സഖിയെ തേടി..: ഭാഗം 57

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

ഞാൻ എന്റെ 13 ഏട്ടന്മാരെയും നോക്കി "താങ്ക്യൂ... 😘 ഞാൻ വിചാരിച്ചു നിങ്ങൾ ഇതൊക്കെ മറക്കുമെന്ന്. സന്തോഷമായി എനിക്ക് ❤"എന്ന് പറഞ്ഞതും അവരോരുമിച് "നമ്മുടെ കൃഷ്ണയുടെ birthday നമ്മൾ എന്ത് സംഭവിച്ചാലും മറക്കില്ല, കാരണം അത്രക്ക് പ്രീയപ്പെട്ടതാണ് നമ്മളെല്ലാവര്ക്കും കൃഷ്ണ"എന്ന് പറഞ്ഞു. ഞാൻ അതിനൊന്ന് ചിരിച് എല്ലാവരെയും നോക്കി. എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു. രാത്രിയായപ്പോൾ എനിക്കൊരു റെഡ് ഗൗണും തന്നിട്ട് വരുണേട്ടൻ എന്നോട് ചേഞ്ച്‌ ചെയ്തിട്ട് വരാൻ പറഞ്ഞു. ഞാൻ അതിട്ട് അതിന് മാച്ച് ആയ ഓർണമെൻറ്സ് ഉം ഇട്ട് ഹാളിലേക്ക് ചെന്നു. അവിടെ എല്ലാവരും ഉണ്ടായിരുന്നു.

ആ ഹാളിന്റെ തറയിൽ പലനിറത്തിലുള്ള ബലൂണുകൾ കൊണ്ട് നിറച്ചിരുന്നു. ഭിത്തിയിൽ എന്റെ കുഞ്ഞിലേ തൊട്ടുള്ള ഫോട്ടോസ് ഒട്ടിച്ചു വച്ചിരുന്നു. ആ ഹാളിന്റെ നടുക്കായിട്ട് ഒരു വല്യ ടേബിളിൽ 3 ലേറുള്ള കേക്ക് വച്ചിട്ടുണ്ടായിരുന്നു. അതിൽ *HBD KRISHNA🔥 എന്ന് എഴുതിയിരുന്നു. അപ്പോഴേക്കും ഫോട്ടോ എടുക്കാൻ കഴിവുള്ള ധ്യാനേട്ടൻ എന്നോട് പയ്യെ കട്ട് ചെയ്യണം. Pic എടുക്കാനാണ് എന്ന് പറഞ്ഞു. ഞാൻ കേക്ക് കട്ട്‌ ചെയ്ത് മുത്തശ്ശിക്കും, മുതിർന്നവർക്കും കൊടുത്തു. എന്നിട്ട് വിഷ്ണുവേട്ടനും, മനുവേട്ടനും, കണ്ണേട്ടനും, ഹരിയേട്ടനും, ശ്യാമേട്ടനും, വരുണേട്ടനും, ദീപുവേട്ടനും, സച്ചുവേട്ടനും, അണിയേട്ടനും, മഹേഷേട്ടനും, ധ്യാനേട്ടനും, അരവിന്ദ് ഏട്ടനും കേക്ക് വായിൽ വച്ച് കൊടുത്തു. പിന്നെ Brotherz നും, Angelz നും കേക്ക് കൊടുത്തു.

അങ്ങനെ pics ഒക്കെ എടുത്ത് സേവ് ആക്കിവച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 ഇതേസമയം മറ്റൊരിടത്ത് 🍁🍁🍁🍁🍁🍁🍁🍁🍁🍁 വിജയശേഖരൻ {അനൂന്റെ അച്ഛൻ}ഓഫിസിലെ വർക്സ് ഒക്കെ ചെയ്ത് കഴിഞ്ഞിട്ട് അവരുടെ വീട്ടിൽ പോയി. കുറച്ചു കഴിഞ്ഞപ്പോൾ കാളിങ് ബെൽ കേട്ട് കതക് തുറന്ന വിജയൻ നന്നേ ഞെട്ടി. മന്ത്രി ആയിരുന്നു അത്. അപ്പോഴേക്കും വിജയൻ അദ്ദേഹം എന്തിനാണ് വന്നതെന്നാലോചിച്ചുകൊണ്ട് അദ്ദേഹത്തെ ക്ഷണിച്ചു അകതിരുത്തി. അവർ സംസാരിക്കാൻ തുടങ്ങി. വിജയന് ഒരു മോളുണ്ടല്ലേ..? (മന്ത്രി) അതേ... പേരെന്തായിരുന്നു? അനശ്വര. ആ അനശ്വര. അനശ്വര കുറച്ചു നാൾക്ക് മുമ്പ് Akshay Menon ന്റെയും, Abhirami Viswajith ന്റെയും എൻഗേജ്മെന്റിന് പോയിരുന്നില്ലേ..? ആഹ്!അഭിരാമി അനുവിന്റെ ഫ്രണ്ട് ആണ്. ആഹ്.. ഞാനും എന്റെ മകൻ അമലും കൂടി ആ ഫങ്ക്ഷന് പോയിരുന്നു.

അവിടെവച്ച് എന്റെ മകൻ അമലിന് വിജയന്റെ മകളെ ഇഷ്ടപ്പെട്ടു. എന്റെ മകനെ അനശ്വരക്ക് അറിയാം. ഒരുപാട് പ്രാവശ്യം അവർ തമ്മിൽ സംസാരിച്ചിട്ടും ഉണ്ട്. അപ്പോ ആ കാര്യം തീരുമാനിക്കാനാണ് ഞാനിങ്ങോട്ട് വന്നത്. (കുറച്ചുനേരം നിശബ്‍ദമായിരുന്നിട്ട് വിജയൻ തുടർന്നു). ഇതിൽ ഞാൻ ഒരു അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. കാരണം അത് അവളുടെ ലൈഫ് ആണ്. അവൾക്ക് ഇഷ്ടമുള്ള life partner നെ അവൾ കണ്ടുപിടിക്കും. അതിൽ എനിക്ക് കൈകടത്താൻ പറ്റില്ല. അതുമല്ല Abhiram എന്ന പൈയ്യനുമായിട്ട് അവളുടെ വിവാഹം ഏകദേശം ഉറപ്പിച്ചു വച്ചിട്ടുണ്ട് (കള്ളം.. പച്ചകള്ളം 😝) അത് കേട്ടതും ഇതുവരെ പുഞ്ചിരിച്ചുകൊണ്ടിരുന്ന മന്ത്രിയുടെ മുഖം ദേഷ്യത്താൽ ചുവന്നു. ദേഷ്യം കൊണ്ട് വെളിയിലോട്ട് പോയി.

അയാൾ പോയിക്കഴിഞ്ഞതും വിജയൻ കതക് അടച്ചിട്ട് എന്റെ മകളെ ഞാൻ റാമിന്റെ കൈയ്യിലെ ഏല്പിക്കൂഎന്ന് മനസ്സിൽ ഉറപ്പിച്ചു. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 (അനു) നാളെയാണ് നമ്മൾ തിരിച്ചു വീട്ടിലേക്ക് പോകുന്നത്. അതുകൊണ്ട് തന്നെ എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല. ഞാൻ ഹാളിൽ ചെന്നപ്പോൾ 13 പേരും ഉറങ്ങാതെ എന്തോ ആലോചിച്ചുകൊണ്ട് ഓരോ വശത്തായിട്ട് ഇരിക്കുന്നുണ്ട്. ഞാൻ അവരുടെ അടുത്തേക്ക് പോയി ഇരുന്നു. ആരോ വന്നെന്ന് തോന്നിയിട്ടാവാം അവർ അങ്ങോട്ട് നോക്കി. എന്നെ കണ്ടതും എല്ലാവരും എന്റെ അടുത്തേക്ക് വന്നിരുന്നു. ഞാൻ എന്തെ..?എന്ന് ചോദിച്ചതും അവർ ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു. പിന്നെ നമ്മൾ നേരം പുലരുന്നത് വരെ ഓരോ കാര്യങ്ങളും പറഞ്ഞും, കളിച്ചും, ചിരിച്ചും അവിടെത്തന്നെ ഇരുന്നു..........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story