സഖിയെ തേടി..: ഭാഗം 54

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

പിന്നെ നമ്മൾ കാര്യങ്ങളൊക്കെ പറഞ്ഞ് പറഞ്ഞ് അവളുടെ തറവാട്ടിൽ എത്തി. അപ്പോഴാണ് ഞാൻ ആ തറവാട് ശെരിക്കും കാണുന്നതുപോലും. സത്യം പറഞ്ഞാൽ My Bose സിനിമയിലെ ആ വീടുണ്ടല്ലോ... അതേപോലെയുള്ള ഒരു വീട്. മുറ്റത്ത് പച്ചവിരിച്ചപോലെയുള്ള പുല്ലുകളും, സൈടുകളിൽ നിറയെ ചെടികളും, മരങ്ങളും, തറവാട്ടിന്റെ നേരെ മുമ്പിലായി ഒരു കായാളുമുണ്ട്. നമ്മൾ തറവാട്ടിലോട്ട് കയറാൻ പോയപ്പോൾ വെളിയിൽ ഒരു കാർ വന്നുനിന്നു. അതിൽനിന്ന് ഒരു ചെറുപ്പക്കാരൻ ഇറങ്ങി. അവനെക്കണ്ടതും അനു ഓടിപ്പോയി അവനെ കെട്ടിപ്പിടിച്ചു 🤭.അവൻ കൃഷ്ണക്കുട്ടീ എപ്പോഴാ വന്നേഎന്ന് അവളെ തിരിച്ചു കെട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു. അതിനവൾ ഇന്നലെ വന്നു എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. പക്ഷെ ഇതൊക്ക കണ്ടിട്ട് എനിക്കങ്ങോട്ട് ചൊറിഞ്ഞുകയറുന്നുണ്ട്. ഇനി നീ അഭിയേട്ടാ.. എന്ന് വിളിച്ചോണ്ട് വാ..

നിന്റെ തലഞാൻ പൊട്ടിക്കും കുരിപ്പേ എന്ന് മനസിലോർത്തുകൊണ്ട് ഞാൻ ദൂരേക്ക് നോട്ടം തെറ്റിച്ചു. പക്ഷെ വീണ്ടും വീണ്ടും എന്റെ കണ്ണ് അവരുടെ അടുത്തേക്ക് തന്നെ എത്തി. അപ്പോ അനു നമ്മളെയുംകൊണ്ട് തറവാട്ടിൽ കയറിയിട്ട് അവിടെയുള്ള സെറ്റിയിലും കസേരകളിലുമായിട്ട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ഞാൻ എന്റെ കുടുംബത്തെ പരിചയപ്പെടുത്താമെന്ന് പറഞ്ഞു. (എന്നാ നമുക്ക് അനുവിന്റെ കുടുംബത്തെ പരിചയപ്പെടാം🙈) മംഗലശ്ശേരി തറവാട്ടിൽ വിലാസിനിയമ്മ ആണ് ഇവിടെത്തെ ഗൃഹനാഥ. അനുവിന്റെ മുത്തശ്ശിക്കുട്ടി. അനുവിന്റെ മുതുമുത്തശ്ശിയായിട്ട് വരും. വിലാസിനിയാമ്മക്ക് 3 മക്കൾ -ശ്രീധരൻ,വസുദേവൻ,മാധവിയമ്മ. ശ്രീധരനും രാധക്കും (ഭാര്യ)2 പെൺകുട്ടികൾ-ഗീത, ഉഷ. വസുദേവനും വിജയമ്മക്കും 2 ആൺ -കൃഷ്ണൻകുട്ടി, ശിവരാമൻ. മാധവിയമ്മക്കും കുട്ടപ്പനും ഒരു മകൾ -സീത.

ഗീതക്കും ഗോപനും(ഭർത്താവ്) ഒരു മകൻ - നന്ദൻ . ഉഷക്കും വേണുവിനും ഒരു മകൻ - രാമലാൽ. കൃഷ്ണൻകുട്ടിക്കും രേണുകക്കും ഒരു മകൻ രാഘവ്.ശിവരാമനും പാർവതിക്കും ഒരു മകൻ മണികണ്ഠൻ. സീതക്കും വിശാലനും 3 ആണും,1 പെണ്ണും. ഗോവിന്ദൻ, ഗോപാലൻ, സഹദേവൻ, ജയ. നന്ദനും മായ്ക്കും ഒരു മക്കൻ മോഹൻ . രാമലാലിനും ജനനിക്കും ഒരു മക്കൾ രുക്ക്‌മിണി. രാഘവ്നും മാലത്തിക്കും രണ്ട് ആൺ - വിശ്വ,രാജ മണികണ്ഠനും ശോഭക്കും ഒരാണും പെണ്ണും- മനോജും, മഞ്ജുവും. ഗോവിന്ദനും സരസ്വതിക്കും ഒരാണും പെണ്ണും- രമ്യയും, രാജേഷും. ഗോപാലനും ഗായത്രിക്കും 3 ആൺ - രാജീവും, രാകേഷും, രമേഷും. സഹദേവനും മോഹിനിക്കും 2 ആൺ -ജയൻ, സുജിത്ത്. ജയക്കും വിജയനും 2 പെണ്ണ് -ശ്രീജ(അനൂന്റെ അമ്മ), രാധിക. മോഹനും ജനിക്കും ഒരുമകൻ കണ്ണൻ. രുക്മിണിക്കും രാജുവിനും ഒരുമകൻ ഹരി.

രാജക്കും ലതികക്കും ഒരാൺ -വിഷ്ണു. മനോജിന്നും രഞ്ജിമക്കും ഒരാൺ ശ്യാം. മഞ്ജുവിനും, അനൂപിനും ഒരാൺ വരുൺ. രമ്യക്കും രഞ്ജിത്തിനും ഒരു ആൺ -അനി. രാജേഷിനും പ്രീതക്കും ഒരാൺ ശിവൻ. രാജീവിനും ഷീനക്കും ഒരു ആൺ ദീപു. രാകേഷിനും റാണിക്കും ഒരു ആൺ -സച്ചു. രമേഷിനും പ്രേമക്കും ഒരാൺ മനു. ജയനും സൗമ്യക്കും ഒരാൺ മഹേഷ്‌. സുജിത്തിനും ബിൻസിക്കും ഒരാൺ ധ്യാൻ. ശ്രീജക്കും വിജയനും 3 മക്കൾ -അനു, അച്ചു, അക്കു. രാധികക്കും കിഷോറിനും ഒരു മകൻ അരവിന്ദ്. (ഇത്രയാണ് അനുവിന്റെ ഫാമിലി 🙈.) ചുരുക്കം പറഞ്ഞാൽ അരവിന്ദ്ദേട്ടനും, മനുവേട്ടനും, ധ്യാൻ ഏട്ടനും, സച്ചുവേട്ടനും, ദീപുവേട്ടനും, ശിവേട്ടനും, അണിയേട്ടനും, വരുണേട്ടനും, ശ്യാമേട്ടനും, ഹരിയേട്ടനും,

വിഷ്ണുവേട്ടനും, കണ്ണേട്ടനും, മഹേഷേട്ടനും എന്റെ മുറച്ചെറുക്കന്മാരാണ്. എന്ന് അനു പറഞ്ഞപ്പോൾ നമ്മളെല്ലാവരും കാട്ടുപോയ ബലൂൺ പോലെ നിന്നു. ഇത്ര പേരോ 😲. അങ്ങനെയാണെങ്കിൽ തിരഞ്ഞെടുപ്പിന് ഈ വിട്ടിൽ മാത്രം കയറിയാൽ അയ്യാൾ ജയിക്കും -അർജു. അപ്പോഴാണ് ആദി വിഷ്ണുവിനോട് ഇത്രയും പാല് നിങ്ങൾ എങ്ങനെ കുടിക്കും എന്ന് ചോദിച്ചത് ഓർമവന്നത്. ആധിതന്നെ ഇവർക്ക് അത്ര പാല് തെകയോ എന്ന് എന്നോട് ചോദിക്കുന്നു 😁🤭. ആകെ എല്ലാവരും കിളിപോയ അവസ്ഥ 🙈🤭.......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story