സഖിയെ തേടി..: ഭാഗം 56

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

(അനു) ഇന്നാണ് ഇവിടെത്തെ കുടുംബക്ഷേത്രത്തിലെ ഉത്സവം. രാവിലെ തന്നെ വീട്ടിലുള്ളവരും ഞാനും Brotherz ഉം, Angelz ഉം കൂടി ക്ഷേത്രത്തിലേക്ക് പോയി. ആ ദേവീക്ഷേത്രം പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. ഞാൻ കൊരുത്തൊരു മാല ദേവീവിഗ്രഹത്തിൽ ഇട്ടിട്ടുണ്ട്. നമ്മളെല്ലാവരും പ്രാർത്ഥിച്ചു.പിന്നെ അവിടെയുള്ള ക്ഷേത്രസമിതിയിലുള്ളവർ വന്നിട്ട് മോൾക്ക് സുഖമാണോ എന്നൊക്കെ ചോദിച്ചു. എന്നിട്ട് വൈകിട്ട് മോളുടെ ഒരു ഗാനം വേണമെന്ന് പറഞ്ഞപ്പോൾ ഞാൻ "2 വർഷമായില്ലേ പാടിയിട്ട്, നോക്കട്ടെ 😁" എന്ന് പറഞ്ഞു. നോക്കട്ടെ എന്നല്ലേ നോക്കാം എന്ന് പറമോളെ എന്ന് ദിവാകരേട്ടൻ(ക്ഷേത്രസമിതിയിലെ ഒരംഗം)പറഞ്ഞു.

പിന്നെ ക്ഷേത്രത്തിൽ നിന്ന് തിരിച്ചുവരുന്ന വഴിക്ക് അവിടെയുള്ളൊരു കുളത്തിൽ ഇറങ്ങി ഞാൻ മുഖം കഴുകി. പെട്ടന്ന് ആരോ എന്റെ പുറകിൽ നിന്ന് ട്ടൊഎന്നാക്കി. ഞാൻ ചെറുതായിട്ട് ഒന്നങ്ങി പക്ഷെ ബാലൻസ് ചെയ്തു നിന്നു. ഞാൻ തിരിഞ്ഞുനോക്കിയപ്പോൾ അഭിയേട്ടൻ. വിഷ്ണുവേട്ടനും, കണ്ണേട്ടനും, ഹരിയേട്ടനും ഇടക്ക് ഇങ്ങനെ ചെയ്യാറുണ്ട്. അതിന് ഞാൻ പകരം ചെയ്യുന്നത് കുറച്ചു കുളത്തിൽ കൈ താഴ്ത്തിയിട്ട് അവരുടെ മുഖത്തേക്ക് വെള്ളം വീശും. അതുപോലെ ഞാൻ അഭിയേട്ടന്റെ മുഖത്തേക്ക് വെള്ളമൊഴിച്ചപ്പോൾ പെട്ടെന്നുള്ള അറ്റാക്ക് ആയതുകൊണ്ട് ആശാൻ ആദ്യം ഞെട്ടിയെങ്കിലും പിന്നെ നമ്മൾ അങ്ങോട്ടുമിങ്ങോട്ടും വെള്ളം കോരി കളിയായി.

അതിനിടക്ക് എന്റെ 13 മുറച്ചെറുക്കൻസും, brotherz ഉം, Angelz ഉം വന്നപ്പോൾ ഞാനും അഭിയേട്ടൻ ഇങ്ങനെ ചെയ്യുന്നത് കണ്ട് അവരും അങ്ങനെ ചെയ്യാൻ തുടങ്ങി 🤭. പിന്നെ നമ്മൾ തിരിച്ചു വീട്ടിലെത്തിയപ്പോൾ അച്ഛൻ ആരോടോ ഫോണിൽ സംസാരിക്കുന്നതാണ് കണ്ടത്. ഞാൻ എന്തുപറ്റി? എന്ന് ചോദിച്ചപ്പോൾ അച്ഛൻ "ഇന്ന് ഓഫീസിൽ പോകണമെന്ന്"പറഞ്ഞു. ഉത്സവമല്ലേ.. നാളെ പോയാൽ പോരെ എന്ന് മുത്തശ്ശി ചോദിച്ചിട്ടും അച്ഛന് പോയെ പറ്റുള്ളുവെന്നുള്ളതുകൊണ്ട് 10 മണിക്കായപ്പോൾ അച്ഛൻ തറവാട്ടിൽ നിന്നിറങ്ങി.. പിന്നെ ഉത്സവമായതുകൊണ്ട് തന്നെ നാട്ടുകാർക്ക് സദ്യ നമ്മുടെ കുടുംബക്കാരാണ് ഉണ്ടാക്കാറ്. ഇന്നും അതുപോലെതന്നെ സദ്യ ഉണ്ടാക്കാൻ തുടങ്ങി.

കുടുംബത്തിൽ തന്നെ ഇത്രയും ആളുകളുള്ളതുകൊണ്ട് കുറച്ചു പണി കുറഞ്ഞുകിട്ടാറുണ്ട്. അവസാനം സദ്യയെല്ലാം റെഡിയായപ്പോൾ നാട്ടുകാരൊക്കെ വന്നുതുടങ്ങി. പിന്നെ സദ്യ വിളമ്പി. എല്ലാവരും പൂർണ തൃപ്തിയോടെ കഴിച്ചു. എനിക്ക് ഇവിടെ ഉണ്ടാക്കുന്നത് ഭയങ്കര ഇഷ്ടമായതുകൊണ്ട് ഞാൻ കുറച്ചു കൂടുതൽ കഴിച്ചു എന്നുതന്നെ പറയാം 😁. കുറച്ചു പിക്സ് ഒക്കെ എടുത്ത് സമയം തള്ളിനീക്കി. പിന്നെ വൈകിട്ടായപ്പോൾ നമ്മൾ വീണ്ടും ക്ഷേത്രത്തിലേക്ക് പോയി. അവിടെയെത്തിയിട്ട് അവിടെയുള്ള വിളക്കുകളെല്ലാം തിരിയിട്ട് കത്തിച്ചു. അപ്പോഴാണ് ക്ഷേത്രസമിതിയിലെ അംഗങ്ങളൊക്കെ എന്നോട് പാടാൻ പറഞ്ഞത്.

ഞാൻ കുറച്ചേ അറിയുള്ളു, മറന്നുപോയി എന്ന് പറഞ്ഞിട്ടും കേൾക്കാതെ അവരെന്നെ നിർബന്ധിച്ചു. അവസാനം ഞാൻ പാടാമെന്ന് സമ്മതിച് സ്റ്റേജിൽ ചെന്നിരുന്നു. എന്റെ അടുത്തുതന്നെ വിഷ്ണുവേട്ടനും, കണ്ണേട്ടനും, ശ്യാമേട്ടനും, മനുവേട്ടനും, ഹരിയേട്ടനും വാദ്യമെളെങ്ങളുമായിട്ട് വന്നിരുന്നു 😁. പിന്നെ ഞാൻ പാടാൻ തുടങ്ങി.. https://youtu.be/t5RFWwtb2Ms (ഇതാണ് ആ പാട്ടിന്റെ ലിങ്ക്. ഇത് കേട്ടാൽ കുറച്ചൂടി ഒർജിനാലിറ്റി കിട്ടും ❤) കന്നഡ ആയതുകൊണ്ടുതന്നെ കുറച്ചു പാടായിരുന്നു പാടാൻ. പക്ഷെ ഞാൻ അതൊന്നും കാര്യമാക്കാതെ പാടി. അമ്പലത്തിൽ തൊഴാൻ വന്നവരെല്ലാം സ്റ്റേജിന്റെ മുമ്പിൽ വന്ന് നിന്നു.. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼

(റാം) അനു പാടുന്നത് ഞാനും Devilz ഉം video എടുത്തിരുന്നു. കന്നഡ എത്ര അനായാസമാണ് അനു പാടുന്നത്❤.കൃഷ്ണമോൾക്ക് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ,നല്ല ശബ്ദം,നന്നായി പാടിഎന്നൊക്കെ ആളുകൾ പറയുന്നത് ഞാൻ കേൾക്കുന്നുണ്ടായിരുന്നു. പിന്നെ നമ്മൾ ക്ഷേത്രത്തിലൊക്കെ തൊഴുത് രാത്രിയായപ്പോൾ തിരിച്ചു തറവാട്ടിൽ എത്തി. 🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 (അനു) രാത്രി നമ്മൾ fd കഴിച്ചിട്ട് കിടന്നു. എനിക്കാണെങ്കിൽ ഉറക്കാമെന്ന സാധനമേ വരുന്നില്ല. ഞാൻ ബെഡിൽ നിന്ന് എണീയിക്കാൻ പോയപ്പോൾ അങ്ങോട്ട് പറ്റുന്നില്ല.

ഞാൻ എന്താണ് കാര്യമെന്ന് നോക്കിയപ്പോൾ അച്ചുവും, പാറുവും, അപ്പുവും, കാർത്തുവും കൂടി എന്റെ ദേഹത്ത് കാലിട്ട് കിടിക്കുന്നു. ഇപ്പൊ എന്റെ അവസ്ഥ ക്രിസ്ത്യൻ ബ്രോതെര്സ് സിനിമയിലെ ചൈനക്കാരൻ തടിയന്റെ അടിയിൽ കിടക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെ അവസ്ഥയാണ് 🤧. ഞാൻ ഒരുവിധം എങ്ങനെയെങ്കിലും ഉഴ്ന്നിറങ്ങി റൂമിന്റെ വെളിയിലോട്ട് ഇറങ്ങി. ഞാൻ വിഷ്ണുവേട്ടന്റെ റൂമിൽ ചെന്നപ്പോൾ മുറിയിൽ നിന്ന് മാഷ് എന്തോ എഴുത്തിലാണ്. ഞാൻ "എന്താ മാഷേ.. ഉറക്കമൊന്നുമില്ലേ.."എന്ന് ചോദിച്ചപ്പോൾ "എനിക്ക് കുറച്ചു നോട്ടിസ് എഴുതാനുണ്ട് കൃഷ്ണ.. ഉത്സവം കഴിഞ്ഞാൽ കുട്ടികൾക്ക് വല്ലതും പറഞ്ഞുകൊടുക്കണ്ടേ?"എന്ന് ചോദിച്ചതും ഞാൻ വിഷ്ണുവേട്ടനെ ബെഡിലോട്ട് പിടിച്ചിരുത്തി.

എന്നിട്ട് ഏട്ടന്റെ മടിയിൽ തലവച് കിടന്നു. അപ്പൊ വിഷ്ണുവേട്ടൻ "എന്താടാ.. ഉറക്കം വരുന്നില്ലേ?"എന്ന് ചോദിച്ചപ്പോൾ ഞാൻ തോള് പൊക്കി ഇല്ല എന്ന് കാണിച്ചു. പിന്നെ വിഷ്ണുവേട്ടൻ ഹെഡ്ബോർഡിൽ ചെറിയിരുന്ന് എന്റെ തല മടിയിൽ വച്ചിട്ട് തലോടിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ഏട്ടന്റെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ ഞാൻ പൈയ്യേ എഴുന്നേറ്റ് മുറ്റത്ത് ചെന്നുനിന്നു. അപ്പൊ നല്ല തണുപ്പുള്ള സമയമായിരുന്നു. ഞാൻ തണുപ്പ് കുറയാൻ വേണ്ടി കൈരണ്ടും തിരുമി.

പെട്ടെന്ന് ഒരു ജാക്കറ്റ് എന്റെ ദേഹത്ത് ആരോ ഇട്ടുതന്നു. ഞാൻ ആരാണെന്ന് നോക്കിയപ്പോൾ അഭിയേട്ടൻ ❤. അഭിയേട്ടൻ എന്നോട് ഒരു റൈഡിന് പോയാലോ എന്ന് ചോദിച് എന്റെ കൈയ്യിൽ പിടിച്ചുകൊണ്ട് വെളിയിലോട്ട് നടന്നു. എന്റെ ബുള്ളറ്റെടുത്ത് നീക്കി വെളിയിലെത്തിയിട്ട് എന്നോട് പുറകിൽ കയറാൻ പറഞ്ഞു. ഞാൻ മടിച്ചു മടിച്ചു കയറിയിരുന്നു.........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story