്നു (അച്ചു) എന്നിട്ട് നീയെന്ത പാരയാഞ്ഞേ (അർജു ) ഒരു സർപ്രൈസ് ആകട്ടെന്ന് വിചാരിച്ചു (അച്ചു) അല്ല വിഷ്ണു.. അനുവിന്റെ പേരെങ്ങനെയാ കൃഷ്ണ ആയത്? അത് ഇവളുടെ അമ്മേടെ അമ്മക്ക് (അമ്മുമ്മ) കൃഷ്ണനെ ഭയങ്കര ഇഷ്ടായിരുന്നു. പിന്നെ ഇവൾക്ക് കൃഷ്ണനെപ്പോലെ ഭയങ്കര വികൃതിയുമായിരുന്നു. അതുകൊണ്ട് നമ്മൾ കൃഷ്ണ എന്ന് വിളിച്ച് 😁(വിഷ്ണു) അന്നക്കെങ്ങനെ കുതിരയെ ഓടിക്കാൻ അറിയാം? (അർജു) അന്നയോ?

(വിഷ്ണു) അനുവിനെ ഇവൻ അന്നയെന്നും ഇച്ചു ആരോട്ടിയെന്നാണ് വിളിക്കുന്നത് -ഞാൻ ഓഹ്.. ഇവൾ കുതിരയെ വേണമെന്ന് പറഞ്ഞ് കുഞ്ഞിലേ വാശിപിടിച്ചപ്പോൾ വാങ്ങിയതാണ്. ഈ വെള്ളകുതിരയാണ് ഇവൾക്ക് കൂടുതൽ ഇഷ്ടം. ഏകദേശം അനൂന്റെ പ്രായമാണ് ഇതിനും, അനു അല്ലാതെ വേറാരും ഇരിക്കുന്നത് കുതിരക്ക് ഇഷ്ടമല്ല 🤭 പിന്നെ കൃഷ്ണക്ക് ഒരുപാട് പേരുണ്ടല്ലോ.. (വിഷ്ണു) എനിക്ക് പേര് വേണ്ടേ..😁 (അനു) എന്നാപ്പിന്നെ കൃഷ്ണയെ മുതുമുത്തശ്ശി വിളിക്കുന്ന ഒരു പേരുടെ ഉണ്ട് (വിഷ്ണു) എന്താ? (അരുൺ) ജാനകി 💖 അപ്പൊ അർജു എന്റെ കാതിൽ വന്ന് പറഞ്ഞു ❤റാമിന്റെ ജാനകി ❤ .....🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story