സഖിയെ തേടി..: ഭാഗം 58

sagiyethedi

എഴുത്തുകാരി: നക്ഷത്രകുട്ടി

രാവിലെ തന്നെ ഉറക്കം എണീറ്റുവന്ന Devilz ഉം, Angelz ഉം കാണുന്നത് ഹാളിൽ നിലത്ത് പരസ്പരം കെട്ടിപ്പിച്ചുറങ്ങുന്ന അണുവിനെയും മുറച്ചെറുക്കന്മാരെയും ആണ് ❤. അതെല്ലാവരിലും ചെറിയൊരു സങ്കടം ഉണ്ടാക്കി. കുറച്ചുകഴിഞ്ഞപ്പോൾ അനു എണീറ്റു. എണീറ്റുടനെ കുടുംബക്കരെയും, Devilz നേയും, Angelz നേയുമാണ് കണ്ടത്. അനു ചിരിച്ചുകൊണ്ട് 13 പേരെയും വിളിച്ചുണർത്തി. അവരെല്ലാംകുറച്ചൂടെ കിടക്കട്ടെ എന്ന് പറഞ്ഞ് കിടന്നതും അനു എല്ലാവരെയും കുത്തിപ്പൊക്കി എണീപ്പിച്ചു 🤭. പിന്നെ തിരിച്ചു വീടുകളിൽ പോകുന്നതിന്റെ പാക്കിങ്ങും മറ്റും ആയിരുന്നു. എല്ലാം പാക്ക് ചെയ്തു ബാഗിൽ ആക്കി.

കുറച്ചു കഴിഞ്ഞപ്പോൾ വിജയശേഖരൻ വന്നു പിന്നെ അവർ വന്ന 4 കാരുകളും വന്നു. എല്ലാ സാധനങ്ങളും കാറിൽ വച്ചു. എല്ലാവരും അതിൽ കയറുന്ന നേരത്ത് അനു കുടുംബക്കാരോടെല്ലാം യാത്ര പറഞ്ഞു. കാറിന്റ ഡോർ തുറന്നു കയറാൻ പോയപ്പോൾ അനു അത് തിരിച്ചടച്ചിട്ട് തിരികെ തറവാട്ടിലോട്ട് ഓടി. അവിടെയെത്തി അവൾ ഓരോ റൂമികളിലുമായി കയറി. അവിടെ അവളുടെ 13 ഏട്ടന്മാരും അവരുടെ സങ്കടം കടിച്ചമർത്തി ഉണ്ടായിരുന്നു. അവൾ ആ റൂമുകൾ നോക്കി. 13 പേരുടെ മുറിയിലും ചുവരിൽ അനുവിന്റെയും ആ റൂമിലുള്ളവരുടെയും ചിത്രങ്ങൾ അനു സ്വന്തമായി പെയിന്റിംഗ് ചെയ്തിരുന്നു. അതിലെ ഓരോ ചിത്രത്തിനും ജീവനുള്ളത് പോലെ തോന്നും കണ്ടാൽ.

അനു വിഷ്ണുവിന്റെ റൂമിൽ കയറിയപ്പോൾ ചുവരിൽ അനു വരച്ച അവളുടെയും വിഷ്ണുവിന്റെയും അനു പെയിന്റ് ചെയ്ത ചിത്രം നോക്കി സങ്കടത്തോടെ ഇരിക്കുകയായിരുന്നു. അവൾ പോകുമ്പോൾ 13 പേരും വെളിയിലുണ്ടെങ്കിൽ അവൾക്കും, അവർക്കും സങ്കടം ആകും എന്ന് കരുതിയിട്ടാവാം അവർ മാറിനിന്നത്. അനു ഓടിപ്പോയി അവരെ എല്ലാവരെയും കെട്ടിപ്പിടിച്ചു കരഞ്ഞു. അവർ അവരുടെ സങ്കടം മറച്ചുവച്ച് അവളെ സമാധാനിപ്പിച്ചു.

പോകാൻനേരം അനു കാറിൽ കയറി പോകുമ്പോൾ ടൈറസ്സിൽ നിറകണ്ണുകളോടെ ആ 13 പേരും ഉണ്ടായിരുന്നു 💖. _____________ കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ തിരിച് അവരുടെ വീട്ടിലേക്ക് എത്തി. നാളെ സ്ട്രൈക്ക് തീർന്ന് കോളേജ് തുറക്കും. അതിന് അനുവിന് കുറച്ചു എഴുതാൻ ഉള്ളത് കൊണ്ട് അതെഴുതി തീർത്തിട്ട് അനു തറവാട്ടിലേക്ക് വീഡിയോ കാൾ ചെയ്യത് അവരെ സമാധാനിപ്പിച്ചു, കളിച്ചു, ചിരിച്ചു അങ്ങനെ സമയം പൊയ്ക്കൊണ്ടിരുന്നു........🍃തുടരും🍃

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story