സഖിയെ തേടി..: ഭാഗം 55

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അപ്പു) Aiwa!എതൊരു നല്ല ഫാമിലി. ഇവിടെ വന്നിട്ട് മൊത്തവും ഞെട്ടലാണ് സംഭവിക്കുന്നത്. ആദ്യം ഇത്രയും വല്യ തറവാടാണെന്ന് പറഞ്ഞപ്പോൾ ഞെട്ടി. പിന്നെ അനുവാണ് കൃഷ്ണയെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. അനു അവളുടെ കുടുംബത്തിനെ കാണിച്ചുച്ചുതന്നപ്പോൾ ഞെട്ടി. അനു കുതിരയെഓടിക്കുന്നത് കണ്ടപ്പോൾ വീണ്ടും ഞെട്ടി. പിന്നെ അനുവിന് 13 മിറച്ചെറുക്കന്മാർ ഉണ്ടെന്നറിഞ്ഞപ്പോൾ ഞെട്ടിപണ്ടാരടങ്ങി. മൊത്തത്തിൽ ഒരു കൂട്ട ഞെട്ടൽ 🙀😳.. 13 പേരെയും കാണാൻ എന്തൊരു ഭംഗിയാണ്. എല്ലാം ഒന്നിനൊന്ന് മെച്ചം. മുണ്ടും ഷർട്ടുമൊക്കെ ഉടുത്ത് ഡ്രിം ചെയ്ത താടിയും. ഇ എന്നേ ആഹിയേട്ടൻ പ്രൊപ്പോസ് ചെയ്യുന്നതിന് മുമ്പാണ് ഇവിടേക്ക് വന്നതെങ്കിൽ ഇതിൽ ഏതെങ്കിലും ഒന്നിന്നെ വളച്ച് കുപ്പിയിലക്കിയേനെ... റാമേട്ടൻ എന്തായാലും സൂക്ഷിക്കണം 🤭

.13 പേരല്ലേ, അനു റാമേട്ടനോട് ഇഷ്ടമാണെന്നും പറഞ്ഞിട്ടില്ല. അപ്പൊ റാമേട്ടൻ കുറച്ചു മുൻകരുതൽ എടുക്കുന്നത് നല്ലത് തന്നെയാണ്. പിന്നെ അങ്ങനെഒക്കെ ആ ദിവസം കടന്നുപോയി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (റാം) പിറ്റേ ദിവസം മുതുമുത്തശ്ശി നമ്മളോട് വെളിയിലൊട്ടൊക്കെ പോയി കണ്ടിട്ട് വരാൻ പറഞ്ഞു.അപ്പൊ അങ്ങോട്ട് ഒരുപാട് ദൂരമുള്ളതുകൊണ്ട് ശ്യാം, വരുൺ, ഹരി, ദീപു, സച്ചു, അനിൽ, മനു, മഹേഷ്‌ എന്നിവർ നമുക്ക് അവരുടെ ബൈക്ക്തന്നു . നമ്മളെല്ലാം വെളിയിൽ നിൽക്കുകയായിരുന്നു. അപ്പോഴേക്കും അനു ഒരു ബ്ലൂ ജീനും, ഒരു ബ്ലാക് ജാക്കറ്റ്ഉം (pic നോക്കണേ )ഇട്ടോണ്ട് വന്നു. ഞാൻ നോക്കിയപ്പോൾ എല്ലാവരും couples ആയിട്ട് ബൈക്കിൽ കയറി ഇരിക്കുന്നു. പക്ഷെ എനിക്കും അനുവിനും, മാത്രം ബൈക്കില്ല.

അനു മുകളിലെ നിലയിലേക്ക് നോക്കി "വിഷ്ണുവേട്ടാ.."എന്ന് വിളിച്ചു. അപ്പോഴേക്കും വിഷ്ണു ജനലിൽകൂടി താഴേക്ക് നോക്കിയിട്ട് എന്താണെന്ന് ചോദിച്ചു. അപ്പോ അനു എന്തോ ആക്ഷൺ കാണിച്ചതും വിഷ്ണു റൂമിലോട്ട് കയറിട്ട് ഒരു കീഎടുത്ത് റൂമിന്റെ ജനലിൽനിന്ന് താഴേക്ക് എറിഞ്ഞു. അത് അനു താഴെനിന്ന് ക്യാച് ചെയ്തിട്ട് അത് കറക്കി കറക്കി അവിടെ ഒരു തുണിയിട്ട് മൂടിയിരിക്കുന്ന എന്തോ ഒരു സാധനത്തിന്റെ മുമ്പിൽ നിന്നിട്ട് അതിന്റെ തുണിമാറ്റി. അതൊരു ബുള്ളറ്റ് ആയിരുന്നു. അവൾ അതിൽ കയറിയിട്ട് എന്നോട് കയറാൻ പറഞ്ഞു. ഇവൾ ബുള്ളറ്റ് ഓടിക്കോ എന്ന് ചിന്തിച്ചിരുന്ന ഞാൻ അവൾ കയറാൻ പറഞ്ഞപ്പോഴാണ് ബോധം വന്നത്. "എന്നെ നീ വീഴ്ത്തോ"എന്ന് ഞാൻ അവളോട് ചോദിച്ചപ്പോൾ അവൾ "എന്നെ വിശ്വാസം ഉണ്ടെങ്കിൽ കയറാൻ"പറഞ്ഞു. ഞാൻ ബുള്ളറ്റിന്റെ പുറകിൽ കയറിയിരുന്നു.

Angelz ഉം, Devilz ഉം ഇതൊക്ക കണ്ടിട്ട് ഞെട്ടി ഇരികുകയാണ്. എല്ലാവരും ഞെട്ടി ഒരുവഴിക്കായി ഇരിക്കുകയാണ്. കാരണം ഞാനും Devilz ഉം ഇത്രനാളായിട്ട് അനു ഒരു വാഹനവും ഓടിക്കുന്നത് കണ്ടിട്ടില്ല. പിന്നെ എങ്ങനെ ഞെട്ടത്തിരിക്കും (Angelz ന് അനു സ്കൂട്ടി ഓടിക്കുന്ന കാര്യം അറിയാം. Devilz ന് അറിയില്ല). പിന്നെ അവർ ബൈക്കുകളിലായിട്ടും നമ്മൾ ബുള്ളറ്റ്റിലായിട്ടും അവിടെ മൊത്തവും കണ്ടു. നല്ല നല്ല സ്ഥലങ്ങൾ. ബുള്ളറ്റ് ഓടിക്കുന്നതിനിടക്ക് അനു കൈചൂണ്ടി എനിക്ക് ഓരോന്ന് കാണിച്ചുതരുന്നുണ്ട്. അവളുടെ മുടി കാറ്റിൽ പാറിപറന്നപ്പോൾ ഞാൻ കൈവച് അതോതുക്കി വച്ചുകൊടുത്തു. പിന്നെ ഒരു റൈടൊക്കെ കഴിഞ്ഞ് നമ്മൾ തറവാട്ടിൽ എത്തി. അപ്പോഴേക്കും രാധിക ആന്റി നമുക്ക് കുടിക്കാൻ ജ്യൂസുമായി വന്നു. അതുകുടിച്ചുകഴിഞ്ഞപ്പോൾ അനു പറഞ്ഞു

നാളെയാണ് കുടുംബക്ഷേത്രത്തിലെ ഉത്സവമെന്ന്. പിന്നെ നമ്മൾ വൈകിട്ട് ഉത്സാവത്തിനുള്ള ഒരുക്കങ്ങളൊക്കെ തുടങ്ങി. അപ്പോഴേക്കും വിഷ്ണുവും,ഹരിയും, ശ്യാമുംകൂടി നമുക്കുള്ള ഡ്രെസ്സുകൾ വാങ്ങിക്കൊണ്ട് വന്നിരുന്നു. പിന്നെ.. ഒരു കാര്യം പറയാൻ മറന്നു. ഇന്നലെ ആ കാറിൽ വന്നത് വരുണായിരുന്നു. അവൻ ബാംഗ്ലൂരിൽ ഒരു ഓഫീസിൽ വർക്ക്‌ ചെയ്യുന്നു. ലീവ് കിട്ടിയപ്പോൾ വന്നതാണ്. പിന്നെ ഇവിടെയുള്ള ബാക്കി 12 പേർക്കും ജോലിയുണ്ട്. മാഷായിട്ടും, ഡോക്ടർ ആയിട്ടും, എഞ്ചിനിയർ ആയിട്ടും ഒക്കെ.. അങ്ങനെ ഒരുവിധം ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് നമ്മൾ fd ഉം കഴിച്ച് കിടന്നു.......🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story